പി.വി. സിന്ധുവിനെയും ലവ്ലീനയെയുംപോലെ മെഡലൊന്നും ലഭിച്ചില്ലെങ്കിലും ടോക്യോവിൽ ചരിത്രം സൃഷ്ടിച്ചുതന്നെയാണ് വന്ദന കതാരിയും ഒളിമ്പിക്സ് വേദിയോട് വിടപറയുന്നത്. ഇന്ത്യൻ വനിത ഹോക്കി ടീമിനെ സെമി ൈഫനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഇൗ 29കാരി. ഒളിമ്പിക്സിെൻറ ചരിത്രത്തിൽ ആദ്യ ഹാട്രിക് ഗോൾ നേടുന്ന വനിത എന്ന റെക്കോഡുമിപ്പോൾ വന്ദനയുടെ പേരിലാണ്. എന്നിട്ടും പഴികേൾക്കാനാണ് വന്ദനയുടെ വിധി. അതിന് ഒരൊറ്റ കാരണമേയുള്ളൂ: അവരുടെ ജാതി. സെമി ഫൈനലിൽ അർജൻറീനയോട് പരാജയപ്പെട്ടതിെൻറ മുഴുവൻ ഉത്തരവാദിത്തവും വന്ദനയുടെ പേരിൽ കെട്ടിവെച്ചിരിക്കയാണ് ഇൗ രാജ്യത്തെ ഹിന്ദുത്വ സവർണർ. ടീമിൽ കൂടുതൽ ദലിതരുള്ളതുകൊണ്ടാണത്രെ ഇൗ 'ദുർഗതി' വന്നത്. മത്സരശേഷം, വന്ദനയുടെ വീടിനു മുന്നിൽ പടക്കംപൊട്ടിച്ചും ആക്രോശിച്ചുമൊക്കെയാണ് ഇൗ ആൾക്കൂട്ടം അരിശം തീർത്തത്.
രാജ്യത്തിെൻറ അഭിമാനമായി ഉയർന്നുനിൽക്കുേമ്പാഴും വംശീയതയുടെയും ജാതിവെറിയുടെയുമെല്ലാം ഇരകളായി തുടരാനാണ് എക്കാലവും ഇൗ ജനതയുടെ വിധിയെന്ന് തോന്നുന്നു. ഇൗ 'ജാതിവാഴ്ച'യുടെ കൂടുതൽ വിശാലമായൊരു കണക്കുപുസ്തകം കഴിഞ്ഞ ദിവസം രാജ്യസഭയിൽ തുറന്നുകാണിക്കപ്പെടുകയുണ്ടായി. കേരളത്തിൽനിന്നുള്ള രാജ്യസഭാംഗം വി. ശിവദാസെൻറ ഒരു നിർണായക ഇടപെടലാണ് അതിന് വഴിയൊരുക്കിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് െഎ.െഎ.ടികളിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരിൽ (ഡ്രോപ്ഒൗട്ട്) 63 ശതമാനവും സംവരണ വിഭാഗത്തിൽനിന്നുള്ളവരാണെന്നാണ് അദ്ദേഹത്തിെൻറ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. ഇതിൽതന്നെ, 70 ശതമാനവും പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളാണെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ ഏറ്റവും മികച്ച കലാലയങ്ങളായ െഎ.െഎ.ടികൾ ഒന്നാംതരം ജാതിക്കോട്ടകളാണെന്ന വാദത്തെ അടിവരയിടുന്നു കൊഴിഞ്ഞുപോക്കിെൻറ ഇൗ കണക്ക്.
െഎ.െഎ.ടികളിൽ അക്കാദമിക, ഭരണമേഖലകളിലത്രയും മേൽജാതി അധീശത്വം നിലനിൽക്കുന്നുവെന്നതിെൻറ എത്രയോ തെളിവുകൾ നമുക്കു മുന്നിലുണ്ട്. ഇൗ സവർണ ലോബിക്കു മുന്നിൽ പഠനം മുന്നോട്ടുകൊണ്ടുപോകാനാകാതെ കാമ്പസിെൻറ പടിയിറങ്ങിയവരും ജീവിതംതന്നെ അവസാനിപ്പിച്ചവരുമായ എത്രയോ പേരുണ്ട്. മദ്രാസ് െഎ.െഎ.ടിയിൽ എം.എ ഹ്യുമാനിറ്റീസ് ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവം ആരും മറന്നിട്ടുണ്ടാവില്ല. സ്വന്തം അധ്യാപകെൻറ ജാതിപീഡനംമൂലം പഠനം തുടരാൻ വഴിയില്ലെന്ന് എഴുതിവെച്ചാണ് അവർ മരണത്തിലേക്കു നടന്നുനീങ്ങിയത്. 'എെൻറ പേരുതന്നെ പ്രശ്നമാണ് വാപ്പിച്ചാ...' എന്ന അവളുടെ ആ ഒരൊറ്റ വരി മതി, അക്കാദമിക രംഗത്തെ സവർണ പേക്കൂത്തുകളുടെ ആഴം മനസ്സിലാക്കാൻ. 'അയ്യർ അയ്യങ്കാർ ടെക്നോളജി' എന്ന് വിളിപ്പേരുള്ള മദ്രാസ് െഎ.െഎ.ടിയിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ ഇതുപോലെ 35 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. മറ്റു കലാലയങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഇൗ 'കൊലപാതക'ങ്ങൾക്കിടയിൽ അവിടെ നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന 'ഡ്രോപ്ഒൗട്ട്' പ്രതിഭാസം വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ, രാജ്യത്തെ 23 െഎ.െഎ.ടികളിലായി നാലായിരം വിദ്യാർഥികളെങ്കിലും കൊഴിഞ്ഞുപോയിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2017, 18 വർഷങ്ങളിൽ മാത്രം സംഭവിച്ച ഡ്രോപ്ഒൗട്ട് 2461 ആണ്. അതിൽ 782ഉം ഡൽഹി െഎ.െഎ.ടിയിലായിരുന്നു. ഇവിടെ സംവരണ വിഭാഗത്തിെൻറ തോത് 70 ശതമാനത്തിൽ കൂടുതലാണ്. പ്രതിവർഷം 9000 വിദ്യാർഥികൾക്കാണ് െഎ.െഎ.ടികളിൽ പ്രവേശനം. എന്നുവെച്ചാൽ, ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച സംവരണ വിഭാഗങ്ങളിൽ 40 ശതമാനം പേരെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. വിചിത്രമായ ഇൗ പ്രതിഭാസത്തിനു പിന്നിലെന്തായിരിക്കും? വിദ്യാർഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതുകൊണ്ടാണ് എന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.
ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞുപോകുന്നുണ്ട്. എന്നാൽ, എന്താണീ 'വ്യക്തിപര'മായ കാരണമെന്ന് വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. പേക്ഷ, അത് എല്ലാവർക്കും അറിയാവുന്ന കാരണമാണ്. െഎ.െഎ.ടി എന്ന ജാതിക്കോട്ടകളിൽ അതിജീവിക്കുക എന്നത് സമൂഹത്തിെൻറ താഴെതട്ടിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് എളുപ്പമാകില്ല. നിരന്തരമായി അവർ അവിടെ ജാതീയമായി അവഹേളിക്കപ്പെടുകയും ചെയ്യുന്നു. 2011ൽ, റൂർക്കി െഎ.െഎ.ടിയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന മനീഷ് കുമാർ എന്ന ദലിത് വിദ്യാർഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ തയാറാക്കപ്പെട്ട 'ഡെത്ത് ഒാഫ് മെറിറ്റ്' എന്ന ഡോക്യുെമൻററി ഇൗ കാമ്പസുകളുടെ ജാതിവെറിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നുണ്ട്. ജാതീയതയുടെയും ഇസ്ലാമോഫോബിയയുടെയുമെല്ലാം ലക്ഷണമൊത്ത ഹബ്ബുകളായി ഇൗ കലാലയങ്ങൾ പരിണമിച്ചിരിക്കുന്നു.
ഇൗ യാഥാർഥ്യത്തെ മറച്ചുപിടിക്കാനാണ് ഭരണകൂടം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ജാതീയതയും പരമത വിദ്വേഷവും ഹിന്ദുത്വ ഫാഷിസത്തിെൻറ അടിസ്ഥാന പ്രത്യയശാസ്ത്രമാകയാൽ, മോദി സർക്കാറിനു കീഴിൽ ഇൗ വിവേചനം കൂടുതൽ ശക്തമായി വെളിപ്പെടുന്നുവെന്നു മാത്രം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായി നിലനിൽക്കുന്ന 'ജാതി മതിലി'െൻറ ഒരറ്റം മാത്രമാണ് ഇൗ കണക്കുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പൊതുവിൽ ഇത്തരം കലാലയങ്ങളിലേക്ക് എത്തിപ്പെടുക എന്നതുതന്നെ ഈ വിഭാഗക്കാർക്ക് ഏറെ ശ്രമകരമാണ്. സംവരണവിരുദ്ധതയുടെ പേരിൽമാത്രം എത്രയോ പേർക്ക് ഇവിടങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ട്. ഇനി അത്തരം മുള്ളുവേലികൾ തകർത്ത് ആരെങ്കിലും ഇവിടെ കയറിപ്പറ്റിയാൽ അവരെ കാത്തിരിക്കുന്നത് ഫാത്തിമയുടെയും രോഹിത് വെമുലയുടെയുമൊക്കെ വിധിയായിരിക്കും; അതുമല്ലെങ്കിൽ, തലകുനിച്ചിറങ്ങിപ്പോരാനായിരിക്കും നിയോഗം. ഹിന്ദുത്വയുടെ വംശഹത്യാ പദ്ധതിയുടെ മറ്റൊരു രൂപംതന്നെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.