ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ അവസാനവർഷ ബി.എ വിദ്യാർഥിയായ ആസിഫ് ഇഖ്ബാൽ തൻഹ കഴിഞ്ഞ വർഷം അറസ്റ്റിലാവുേമ്പാൾ 24 വയസ്സുമാത്രമായിരുന്നു. സ്റ്റുഡൻറ് ഇസ്ലാമിക് ഓർഗനൈസേഷൻ അംഗമായ ആസിഫിനെ ഭീകരനായി ചിത്രീകരിക്കാൻ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ നീക്കങ്ങളാണ് നടന്നത്.
ഒരു വർഷത്തെ തടവിനുശേഷം ജാമ്യം നൽകിയിട്ടും അത് മുടക്കാൻ ഡൽഹി പൊലീസ് കിണഞ്ഞുശ്രമിച്ചു. മോചിതനായി തിഹാർ ജയിൽ ഗേറ്റിനു മുന്നിൽ നിൽക്കുേമ്പാഴും ഇതേ കേസിൽപെടുത്തി ജയിലിലടക്കപ്പെട്ട മറ്റു പോരാളികൾക്ക് മോചനം ലഭിച്ചിട്ടില്ല എന്നതാണ് ഈ വിദ്യാർഥി നേതാവിെൻറ വേദന.
ജയിലിൽ മാത്രമല്ല, ആദ്യമായി എവിടെ പോയാലും നമുക്ക് അൽപം പ്രയാസങ്ങളുണ്ടാവും. തുടക്കത്തിൽ എനിക്കും വിഷമങ്ങളുണ്ടായിരുന്നു. ക്വാറൻറീൻ കഴിഞ്ഞ് നാലാം നമ്പർ ജയിലിൽ എത്തിയപ്പോൾ അവിടെയുള്ളവരുടെ സ്നേഹവും കരുണയുമെല്ലാം ലഭിച്ചു. ജയിലിലാണ് എന്നുപോലും തോന്നിയില്ല പലപ്പോഴും. പഠനവും പ്രാർഥനകളും മറ്റു കാര്യങ്ങളുമായി കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനും സാധിച്ചു. പ്രത്യേകിച്ച് കേസുകളെപ്പറ്റി. പല വകുപ്പുകളെയുംകുറിച്ച് എനിക്ക് അറിയുമായിരുന്നില്ല. ഇപ്പോൾ നിയമങ്ങൾ അൽപസ്വൽപം മനസ്സിലായിവരുന്നു.
അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളെ ഇല്ലാതാക്കാൻ ആവില്ല. ഈ പോരാട്ടം നീതിക്കുവേണ്ടിയാണ്. അതുകൊണ്ട് ഒരുവിധ ആശങ്കകളുമില്ലായിരുന്നു. ഇന്നല്ലെങ്കിൽ നാളെ, വർഷമെടുത്താലും നീതി പുലരുമെന്ന് വിശ്വാസമുണ്ടായിരുന്നു എനിക്ക്. അത് സാധ്യമായി.
യു.എ.പി.എ, നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് ആ നിയമം എന്നാണ് പറയുന്നത്. രാജ്യത്തിന് എന്തെങ്കിലും നാശം വരുത്തിയാലാണ് ആ നിയമം ഉപയോഗിക്കേണ്ടത്. പ്രതിഷേധം നടത്തിയാൽ രാജ്യത്തിന് നഷ്ടമോ നാശമോ ഉണ്ടാവില്ല, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ ഭരണഘടന നൽകിയ അവകാശമാണ്. അതിനെയെങ്ങനെയാണ് ഭീകരപ്രവൃത്തിയെന്ന് വിളിക്കുക? ഇവിടെ രാജ്യത്തിനല്ല, ഭരിക്കുന്ന ആളുകളുടെ അഹങ്കാരത്തിനാണ് പരിക്കുപറ്റിയത്. ചോദ്യങ്ങൾ ഉന്നയിക്കുന്നതിനെപ്പോലും ഭയക്കുന്നതുകൊണ്ടാണ് അവർ ഞങ്ങളെ ജയിലിലടച്ചത്.
തുടക്കത്തിൽ ഉണ്ടായിരുന്നു, അതേക്കുറിച്ച് പിന്നീട് വിശദമായി എഴുതുന്നുണ്ട്. പീഡനം എല്ലാവർക്കെതിരെയും ഉണ്ടായിട്ടുണ്ട്. എനിക്കൊപ്പം മോചിതരായ ദേവാംഗനയോടും നതാഷയോടുമൊക്കെ ചോദിച്ചുനോക്കൂ. സ്ത്രീകൾ എന്ന പരിഗണനയൊന്നുമില്ല. എല്ലാവരെയും മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കുന്നുണ്ട്. മാനസികമായി ദുർബലരാക്കി ആർക്കെതിരെയും മൊഴി നൽകാൻ പ്രേരിപ്പിക്കും. പടച്ചവന് സ്തുതി, അല്ലാഹു എനിക്ക് ഉറച്ചുനിൽക്കാൻ കരുത്ത് നൽകി.
ഞാനെന്തു പറയാൻ. അന്വേഷണത്തെക്കുറിച്ച് കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അന്വേഷണം നീതിപൂർവമായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ജയിലിലേക്ക് പോകേണ്ടിവരുമായിരുന്നില്ലല്ലോ.
ഭരണകൂടത്തിെൻറ മടിത്തട്ട് മാധ്യമങ്ങളിൽ (ഗോദീ മീഡിയ) എനിക്ക് വിശ്വാസമേയില്ല. അവർ എന്തും ചെയ്യും, ആർക്കെതിരെയും ചെയ്യും. മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെപ്പോലും ക്രൂര മാധ്യമവിചാരണക്കിരയാക്കുേമ്പാൾ എന്നെപ്പോലെയുള്ള സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. ചുരുക്കം ചില മാധ്യമങ്ങൾക്കു മാത്രമാണ് മനഃസാക്ഷി അവശേഷിക്കുന്നത്.
ചോദിക്കാനുണ്ടോ, അവകാശങ്ങൾക്കായി പൊരുതിക്കൊണ്ടേയിരിക്കും. പഠനത്തിന് മുഖ്യപരിഗണന നൽകും, വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഉറച്ചുനിന്ന് ചോദ്യങ്ങൾ ചോദിക്കാനും ജനങ്ങൾക്കു മുന്നിൽ നമ്മുടെ ആശയങ്ങൾ മുന്നോട്ടുവെക്കാനും ശക്തി ലഭിക്കൂ. എൻ.പി.ആറും മറ്റും നടപ്പാക്കാനുള്ള ശ്രമങ്ങളുമായി അവർ മുന്നോട്ടുപോവുകയാണ്. അതിനെല്ലാമെതിരെ ചെറുത്തുനിൽപ് തുടരുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.