നമ്മൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് എന്താവും? കേരളീയർ മാത്രമല്ല, ലോകമൊന്നാകെ നേരിടുന്ന പ്രതിസന്ധിയാണ് േവസ്റ്റ് മാനേജ്മെൻറ് അഥവാ മാലിന്യസംസ്കരണം. നാടൊട്ടുക്കും ഇത്രമാത്രം മാലിന്യം കുമിഞ്ഞുകൂടാനുള്ള കാരണം നമ്മുടെ കഴിവില്ലായ്മയാണ്. പ്രതിദിനം ഒരാള്‍ ഉണ്ടാക്കുന്ന മാലിന്യം 300 ഗ്രാം ആണെന്നാണ് കണക്ക്. 2007ലെ കണക്കുപ്രകാരം 8300 ടണ്‍ മാലിന്യമാണ് ഒരു ദിവസം കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഇതിൻെറ അളവ് 3-5 ശതമാനം വരെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കോര്പറേഷന് മേഖലയില്‍ മാത്രമാണ് ഇവ സംസ്കരിക്കാനുള്ള സംവിധാനമുള്ളത്. അതും പൂര്‍ണതോതിൽ ഇല്ല. ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നും മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സംരംഭങ്ങളില്ല. മാലിന്യങ്ങൾ ശേഖരിച്ച് അത് വേര്‍തിരിച്ച് സംസ്കരിക്കണമെന്ന് നിയമമുണ്ട്. പക്ഷേ അത് നടപ്പാക്കപ്പെടുന്നില്ല എന്നുമാത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം മാലിന്യം എന്നത് ഡെഡ് (അചേതനം) ആണ്. പിന്നെ അതുകൊണ്ട് ഒരു ഉപയോഗവുമില്ല. അതുകൊണ്ടു കൂടിയാണ് വേസ്റ്റ് മാനേജ്മെന്റിനുള്ള സംരംഭങ്ങള്‍ തീരെ കാണാന്‍ കഴിയാത്തത്.
വേസ്റ്റ് എന്ന ലേബലിൽ നാം ഒഴിവാക്കുന്ന പല വസ്തുക്കളിൽനിന്നും പലതരം വസ്തുക്കള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ആ അർഥത്തിൽ ഒരാൾ ഉണ്ടാക്കുന്ന വേസ്റ്റ് മറ്റേയാളിന് അസംസ്കൃത വസ്തുവാണ്. പണ്ട് നമ്മള് പറഞ്ഞിരുന്നപോലെ ഒന്ന് ചത്താല്‍ മറ്റൊന്നിന് ആഹാരം, ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം..
മറ്റൊരു കാര്യം, അതതു ദിവസത്തെ മാലിന്യങ്ങൾ നീക്കംചെയ്യുക എന്നതാകരുത് വേസ്റ്റ് മാനേജ്മെൻറിൻെറ ലക്ഷ്യം. വരാനിരിക്കുന്ന 25 വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുകൊണ്ടുള്ളതാകണം മാലിന്യനിര്‍മാർജന പദ്ധതി. മുന്‍ കാഴ്ചയോടെയുള്ള ഇത്തരം പദ്ധതികള്‍ ഉണ്ടായില്ലെങ്കില്‍ ഭൂമിയിൽ മാലിന്യം കുമിഞ്ഞു കൊണ്ടേയിരിക്കും. രോഗങ്ങളും ദുരിതങ്ങളും പെയ്തുകൊണ്ടേയിരിക്കു
മഹാപ്രളയ ശേഷമുള്ള മാലിന്യങ്ങൾ
മഹാപ്രളയ ശേഷം വരാനിരിക്കുന്നത് എലിപ്പനിപോലുള്ള രോഗങ്ങളാണെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ പോലുള്ളവർ നേരേത്ത തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുപകരം പരസ്പരം ചളിവാരിയെറിയാനാണ് ഭരണ-പ്രതിപക്ഷങ്ങള്‍ ഈ സമയം വിനിയോഗിച്ചത്. ഇത് എഴുതുന്ന സമയത്ത് കേരളത്തിൽ അഞ്ഞൂറിലധികം എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ദിവസവും മൂന്നോ നാലോ പേർ ഈ രോഗം ബാധിച്ച് മരിച്ചുകൊണ്ടിരിക്കുന്നു. ഇനി വരാനിരിക്കുന്നത് പ്രളയശേഷമുണ്ടായ ഖരമാലിന്യങ്ങള്‍ കെട്ടിക്കിടക്കുക വഴി അതിനകത്തെല്ലാം കൊതുകുകള്‍ വളരുക എന്നതാണ്. കൊതുകുജന്യ രോഗങ്ങളായ ചികുന്‍ ഗുനിയ, മലേറിയ, െഡങ്കിപ്പനി എന്നിവ പരക്കും. ഏറ്റവും കൂടുതല്‍ പേര്‍ക്ക് വരാനിരിക്കുന്നതും െഡങ്കിപ്പനി തന്നെയാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളിൽ ഡെങ്കി കാരണം ഏറ്റവും കൂടുതല്‍ പേര് മരിച്ചത് 2017ലാണ്. 21,993 പേർക്ക് രോഗം വരുകയും അതിൽ 165 പേർ മരിക്കുകയും ചെയ്തു. എല്ലാ സ്വകാര്യ ആശുപത്രികളിലുമായി മരിച്ചവരുടെ കണക്കുകൾ പൂർണമായി ലഭിച്ചിട്ടുമില്ല. 2016ൽ മരണസംഖ്യ 21 മാത്രമായിരുന്നു എന്നറിയുക. മരണ സംഖ്യ കഴിഞ്ഞവര്‍ഷെത്തക്കാള്‍ ഈ സീസണിൽ കൂടാനാണ് സാധ്യത. അതിനാല്‍തന്നെ െഡങ്കിപ്പനിയെ സൂക്ഷിച്ചേ തീരൂ. അതിന് ആദ്യമായി ചെയ്യേണ്ടത് മാലിന്യങ്ങള്‍ നീക്കംചെയ്യലാണ്.
എങ്ങനെയാണ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രളയത്തില്‍ വെന്നത്തിയ മാലിന്യങ്ങള്‍ വീടുകളില്‍നിന്ന് നീക്കം ചെയ്യുന്നു. ഇത് മറ്റൊരിടത്ത് കൊണ്ടിടുന്നു. മിക്കവാറും മാലിന്യങ്ങള്‍ എത്തിപ്പെടുന്നത് നദികളിലേക്കുതന്നെയാണ്. നദികളുടെ അടിത്തട്ടിലുണ്ടായിരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ ഒലിച്ചു പോയി നദികൾ ശുദ്ധമായി. ഇത് ഒരു അവസരമായെടുത്ത് മേലിൽ നദികളിലും ജലാശയങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നദികളിലേക്ക് മാലിന്യങ്ങള്‍ തള്ളിവിടരുത്. മാത്രമല്ല, ഇങ്ങനെ പുഴയിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങളെല്ലാം ഒഴുകിെയത്തുന്നത് കടലിലേക്കാണ്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വാഭാവികമായും കടലിലെ ജീവികള്‍ ഭക്ഷിക്കാന്‍ തുടങ്ങും. അതോടെ പലതും ചത്തൊടുങ്ങും. ഇത് വലിയ പ്രശ്നമായിത്തീരും എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് മാലിന്യങ്ങള്‍ സംസ്കരിച്ചേ തീരൂ. മാത്രമല്ല ഏവരുടെയും സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. അടുത്ത 25 വര്‍ഷത്തേക്ക് ഖരമാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പദ്ധതി നമുക്ക് വിഭാവനംചെയ്യാനാകണം. ഓരോ വീഴ്ചയും അടുത്ത വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണേണ്ടതുണ്ട്.
ഈയവസരത്തില്‍ മാലിന്യ സംസ്കരണത്തിന് ഒരു പുതുവഴി ആലോചിക്കാവുന്നതാണ്. അടുത്തിടെ പത്രങ്ങളില്‍ ഒരു ശിൽപിയെയും അദ്ദേഹം തീര്‍ത്ത ശില്പവും കാണുകയുണ്ടായി. കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിൻെറ ഓര്‍മക്കായി ആ ശില്പി രൂപകൽപനചെയ്ത ഒരു ശില്പമുണ്ടായിരുന്നു^ഒരു തോണിയും അതിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന കേരളവും. നമ്മുടെ ഖരമാലിന്യങ്ങൾ വേര്‍തിരിച്ച് അത് ഇത്തരത്തിലുള്ള ശിൽപങ്ങൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുവാക്കി എന്നിരിക്കട്ടെ. മാലിന്യം പള്പ്പാക്കിയെടുക്കുന്നു. അണുവിമുക്തമാക്കി അതുകൊണ്ട് ശില്പങ്ങളുണ്ടാക്കാവുന്നതാണ്. ഇതിലൂടെ പലതരം ഗുണങ്ങൾ നമുക്ക് കരഗതമാവും. ഒന്നാമതായി, മാലിന്യം ഒരിടത്തും നിക്ഷേപിക്കേണ്ടിവരില്ല. പ്രളയത്തിൻെറ ഓര്‍മയായി ആ ശിൽപം നമ്മോടൊപ്പം ഉണ്ടാവും. ഒരു ശില്പത്തിന് 150- 200 രൂപ വിലയിട്ട് സന്നദ്ധസംഘടനകള്‍ വഴി വീടുകളിൽ വിൽപന നടത്താം. ആ പണം ദുരിതാശ്വാസ നിധിയിലേക്ക് വരവുവെക്കാം. ഇതൊരു ആലോചനയാണ്. പ്രായോഗിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്.
മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് ഗ്രൂപ് കോഴിക്കോട് സെക്രട്ടറിയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.