അണികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്ന് അവരെ വിജയത്തിലേക്ക് നയിക്കുന്നവർ നേതാവായി സ്വയം ഉയർന്നുവരുമെന്നാണ് നെപ്പോളിയൻ പ്രവചിച്ചത്. വാക്കുകൾ സ്വജീവിതത്തിലൂടെ യാഥാർഥ്യമാക്കി നെപ്പോളിയൻ. 1804ൽ ഫ്രാൻസിെൻറ ചക്രവർത്തിപദത്തിലിരിക്കുേമ്പാൾ അദ്ദേഹത്തിന് 35 വയസ്സ് തികഞ്ഞിട്ടില്ല. നെപ്പോളിയനെപ്പോലെ യുദ്ധത്തിെൻറയും സൈനികാധിനിവേശത്തിെൻറയും അട്ടിമറിയുടെയുമൊന്നും ചരിത്രം അവകാശപ്പെടാനില്ലെങ്കിലും ഫ്രഞ്ച് ജനതക്ക് പ്രതീക്ഷയുടെ പുതിയ പാഠങ്ങൾ പകർന്നുനൽകിയാണ് മൂന്നുവർഷം മുമ്പ് ഇമ്മാനുവൽ മാക്രോണും അധികാരത്തിലെത്തിയത്.
അന്ന് പ്രായം 39. ഇൗ സമാനതയാകാം, എലീസി പാലസിലേക്ക് മാക്രോൺ കാലെടുത്തുവെച്ചപ്പോൾ പലരും നെപ്പോളിയെൻറ ചരിത്രം ഒാർമിച്ചു. എന്നാലിപ്പോൾ, ആ പ്രതീക്ഷകളത്രയും അസ്തമിക്കുകയാേണാ? ആർക്കെതിരെയാണോ െതരഞ്ഞെടുപ്പുകാലത്ത് പോരാടിയത്, അവരുടെതന്നെ നാവായി മാക്രോൺ മാറിക്കൊണ്ടിരിക്കുന്നുവെന്ന് വിമർശകർ. ഇസ്ലാമിെനതിരെ ഇൗയടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ ചൂണ്ടിയാണ് ഇൗ കുറ്റപ്പെടുത്തൽ.
എന്നാൽ, മാക്രോണിനെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താനാവില്ല. നെപ്പോളിയനു സംഭവിച്ചതുപോലൊരു 'വാട്ടർ ലൂ' അദ്ദേഹം ആഗ്രഹിക്കുന്നില്ല. 2022ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാജ്യത്തെ തീവ്ര വലതുപക്ഷമൊരുക്കിയ 'വാട്ടർ ലൂ' പേടിച്ചാണീ കളി. അൽപസ്വൽപം ഇസ്ലാമോഫോബിയയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ഇനിയങ്ങോട്ട് യൂറോപ്പിൽ പിടിച്ചുനിൽക്കാനാവില്ല എന്നതാണ് സ്ഥിതി.
ഫ്രാൻസിലെ അരവിന്ദ് കെജ്രിവാളാണ് മാക്രോൺ. അവിടുത്തെ 'ആം ആദ്മി' പാർട്ടിയാണ് 'ഒൻ മാർഷെ'; മുന്നോട്ട് എന്നാണ് ആ പദത്തിനർഥം. ഇന്ത്യൻ രാഷ്ട്രീയത്തെ മൊത്തമായി വരിഞ്ഞുമുറുക്കിയ അഴിമതി എന്ന ദുർഭൂതത്തിനെതിരെ പടനയിച്ചായിരുന്നല്ലോ കെജ്രിവാളിെൻറ വരവ്. രാഷ്ട്രീയത്തിൽ മുൻപരിചയമൊന്നുമില്ലാതിരുന്ന കെജ്രിവാളിെൻറ ആത്മാർഥമായ വാക്കുകൾ കേട്ടപ്പോൾ ജനം ശരിക്കും വിശ്വസിച്ചു. അങ്ങനെയാണ് ഡൽഹിയിൽ 'കുറ്റിച്ചൂൽ' വിപ്ലവം അരങ്ങേറിയത്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ തീർത്തും 'ആം ആദ്മി'യുടേതു മാത്രമായൊരു ഭരണം. അതിെൻറ ചില ഗുണങ്ങളും നമ്മൾ കണ്ടു. പോകെപ്പോകെ, കാലം മാറി; കഥ മാറി. ചില സന്ദർഭങ്ങളിലെങ്കിലും ഡൽഹി ഭരിക്കുന്നത് സംഘ്പരിവാറാണോ എന്ന് ആരും സംശയിച്ചുപോകുന്ന അവസ്ഥ.
ഏതാണ്ടിതേ അവസ്ഥയിലാണ് മാക്രോണും. 'ഒാൻ മാർഷെ' മുന്നോട്ടുപോയിപ്പോയി തീർത്തും വലത്തോട്ട് ചാഞ്ഞു. അവിടുത്തെ, തീവ്ര വലതു പ്രസ്ഥാനമായ ഫ്രഞ്ച് നാഷനൽ ഫ്രൻറിെൻറ നേതാവ് മാരി ലെ പെൻ പറയുന്നതിനപ്പുറമാണ് കുറച്ചുകാലമായി മാക്രോൺ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം അദ്ദേഹം പറഞ്ഞത്, 'ഇസ്ലാമിക വിഘടനവാദ'ത്തിൽനിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കാൻ പുതിയ നിയമം നിർമിക്കുമെന്നാണ്. രാജ്യത്തെ മുസ്ലിം ആരാധനാലയങ്ങളെയും ഇമാമുമാരെയും പ്രത്യേക നിരീക്ഷണത്തിലാക്കുക, 'മതേതര ഉടമ്പടി'യിൽ ഒപ്പുവെച്ച സംഘടനകൾക്കു മാത്രം വിദേശഫണ്ട് അനുവദിക്കുക തുടങ്ങിയ കലാപരിപാടികളൊക്കെയാണ് ഇൗ നിയമത്തിെൻറ ഭാഗമായി അരങ്ങേറുക. 'പ്രശ്നക്കാരുള്ള' പള്ളികൾ അടച്ചുപൂട്ടുകയും ചെയ്യും. ഇതിനിടയിലാണ്,
ക്ലാസ്റൂമിൽ പ്രവാചക കാർട്ടൂൺ പ്രദർശിപ്പിച്ച അധ്യാപകനെ ചെചൻ വംശജനായ അഭയാർഥി വിദ്യാർഥി കൊലപ്പെടുത്തിയത്. ഇതോടെ, മാക്രോൺ 'ഇസ്ലാമിക ഭീകരവാദ'ത്തെക്കുറിച്ചും അഭയാർഥികളിലെ 'ഭീകരരെ'ക്കുറിച്ചും ആഞ്ഞടിച്ചു. അക്കൂട്ടത്തിൽ 'ഇസ്ലാം പ്രതിസന്ധി'യിലായിരിക്കുന്നുവെന്ന പ്രസ്താവനയാണ് അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചത്. അതോടെ, പ്രശ്നം കൂടുതൽ വഷളായി. ഇപ്പോൾ ഫ്രാൻസിെൻറ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതായിരിക്കുന്നു.
പത്തുവർഷം മുമ്പ് ലോകത്താകമാനം വീശിയടിച്ച സാമ്പത്തിക മാന്ദ്യം ഫ്രാൻസിനെയും വരിഞ്ഞുമുറുക്കിയപ്പോൾ, അവിടെ പ്രതീക്ഷയുടെ നാമ്പുകൾ തീർത്ത ബ്യൂറോക്രാറ്റും രാഷ്ട്രീയക്കാരനുമായിരുന്നു മാക്രോൺ. അദ്ദേഹത്തിെൻറ രാഷ്ട്രീയഗുരുവായി വിശേഷിപ്പിക്കാവുന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ ഫ്രാങ്സ്വ ഒാലൻഡ് പോലും വിസ്മരിച്ച അഭയാർഥികളെ ചേർത്തുപിടിച്ചൊരാൾ. പൊതുസ്ഥലങ്ങളിൽ ഇസ്ലാമിക ചിഹ്നങ്ങൾ നിരോധിച്ചപ്പോൾ അതിനെതിരെ ശബ്ദിച്ചയാൾ. ഫ്രാൻസിെൻറ അൾജീരിയൻ അധിനിവേശം ഏറ്റവും വലിയ കുറ്റകൃത്യമായിരുന്നുവെന്ന് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. അതിെൻറ പേരിൽ കുറെ തെറിവിളി കേട്ടിട്ടുമുണ്ട്.
ആ അധിനിവേശമാണ് ഫ്രാൻസിൽ ഇക്കാണുന്നത്രയും അഭയാർഥികളെ സൃഷ്ടിച്ചത്. അവർക്കുനേരെയാണിപ്പോൾ സെക്കുലറിസത്തിെൻറ പേരിൽ ഉറഞ്ഞുതുള്ളുന്നത്. മ്യാന്മറിലെ റോഹിങ്ക്യൻ അഭയാർഥികൾക്കുവേണ്ടി സംസാരിച്ച, സിറിയയിൽനിന്ന് മെഡിറ്ററേനിയൻ കടന്ന് യൂറോപ്പിലെത്തിയവർക്ക് പരവതാനി വിരിച്ച മാക്രോൺ ഇത്ര എളുപ്പത്തിൽ 'അഭയാർഥി വിരുദ്ധൻ' ആയതെങ്ങനെയാണ്? മുസ്ലിം അഭയാർഥികളെന്നാൽ ഭീകരവാദികളാണെന്ന 'ലെ പെൻ തിയറി'യുടെ പ്രണേതാവായി അദ്ദേഹം മാറിയെതങ്ങനെ? മുസ്ലിംകളെ രാജ്യത്തുനിന്ന് ആട്ടിയോടിക്കണമെന്നും അഭയാർഥികളുടെ ശല്യമില്ലാത്ത 'സ്വതന്ത്ര ഫ്രാൻസി'നായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് വംശീയതയുടെ വിഷവിത്തുകൾ പാകിയ ലെ പെന്നിനെ തോൽപിച്ചതാണ് മാക്രോണിെൻറ ഖ്യാതിതന്നെയും.
യൂറോപ്പിൽ വളർന്നുവരുന്ന 'നവനാസി'കളെ പ്രതിരോധിക്കാനുള്ള ഫ്രഞ്ച് മിതവാദിയായിരുന്നല്ലോ മാക്രോൺ. ഹിറ്റ്ലറുടെ പ്രേതമിപ്പോൾ അദ്ദേഹത്തെയും ആവാഹിച്ചിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ, കെജ്രിവാൾ ചെയ്തതുപോലൊരു 'ഹനുമാൻ സേവ'യിലാണിപ്പോൾ മാക്രോൺ. ആ 'സേവ'യുടെ പേരാണ് ഇസ്ലാമോഫോബിയ.
പതിനഞ്ച് വർഷം മുമ്പ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് കുപ്രസിദ്ധരായ റോത്ത്ഷീൽഡ് കമ്പനിയിൽ ബാങ്കിങ് ഇൻവെസ്റ്ററായിരുന്നു. ഫിലോസഫിയും പബ്ലിക് അഫയേഴ്സും പഠിച്ചശേഷമായിരുന്നു ധനകാര്യ ഉദ്യോഗസ്ഥനായുള്ള രംഗപ്രവേശം. 2012ൽ ഒാലൻഡ് പ്രസിഡൻറായപ്പോൾ സർക്കാറിെൻറ ഡെപ്യൂട്ടി സെക്രട്ടറിയായി; പ്രസിഡൻറിെൻറ സാമ്പത്തിക ഉപദേശകൻ എന്ന തസ്തികയിൽ തിളങ്ങിയപ്പോൾ രണ്ടു വർഷത്തിനുള്ളിൽ ധനകാര്യം, വ്യവസായം വകുപ്പുകളിൽ മന്ത്രിസ്ഥാനവും ലഭിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റാനുള്ള രണ്ട് സുപ്രധാന നിയമങ്ങൾ നടപ്പാക്കിയത് ഇക്കാലത്താണ്. അതേ നിയമങ്ങളുടെ പേരിൽ ഒാലൻഡിനോട് തെറ്റിയാണ് 2016ൽ 'ഒൻ മാർഷെ' സ്ഥാപിച്ചതും പിന്നീട് പ്രസിഡൻറ്പദത്തിലെത്തിയതും. അെന്നാക്കെ, യൂറോപ്പിലെത്തിയ അഭയാർഥികളുടെ പ്രതീക്ഷയായിരുന്നു. ഇന്നിപ്പോൾ, അവരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നു.
ഹൈസ്കൂളിൽ തെൻറ അധ്യാപികയായിരുന്ന ബ്രിജിറ്റാണ് ജീവിതപങ്കാളി. തന്നേക്കാൾ 24 വയസ്സ് കൂടുതലുള്ള, മൂന്നു കുട്ടികളുടെ മാതാവായ ഭർതൃമതിയെ തങ്ങളുടെ മകൻ പ്രണയിക്കുന്നുവെന്നറിഞ്ഞപ്പോൾ മാക്രോണിെൻറ മാതാപിതാക്കൾ അമൈൻസിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള പാരിസിലേക്ക് 'നാടുകടത്തി'യെങ്കിലും ആ ബന്ധം പിന്നെയും നിലനിന്നു. 2007ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മാക്രോണിനൊപ്പം ബ്രിജിറ്റും സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.