മുന്നറിയിപ്പുകൾക്ക്​ പുല്ലുവില

ധാരണാപത്രം ഒപ്പുവെച്ച് ഒരു വർഷം പിന്നിട്ടു. ഇപ്പോൾ പെരുമാതുറ ബീച്ചിനോട് ചേർന്ന തെക്കുവശത്തെ പുലിമുട്ട് പകുത ിയിൽ പൊളിച്ചു. അവിടെയൊരു വാർഫ് പണിതു. സ്​റ്റോക്ക്​യാർഡിൽനിന്നു കല്ലുകൾ കയറ്റിയ വാഹനങ്ങൾ വാർഫിലേക്കു കയറാൻ ര ണ്ടു അ​േപ്രാച് റോഡുകൾ മണ്ണിട്ടുയർത്തി. ഡ്രെഡ്ജർ കൊണ്ടുവന്നു കു​േറ ഭാഗം വൃത്തിയാക്കി. ഇതിനിടയിൽ തിരുവനന്തപുരം ചാല സ്വദേശിയായ എസ്. ദിലീപ് എന്ന വ്യക്തി ഹൈ​േകാടതിയിൽ പോയി സ്​റ്റേ വാങ്ങി. മത്സ്യത്തൊഴിലാളികൾക്കെന്ന വ്യാജേന സ ്വകാര്യ പോർട്ട്​ ഉണ്ടാക്കുന്നുവെന്നും 15 ഏക്കർ സ്ഥലം അനധികൃതമായി കൈവശപ്പെടുത്തി വേലികെട്ടിയെന്നും തീരദേശ നി യമങ്ങൾ ലംഘിച്ച് റോഡ് പണിതെന്നും കാണിച്ചാണ് അദ്ദേഹം പൊതുതാൽപര്യഹരജി നൽകിയത.

ദിലീപ് നേടിയ സ്​റ്റേ നീക്കാനു ള്ള നടപടിക്ക്​ ആവശ്യമായ രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ട്. കേരള തീരദേശ പരിപാലന അതോറിറ്റിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റും സർക്കാർ പുറത്തിറക്കിയ ഓർഡറും എല്ലാം സമർപ്പിച്ചു. ഉടൻ പണികൾ തുടങ്ങാൻ കഴിയുമെന്നാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ഈ ഉദ്യോഗസ്ഥൻ പറഞ്ഞ സർക്കാർ ഓർഡർ ഇറങ്ങിയത് 2019 ജൂൺ ഒമ്പതിനാണ്. മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ ലോഡ് ഔട്ട് ഫെസിലിറ്റി നിർമിക്കുന്നതിന് നടപടി സ്വീകരിച്ച ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയറുടെ നടപടി സാധൂകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു എന്നാണ്​ രേഖയിൽ പറയുന്നത്.

പല നിബന്ധനകൾവെച്ചാണ് ഈ ബീച്ച് കൈമാറിയതെന്ന്​ ഷാജഹാൻ ഇബ്രാഹിം പറയുന്നു. പുലിമുട്ട് പൊളിക്കും മുമ്പ്​ കടൽഭിത്തി കെട്ടി വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, കടൽഭിത്തി കെട്ടിയില്ല, പുലിമുട്ട് പൊളിക്കുകയും ചെയ്തു. ഇതോടെ കടൽക്ഷോഭം കൂടുന്ന സമയങ്ങളിൽ പരിസരത്തെ വീടുകളിലേക്കു കടൽ കയറിത്തുടങ്ങി. പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പാറ കിട്ടിയാലും ഇല്ലെങ്കിലും ധാരണാപത്രം പ്രകാരം തീരശോഷണം നേരിടാൻ അദാനിക്ക് ബാധ്യതയുണ്ടെന്നു ഷാജഹാൻ പറയുന്നു. മാത്രമല്ല, ആദ്യം കാണിച്ച ഭൂപടമല്ല ഇപ്പോൾ കാണിക്കുന്നത്. ആദ്യത്തെ മാപ്പിൽ നാല് ഭാഗങ്ങൾ തിരിച്ചു അടയാളപ്പെടുത്തിയ സ്​റ്റോക്ക് യാർഡാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഇപ്പോൾ അത് രണ്ടു ഭാഗങ്ങളുള്ള രൂപരേഖയായാണ് കാണിക്കുന്നത്.

തെക്കുവശത്തു മാറ്റി വരച്ച രൂപരേഖ
‘‘സാധാരണ കണക്കുകൾ പ്രകാരം മൺസൂൺ കാലത്തു ഏതു കടപ്പുറത്തും 85 മീറ്റർ കടൽ കയറും. ഇതനുസരിച്ചാണ് അദാനിയുടെ വാർഫിനുള്ള രൂപരേഖ ആദ്യം തയാറാക്കിയത്. 480 മീറ്റർ നീളമുള്ള തെക്കുവശത്തെ പുലിമുട്ടി​​​െൻറ തുഞ്ചത്തുനിന്നും 215 മീറ്ററിനുള്ളിൽ വാർഫ് പണിയാനായിരുന്നു ആദ്യതീരുമാനം. 2018 ലെ മൺസൂൺ സീസണിൽ പണികളാരംഭിച്ചപ്പോൾ ആ വർഷം 155 മീറ്റർ കടൽ കേറിയടിച്ചു. അതോടെ ആ 155 മീറ്ററും ആദ്യം നിശ്ചയിച്ച 215 മീറ്ററും അടക്കം 370 മീറ്റർ കഴിഞ്ഞാണ് നിർമാണം നടത്തിയത്. അതായത്, കടൽക്ഷോഭം ഉണ്ടായാലും അവരുടെ നിർമാണപ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് അവർ തീരുമാനിച്ചു. പക്ഷേ, നഷ്​ടം ഞങ്ങൾ പെരുമാതുറക്കാർക്കാണ്. വാർഫി​​​െൻറ തൂണുകൾക്ക്​ പൈലിങ് നടത്തുമ്പോൾ ചില വീടുകളുടെ ചുമരുകളിൽ വിള്ളൽ വീഴുകയും ചെയ്തു’’-ഷാജഹാൻ പറയുന്നു.
സുരക്ഷവേലിക്കും വീടുകളുടെ നിരക്കും നടുവിലൂടെ നാട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഒരു താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ട്. സുരക്ഷവേലിക്കപ്പുറം തെക്കോട്ടുള്ള കടൽത്തീരത്തു അര കിലോമീറ്റർ ദൂരെ ടൂറിസം പദ്ധതികൾ വരുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ഇത് അരകി.മീറ്റർ ദൂരെയാണ് എന്നാണു അവർ പറയുന്നത്, എന്നാൽ, സ്​റ്റോക്ക് യാർഡി​​​െൻറ അതിർത്തി പെരുമാതുറ പാലത്തിനു ഒന്നര കി.മീറ്റർ ദൂരെയുള്ള പുതുക്കുറിശ്ശിയിലാണ് അവസാനിക്കുന്നതെന്ന് ഷാജഹാൻ പറയുന്നു. അവിടെ വേണ്ടത്ര തീരവുമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുവശത്തെ
നിലവിലെ സ്ഥിതി

താഴമ്പിള്ളി, പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി ഭാഗങ്ങളിൽ കടൽ ആർത്തലക്കുകയാണ്. പൂന്തുറ ഭാഗങ്ങളിൽ ഒരു തരി തീരംപോലും ഇനിയില്ല. കടൽ ഭിത്തിയിൽ വന്നു മുട്ടുന്ന തിരമാലകൾ സമീപത്തെ വീടുകളെ കൂടി പിളർത്തുന്നു. പൂത്തുറയിൽ ജൂണിൽ മൂന്നു വീടുകളാണ് പൂർണമായും തകർന്നത്. പൂന്തുറ പള്ളിപ്പുരയിടത്തിൽ കവിത വിജു, ദാസൻ, സൈമൺ, ആഗ്​നസ് രാജീവ് എന്നിവരുടെ വീടുകളാണ് തകർന്നത്. ഇവിടങ്ങളിലാകെ നൂറോളം വീടുകളിൽ വെള്ളം കയറി. തരിശുപറമ്പിൽ ബീന ബിജു, ജാക്സൺ മെൻഡസ്, വത്സല ജോബായ്, താഴമ്പിള്ളി പുത്തൻ ബംഗ്ലാവിൽ മേരി ചാക്കോ, പുതുവൽ വീട്ടിൽ ജെയിംസ്, ഫ്രഡി, രാജു എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കടൽ തീരത്തോട് ചേർന്നുള്ള പൂന്തുറ തരിശുപറമ്പു മുതൽ മുഞ്ഞമൂട് പാലം വരെയുള്ള റോഡിൽ മണൽ വന്നടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. താഴംപിള്ളിയിൽ മാത്രം 45 വീടുകളാണ് ഭാഗികമായോ പൂർണമായോ തകർന്നത്.

Tags:    
News Summary - Warning issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.