ഛത്തിസ്ഗഢിലെ വോെട്ടടുപ്പോടെ ആരംഭിച്ചുകഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരെഞ്ഞടുപ്പിലും അടുത്തവർഷം ആദ്യപകുതിയിൽ നടക്കാനിരിക്കുന്ന ലോക്സഭ ഇലക്ഷനിലും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്ന ബി.ജെ.പിയെ അധികാരഭ്രഷ്ടമാക്കുക എന്ന ആഹ്വാനമാണ് പ്രതിപക്ഷ പാർട്ടികളിൽനിന്ന് പൊതുവെ ഉയർന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മതേതര മഹാസഖ്യത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന് അതിെൻറ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ കക്ഷികളെ ഒരേ ചരടിൽ കോർക്കാൻ സജീവ രംഗത്തിറങ്ങിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കൊൽക്കത്തയിൽ ചെന്നു കണ്ടു തെൻറ ദൗത്യം സഫലമാക്കാൻ ചർച്ചകൾ നടത്തി. പ്രതിപക്ഷ പാർട്ടികളുടെ നിർണായക സംഗമത്തിന് അദ്ദേഹം നേരത്തേ നിശ്ചയിച്ച തീയതി മാറ്റിവെച്ചെങ്കിലും എല്ലാ നേതാക്കൾക്കും സൗകര്യപ്പെടുന്ന മറ്റൊരു തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും മഹാസഖ്യം നിലവിൽവരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ അത്തരമൊരു ധാരണയിലേർപ്പെടുന്നതിൽ പാർട്ടികൾ പരാജയപ്പെട്ടു; പ്രാദേശിക പാർട്ടികളുമായി സീറ്റ് പങ്കിടൽ കാര്യത്തിൽ േകാൺഗ്രസ് പരാജയപ്പെട്ടത് തിരിച്ചടിയുമായി. എങ്കിലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ െഎക്യസാധ്യത നിലനിൽക്കുന്നുവെന്നാണ് കോൺഗ്രസിെൻറ ശുഭപ്രതീക്ഷ. സമ്പൂർണ െഎക്യം മിക്കവാറും വിദൂര സാധ്യതയാണെങ്കിലും കോൺഗ്രസും മതേതര പാർട്ടികളും ഒരു പരിധിവരെ യോജിച്ചുനിന്ന് എൻ.ഡി.എയെ നേരിടാനുള്ള നീക്കങ്ങൾ വിജയിക്കാൻ ഇടയുണ്ട്.
പക്ഷേ, ചില തിക്ത യാഥാർഥ്യങ്ങൾ ഇൗയവസരത്തിൽ അവഗണിക്കാനാവില്ല. അതിൽ മേതതര ജനാധിപത്യ മുദ്ര അവകാശപ്പെടുന്ന കോൺഗ്രസിെൻറ അവകാശവാദം എത്രത്തോളം വിശ്വസനീയമാണ് എന്ന ചോദ്യമാണ് പ്രധാനം. മധ്യപ്രദേശിൽ നാലാമൂഴത്തിനുവേണ്ടി രംഗത്തുള്ള ബി.െജ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ മോഹം ഇത്തവണ പൂവണിയുകയില്ലെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസ് കാഴ്ചവെക്കുന്ന മേതതരത്വം ഏതു സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്താതെ വയ്യ. ഗോമൂത്ര പാനീയവും ചാണക കേക്കും നിർമിക്കുന്ന ഫാക്ടറിയും ചത്ത പശുക്കൾക്ക് ശ്മശാനവും നിർമിക്കുമെന്നാണ് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്! സർക്കാറിൽ ‘ആധ്യാത്മിക വിഭാഗവും’ ഏർപ്പെടുത്തുമത്രെ. സംഘ്പരിവാറിനേക്കാൾ ഹിന്ദുത്വം തങ്ങൾക്കാണെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിൽ ഇതുപോലുള്ള പരിഹാസ്യമായ വാഗ്ദാനങ്ങൾ മാത്രമല്ല കോൺഗ്രസിേൻറത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ ഭാര്യാ സഹോദരനും ഇന്നലെവരെ ബി.ജെ.പി നേതാവും കുപ്രസിദ്ധ അഴിമതിക്കാരി ചൗഹാെൻറ സഹോദരിയുടെ ഭർത്താവുമായ സഞ്ജയ് സിങ് കോൺഗ്രസിൽ ചേർന്നു, കൈപ്പത്തി അടയാളത്തിലാണ് ഇത്തവണ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. തെൻറ പാർട്ടി ഒരുവേള തോറ്റാലും തെൻറയും ഭാര്യയുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രാപ്തനായ അളിയനെത്തന്നെ ലഭിക്കും എന്ന ആശ്വാസത്തിലാണ് മുഖ്യമന്ത്രി ചൗഹാൻ. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു വ്യത്യാസവും താൻ കാണുന്നില്ലെന്നും കഴിഞ്ഞ 13 വർഷമായി താൻ പ്രവർത്തിക്കുന്ന പാർട്ടിയുടെ ആശീർവാദത്തോടെയാണ് കോൺഗ്രസിെൻറ ടിക്കറ്റിൽ മത്സരിക്കുന്നതെന്നും സഞ്ജയ് സിങ് പറയുേമ്പാൾ രണ്ടും തമ്മിലെ വ്യത്യാസം കണ്ടുപിടിക്കാൻ സൂക്ഷ്മദർശിനിപോലും മതിയാവാതെവരും.
കേരളത്തിലേക്ക് വരുേമ്പാൾ, ശബരിമലയെച്ചൊല്ലി കൊഴുക്കുന്ന വിവാദങ്ങളിലും മതത്തെ രാഷ്ട്രീയത്തിനുവേണ്ടി ലജ്ജാകരമായി ദുരുപയോഗിക്കുന്ന നീക്കങ്ങളിലും കോൺഗ്രസിെൻറ നിലപാടെന്തെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ശബരിമലയിൽ 10-50 പ്രായക്കാരികളെ പ്രവേശിപ്പിക്കണമെന്നത് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിെൻറ വിധിയാണ്. അതിനെ ഒന്നാമതായി സ്വാഗതം ചെയ്തവരിലൊരാൾ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുമാണ്. പക്ഷേ, കെ.പി.സി.സി നേതൃത്വം സകലമാന കോലാഹലങ്ങൾക്കുമിടയിൽ ഇരുട്ടിൽ തപ്പുന്ന കാഴ്ചയാണ് ദയനീയം. നിലവിലെ സാഹചര്യങ്ങളിൽ കോടതി വിധി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നതാണ് പാർട്ടിയുെട നിലപാടെങ്കിൽ അത് മനസ്സിലാക്കാൻ കഴിയും. എന്നാൽ, ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ അതേ വാക്കുകൾ പ്രത്യക്ഷരം കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ നിരന്തരം ആവർത്തിക്കുേമ്പാൾ ജനം എന്താണ് മനസ്സിലാക്കേണ്ടത്? അപ്രായോഗിക വിധികൾ കോടതി പുറപ്പെടുവിക്കരുത് എന്നാണ് സുധാകരനും പറയാനുള്ളത്. ഇത് അദ്ദേഹത്തിെൻറ മാത്രം അഭിപ്രായമാണെന്ന് കെ.പി.സി.സി നേതൃത്വം പറയുന്നുമില്ല. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടുന്നതിനുമപ്പുറം തീവ്രഹിന്ദുത്വംകൊണ്ട് നേരിടുക എന്ന മഹാമൗഢ്യത്തിലേക്കാണോ പാർട്ടി നീങ്ങുന്നതെന്ന് സംശയിക്കുന്നവരെ കുറ്റംപറയാനാവില്ല. മതേതരത്വം കൊണ്ടാണ് ഹിന്ദുത്വത്തെ നേരിടേണ്ടതെങ്കിൽ വെറും അവകാശവാദങ്ങൾ പോരാ. പ്രായോഗിക രാഷ്ട്രീയ നിലപാടുകളിലും അത് പ്രതിഫലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.