മാധ്യമപ്രവർത്തനം സമൂഹത്തോടുള്ള കടപ്പാടായി കാണുന്ന മാധ്യമം എല്ലാ രംഗത്തുമുള്ള അനീതികളും മനുഷ്യാവകാശ ലംഘനങ്ങളും ജനമധ്യത്തിലെത്തിക്കുന്നതിൽ അങ്ങേയറ്റം ജാഗരൂകമാണ്. ശബ്ദമില്ലാത്തവെൻറ ശബ്ദമായും അടിസ്ഥാന വർഗത്തിെൻറ ആശ്വാസത്തുരുത്തായും നിലകൊള്ളുന്നു. ലോക രാഷ്ട്രീയ ചലനങ്ങളും വാർത്തകളും മലയാളിയുടെ വായനശീലത്തിൽ ആദ്യമായി കൊണ്ടുവന്നത് മാധ്യമമാണ്. നേരിെൻറ വഴിയിലുള്ള ഇൗ നിലപാട് മറ്റുപത്രങ്ങളെക്കൂടി മാറ്റത്തിന് നിർബന്ധിതമാക്കി.
ആദിവാസികൾ, ദലിതുകൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങി സമൂഹത്തിലെ നിരാലംബരുടെ പ്രശ്നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിന് സവിശേഷ പ്രാധാന്യം നൽകുന്നു. പരിസ്ഥിതി, മാലിന്യ പ്രശ്നം, അഴിമതി, സാമ്പത്തിക തട്ടിപ്പുകൾ, വിശ്വാസ ചൂഷണങ്ങൾ, അന്ധവിശ്വാസങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, രോഗാതുരമായ ആരോഗ്യരംഗം എല്ലാം മാധ്യമം ഗൗരവമായിതന്നെ സമീപിച്ച വിഷയങ്ങളാണ്.
മാവൂർ ഗ്വാളിയോർ റയോൺസ് ചാലിയാറിൽ മാലിന്യം ഒഴുക്കിയപ്പോൾ നിരവധി റിപ്പോർട്ടുകളും അന്വേഷണ പരമ്പരകളുമാണ് മാധ്യമം പ്രസിദ്ധീകരിച്ചത്. മാധ്യമത്തിന് ലഭിച്ച പ്രഥമ പുരസ്കാരവും ആ റിപ്പോർട്ടുകൾക്കായിരുന്നു. ആട്, തേക്ക്, മാഞ്ചിയം തുടങ്ങിയ തട്ടിപ്പു നിക്ഷേപ കമ്പനികൾക്കെതിരെ മാധ്യമം പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പര ചതിക്കുഴിൽനിന്ന് ഒേട്ടറെ പേരെ രക്ഷിച്ചത് ഏറെ പ്രശംസക്കിടയാക്കി. ആദിവാസികൾ വൃക്ക വിറ്റ് പട്ടിണി മാറ്റുന്നതിനെ കുറിച്ചും മൂന്നാർ പോലുള്ള അതി പരിസ്ഥിതി ലോല പ്രദേശങ്ങളിലെ കൈയേറ്റവും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മതവിശ്വാസത്തിെൻറ പേരിൽ നടത്തുന്ന ചൂഷണങ്ങൾ, ആൾദൈവങ്ങൾ, അന്ധവിശ്വാസ കേന്ദ്രങ്ങൾ എന്നിവക്കെതിരെ ശക്തമായ നിലപാടാണ് മാധ്യമം സ്വീകരിച്ചത്.
കാസർകോട് മേഖലയിൽ പ്ലാേൻറഷൻ കോർപറേഷൻ തോട്ടങ്ങളിൽ തളിച്ച കൊടും വിഷം എൻഡോസൾഫാൻ താമസക്കാരിൽ വരുത്തിവെച്ച മാരക ആരോഗ്യപ്രശ്നങ്ങൾ പുറത്തുകൊണ്ടു വരുന്നതിലും ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിലും വലിയ പങ്കുവഹിച്ചു. ചികിത്സാരംഗത്തെ വ്യാജന്മാർ, വന്ധ്യതാ ചികിത്സയിലെ ചതിക്കുഴികൾ, മരുന്നു കമ്പനി-ഡോക്ടർ അവിഹിതകൂട്ടുകെട്ട്, വാടക ഗർഭപാത്രം തുടങ്ങി മറ്റാരും എത്തിപ്പെടാത്ത മേഖലകളിൽവരെ മാധ്യമം കടെന്നത്തി. കേരളത്തിെൻറ പ്രധാന ശാപമായ രാഷ്ട്രീയ കൊലപാതകങ്ങൾ, രാജ്യത്തെ െഎക്യത്തിനും സൗഹാർദത്തിനും ഭീഷണിയായ വർഗീയ കലാപങ്ങൾ, എന്നിവയുടെയെല്ലാം ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് വസ്തുതകൾ ജനങ്ങളിലേക്കെത്തിച്ചു.
സാമൂഹിക പ്രതിബദ്ധത
മാധ്യമപ്രവർത്തനം ഗൗരവമായെടുത്ത മാധ്യമം വായനക്കാരെ ‘സെൻസേഷണലിസ’ത്തിൽ തളച്ചിടാതെ കാലത്തോടൊപ്പം വളരാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ലോകം കൂടുതൽ ആധുനികമായപ്പോൾ മാധ്യമം വായനക്കാരും അതോടൊപ്പം വളർന്നു. കല, സാഹിത്യ, സാമൂഹിക, രാഷ്ട്രീയ, ശാസ്ത്ര സാേങ്കതിക രംഗങ്ങളിലെ മാറ്റങ്ങൾ അപ്പപ്പോൾ ജനങ്ങളിലേക്ക് എത്തിച്ചു. പത്രത്താളുകളിലെ വിവരങ്ങൾക്കു പുറമെ സെമിനാറുകൾ, കൂട്ടായ്മകൾ, ചർച്ചകൾ, സിേമ്പാസിയങ്ങൾ എന്നിവയിലൂടെ നേരിട്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. കഴിഞ്ഞ കാലയളവിൽ സമൂഹത്തിെൻറ വളർച്ച ലക്ഷ്യം വെച്ച് നിരവധി പരിപാടികൾ നടത്തി. കേരളത്തിലുടനീളം പ്രധാന സ്ഥലങ്ങളിൽ പൗരപ്രമുഖരെ തലപ്പത്തിരുത്തി മാധ്യമം വിചാരവേദി രൂപവത്കരിച്ചു. കാലികപ്രസക്തമായ വിഷയങ്ങളിൽ രാജ്യത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെമിനാറുകളും സിേമ്പാസിയങ്ങളും സംഘടിപ്പിച്ചു.
മാധ്യമം കമ്പ്യൂട്ടർ ക്ലബ് രൂപവത്കരിച്ച് വിദ്യാർഥികളെയും പ്രഫഷനലുകളെയും െഎ.ടിരംഗത്തേക്ക് കൈപിടിച്ചുയർത്തി. വിദ്യാർഥികൾക്കിടയിൽനന്നെ ചെറുപ്പത്തിലെ മത്സരപരീക്ഷകളിൽ താൽപര്യം ജനിപ്പിക്കാനും വിജയത്തിലേക്ക് നയിക്കാനുമായി മാധ്യമം ലിറ്റിൽ ജേണലിസ്റ്റ്, വെളിച്ചം എക്സലൻസ് അവാർഡുകൾ വർഷം തോറും ഏർപ്പെടുത്തി. അതിലൂടെ നിരവധി പ്രതിഭകളെയാണ് മാധ്യമം മലയാളനാടിന് സംഭാവന ചെയ്തത്. വിദ്യാസമ്പന്നർക്കിടയിൽ തൊഴിൽ സംബന്ധമായ ദിശാബോധം നൽകാൻ കരിയർ സെമിനാർ, നാട്ടിലും ഗൾഫിലുമായി ‘എജു കേഫ’ എന്നിവയും പത്രമാധ്യമ രംഗത്തെ പ്രഗല്ഭരെ പെങ്കടുപ്പിച്ച് മാധ്യമ സെമിനാറുകളും സംഘടിപ്പിച്ചു.
വിശ്വസ്തതയുടെയും സേവനത്തിെൻറയും മഹിമകൊണ്ട് രാജ്യാന്തരത്തിൽതന്നെ സൽപേര് നേടിയ േകാഴിക്കോെട്ട ഒാേട്ടാറിക്ഷ ഡ്രൈവർമാർക്ക് മാധ്യമം രാജകീയമായി ആദരമൊരുക്കി. 2005 നവംബർ 18ന് കോഴിക്കോട് നഗരത്തിലൊരുക്കിയ സ്വീകരണച്ചടങ്ങിൽ വനിതകളടക്കം 4100ലധികം ഒാേട്ടാ തൊഴിലാളികൾ ആദരം ഏറ്റുവാങ്ങി.
തിരൂർ തുഞ്ചൻപറമ്പിൽ സാഹിത്യം, കല, സാംസ്കാരിക രംഗങ്ങളിലെ പ്രഗല്ഭരായ നൂറോളം പേരെ പെങ്കടുപ്പിച്ച് നടത്തിയ രണ്ടു ദിവസത്തെ ‘ലിറ്റററി ഫെസ്റ്റ്’ ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടി. കേരളത്തിൽ ആദ്യമായായിരുന്നു ഒരു പത്രസ്ഥാപനം അത്രയും വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. മലയാള ഭാഷയുടെ സംരക്ഷണാർഥം മധുരമെൻ മലയാളം, എെൻറ സന്ത്രം മലയാളം പരിപാടികൾ സംസ്ഥാനത്തും ഗൾഫിലുമായി ആഘോഷപൂർവം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.