‘‘ഇന്ത്യയുടെ ഭാവി ഇപ്പോൾ ക്ലാസ്റൂമിൽ നിർമിക്കപ്പെടുന്നുണ്ട്’’ എന്ന പ്രസിദ്ധമായ തുടക്കവാചകത്തിന് 51 വർഷത്തെ പഴക്കമുണ്ട്. 1966ൽ കോത്താരി കമീഷൻ അവരുടെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വരികളും ഇതുതന്നെ. ക്ലാസ്മുറികളിൽ ഒരു രാജ്യത്തിെൻറ ഭാവി നിർണയിക്കപ്പെടുന്നത് അധ്യാപകരുെട സജീവ പങ്കാളിത്തത്തിലൂടെയാണ്. നല്ല അധ്യാപകർ, നല്ല വിദ്യാഭ്യാസം, നല്ല സമൂഹം^ ഇങ്ങനെയാണ് പേണ്ട പറയാറ്. കാര്യക്ഷമമായ അധ്യാപകസമൂഹത്തിെൻറ വാർത്തെടുക്കലിന് അധ്യാപക വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ സജീവമാേകണ്ടതും കാലാനുസൃതമാേകണ്ടതുമാണ്. എന്നാൽ, ഇന്ന് ഇവയെ നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്നത് ആരാണ്? അധ്യാപകവിദ്യാഭ്യാസം എന്നത് വിദ്യാഭ്യാസം േപാലെതന്നെ ഒരു തുടർപ്രക്രിയയാണ്. അതുകൊണ്ടുതന്നെ തുടർപരിശീലനങ്ങൾ ആവശ്യമാണ്. പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത് നൽകാൻ അധ്യാപകർക്ക് കഴിയണം. അതിനൊത്ത അധ്യാപകവിദ്യാഭ്യാസ കാഴ്ചപ്പാടും നയങ്ങളും കാലഘട്ടത്തിെൻറ അനിവാര്യതയായി മാറുന്നു.
അധ്യാപകവിദ്യാഭ്യാസം കേരളത്തിൽ
കേരളത്തിലെ അധ്യാപകവിദ്യാഭ്യാസം പ്രധാനമായും മൂന്ന് കോഴ്സുകളിലൂടെയാണ് നടക്കുന്നത്. ഡി.എഡ്, ബി.എഡ്, എം.എഡ്^ ഇവ മൂന്നും പ്രീ സർവിസ് കോഴ്സുകളാണ്. ഇൻ സർവിസ് കോഴ്സുകൾ മുഖ്യമായും സർക്കാർ വകുപ്പുതലത്തിൽ സംഘടിപ്പിക്കപ്പെടുന്നവയാണ്. ഇൗ കോഴ്സുകളെല്ലാം കാലാകാലങ്ങളിലായി പരിഷ്കാരത്തിന് വിധേയമാകാറുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന ഗുണമേന്മ ഉറപ്പുവരുത്താൻ കഴിയുന്നില്ല എന്ന പരാതി വിവിധ കോണുകളിൽനിന്ന് ഉയർന്നുവരുന്നുണ്ട്.
1966ലെ കോത്താരി കമീഷൻ അന്ന് പറഞ്ഞ വലിയൊരു പോരായ്മയായ ‘ഒറ്റപ്പെടൽ’ ഇന്നും നിലനിൽക്കുന്നു. സർവകലാശാലയുടെ ഭാഗമായ ബി.എഡ്, എം.എഡ് ഒരു ടീച്ചർ എജുക്കേഷൻ കോഴ്സായതിനാലും മിക്കവാറും പഠനപരിശീലനമേഖല സ്കൂൾതലം ആയതിനാലും മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്സുകളെപ്പോലെ ശ്രദ്ധിക്കാതെപോകുന്നു എന്നത് വാസ്തവംതന്നെ. അതുപോലെ സ്കൂൾ വിദ്യാഭ്യാസമേഖലയിലെ പരിഷ്കാരങ്ങൾ മുഴുവൻ ദേശീയതലത്തിൽ എൻ.സി.ഇ.ആർ.ടിയും സംസ്ഥാനതലത്തിൽ എസ്.സി.ഇ.ആർ.ടിയും നടത്തുന്നതുമൂലം സർവകലാശാല കേന്ദ്രങ്ങൾക്ക് നാമമാത്ര പ്രാതിനിധ്യമാണ് ഉണ്ടാകുന്നത്. ഇൗ പ്രാവശ്യവും പാഠ്യപദ്ധതി കമ്മിറ്റിയിൽ ഇൗ അധ്യാപകവിദ്യാഭ്യാസ മേഖലയിൽനിന്ന് പ്രാതിനിധ്യം കുറവായിരുന്നു. തിരിച്ച് സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്കരണസമയത്ത് സ്കൂൾ വിദ്യാഭ്യാസമേഖലയിലെ ആരെയും ഉൾപ്പെടുത്താറുമില്ല. ഇങ്ങനെ ഇപ്പോഴും ‘ഒറ്റപ്പെടൽ’ സജീവമായിതന്നെ നടക്കുന്നു.
കേരള, മഹാത്മഗാന്ധി, കാലിക്കറ്റ്, കണ്ണൂർ എന്നീ നാലു സർവകലാശാലകളിലുമായി 200ലധികം കേന്ദ്രങ്ങളിൽ ബി.എഡ് കോഴ്സ് നടത്തുന്നു. അതിൽ നാലെണ്ണം ഗവ. മേഖലയിലും 17 എണ്ണം ഗവ. എയ്ഡഡ് മേഖലയിലും 33 എണ്ണം സർവകലാശാലകൾ നേരിട്ട് നടത്തുന്നവയും ബാക്കി 147ലധികം സ്വാശ്രയ കോളജുകളുമാണ്. ഡി.എഡിനും 100ലധികം കോളജുകൾ ഉണ്ട്. എം.എഡ് വിദ്യാഭ്യാസത്തിന് നാലു സർവകലാശാല വകുപ്പുകളും നാല് ഗവ. കോളജുകളും നാല് എയ്ഡഡ് കോളജുകളും നിലവിലുണ്ട്. അധ്യാപകവിദ്യാഭ്യാസത്തിലെ ഗവേഷണത്തിനും കേരളത്തിൽ സൗകര്യങ്ങളുണ്ട്. ഇന്ന് കേരളത്തിലെ സർവകലാശാലകളിൽനിന്ന് ഏറ്റവും കൂടുതൽ ഗവേഷണബിരുദങ്ങൾ ഉണ്ടാകുന്നത് ‘എജുേക്കഷൻ’ വിഷയത്തിലാണുതാനും. മിക്ക പഠനങ്ങളും യു.ജി.സി ധനസഹായത്തോടുകൂടി നടക്കുന്നവയുമാണ്. പേക്ഷ, അത്ഭുതമെന്നോണം ഒരു ഗവേഷണഫലവും കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയക്ക് ദിശാസൂചിയായി പ്രവർത്തിച്ചതായി കേട്ടുകേൾവിപോലുമില്ല.
2004^05ൽ ഒരു വിധ നിയന്ത്രണവുമില്ലാതെയാണ് ബി.എഡ്, ഡി.എഡ്, എം.എഡ് കോളജുകൾ അനുവദിച്ചത്. അതിന് അന്നത്തെ സർക്കാറും എൻ.സി.ടി.ഇയും തുല്യ ഉത്തരവാദികളാണ്. എൻ.സി.ടി.ഇ നടത്തിയ ഒരു പഠനത്തിൽ 2021 വരെ കേരളത്തിൽ അധ്യാപകവിദ്യാഭ്യാസ കോഴ്സുകളോ കോളജുകളോ ആവശ്യമില്ല എന്ന യാഥാർഥ്യം നിലനിൽക്കെയാണ് ഇത്രയുമധികം ഒറ്റയടിക്ക് ആരംഭിച്ചത്. പല ഷോപ്പിങ് കോംപ്ലക്സുകളും കശുവണ്ടി ഫാക്ടറികളും കോളജുകളായി മാറിക്കൊണ്ടേയിരുന്നു. 2014ൽ ദേശീയതലത്തിൽതന്നെ അധ്യാപകവിദ്യാഭ്യാസ കോഴ്സിെൻറ പരിഷ്കാരം നടക്കുകയുണ്ടായി. ബി.എഡ്, എം.എഡ് കോഴ്സുകൾ രണ്ടു വർഷമായി ഉയർത്തപ്പെട്ടു. ജ. ജെ.എസ്. വർമ കമീഷൻ റിപ്പോർട്ട് ദേശീയതലത്തിൽ നടപ്പാക്കുകയായിരുന്നു. എൻ.സി.ടി.ഇ തന്നെ കരിക്കുലത്തിെൻറ ചട്ടക്കൂട് ഉണ്ടാക്കി എല്ലാ സർവകലാശാലകൾക്കും നൽകി ഇന്ത്യയിലെ ചില പ്രാദേശികസാഹചര്യങ്ങൾ കണക്കിലെടുത്ത തീരുമാനങ്ങൾ ഫലത്തിൽ കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി. എല്ലാം മുകളിൽനിന്ന് താഴേക്ക് അടിച്ചേൽപിക്കുേമ്പാൾ വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ തന്നെയാണോ എന്ന് സംശയിച്ചുപോകുന്നു. കോഴ്സ് ൈദർഘ്യം വർധിച്ചപ്പോൾതന്നെ കേരളത്തിലെ സർവകലാശാലകളും പരിഷ്കരണം തുടങ്ങി.
സർവകലാശാലകൾ നാലും നാലു ദിശയിലേക്കും സ്കൂൾ വിദ്യാഭ്യാസം അഞ്ചാം ദിശയിലേക്കും നീങ്ങി. തദ്ഫലമായി അധ്യാപകവിദ്യാഭ്യാസത്തിന് ഏകീകൃത സ്വഭാവം നൽകാൻ കഴിഞ്ഞില്ല. സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഹനിക്കാതെതന്നെ കേരളത്തിൽ ഇൗ പരിശീലന വിദ്യാഭ്യാസപദ്ധതിക്ക് ഏകരൂപം ചില കാര്യങ്ങളിലെങ്കിലും ഉണ്ടാക്കാൻ കഴിയുമായിരുന്നു. ഡി.എഡ് കോഴ്സ് കേരളത്തിൽ മുഴുവനായും ഒറ്റ സിലബസാണ്. അധ്യാപകവിദ്യാഭ്യാസം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടില്ലെങ്കിൽ പുതിയ അധ്യാപകർ ജനിക്കുംമുേമ്പ പഴഞ്ചനായ ഉൽപന്നങ്ങളായി മാറ്റപ്പെടും. 2007 മുതൽ 2013 വരെ കേരളത്തിലെ ബി.എഡ് അഡ്മിഷൻ കേന്ദ്രീകൃത അലോട്ട്മെൻറ് വഴിയായിരുന്നു. ഒരു വർഷം പ്രവേശനപരീക്ഷയും നടത്തി. പിന്നെ പരീക്ഷയുമില്ല, േകന്ദ്രീകൃത അലോട്ട്മെൻറും ഇല്ല. പ്രശ്നം വേറെയൊന്നുമല്ല. സീറ്റ് കൂടുതലും അപേക്ഷകർ കുറവും. ഇന്ന് കാലിക്കറ്റ് ഒഴികെയുള്ള സർവകലാശാലകൾ അതത് കോളജുകൾക്ക് അഡ്മിഷൻ നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്. എം.എഡ് കോഴ്സ് കുട്ടികളില്ലാതെ വൻ പ്രതിസന്ധി നേരിടുന്നു. ഉത്തരേന്ത്യയിൽ എം.എഡ് സീറ്റ് കൂടുതൽ ആവശ്യമുണ്ട് എന്നതിനാൽ എല്ലാ സ്ഥലത്തും യൂനിറ്റ് 50 കുട്ടികൾ എന്ന് എൻ.സി.ടി.ഇ തീരുമാനിച്ചു. ഒരു ബിരുദബിരുദാനന്തര കോഴ്സിനും 50 കുട്ടികൾ ഒരു യൂനിറ്റായി ഉണ്ടാവില്ല. എല്ലാം അടിച്ചേൽപിക്കുകയാണ്.
എൻ.സി.ടി.ഇയുടെ പുതിയ നീക്കം ഗുണമേന്മ കൂട്ടുമോ?
1993ൽ രൂപവത്കൃതമായതാണ് എൻ.സി.ടി.ഇ. അധ്യാപക വിദ്യാഭ്യാസത്തിെൻറ ഗുണമേന്മയും വികസനവും ലക്ഷ്യംവെച്ചാണ് രൂപവത്കരണം. തുടർന്നങ്ങോട്ട് ഇടക്കിടെ ചില െറഗുലേഷൻസ് മാറ്റും എന്നതല്ലാതെ വലിയ സംഭാവനകൾ നൽകാൻ എൻ.സി.ടി.ഇക്ക് കഴിഞ്ഞിട്ടില്ല. മറ്റ് െറഗുലേറ്ററി ഏജൻസികൾപോലെതന്നെ വലിയ ആക്ഷേപങ്ങൾ നേരിടുന്ന ഒന്നായി എൻ.സി.ടി.ഇ മാറുകയുണ്ടായി. ഇന്ത്യയിൽ ആകെ 16,000ത്തിനും 18,000ത്തിനും ഇടയിൽ അധ്യാപക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉണ്ടെന്നാണ് എൻ.സി.ടി.ഇ പറയുന്നത്. ഇതിൽ 1522 കോളജുകൾ മാത്രമേ ഗുണമേന്മ അക്രഡിറ്റേഷൻ നേടിയിട്ടുള്ളൂ.
ക്വാളിറ്റി കൗൺസിൽ ഒാഫ് ഇന്ത്യ (ക്യു.സി.െഎ) യുടെ ഉപദേശം അനുസരിച്ച് എൻ.സി.ടി.ഇ പുതിയ റാങ്കിങ് പദ്ധതിക്ക് തുടക്കംകുറിക്കുന്നു. പേര് ‘TeachR’.
എന്താണ് TeachR ?
നാക് അക്രഡിറ്റേഷൻപോലെ കോളജുകളെ തരംതിരിക്കുന്നു. എ, ബി, സി, ഡി എന്നിങ്ങനെയാണ് ഗ്രേഡുകൾ. നാല് പ്രധാന ഘടകങ്ങൾ വിലയിരുത്തിയാണ് കോളജുകൾക്ക് റാങ്ക് നിർണയിക്കുന്നത്. ഒന്ന്, ഭൗതിക സാഹചര്യം. രണ്ട്, അക്കാദമിക സ്വത്ത്. മൂന്ന്, അധ്യാപകപഠന ഗുണേമന്മ. നാല്, കുട്ടികളുടെ പഠനനിലവാരം^ ഇങ്ങനെ ആകെ നൂറിൽ മാർക്ക് നിർണയിച്ച് റാങ്ക് നൽകും. ഇൗ വർഷം ജൂൈല 15ന് ഇൗ പ്രക്രിയ ആരംഭിച്ച് 2018 മാർച്ച് 31ന് അവസാനിപ്പിക്കും. എയും ബിയും ഗ്രേഡുകൾ നേടുന്ന േകാളജുകൾക്ക് തുടർന്നും കോഴ്സുകൾ നൽകാവുന്നതാണ്. എന്നാൽ, സി ഗ്രേഡ് നേടുന്ന കോളജിന് ഒരു വർഷം സമയം നൽകുകയും ഇതിനകം മെച്ചപ്പെടുത്തൽ നടത്തേണ്ടതുമാണ്. ഡി ഗ്രേഡ് നേടുന്ന കോളജ് അടച്ചുപൂട്ടും. അധ്യാപകവിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും (നാക് അക്രഡിറ്റേഷൻ ഉണ്ടെങ്കിൽ അതിെൻറ കാലാവധി തീരുന്നമുറക്ക്) ഇൗ റാങ്കിങ്പ്രക്രിയയിൽ പങ്കാളികളാകേണ്ടതാണ്. 1,50,000 രൂപയാണ് ഫീസിനത്തിൽ അടക്കേണ്ടത്.
റാങ്കിങ് പ്രക്രിയ: ചില ഉേട്ടാപ്യൻ മാനദണ്ഡങ്ങൾ
കോളജുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ, നാക് പോലും പറയാത്ത ചില കാര്യങ്ങൾ അടിച്ചേൽപിക്കുേമ്പാൾ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നുന്നു. നിർബന്ധമായും എല്ലാ സ്ഥാപനങ്ങളും ഇൗ തുക അടച്ച് ഇൗ പ്രക്രിയയിൽ പങ്കാളികളാകണം എന്ന അടിച്ചേൽപിക്കൽ എന്തിനുവേണ്ടിയാണ്?
എ ഗ്രേഡ് ലഭിക്കണമെങ്കിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ പ്രായോഗികതയുടെ സാമാന്യമര്യാദപോലും ലംഘിച്ചതാണ്. മൊത്തം വിദ്യാർഥികളിൽ 70 ശതമാനം പേരും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) പാസാകണം; രണ്ട്, മൊത്തം വിദ്യാർഥികളിൽ 65 ശതമാനം പേരും േപ്ലസ്മെൻറ് നേടിയിരിക്കണം. ഇൗ രണ്ട് നിബന്ധനകളും പാലിക്കപ്പെടാൻ സാധ്യതയില്ല. കാരണം കെ.ടെറ്റ്, സെറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷകളിലെ വിജയശതമാനം സംസ്ഥാനത്ത് പത്തിൽ താഴെയാണ്. കൂടാതെ, സർവകലാശാലകൾ പരീക്ഷക്ക് ‘ലിബറൽ’ മൂല്യനിർണയം സ്വീകരിക്കുന്നതിനാലും, എവിടെയും കിട്ടാതെവരുേമ്പാൾ എന്നാൽ ബി.എഡിനും എം.എഡിനും ഡി.എഡിനും പോയേക്കാം എന്നു പറയുന്ന ഒരു കൂട്ടം ആൾക്കാരും ഉള്ളപ്പോൾ എങ്ങനെ ഇത് സാധ്യമാകും? ദേശീയതലത്തിൽതന്നെ ഗുണമേന്മ, അത് വിദ്യാഭ്യാസത്തിേൻറതായാലും അധ്യാപകേൻറതായാലും, നിർണയിക്കുന്നത് ചില മാർക്കുകൾ നൽകിയാണ്, യാന്ത്രികമായാണ്. അതുപോലെ അധ്യാപകവിദ്യാഭ്യാസ കേന്ദ്രങ്ങളെ കേവലം ടെറ്റ് പരീക്ഷ പരിശീലനകേന്ദ്രങ്ങളാക്കി മാറ്റാനേ ഇൗ നിബന്ധനകൾ ഉപകരിക്കൂ.
അധ്യാപകവിദ്യാഭ്യാസത്തിെൻറ ചില മാതൃകകൾ നമുക്ക് വിദേശങ്ങളിൽനിന്ന് കടമെടുക്കാവുന്നതേയുള്ളൂ. എല്ലാ ജോലികൾക്കും മുകളിൽ തിളങ്ങിനിൽക്കേണ്ടത് ഒരു പ്രൈമറി ക്ലാസിലെ അധ്യാപകനാണെന്നുവന്നാൽ ഇൗ മേഖലയിലേക്ക് മികച്ച പ്രതിഭകൾതന്നെ കടന്നുവരും. ഗുണമേന്മ പലപ്പോഴും കതിരിൽ വളംവെച്ചാൽ ഉണ്ടാകുന്നതല്ല. നല്ല അധ്യാപകർ, നല്ല വിദ്യാലയങ്ങൾ, നല്ല സമൂഹം^ ഇവ നാളെയുടെ പ്രതീക്ഷകളാണ്; ഒപ്പം മാറ്റിയെടുക്കൽ ഒരു വെല്ലുവിളിയും.
(കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗം ബോർഡ് ഒാഫ് സ്റ്റഡീസ് ചെയർമാനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.