വീരേന്ദ്രകുമാർ-ഗുരുതുല്യം ഞാൻ സ്നേഹിക്കുന്ന വ്യക്തി യാത്രയായി. ആ യാത്ര അദ്ദേഹത്തിെൻറ ‘ഡാന്യൂബ് സാക്ഷി’ എന്ന ഗ്രന്ഥത്തിെൻറ പൂർത്തീകരണമായാണ് എനിക്ക് തോന്നിയത്. ഷാർജ ബുക്ക്ഫെയറിൽ ‘മാതൃഭൂമി’യുടെ ബുക്സ്റ്റാൾ സന്ദർശിച്ചപ്പോൾ അദ്ദേഹം അവിടെയുണ്ടായിരുന്നു. സ്നേഹപൂർവം ആലിംഗനംചെയ്ത് കുശലങ്ങളന്വേഷിച്ചു. അദ്ദേഹം അവസാനം എഴുതിയ ‘ഡാന്യൂബ് സാക്ഷി’ എന്ന പുസ്തകം ഒപ്പിട്ടുതന്നു. അതിെൻറ അവസാനഭാഗം നിർബന്ധപൂർവം വായിക്കണം എന്ന് നിർദേശിച്ചാണ് അത് തന്നത്.
‘നവോത്ഥാനം: അമൂല്യമായ ഇസ്ലാമിക സ്വാധീനങ്ങൾ’ എന്നതായിരുന്നു ആ ഭാഗം. ഞാൻ ആദരപൂർവം സ്വീകരിച്ച ആ പുസ്തകം വളരെ കനപ്പെട്ട, അമൂല്യ ഭാവനകളും ഗൗരവപൂർണമായ പഠനങ്ങളും ഉൾക്കൊള്ളുന്ന ഒരു യാത്രവിവരണമായിരുന്നു. അവസാനഭാഗം തികച്ചും പണ്ഡിതോചിതമായി ഇസ്ലാമിക നാഗരികതയെയും സംസ്കാരത്തെയും വിശകലനം ചെയ്തു ചരിത്രത്തിലെ മഹാപണ്ഡിതന്മാരെയും ശാസ്ത്ര-സാംസ്കാരിക പടുക്കെളയും പ്രബുദ്ധരായ ആധ്യാത്മികനേതാക്കളെയും കുറിച്ചായിരുന്നു. ഞാൻ ആ പുസ്തകം മുഴുവൻ വായിച്ചു. പുസ്തകത്തിൽ ചില കുറിപ്പുകൾ എഴുതി അദ്ദേഹത്തിന് വീണ്ടും കാണിക്കണമെന്നു കരുതി. പക്ഷേ, അദ്ദേഹം എന്നെ കാത്തിരുന്നില്ല. ആ യാത്രാവിവരണം മറ്റൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്.
അയോധ്യയിലെ ബാബരി മസ്ജിദ് വർഗീയ ഫാഷിസ്റ്റ് കാപാലികരാൽ തകർക്കപ്പെട്ടപ്പോഴാണ് ‘രാമെൻറ ദുഃഖം’ അദ്ദേഹം എഴുതിയത്. അതിെൻറ ആദ്യപതിപ്പ് 1995ൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രകാശനത്തിന് എന്നെയും ക്ഷണിച്ചിരുന്നു. സുകുമാർ അഴീക്കോടാണ് ആ പുസ്തകം പ്രകാശനം ചെയ്തത്. വർഗീയതക്കും വംശീയതക്കും എതിരെ വളരെ ശക്തമായി പ്രതികരിച്ച ആ പുസ്തകം ഇപ്പോൾ അരലക്ഷം കോപ്പികൾ കടന്നുകഴിഞ്ഞു. നിഷ്കളങ്കവും നിർമലവുമായ വിചാരരീതിയും ആത്മാർഥമായ അവതരണശൈലിയും അേദ്ദഹത്തിെൻറ മനസ്സിെൻറ നിഷ്കളങ്കത തെളിയിക്കുന്നു.
1987ൽ വനംമന്ത്രിയായ ഉടൻ ‘മാധ്യമ’ത്തിലാണ് വന്നത്. അതു ‘മാധ്യമ’ത്തിന് വലിയൊരു അംഗീകാരമാണ്. പരിസ്ഥിതിസ്നേഹിയായതിനാൽ വനസംരക്ഷണം സ്വയം തെരഞ്ഞെടുത്തതായിരുന്നു. ഒരൊറ്റ മരവും വനത്തിൽനിന്ന് മുറിക്കാൻ പാടില്ലെന്നതാണ് അദ്ദേഹത്തിെൻറ ആദ്യ ഒാർഡർ. പക്ഷേ, കാടൊന്നായി കുലുങ്ങി. അദ്ദേഹം 48 മണിക്കൂർ തികച്ചില്ല. കാട്ടുകള്ളന്മാരെയും വനംകൊള്ളക്കാരെയും കൂട്ടുപിടിക്കാൻ തുനിഞ്ഞില്ല. അതിനാൽതന്നെ, തെൻറ രാഷ്ട്രീയ ഇച്ഛാശക്തിയും സോഷ്യലിസ്റ്റ് നിഷ്കളങ്കതയും കാരണം അദ്ദേഹത്തിന് അധികാരത്തിൽ തുടരാനായില്ല. വളരെ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിെൻറ പ്രസംഗം കേൾക്കാൻ ഞാനെത്തുമായിരുന്നു. കറകളഞ്ഞ സോഷ്യലിസ്റ്റ് അശോക്ദത്തയുടെ പ്രസംഗം അദ്ദേഹമാണ് പലപ്പോഴും പരിഭാഷപ്പെടുത്തിയിരുന്നത്. വളരെ ആകർഷകവും സരസവുമായിരുന്നു അദ്ദേഹത്തിെൻറ പ്രസംഗം. െഎ.എൻ.എസ്, പി.ടി.െഎ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയായിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം സ്വന്തം പത്രമായ ‘മാതൃഭൂമി’െയ പോലെതന്നെ ‘മാധ്യമ’ത്തെയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. കോട്ടയം എഡിഷൻ ഉദ്ഘാടനത്തിന് ഞാൻ ക്ഷണിതാവായിരുന്നു.ആ നിഷ്കളങ്ക മനസ്സിന് ആദരാജ്്ഞലികൾ അർപ്പിക്കുന്നു. സന്തപ്ത കുടുംബത്തിെൻറയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.