ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ബി.ജെ.പി ദേശീയ ന േതൃത്വം മുന്നോട്ടുവെച്ച രണ്ടു മുദ്രാവാക്യങ്ങൾ ഇതിനകംതന്നെ മാധ്യമ ങ്ങളും നവമാധ്യമങ്ങളും രാഷ്ട്രീയ വിമർശകരും കാര്യമായി ‘ആഘോഷി’ച് ചു. ‘മോദി ഹെ തൊ മുംകിൻ ഹെ’ (മോദി എല്ലാം സാധ്യമാക്കുന്നു), ‘േമം ഭീ ചൗക്കിദാർ’ (ഞാനും കാവൽക്കാരൻ) എന്നീ പ്രചാരണ വാക്യങ്ങളാണ്, ഇലക്ഷൻ കാമ്പയിൻ ചൂടുപിടിച്ചു തുടങ്ങുേമ്പാൾതന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക ്കിയത്; സോഷ്യൽ മീഡിയയിൽ ചെറുതല്ലാത്ത ‘ട്രോൾ ശരങ്ങൾ’ക്കും പ്രസ്തു ത മുദ്രാവാക്യങ്ങൾ വിധേയമായി. കഴിഞ്ഞ അഞ്ചു വർഷത്തെ മോദി സർക്കാറി െൻറ ഭരണം നിഷ്പക്ഷമായി വിലയിരുത്തുന്ന ആർക്കും ഇങ്ങനെയൊരു നില പാട് സ്വീകരിക്കാനേ കഴിയൂ. ഭരണതലത്തിൽ പൂർണ പരാജയമെന്ന് ഒരുകാലത്തെ സ്വന്തക്കാർപോലും വിലയിരുത്തിയ നരേന്ദ്ര മോദിയെതന്നെ ഉയർത്തിക്കാട്ടി വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് ആദ്യ മുദ്രാവാക്യം നൽകുന്നത്.
അത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമായി കണക്കാക്കാം. എന്നാൽ, ‘ചൗക്കിദാർ’ പ്രയോഗങ്ങളെ അങ്ങനെ എഴുതിത്തള്ളാവുന്നതല്ല. കാരണം, കേവലമായ (വ്യാജവും)അവകാശവാദങ്ങൾക്കുമപ്പുറം രാഷ്ട്രീയമായ പല അപകടങ്ങളും ഇത്തരം പ്രസ്താവങ്ങളിൽ പതിയിരിപ്പുണ്ട്. അതുകൊണ്ടായിരിക്കാം, ഇൗ കാമ്പയിെൻറ തുടക്കം മുതൽതന്നെ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും മോദിയുടെ ‘ചൗക്കിദാർ’ പ്രയോഗത്തിനെതിരെ രംഗത്തുവന്നത്. താൻ ഇൗ രാജ്യത്തിെൻറ ‘കാവൽക്കാരനാ’ണെന്ന് മുമ്പും പല സന്ദർഭങ്ങളിൽ മോദി അവകാശപ്പെട്ടിട്ടുണ്ട്. ഉന്മാദ ദേശീയത മുഖമുദ്രയാക്കിയ ഒരു പാർട്ടിയെയും അതിെൻറ അണികളെയും പിടിച്ചിരുത്താൻ കഴിയുന്ന ഏറ്റവും മികച്ച പ്രയോഗങ്ങളിലൊന്ന് എന്ന നിലയിലായിരുന്നു അത്തരമൊരു അവകാശവാദം. രാഷ്ട്രത്തലവന് ‘കാവൽക്കാരൻ’ എന്ന വിശേഷണം സ്വയം ചാർത്തുകയാണ് ഇവിടെ.
ഫാഷിസത്തിെൻറ പ്രത്യക്ഷ ലക്ഷണങ്ങൾ പലതവണ പ്രകടിപ്പിച്ച ഒരു ഭരണാധികാരി അങ്ങനെ ചെയ്തതിൽ അത്ഭുതമൊന്നുമില്ല. പ്രധാനമന്ത്രി ‘കാവൽക്കാരൻ’ ആകുന്നതോടെ, അയാൾ ജനപ്രതിനിധിയിൽനിന്ന് സൈനികപരിവേഷത്തിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. ബാലാകോട്ടിലെ സൈനികാക്രമണത്തിന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ്, മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ ‘ഇൗ രാജ്യം ഇൗ കൈകളിൽ ഭദ്രം’ എന്ന് പറഞ്ഞതിലുമുണ്ട് പ്രധാനമന്ത്രിക്കും അപ്പുറമുള്ള ഒരു ‘കാവൽക്കാരെൻറ’ സ്വരം. രാജ്യത്തിന് കാവൽനിൽക്കുന്നവർക്കുനേരെ ആരും ചോദ്യങ്ങൾ ഉയർത്തുകയോ വിമർശിക്കുകയോ ചെയ്യില്ലേല്ലാ. അങ്ങനെ ചെയ്താൽ അത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കും.
മറ്റൊരർഥത്തിൽ, തീവ്രദേശീയതയുടെ മുഖപടത്തിൽ നെയ്തെടുത്ത ‘ചൗക്കിദാർ’ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിലൂടെ താൻ വിമർശനത്തിനതീതനാണെന്ന് സ്വയം പ്രഖ്യാപിക്കുകയും അതുവഴി ഏകാധിപത്യത്തിന് ശ്രമിക്കുകയുമായിരുന്നു മോദി. അതൊരളവിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ടാണ് ആ പ്രയോഗത്തെ ഇന്നത്തെപോലെ ചോദ്യം ചെയ്യാൻ കാര്യമായി ആരും തുടക്കത്തിൽ തയാറാവാതിരുന്നത്. പേക്ഷ, പാർലമെൻറിൽ റഫാൽ പ്രതിരോധ അഴിമതി ചർച്ചയായപ്പോൾ രാഹുൽ ഗാന്ധി ഇൗ ധാരണയെ വെല്ലുവിളിച്ച് ‘ചൗക്കിദാർ ചോർ ഹെ’ (കാവൽക്കാരൻ കള്ളനാണ്) എന്ന് വിളിച്ചുപറഞ്ഞു. അതോടെയാണ്, മോദി വിമർശനത്തിെൻറ മുഖവാചകംതന്നെയായി ‘ചൗക്കിദാർ’ മാറിയത്. അതിനാൽ, രാഹുലിെൻറ ഇൗ വിമർശനം കേവലമായ ‘ട്വിറ്റർ ട്രോളി’നപ്പുറമുള്ള കനപ്പെട്ട രാഷ്ട്രീയ വിമർശനംതന്നെയാണ്.
മോദിയെ മാത്രമായി ‘ചൗക്കിദാർ’ ആയി ഉയർത്തിക്കാട്ടിയത് രാഷ്ട്രീയമായി തിരിച്ചടി സംഭവിച്ചതിനാലാകം, ഇപ്പോൾ ആ മുദ്രാവാക്യം ‘േമം ഭീ ചൗക്കിദാർ’ എന്ന് പരിഷ്കരിച്ചത്. ഇതിൽ േമാദി മാത്രമല്ല, എല്ലാവരും കാവൽക്കാരാണ്; രാഷ്ട്രസുരക്ഷയിൽ എല്ലാവർക്കും തുല്യ പെങ്കന്നർഥം. ആ സന്ദേശം ഉൗന്നിപ്പറയാനായിരിക്കണം, മോദിയടക്കം ബി.ജെ.പിയുടെ സകല നേതാക്കളും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പേരിനുമുന്നിൽ ‘ചൗക്കിദാർ’ എന്നു കൂടി ചേർത്തത്. മൂന്നര മിനിറ്റ് വരുന്ന വിഡിയോ ചിത്രത്തിെൻറ അകമ്പടിയോടെയാണ് ബി.ജെ.പി ഇൗ പ്രചാരണത്തിന് തുടക്കമിട്ടത്.
ഇൗ മ്യൂസിക് വിഡിയോ ആരംഭിക്കുന്നത് മോദിയുടെ ചിത്രത്തിെൻറ പശ്ചാത്തലത്തിൽ ‘നിങ്ങളുടെ കാവൽക്കാരൻ തികഞ്ഞ ജാഗ്രതയിലാണ്’ എന്ന വാചകത്തോടെയാണ്. എല്ലാവരും ‘കാവൽക്കാരാ’ണെങ്കിലും നേതാവ് മോദിതന്നെയെന്ന് വ്യംഗ്യം. മാത്രമല്ല, ‘പുതിയ’ ചൗക്കിദാർമാർക്ക് അഴിമതിക്കെതിരെ പൊരുതേണ്ട ദൗത്യവുമുണ്ട്. ‘ചൗക്കിദാർ നരേന്ദ്ര മോദി’യുടെ ട്വീറ്റ് വിശ്വസിക്കാമെങ്കിൽ, അഴിമതിയെന്ന സാമൂഹിക തിന്മക്കെതിരെ യുദ്ധം ചെയ്യുന്നവരെല്ലാം ‘കാവൽക്കാരാണ്’! ഇൗയൊെരാറ്റ പ്രയോഗത്തിലൂടെ ഇൗ കാമ്പയിനും ഇപ്പോൾ വലിയ തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പിക്ക്.
റഫാലിലെ അഴിമതിയും നീരവ് മോദി സംഭവവുമെല്ലാം ഉയർത്തിക്കാട്ടി നിരവധി വിമർശനങ്ങൾ വിവിധ പാർട്ടികൾ ഇതിനകംതന്നെ ഉയർത്തിക്കഴിഞ്ഞു. ‘ഞാനുമിേപ്പാൾ കാവൽക്കാരനാണ്; കാരണം ഞാൻ നിർത്തിയ കാവൽക്കാരനെ ഇേപ്പാൾ കാണുന്നില്ല’ എന്നാണ് കോൺഗ്രസ് നേതാവ് പി. ചിദംബരം ഇൗ കാമ്പയിനോട് പ്രതികരിച്ചത്. അഴിമതിക്കെതിരെ പൊരുതുന്നവരാണ് യഥാർഥ ‘കാവൽക്കാരെ’ങ്കിൽ, എങ്ങനെയാണ് മോദി ഭരണകാലത്ത് നിരവധി വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടതെന്ന ചോദ്യവും ഉയർന്നു.
ആൾക്കൂട്ട കൊലപാതകങ്ങൾ, സാമ്പത്തിക പരിഷ്കരണങ്ങൾക്കേറ്റ തിരിച്ചടി, കർഷക ദുരിതം, തൊഴിലില്ലായ്മ തുടങ്ങി മറ്റു നിരവധി പ്രശ്നങ്ങളും ഉയർന്നുവന്നു. ജെ.എൻ.യുവിൽനിന്ന് കാണാതായ നജീബിെൻറ മാതാവ് നഫീസിേൻറതുപോലുള്ള ശബ്ദങ്ങളും കാമ്പയിനുമായി ബന്ധപ്പെട്ട് ഉയർന്നു. ചുരുക്കത്തിൽ, മറവിയുടെ മൺകൂടാരത്തിലേക്ക് ആട്ടിപ്പായിക്കണമെന്ന് മോദിയും അദ്ദേഹത്തിെൻറ ഹിന്ദുത്വ പാർട്ടിയും ആഗ്രഹിച്ചതെന്തോ, അവയെല്ലാം പതിവിലും ശക്തിയായി വെളിച്ചത്തുവരാനാണ് ഇൗ കാമ്പയിൻ ഉപകരിച്ചത്.
തെരഞ്ഞെടുപ്പ് ഗോദയിൽ മോദിവിരുദ്ധ സഖ്യത്തിന് ബി.ജെ.പിതന്നെ എറിഞ്ഞുകൊടുത്ത വടിയായി ‘േമം ഭീ ചൗക്കിദാർ’ എന്നർഥം. ഇതൊക്കെ എത്രകണ്ട് വോട്ടായി മാറുമെന്നത് വേറെക്കാര്യം. അല്ലെങ്കിലും കോർപറേറ്റുകളുടെ സ്വന്തക്കാരനായ മോദിയെപ്പോലെ ഒരാളെ അഴിമതിവിരുദ്ധ പോരാളിയായി ചിത്രീകരിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ പ്രചാരണത്തിന് ചുക്കാൻപിടിക്കുകയും ചെയ്യുന്നതിൽപരം തമാശ എന്തുണ്ട്? പാർലമെൻറിൽ നിയമം പാസാക്കി ആറു വർഷം കഴിഞ്ഞിട്ടും ലോക്പാലിനെ നിയമിക്കാൻ മോദി സർക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം വേണ്ടിവന്നു എന്നുപറയുേമ്പാൾതന്നെ വ്യക്തമാണ് ആ ‘പോരാട്ട’ത്തിെൻറ ശക്തിയും ആത്മാർഥതയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.