അഹ്മദാബാദ്^മുംബൈ ബുള്ളറ്റ് തീവണ്ടി പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് കഴിഞ്ഞദിവസം സബർമതി റെയിൽവേ സ്റ്റേഷൻ പരിസരത്ത് തറക്കല്ലിട്ടതോടെ രാജ്യം വികസനപാതയിൽ കുതിച്ചുചാട്ടം നടത്തിയതായാണ് സർക്കാർ വക്താക്കളും ദേശീയ മാധ്യമങ്ങളും ഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇരുനഗരങ്ങൾക്കിടയിലെ 508 കിലോമീറ്റർ ദൂരം മൂന്നു മണിക്കൂറിനകം ഒാടിത്തീർക്കാൻ കഴിയുമെന്നവകാശപ്പെടുന്ന ബുള്ളറ്റ് െട്രയിൻ പദ്ധതി 2022ൽ പൂർത്തിയാക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. അതിനായി വേണ്ടിവരുന്ന ചെലവ് ഒരുലക്ഷത്തി പതിനായിരം കോടി രൂപയും. അതായത്, മൊത്തം റെയിൽവേയുടെ 2017ലെ ബജറ്റിൽ ആസ്തി നീക്കിയിരിപ്പിന് തുല്യമായ സംഖ്യ! സാമ്പത്തിക തകർച്ചയിൽനിന്ന് പൂർണമായി കരകയറിയിട്ടില്ലെങ്കിലും ഇന്ത്യയുടെ ബുള്ളറ്റ് പദ്ധതിക്ക് 80,000 കോടി രൂപ വായ്പ അനുവദിക്കാൻ പോവുന്ന ജപ്പാനോട് മോദി പ്രത്യേകമായി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതിൽ ഭൂരിഭാഗം സംഖ്യയും ജാപ്പനീസ് കമ്പനികൾക്കും പദ്ധതിക്കായി വാടകക്കെടുക്കുന്ന ജാപ്പനീസ് വിദഗ്ധ തൊഴിലാളികൾക്കുമായിട്ടാണ് ചെലവാക്കുക എന്നതുകൊണ്ട് യഥാർഥത്തിൽ ബുള്ളറ്റ് പദ്ധതിയുടെ പ്രഥമ ഗുണഭോക്താക്കൾ ജപ്പാൻതന്നെയാണ്. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദരയിൽ 4000 സാേങ്കതിക തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന ഹൈസ്പീഡ് റെയിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിർമാണോദ്ഘാടനവും രണ്ടു പ്രധാനമന്ത്രിമാരും ചേർന്ന് നിർവഹിച്ചിരിക്കുന്നു.
യഥാർഥത്തിൽ ഇൗ അതിേവഗ തീവണ്ടി പദ്ധതി ഇന്ത്യയുടെ വികസന പദ്ധതികളിൽ പൊതുവിലും റെയിൽവേ വികസനത്തിൽ പ്രത്യേകിച്ചും പ്രഥമ പരിഗണന അർഹിക്കുന്നതാണോ, പ്രതീക്ഷിക്കപ്പെടുന്നപോലെ അഞ്ചു വർഷത്തിനകം അത് പൂർത്തീകരിക്കപ്പെട്ടാലും വിപ്ലവകരമായ വികാസത്തിന് വഴിയൊരുക്കുമോ എന്നീ ചോദ്യം ഉയർത്തപ്പെടുന്നുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് നിർമിതമായതടക്കം 66,687 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ റെയിൽവേയിൽ 40 ശതമാനവും പഴക്കമേറിയതും ജീർണിച്ചതുമാണ്. അതിെൻറ പുനരുദ്ധാരണത്തിനുമാത്രം വേണം ലക്ഷം േകാടിയിലധികം രൂപ. അടുത്തകാലത്തായി തീവണ്ടിയപകടങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും വകുപ്പുമന്ത്രി സുരേഷ് പ്രഭു തത്ഫലമായി രാജിവെക്കേണ്ടിവന്നതും ഒാർമയിലുണ്ടാവണം. 2016ൽ ലോകത്തിലേറ്റവുമധികം ട്രെയിനപകടങ്ങളുണ്ടായത് ഇന്ത്യയിലാണ്. എല്ലായ്പോഴും അപകടം പതിയിരിക്കുന്ന 7701 ആളില്ലാ ലെവൽക്രോസുകൾ ഇപ്പോഴും രാജ്യത്തുണ്ട്. കൂട്ടത്തിലേറ്റവും കൂടുതൽ ഗുജറാത്തിലുമാണ്^ 1895. ഏറ്റവും ചുരുങ്ങിയത് ബുള്ളറ്റിെൻറ വിദഗ്ധ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനുമുമ്പ് ഇൗ ലെവൽക്രോസുകളിൽ വെറും സാദാ പാറാവുകാരെ നിയമിച്ചിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ചുപോവുക സ്വാഭാവികം.
അഹ്മദാബാദ്^മുംബൈ ബുള്ളറ്റ് ട്രെയിൻ വെള്ളാനയാവാതിരിക്കണമെങ്കിലോ? അഹ്മദാബാദ് െഎ.എം.എമ്മിെൻറ പഠനറിപ്പോർട്ടുപ്രകാരം ട്രെയിൻ ദിവസേന 100 ട്രിപ്പെങ്കിലും ഒാടുകയും 88,000^1,18,000 യാത്രക്കാർ എല്ലാറ്റിലുംകൂടി ഉണ്ടായിരിക്കുകയും വേണം. ഒരിക്കലും നിറവേറാൻ സാധ്യതയില്ലാത്ത സ്വപ്നം. തുടക്കത്തിൽ 10 ബോഗികളിലായി 750 യാത്രക്കാർക്കാണ് സൗകര്യമുണ്ടാവുക. പിന്നീടത് 16 ബോഗികളിലായി 1250 യാത്രക്കാരെ വഹിക്കുമെന്നാണ് കണക്ക്. എന്നാൽത്തന്നെ ഏഴു മണിക്കൂർ യാത്ര മൂന്ന് മണിക്കൂർകൊണ്ട് അവസാനിപ്പിക്കാമെന്നതാണ് മെച്ചം. 2700 മുതൽ 3500 വരെയാവും ടിക്കറ്റ് നിരക്ക്. അതേസമയം, വെറും ഒരു മണിക്കൂർകൊണ്ട് വിമാനത്തിൽ അഹ്മദാബാദിൽനിന്ന് മുംബൈയിലെത്താം. യാത്രക്കൂലി വിവിധ വിമാനക്കമ്പനികളുടെ നിരക്കും സീസൺ വ്യത്യാസവുമനുസരിച്ച് 1051 മുതൽ 2398 വരെയും.
ദിനേന 18 ൈഫ്ലറ്റുകളുണ്ടിപ്പോൾ. സമ്പന്നർക്കും ബിസിനസുകാർക്കും സർക്കാർ ചെലവിൽ യാത്രചെയ്യുന്ന വി.വി.െഎ.പികൾക്കുപോലും പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കാൻ വകയില്ലാത്ത ഇൗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പിന്നെ ആർക്കുവേണ്ടി എന്ന ചോദ്യം ബാക്കിനിൽക്കുന്നു. അവിടെയാണ് രാജ്യത്തിന് വൻ ബാധ്യതയായി മാറിയതും 125 കോടി ജനങ്ങളെ വെള്ളം കുടിപ്പിച്ചതുമായ കറൻസി റദ്ദാക്കൽ പരിപാടിയുടെ മറ്റൊരു പതിപ്പാവില്ലേ ഇതുമെന്ന് ചിന്തിക്കേണ്ടിവരുന്നത്. ലക്ഷം കോടികളുടെ സ്വപ്നതുല്യമായ പദ്ധതികൾ കോർപറേറ്റുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രഖ്യാപിച്ച് സാധാരണ ഇന്ത്യക്കാരനെ വിസ്മയിപ്പിക്കുക, നടുവൊടിക്കുന്ന വിലക്കയറ്റം, പാർപ്പിടപ്രശ്നം, തൊഴിലില്ലായ്മ, കൂട്ടത്തോടെയുള്ള ശിശുമരണം പോലുള്ള ജീവൽപ്രശ്നങ്ങളിൽനിന്ന് അവെൻറ കണ്ണുവെട്ടിക്കുക, വിപരീത സ്വരമുയർത്തുന്ന മൻമോഹൻ സിങ്, അമർത്യ സെൻ തുടങ്ങിയവരെപ്പോലും തേജോവധം ചെയ്ത് മിണ്ടാതാക്കുക എന്ന അത്യന്തം വിനാശകരമായ ഭരണശൈലിയാണ് മോദി^അമിത് ഷാ ഹിന്ദുത്വ ടീം തുടരുന്നത് എന്നു പറയാതിരിക്കാൻ വയ്യ. ദിവസം 120 രൂപ വരുമാനവുമായി 22 കോടി ജനം ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന ഒരു നാട്ടിൽ ബുള്ളറ്റ് ട്രെയിൻ എന്നത് ക്രൂരമായ തമാശയാണെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് രജീന്ദർ സച്ചാറിനെ അടിവരയിടുകമാത്രം ചെയ്യെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.