ഫെബ്രുവരിയിൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം രാജ്യം നേരിടുന്ന മറ്റു വി ഷയങ്ങളെല്ലാം അപ്രധാനമാവുന്ന കാഴ്ചയാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക ുള്ള അംഗീകാരത്തിെൻറ അനുപാതം ഇക്കൊല്ലം ആദ്യത്തിലെ 32 ശതമാനത്തിൽനിന്ന് 60 ശതമാനമ ായി ഉയരുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വിജയമുണ്ടാവുകയും സർക്കാ ർ രൂപവത്കരിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി ന്യായമായും കണക്കുകൂട്ടി. പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി (എൻ.ഡി.എ) അധികാരത്തിൽ വരുമെന്ന എക്സിറ് റ് പോൾ ഫലങ്ങൾ ബി.ജെ.പിയുടെ ഈ പ്രതീക്ഷ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. p>
എന്നാൽ, ഈ പ്രതീക്ഷ പ്രത്യക്ഷത്തിൽ ന്യായമാണോ എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കുക ലോകത്ത് എവിടെയായാലും ദുഷ്കരമാണ്. പ്രത്യേകിച്ചും ഇന്ത്യയെ പോലെ ഏഴുഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ഒരു രാജ്യത്ത്. കോൺഗ്രസിനെ പിന്തള്ളി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി അനായാസേന സർക്കാർ രൂപവത്കരിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ടെങ്കിലും ഈയിടെയായി ആഗോളതലത്തിൽതന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകസ്മികത ഉണ്ടായത് കാണാതിരുന്നുകൂടാ. ബ്രെക്സിറ്റും അമേരിക്കൻ തെരഞ്ഞെടുപ്പും പ്രവചനങ്ങൾക്ക് അതീതമായ ഫലങ്ങളാണ് നൽകിയത്. ഈ മാസം നടന്ന ആസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ലേബർ പാർട്ടി വിജയിക്കുമെന്ന് അഭിപ്രായ സർവേകൾ പ്രവചിച്ചുവെങ്കിലും ഭരണകക്ഷിയായ ലിബറൽ ദേശീയ മുന്നണി തന്നെയാണ് അധികാരത്തിലെത്തിയത്.
എക്സിറ്റ് പോളുകളുടെ വിശ്വാസ്യത
പ്രമുഖ ജർമൻ രാഷ്ട്രീയ ശാസ്ത്രജ്ഞനായ എലിസബത്ത് നോയലെ ന്യൂമാെൻറ നിശ്ശബ്ദതയുടെ ഏറ്റക്കുറച്ചിൽ എന്ന സിദ്ധാന്തം നമുക്ക് പരിശോധിക്കാം. ഈയിടെയായി നടന്ന ചില തെരഞ്ഞെടുപ്പുകളിലെ ആകസ്മിക ഫലങ്ങൾ വിലയിരുത്തുന്നതാണ് ഈ സിദ്ധാന്തം. പൊതു വിഷയങ്ങളിൽ ഒരു ന്യൂനപക്ഷം നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഭൂരിപക്ഷത്തിെൻറ മഴവെള്ളപ്പാച്ചിലിൽ പുറന്തള്ളിപ്പോകുന്നു. അതുകൊണ്ട് തന്നെ യഥാർഥ അഭിപ്രായ സർവേകളല്ല പുറത്തുവരുന്നതെന്ന് എലിസബത്ത് നോയലെ ന്യൂമാൻ സമർഥിക്കുന്നു. ഇത്തരത്തിൽ ഒരവസ്ഥ ഇന്ത്യയിലും സംജാതമായിട്ടുണ്ടോ? തനിക്ക് ടിക്കറ്റ് ലഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് ബംഗളൂരു സൗത്തിലെ ബി.ജെ.പി സ്ഥാനാർഥി തേജസ്വി സൂര്യ ഒരു കാര്യം പറയുകയുണ്ടായി. സാധാരണക്കാരുടെ ദേശഭക്തി അളക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും മോദിക്കെതിരെ നിൽക്കുന്നവർ ദേശവിരുദ്ധരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബി.ജെ.പി പ്രവർത്തകർ ഇതിന് വ്യാപക പ്രചാരണം നൽകി. ഇതിെൻറ ഫലമായി സൂര്യയോട് എതിരഭിപ്രായമുള്ളവർ നിശ്ശബ്ദരായി. ദേശഭക്തിയുടെ കാര്യമായതിനാൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറഞ്ഞാൽ ഒറ്റപ്പെട്ടുപോകുമോ എന്നായിരുന്നു ഇവരുടെ ആശങ്ക.
ബി.െജ.പിക്ക് ലഭിക്കുന്ന പിന്തുണ കണക്കിലേറെ ഉയർത്തിക്കാട്ടുന്നതിന് രണ്ടു കാരണങ്ങളുണ്ടെന്ന് തോന്നുന്നു. ഇതിലൊന്ന് മോദിയെ പിന്തുണക്കുന്നവരുടെ ശബ്ദ കോലാഹലമാണ്. ഭൂരിപക്ഷാഭിപ്രായത്തോടുള്ള ജനങ്ങളുടെ അവബോധവുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു. തങ്ങളുടെ അഭിപ്രായ പ്രകടനം വളരെ കുറച്ച് പേരുടേതായതിനാൽ അതിന് വിപരീത ഫലമുണ്ടാകുമോ എന്ന് പലരും ഭയപ്പെടുന്നു. വർത്തമാനകാല ഇന്ത്യയിൽ കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നത് കോൺഗ്രസിനേക്കാളേറെ മോദി ക്യാമ്പിലുള്ളവരാണ്. ഇതിന് പല കാരണങ്ങളുണ്ട്. അധികാരത്തിലിരിക്കുന്ന പാർട്ടിയായതിനാൽ ബി.ജെ.പിക്ക് കൂടുതൽ പ്രചാരണ ഫണ്ട് ഉണ്ട്. അതുകൊണ്ടുതെന്ന ജനങ്ങളെ കൈയിലെടുക്കാനുള്ള ശേഷി അവർക്ക് കൂടുതലുണ്ട്. പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണമുള്ള വർത്തമാന സാഹചര്യത്തിൽ സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങളെ കൂടുതലും ഉപയോഗിക്കുന്നത്.
എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള ബി.ജെ.പിയുടെ വിരുത് കാണാതിരുന്നുകൂടാ. പ്രസൂൺ ജോഷിക്ക് മുൻകൂട്ടി തയാറാക്കി നൽകിയ മോദിയുടെ അഭിമുഖത്തിൽ ഇങ്ങനെ പറുയുന്നു. ‘‘സർക്കാറിനെ വിമർശിക്കുകയാണ് വേണ്ടത്, വിമർശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. ക്രിയാത്മക വിമർശനമില്ലാതെ ജനാധിപത്യം വിജയം വരിക്കില്ല’’. എന്നാൽ, ഈ വാക്കുകളിൽ ആത്മാർഥതയില്ല. വിമത ശബ്ദങ്ങളോട് സർക്കാർ അസഹിഷ്ണുതയാണ് പുലർത്തുന്നത്. മോദിയെ തെരുവിലോ സമൂഹമാധ്യമങ്ങളിലോ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു. ആൾക്കൂട്ട കൊലപാതകങ്ങളും മറ്റ് അതിക്രമങ്ങളും വർധിച്ചിരിക്കുന്നു. സാമൂഹിക ബഹിഷ്കരണം മാത്രമല്ല, ശാരീരിക പീഡകൾ വരെ സംഭവിക്കുന്നു.
ബി.ജെ.പിയുടെ പിന്തുണ പെരുപ്പിച്ചുകാട്ടുന്നതിനുള്ള രണ്ടാമെത്ത കാരണം കോൺഗ്രസ് ക്യാമ്പിലെ നിസ്സംഗതയാണ്. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ അവർ വിമുഖത കാണിക്കുന്നു. രാഹുൽ ഗാന്ധിക്ക് മേൽ ഏറെ കാലമായി ചാർത്തപ്പെട്ട ‘പപ്പു’ എന്ന പ്രതിച്ഛായ ഒഴിവാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അനുയായികൾ ഒട്ടും ജാകരൂകരല്ല. മോദിയല്ലെങ്കിൽ പിെന്നയാര്? എന്ന് ബി.ജെ.പിക്കാർചോദിക്കുേമ്പാൾ രാഹുലിെൻറയോ മറ്റാരുടെയോ പേര് മുന്നോട്ടുെവക്കാൻ അവർ ധൈര്യം കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഒരു സർവേയിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി 67 ശതമാനം പേർ മോദിയേയോ രാഹുലിനെയോ പരിഗണിച്ചപ്പോൾ 18 ശതമാനം പേർ മറ്റു നേതാക്കളെയാണ് പിന്തുണച്ചത്. 15ശതമാനം പേർ ഒന്നും പ്രതികരിച്ചതുമില്ല. ഇവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കേണ്ടതില്ലേ? അതുകൊണ്ടുതന്നെ മോദിക്കും ബി.ജെ.പിക്കുമുള്ള പിന്തുണ പെരുപ്പിച്ച കണക്കുകളുടെ കളിയാണിതെന്നു പറയാം. ഉൗഹാപോഹങ്ങൾ മേയ് 23വരെ കാത്തിരിക്കുകയാണ് നല്ലത്.
(സാമൂഹിക ശാസ്ത്രജ്ഞയും ലണ്ടനിലെ കിങ്സ് കോളജ് അധ്യാപികയുമാണ് ലേഖിക)
കടപ്പാട്: ഹഫ് പോസ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.