ക്ഷേത്ര–മസ്ജിദ് തർക്കത്തിൽ കോടതിവിധിയടക്കമുള്ള ഏതു നടപടിയും വസ്തുതകളും കൃത്യമായി വിലയിരുത്തി തീർപ്പില െത്തണമെങ്കിൽ, വികാരങ്ങൾക്ക് അടിമപ്പെടാതെ ചരിത്രത്തെയും ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും ആധാരമാക്കി വ ിലയിരുത്തണം. ചില വിഷയങ്ങൾ ഇക്കാര്യത്തിൽ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
1. ദൈവത്തിെൻറ അവതാരമായാണ് മഹർഷി വ ാല്മീകി രാമനെ അവതരിപ്പിച്ചത്. രാമെൻറ ജനനത്തിനും വളരെ മുമ്പാണ് ആ കഥയുടെ രചനയെന്ന് പറയപ്പെടുന്നു. അയോധ്യയി ലെ ദശരഥ രാജാവിെൻറ കൊട്ടാരത്തിലാണ് രാമൻ ജനിച്ചതെന്നാണ് അതിൽ പറയുന്നത്. അല്ലാതെ പിൽക്കാലത്ത് നിർമിക്കപ്പെട് ട ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്തായിരുന്നില്ല.
2. ബാബരി മസ്ജിദ് 1528ലാണ് നിർമിക്കപ്പെട്ടത്. അവിടെയാണ് രാമ െൻറ ജന്മസ്ഥലമെന്ന് അവകാശപ്പെട്ട് അക്കാലത്ത് ആരും തർക്കമുന്നയിച്ചിരുന്നില്ല. 1574–75 വർഷങ്ങളിൽ ‘രാമചരിത മാന സം’ രചിക്കുകയും ഹിന്ദുക്കളുടെയിടയിൽ രാമനെ ജനകീയമാക്കുകയും ചെയ്ത കവി തുളസീദാസ് പോലും രാമെൻറ ജന്മസ്ഥലത് താണ് മസ്ജിദ് പണിതതെന്ന് സൂചിപ്പിച്ചതേയില്ല.
3. കൃഷ്ണചൈതന്യ, രാമകൃഷ്ണ പരമഹംസൻ, വിവേകാനന്ദൻ തുടങ്ങി ആദരിക്ക പ്പെടുന്ന ഹിന്ദുമത പ്രയോക്താക്കളാരും രാമൻ ജനിച്ച സ്ഥലത്താണ് മസ്ജിദ് പണിതതെന്ന് ഒരിക്കലും വാദിച്ചിട്ടില്ല. രാമനെ ചരിത്രപുരുഷനെന്ന് കരുതുന്നതിെൻറ ആധികാരികതയെപ്പോലും വിവേകാനന്ദൻ ചോദ്യം ചെയ്തിട്ടുണ്ട്.
4. ബാബരി മസ്ജിദിെൻറ മൂന്നു നൂറ്റാണ്ടിലെ ചോദ്യം ചെയ്യപ്പെടാത്ത നിലനിൽപിനുശേഷം ബ്രിട്ടീഷ് ഭരണകാലത്ത്, 1885 ൽ ചില ഹിന്ദുപുരോഹിതന്മാർ ഇക്കാര്യത്തിൽ ഒരു തർക്കമുന്നയിച്ചു. പക്ഷേ, അവരുടെ വാദം തെളിയിക്കുന്ന മൂർത്തമായ തെളിവുകളൊന്നും മുന്നോട്ടുെവച്ചില്ല. എന്നാൽ, ശിപായിലഹളക്കു ശേഷമുള്ള അസ്വാസ്ഥ്യം നിറഞ്ഞ കാലത്ത് ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ വിള്ളലുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ബ്രിട്ടീഷ് ഭരണാധികാരികൾ ഈ തർക്കമുയർത്തുന്നതിനെ േപ്രാത്സാഹിപ്പിച്ചു.
5. നമസ്കാരം നിർത്തിവെപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ 1949ൽ രാത്രിയുടെ മറവിൽ മസ്ജിദ് കോമ്പൗണ്ടിനുള്ളിൽ രഹസ്യമായി വിഗ്രഹം കൊണ്ടുെവച്ചു. 1986ൽ ഹിന്ദുവോട്ടുകൾ നേടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി പള്ളിയുടെ പിൻവശത്തെ വാതിൽ രാമപൂജക്കുവേണ്ടി തുറന്നുകൊടുത്തു. ഈ നടപടിക്ക് ബദലായി ഹിന്ദുവോട്ടിേന്മൽ പരിപൂർണനിയന്ത്രണം സ്ഥാപിക്കാനായി സംഘ്പരിവാർ ശക്തികൾ വർഗീയകലാപങ്ങൾ ആളിക്കത്തിച്ചു രാമരഥയാത്ര ആരംഭിച്ചു. തുടർന്ന് ചരിത്രസ്മാരകമായ ബാബരി മസ്ജിദ് തകർത്തു.
6. ഇന്നത്തെ അയോധ്യയുടെ പുരാവസ്തുപരമായ കണ്ടെത്തലുകളെ ചൊല്ലി ആർക്കിയോളജിസ്റ്റുകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. വിധി പ്രസ്താവിക്കുന്നതിന് സുപ്രീംകോടതി അവലംബിച്ചതായി പറയപ്പെടുന്ന എ.എസ്.െഎ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ)യുടെ പ്രത്യേക കണ്ടെത്തലുകളും വ്യാഖ്യാനങ്ങളുംതന്നെ ആരോപിക്കപ്പെടുന്ന പോലെ രാമെൻറ ജന്മസ്ഥലത്താണ് മസ്ജിദ് പണിതതെന്ന് അത് തെളിയിക്കുന്നില്ല. പുരാതനകാലത്ത് അവിടെയുമിവിടെയുമൊക്കെ പല നിർമിതികളും ഉണ്ടായിരുന്നു. അവയെല്ലാം ഇപ്പോൾ ഭൂമിക്കടിയിലാണ്. പര്യവേഷണം നടത്തുമ്പോൾ ചിലതൊക്കെ കിട്ടും. അതു സംബന്ധിച്ച് പരസ്പരവിരുദ്ധ വ്യാഖ്യാനങ്ങളുണ്ടാകാറുമുണ്ട്. പല ബുദ്ധക്ഷേത്രങ്ങളും സ്തൂപങ്ങളും തകർക്കപ്പെടുകയും തൽസ്ഥാനത്ത് ഹൈന്ദവക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നുപോലും തെളിവുകളുണ്ട്. ഈ ഹൈന്ദവക്ഷേത്രങ്ങളൊക്കെ ഇന്നിപ്പോൾ പൊളിച്ചുകളയണമെന്നും ആ സ്ഥാനത്ത് ബുദ്ധക്ഷേത്രങ്ങൾ പണിയണമെന്നും ആവശ്യപ്പെട്ടാൽ അത് ന്യായീകരിക്കാനാവുമോ?
7. 1949ൽ രാമെൻറ വിഗ്രഹം കൊണ്ടുവെച്ച നടപടിയും 1992ൽ ബാബരി മസ്ജിദ് തകർത്തതും നിയമവിരുദ്ധ പ്രവൃത്തിയെന്നു പറഞ്ഞ് വിമർശിക്കുകയും ക്ഷേത്രം തകർത്തല്ല ബാബരി മസ്ജിദ് പണിതതെന്ന വാദം സ്വീകരിക്കുകയും ‘മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് അസംഖ്യം അനുമാനങ്ങളിലേക്ക് വീഴാൻ എളുപ്പത്തിൽ സാധിക്കുമെന്ന് കോടതി അംഗീകരിക്കുകയും ചെയ്യുമ്പോൾ, വിചിത്രമെന്നു പറയട്ടെ, ‘വിശ്വാസവും ഭക്തിയും യഥാർഥമാണെന്നും ഭാവിക്കലല്ലെന്നും മനസ്സിലാക്കാൻ കോടതിക്ക് അകൃത്രിമമായ രേഖകൾ ലഭ്യമായിക്കഴിഞ്ഞാൽ ആരാധിക്കുന്നവെൻറ വിശ്വാസത്തിെൻറ പക്ഷത്തേക്ക് വഴങ്ങിയേ പറ്റൂ’ എന്ന നിഗമനത്തിലെത്തി, അതിെൻറ അടിസ്ഥാനത്തിൽ രാമക്ഷേത്രം പണിയാനുള്ള ഒരു ട്രസ്റ്റ് രൂപവത്കരിച്ച് തർക്കവസ്തു ഒന്നാകെ അവർക്ക് കൈമാറണമെന്നും മുസ്ലിംകൾക്ക് ഒരു പള്ളി പണിയാനായി അഞ്ചേക്കർ സ്ഥലം നൽകണമെന്നുമുള്ള വിധി പ്രസ്താവിക്കുകയാണുണ്ടായത്. സംഘ്പരിവാറിന് ഇതൊരു പാരിതോഷികവും ന്യൂനപക്ഷസമുദായത്തോടുള്ള സഹതാപപ്രദർശനവുമെന്നാണ് മനസ്സിലാക്കാവുന്നത്.
സ്വാഭാവികമായും ബി.ജെ.പിയും സംഘ്പരിവാറും വിജയത്തിൽ ഉല്ലാസഭരിതരാകുകയും ഒരു ചരിത്രസ്മാരകത്തെ തകർത്ത അവരുടെ കുറ്റകൃത്യം ജുഡീഷ്യറി സാധുവാക്കിയതായി കണ്ടെത്തുകയും ചെയ്തു. ഇത് രാജ്യത്തെ ജനാധിപത്യ മതേതരവിശ്വാസികളിലും വിവേകമതികളായ ജനങ്ങളിലും ഉത്കണ്ഠയും വേദനയും സൃഷ്ടിക്കുകയും ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും നീതിനിഷ്ഠയിലും സംശയം ജനിപ്പിക്കുകയും ചെയ്തു.
എല്ലാ നിയമനിഷ്ഠകളുടെയും നീതിശാസ്ത്രത്തിെൻറയും നൈതികതയുടെയും സകല നിഷ്കർഷകളുടെയും പരമനിഷേധവും കൂടിയാണ് പരമോന്നത കോടതിയുടെ വിധി. ഇതേവരെ ജനാധിപത്യ നീതിശാസ്ത്രത്തിെൻറ ചരിത്രത്തിലെവിടെയും മതവിശ്വാസത്തെ നിയമത്തിനും ചരിത്രത്തിലധിഷ്ഠിതമായ തെളിവിനും മുകളിലായി പ്രതിഷ്ഠിച്ചിട്ടില്ല. അതിനാൽ തന്നെ മതോന്മത്തത ഉത്തേജിപ്പിക്കുന്ന വിധത്തിൽ, ദൂരവ്യാപകമായ ഫലമുളവാക്കുന്ന, ഗൗരവതരമായ കീഴ്വഴക്കം ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
(എസ്.യു.സി.ഐ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.