ഭ​ര​ണം വി​ല​ക്കു​വാ​ങ്ങു​ന്ന അ​ദാ​നി​യും സം​ഘ​വും


രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ അ​ടു​പ്പ​ക്കാ​ര​നു​മാ​യ ഗൗ​തം അ​ദാ​നി​യും സം​ഘ​വും ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പു​തി​യൊ​രു ത​ട്ടി​പ്പി​ന്റെ ക​ഥ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​​​ന്ത്യ​​​യി​​​ൽ സൗ​രോ​ർ​ജ ക​​​രാ​​​റു​​​ക​​​ൾ ല​ഭി​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ൻ​തു​ക കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി​​​യ​​​തി​​​നും ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ​​​ക​​​രെ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​തി​​​നും അ​​​ദാ​​​നി ഗ്രൂ​​​പ്​ ത​​​ല​​​വ​​​ൻ ഗൗ​​​തം അ​​​ദാ​​​നി​​​ക്കും അ​​​ന​​​ന്ത​​​ര​​​വ​​​ൻ സാ​​​ഗ​​​ർ അ​​​ദാ​​​നി​​​ക്കു​​​മെ​​​തി​​​രെ ന്യൂ​​​യോ​​​ർ​​​ക് കോ​​​ട​​​തി കു​​​റ്റം ചു​​​മ​​​ത്തി​​​യി​രി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ, ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യൊ​രു വി​വാ​ദ​ത്തി​നാ​ണ് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം, ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഇ​ട​നാ​ഴി​ക​ളി​ൽ വി​ല​സു​ന്ന ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ എ​ങ്ങ​നെ​യാ​ണ് ത​ങ്ങ​ളു​ടെ അ​ജ​ണ്ട​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന​തി​ന്റെ നേ​ർ​ചി​ത്ര​വും ഈ ​ത​ട്ടി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് 60 കോ​ടി ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​ൻ അ​ദാ​നി ഇ​റ​ങ്ങി​​പ്പു​റ​പ്പെ​ടു​മ്പോ​ഴാ​ണ് ഈ ​പ്ര​ഹ​ര​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ക​മ്പ​നി ഉ​ൽ​പാ​ദി​പ്പി​ച്ച സൗ​രോ​ർ​ജം ഉ​യ​ർ​ന്ന വി​ല​ക്ക് വാ​ങ്ങാ​നാ​യി അ​ദാ​നി ഗ്രൂ​പ് ആ​ന്ധ്ര, ഒ​ഡി​ഷ, ജ​മ്മു-​ക​ശ്മീ​ർ, ത​മി​ഴ്നാ​ട്, ഛത്തി​സ്ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​താണ്ട്​ 2098 കോ​ടി രൂ​പ കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന​താ​ണ് കേ​സ്. ഇ​ങ്ങ​നെ​യൊ​രു ട്രാ​ക്ക് റെ​ക്കോ​ഡു​ള്ള ക​മ്പ​നി, രാ​ജ്യ​ത്ത് നി​ക്ഷേ​പ സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ നി​യ​മ​ത്തി​​ലെ ഈ ​പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് അ​ദാ​നി​ക്കും അ​ന​ന്ത​ര​വ​നു​​മെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം, സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ക​ച്ച​വ​ട താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​ദേ​ശ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​ക്കൂ​ലി ന​ൽ​കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം ‘ലോ​ബി​യി​ങ്’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച്, നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​വും പാ​ടി​ല്ല. ഇ​ത് ര​ണ്ടും തെ​ളി​വു​സ​ഹി​തം ന്യൂ​യോ​ർ​ക്​ കോ​ട​തി പി​ടി​കൂ​ടി​യ​​തോ​ടെ​യാ​ണ് അ​ദാ​നി​ക്ക് കു​രു​ക്ക് മു​റു​കി​യ​ത്.

സം​ഭ​വം പു​റ​ത്തു​വ​ന്ന ദി​വ​സം, ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ അ​ദാ​നി ഗ്രൂ​പ് വ​ലി​യ ത​ക​ർ​ച്ച നേ​രി​ട്ടു. അ​​​ദാ​​​നി ഗ്രൂ​​​പ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത വി​​​പ​​​ണി​​​മൂ​​​ല്യം വ്യാ​​​ഴാ​​​ഴ്ച 2.25 ല​​​ക്ഷം കോ​​​ടി രൂ​​​പ ഇ​​​ടി​​​ഞ്ഞ് 12 ല​​​ക്ഷം കോ​​​ടി​​​യാ​​​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ള്ളി​യാ​ഴ്ച, വി​പ​ണി​യി​ൽ ഉ​ണ​ർ​വു​ണ്ടാ​യെ​ങ്കി​ലും, തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും ഇ​തൊ​രു വി​വാ​ദ​മാ​യി തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും കോ​ട​തി ന​ട​പ​ടി​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന്റെ വി​ശ്വാ​സ്യ​ത​യി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ച്ച​തി​നാ​ലും അ​വ​ർ​ക്ക് ആ​ശ്വ​സി​ക്കാ​ൻ വ​ക​യി​ല്ല. അ​തോ​ടൊ​പ്പം, അ​ദാ​നി ഗ്രൂ​പ്പു​മാ​യി ഒ​പ്പു​വെ​ച്ച ക​രാ​റു​ക​ൾ റ​ദ്ദാ​ക്കു​ന്ന​താ​യി കെ​നി​യ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മാ​ന​മാ​യ സ​മീ​പ​നം മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​യാ​ലും ക്ഷീ​ണ​മാ​ണ്.

ഇ​തി​നെ​ല്ലാം പു​റ​മെ, ഇ​തൊ​രു രാ​ഷ്ട്രീ​യ പ്ര​ശ്നം​കൂ​ടി​യാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ക​സി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. അ​ദാ​നി​യെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്റി​ന്റെ ശീ​ത​കാ​ല ​സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ഈ ​വി​ഷ​യ​ത്തി​ൽ ബി.​ജെ.​പി​ക്കെ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വി​വാ​ദ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​ദാ​നി​ക്കെ​തി​രെ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ ആ​വ​ശ്യം അ​ടു​ത്ത പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ലും ഉ​യ​ർ​ന്നു​കേ​ട്ടേ​ക്കാം.

ര​ണ്ടുവ​ർ​ഷ​ത്തി​നി​ടെ, അ​ദാ​നി​ത്ത​ട്ടി​പ്പു​ക​ളു​ടെ മൂ​ന്നാ​മ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ദാ​നി​യും കൂ​ട്ട​രും രൂ​പ​പ്പെ​ടു​ത്തി​യ ‘കൃ​ത്രി​മ ഓ​ഹ​രി’​ക​​ളെ സം​ബ​ന്ധി​ച്ചും ‘അ​ക്കൗ​ണ്ടി​ങ് വ​ഞ്ച​ന’​യെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു 2023 ജ​നു​വ​രി​യി​ൽ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ഓ​ഹ​രി വി​പ​ണി​യി​ൽ​ത്തന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്റെ വി​ശ്വാ​സ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി കേ​വ​ല​മൊ​രു ആ​രോ​പ​ണ​മെ​ന്ന് വാ​ദി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ അ​ന്ന് അ​ദാ​നി​ക്കും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച കേ​​ന്ദ്ര ​സ​ർ​ക്കാ​റി​നും ഒ​രു​പ​രി​ധി​വ​രെ ക​ഴി​ഞ്ഞു. ഏ​താ​ണ്ട് ആ​റുമാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ, രാ​​​ജ്യാ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​ട്ടാ​​​യ്മ​​​യാ​​​യ ഓ​​​ർ​​​ഗ​​​നൈ​​​സ്​​​ഡ് ക്രൈം ​​​ആ​​​ൻ​​​ഡ് ക​​​റ​​​പ്ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ങ് പ്രോ​​​ജ​​​ക്ട് (​ഒ.​​​സി.​​​സി.​​​ആ​​​ർ.​​​പി) ​മ​റ്റൊ​രു വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി.

അ​​​ദാ​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മൗറീഷ്യസിൽ ക​​​ട​​​ലാ​​​സ് ക​​​മ്പ​​​നി​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഡോ​​​ള​​​ർ ര​​​ഹ​​​സ്യ​​നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​ന്റെ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് അ​വ​ർ പു​റ​ത്തു​വി​ട്ട​ത്. ഹി​ൻ​ഡ​ൻ​ബ​ർ​ഗി​നേ​തി​നേ​ക്കാ​ൾ അ​ൽ​പം​കൂ​ടി ഗൗ​ര​വ​മു​ള്ള​തും തെ​ളി​വു​ക​ൾ മു​ൻ​നിർ​ത്തി​യു​ള്ള​തു​മാ​യി​രു​ന്നു ആ ​റി​പ്പോ​ർ​ട്ട്. അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ് ത​​​​​ല​​​​​വ​​​​​ൻ ഗൗ​​​​​തം അ​​​​​ദാ​​​​​നി​​​​​യു​​​​​ടെ ​സ​​​ഹോ​​​ദ​​​ര​​​ൻ വി​​​​​നോ​​​​​ദ് അ​​​​​ദാ​​​​​നി​​​​​യു​​​​​ടെ വ്യ​​​​​വ​​​​​സാ​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളു​​​​​മൊ​​​​​ത്തു​​​​​ചേ​​​​​ർ​​​​​ന്ന് അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പി​​​​​ന്റെ ഓ​​​​​ഹ​​​​​രി​​മൂ​​​​​ല്യ​​​​​ത്തി​​​​​ൽ ത​​​​​ട്ടി​​​​​പ്പി​​​​​ലൂ​​​​​ടെ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​രു​ന്നു ക​​​​​​ണ്ടെ​​​​​ത്ത​​​​​ൽ. ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ൽ അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്റെ ആ​​​സ്തി​​മൂ​​​ല്യം കൃ​​​ത്രി​​​മ​​​മാ​​​യി പെ​​​രു​​​പ്പി​​​ച്ചു​​കാ​​​ട്ടാ​​​നും ഇ​​​ന്ത്യ​​​യി​​​ലെ ച​​​ട്ട​​​ങ്ങ​​​ൾ മ​​​റി​​​ക​​ട​​​ക്കാ​​​നും അ​​​തു​​​വ​​​ഴി ക​​​ള്ള​​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്കാ​​​നു​​​മൊ​​​ക്കെ​​​യു​​​ള്ള അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്റെ ഗൂ​​​ഢ​​​നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ഇ​പ്പോ​ൾ, ത​ങ്ങ​ളു​ടെ ബി​സി​ന​സ് താ​ൽ​പ​ര്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ കോ​ടി​ക​ൾ എ​റി​ഞ്ഞ് ഭ​ര​ണ​കൂ​ട​ത്തെ വി​ല​ക്കെ​ടു​ത്ത​തി​ന്റെ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത് ഒ​രു രാ​ജ്യ​ത്തെ കോ​ട​തി​യാ​ണ്. ഇ​​ത്ര​യൊ​ക്കെ സം​ഭ​വി​ച്ചി​ട്ടും ന​മ്മു​ടെ ഭ​ര​ണ​വ​ർ​ഗ​ത്തി​ന് ഒ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്ന​താ​ണ് അ​ത്ഭു​തം. അ​വ​രി​പ്പോ​ൾ, കൈ​ക്കൂ​ലി ന​ൽ​കി​യ​ത് പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് എ​ന്ന ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ പ്ര​ത്യാ​രോ​പ​ണ​വു​മാ​യി രം​ഗ​​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും വ്യ​ക്തം. 2014ൽ, ​​​​മോ​​​ദി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മ്പോ​​​ൾ അ​​​ര ല​​​ക്ഷം കോ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്റെ ആ​​​സ്തി​​​മൂ​​​ല്യം; അ​​​തി​​​പ്പോ​​​ൾ 11 ല​​​ക്ഷം കോ​​​ടി ക​​​വി​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ​​​ന്ന​​​ല്ല, ലോ​​​ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ മ​​​റ്റൊ​​​രു വ്യ​​​വ​​​സാ​​​യി​​​ക്കും സാ​​​ധ്യ​​​മാ​​​കാ​​​ത്ത ഈ ​​​വ​​​ള​​​ർ​​​ച്ച അ​​​ദാ​​​നി​​​ക്കു മാ​​​ത്രം സം​​​ഭ​​​വി​​​ച്ച​​​തി​​​ന്റെ പേ​​​രാ​​​ണ് ക്രോ​​​ണി കാ​​​പി​​​റ്റ​​​ലി​​​സം.

Tags:    
News Summary - Adani and Sangh who buy Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-26 06:13 GMT