തീവ്രദേശീയതയും വൈകാരിക മുദ്രാവാക്യങ്ങളും ഒരു രാജ്യെത്ത ഭരണപരവും സാമ്പത്തികവുമാ യ പ്രതിസന്ധിയിലേക്ക് എങ്ങനെ നയിക്കുമെന്നതിെൻറ പാഠപുസ്തകമാകുകയാണ് ഇന്നത്തെ ബ്രിട് ടൻ. യൂറോപ്യൻ യൂനിയനിൽനിന്ന് പടിയിറങ്ങാൻ (െബ്രക്സിറ്റ്) 2016 ജൂൺ 23ന് എടുത്ത തീരുമാനം യാ ഥാർഥ്യബോധമോ ദീർഘവീക്ഷണമോ ഉൾക്കൊണ്ടിരുന്നില്ലെന്നു ബോധ്യപ്പെടുത്തുന്നു ബ്രിട്ടൻ ഇെന്നത്തിച്ചേർന്ന സാമൂഹികവും സാമ്പത്തികവുമായ സ്തംഭനാവസ്ഥ. ഏവർക്കും സ്വീകാര്യമായ ഉത്തരങ്ങളില്ലാത്ത, ഏതു പരിഹാരനിർദേശവും രാഷ്ട്രീയവും വംശീയവുമായി ബ്രിട്ടനെ പിളർത്തുംവിധം അഴിയാക്കുരുക്കുകളായി മാറുകയാണ്. ഒക്ടോബർ 31ന് യൂറോപ്യൻ യൂനിയനുമായി കരാറില്ലാതെ പിന്മാറ്റം നടക്കുകയാെണങ്കിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തികമാന്ദ്യമാണ്. അതിലുപരി, അന്തർദേശീയ കരാറുകൾക്ക് വിലകൊടുക്കാത്തതിലൂടെ രൂപപ്പെടുന്ന വിശ്വാസ്യത നഷ്ടവും ആഭ്യന്തരമായി ശക്തിയാർജിക്കുന്ന വംശീയ വിവേചനങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളും കൂടിയാണ്. റഫറണ്ട പ്രകാരം 2019 മാർച്ച് 29ന് ഇ.യുവിൽനിന്നുള്ള വിടുതൽ പ്രക്രിയ പൂർത്തിയാക്കുകയും ഇ.യുവിലെ 27 രാജ്യങ്ങളുമായി ബ്രിട്ടൻ ഒറ്റക്കൊറ്റക്ക് കരാറുകളിൽ ഏർപ്പെടുകയും ചെയ്യണമായിരുന്നു. പക്ഷേ, െബ്രക്സിറ്റ് അനുകൂലിയായ ഡേവിഡ് കാമറൂണിൽനിന്ന് അധികാരമേെറ്റടുത്ത തെരേസ മേയ്ക്ക് അതിനു സാധ്യമായില്ലെന്ന് മാത്രമല്ല, ഇ.യുവുമായി രൂപപ്പെടുത്തിയ കരാറുകൾ മൂന്നുതവണയും ബ്രിട്ടീഷ് പാർലമെൻറിൽ പരാജയപ്പെട്ട് അപമാനിതയായി അധികാരമൊഴിയേണ്ടി വരുകയും ചെയ്തു. അതിനു നേതൃത്വം വഹിച്ചതാകട്ടെ, സ്വന്തം പാർട്ടിയിലെ സന്തത സഹചാരി ബോറിസ് ജോൺസണും.
വൈകാരികവും സ്ഥിരതയില്ലാത്തതുമായ അഭിപ്രായ പ്രകടനങ്ങളിൽ കുപ്രസിദ്ധനുമായ ബോറിസ് ജോൺസണും പാർട്ടിയിലെ തീവ്ര വലതുപക്ഷവാദികൾക്കും അധികാരത്തിേലക്കുള്ള കുറുക്കുവഴിയായിരുന്നു െബ്രക്സിറ്റ്. ഇ.യുവിൽനിന്ന് ബ്രിട്ടൻ പുറത്തുപോരുന്നതിന് അനുകൂല പ്രചാരണത്തിനു നേതൃത്വം വഹിച്ച ജോൺസൺ കുടിയേറ്റവിരുദ്ധതയുടെ പേരിൽ കടുത്ത വെള്ള വംശീയ മേൽക്കോയ്മാ വാദങ്ങളായിരുന്നു ഉയർത്തിയിരുന്നത്. അതുപോലെ, ഇ.യുവുമായി ചേർന്ന് തെരേസ മേയ് രൂപപ്പെടുത്തിയ കരാറുകളെ പരാജയപ്പെടുത്താനും കൺസർവേറ്റിവ് പാർട്ടിക്കുള്ളിൽ സ്വാധീനമുറപ്പിച്ച് തെരേസക്കുശേഷം പ്രധാനമന്ത്രി പദമുറപ്പിക്കാനും രാജ്യത്തെ വീണ്ടും യൂറോപ്യൻ യൂനിയന് വിധേയപ്പെടുത്തുെന്നന്നും കരാർ രാജ്യദ്രോഹപരമാെണന്നുമുള്ള വാദങ്ങളും അദ്ദേഹം ഉന്നയിച്ചു. യഥാർഥത്തിൽ പാർലമെൻറിൽ സമർപ്പിക്കപ്പെട്ട കരാർ അംഗീകരിക്കപ്പെട്ടിരുെന്നങ്കിൽ ബ്രിട്ടൻ സാേങ്കതികമായി യൂറോപ്യൻ യൂനിയൻ വിടുമെങ്കിലും 2020 ഡിസംബർ വരെ നിലവിലെ അവസ്ഥ തുടരുകയും സ്ഥിരം വ്യാപാര ഉടമ്പടി രൂപപ്പെടുന്നതിനുള്ള സാവകാശം ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇത്തരത്തിെല ഒരു കരാറുമില്ലാതെ ഇ.യുവിൽനിന്ന് പിന്മാറി ‘ഒറ്റ രാജ്യ’മായി മാറണമെന്ന പ്രഖ്യാപനത്തോടെയാണ് ജോൺസൺ പ്രധാനമന്ത്രി പദം ഏറ്റടുത്തിരിക്കുന്നത്. ഒക്ടോബർ 31ന് എന്തുവിലകൊടുത്തും കരാറില്ലാതെതന്നെ പിന്മാറുക എന്ന പ്രധാനമന്ത്രിയുടെ കടുത്ത നിലപാടിെന പ്രതിപക്ഷവും കൺസർേവറ്റിവ് പാർട്ടിയിലെ ഒരു വിഭാഗവും ചേർന്ന് കഴിഞ്ഞ ദിവസം പാർലമെൻറിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്.
കരാറില്ലാതെ ഇ.യു വിടുന്നത് ബ്രിട്ടന് സാമ്പത്തികവും സാമൂഹികവുമായി വലിയ ദുരന്തമായിരിക്കും സമ്മാനിക്കുക. നികുതി ഘടന മാറുന്നതോടെ ബ്രിട്ടനിൽനിന്ന് യൂറോപ്യൻ യൂനിയനിലേക്ക് കയറ്റിയയക്കുന്ന സാധനങ്ങൾ വിനിമയ കരാറുകളിൽ എത്താത്തതിനാൽ തുറമുഖങ്ങളിൽ കെട്ടിക്കിടക്കും. യൂറോപ്പിൽനിന്ന് ബ്രിട്ടനിലേക്കുള്ള ചരക്ക്, സേവനവിതരണത്തിലും പ്രതിസന്ധികൾ സൃഷ്ടിക്കും. ബ്രിട്ടെൻറ 30 ശതമാനം ഭക്ഷ്യവസ്തുക്കളും യൂറോപ്പിൽനിന്നാണ്. ഇ.യു അംഗരാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരും ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ പൗരന്മാരും റെസിഡൻസ് കാർഡ്, ഹെൽത്ത് ഇൻഷുറൻസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ ഒക്ടോബർ 31ന് മുമ്പ് പുതുക്കേണ്ടിവരും. ചരക്കുവിനിമയവുമായി അയർലൻഡ് അതിർത്തിയിൽ പ്രശ്നങ്ങൾക്ക് മൂർത്തമായ പരിഹാരം പറയാതെയാണ് ജോൺസൺ ഇ.യു നിർദേശത്തെ തള്ളിക്കളയുന്നത്. അയർലൻഡുമായുള്ള അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാകുകയും അവിടത്തെ ആഭ്യന്തരകാലുഷ്യം വീണ്ടുമുയരാൻ അതു കാരണമാകുകയും ചെയ്യും. പക്ഷേ, പാർലമെൻറിൽ ഒറ്റപ്പെട്ട പ്രധാനമന്ത്രി ജോൺസൺ പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. െബ്രക്സിറ്റ് വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തീവ്ര വലതുപക്ഷത്തെ ഒരുമിപ്പിക്കാമെന്നും അധികാരത്തിൽ വീണ്ടും എത്താമെന്നുമാണ് ജോൺസെൻറ കണക്കുകൂട്ടൽ. അതിനായി കടുത്ത വംശീയ വാദമുന്നയിക്കുന്ന നിഗൽ ഫറജിെൻറ പിന്തുണ അദ്ദേഹം തേടിയിട്ടുണ്ട്. ചുരുക്കത്തിൽ തീവ്ര വലതുപക്ഷത്തിെൻറ രാഷ്ട്രീയമോഹങ്ങൾ ദുരന്തങ്ങളല്ലാതെ മറ്റൊന്നും സമ്മാനിക്കിെല്ലന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ബ്രിട്ടൻ. യൂറോപ്യൻ യൂനിയനിൽ തുടരുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യവും അക്കാരണത്താൽ ശക്തിപ്രാപിക്കുകയാണവിടെ. ലണ്ടൻ മേയർ സാദിഖ് ഖാൻ, സ്കോട്ടിഷ് നേതാവ് നികോള സ്റ്റർജൻ, ലേബർ പാർട്ടി നേതാവ് ടോം വാട്സൺ, കൺസർവേറ്റിവ് േനതാവ് ലോർഡ് ഹെസൽറ്റെൻ തുടങ്ങിയവർ പുതിയ ഹിതപരിശോധനക്കുവേണ്ടി ശക്തമായ പ്രചാരണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.