ഇന്ത്യയിൽ പലയിടങ്ങളിലും കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിേലക്ക് കടന്നിരിക്കുന്നുവെന്നാണ് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കൂടുതൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ഉടൻ ആവിഷ്കരിച്ച് നടപ്പാക്കിയില്ലെങ്കിൽ, അടുത്ത വർഷവും രാജ്യം ലോക്ഡൗണിൽതന്നെ തുടരേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഇപ്പോൾതന്നെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം െതാണ്ണൂറായിരത്തിൽപരം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യവും ഇന്ത്യയാണ്. സെപ്റ്റംബർ ഏഴുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിനും മുകളിലാണ്. കൃത്യം ഒരുമാസം മുമ്പ് 20 ലക്ഷമുണ്ടായിരുന്നിടത്താണ് ഇൗ വർധനയെന്നോർക്കണം.
ഒരാഴ്ചയായി കോവിഡ് മരണനിരക്കും ആയിരം കവിഞ്ഞിരിക്കുന്നു. ഒരാഴ്ചക്കിടെ, ആറായിരത്തോളം പേരുടെ മരണമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ ചൈനയും പിന്നെ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും അതിനുശേഷം ബ്രസീലുമായിരുന്നു കോവിഡ്വ്യാപനത്തിെൻറ കേന്ദ്രങ്ങളെങ്കിൽ, ഇപ്പോഴത് ഇന്ത്യയായിരിക്കുകയാണ്.
കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ഏറെനാൾ കഴിയും മുെമ്പ ലോക്ഡൗൺ നടപ്പാക്കി രോഗപ്രതിരോധ നടപടികൾ സ്വീകരിച്ച ഒരു രാജ്യം എങ്ങനെയാണ് ഇത്തരമൊരു അപകടസന്ധിയിെലത്തിയതെന്ന് പരിശോധിക്കപ്പെടേണ്ടതുതന്നെ. കോവിഡ് വ്യാപനം തുടക്കത്തിൽ വലിയ നഷ്ടങ്ങൾ സമ്മാനിച്ച രാജ്യങ്ങളിൽ ഭൂരിഭാഗവും കരകയറി തുടങ്ങിയതിെൻറ വാർത്തകൾ വന്നുകൊണ്ടിരിക്കുേമ്പാഴാണ് നമ്മുടെ ഇൗ ദുരവസ്ഥ. ലോകത്ത് ആദ്യത്തെ കോവിഡ് റിപ്പോർട്ട് ചെയ്ത ചൈനയടക്കമുള്ള രാജ്യങ്ങൾ രോഗത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടി സാധാരണജീവിതത്തിേലക്ക് മടങ്ങിയിരിക്കുന്നു.
ഒരു ഘട്ടത്തിൽ 'കൂട്ട മരണങ്ങൾ' റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ കഴിഞ്ഞയാഴ്ച പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം എണ്ണായിരത്തിൽ താഴെ മാത്രമാണ്; ഇൗ സമയത്ത് മരണപ്പെട്ടത് 60 പേരും. ഏപ്രിൽ മാസത്തിൽമാത്രം 15,000ത്തോളം പേർ മരിച്ച രാജ്യമാണ് വൈറസിനെ ഇവ്വിധം പിടിച്ചുകെട്ടിയിരിക്കുന്നത്. തുടക്കത്തിൽ ഒന്നു പതറിയെങ്കിലും, അമേരിക്കയിലും ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. ഒരാഴ്ചക്കിടെ അവിടെ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് രണ്ടര ലക്ഷം പേർക്കാണ്; മരണം 4500. മേയ്, ജൂൺ മാസങ്ങളിൽ ശരാശരി ഏഴു ലക്ഷം കേസുകളായിരുന്നു അവിടെ റിപ്പോർട്ട് ചെയ്തിരുന്നത്. മൂന്നു മാസത്തിനിടെ മരണനിരക്ക് പകുതിയായും കുറഞ്ഞിട്ടുണ്ട്.
ഇൗ രാജ്യങ്ങളിലെല്ലാം കാര്യങ്ങൾ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുേമ്പാഴാണ് ഇന്ത്യയുടെ ഗ്രാഫ് കുത്തനെ ഉയരുന്നത്. കഴിഞ്ഞ ദിവസം യൂറോപ്പിൽ മൊത്തം റിപ്പോർട്ട് ചെയ്ത കേസുകളുടെ മൂന്നിരട്ടിവരും ഇന്ത്യയിലെ ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണം. നിയന്ത്രണാതീതമായ ഇൗ അവസ്ഥ തുടർന്നാൽ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെ മറികടക്കും എന്നർഥം.
ഒരു ഘട്ടത്തിൽ കോവിഡ് തീർത്ത മരണമുനമ്പുകൾക്കു മുന്നിൽ നിസ്സഹായരായി പോയ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ കൃത്യവും ശാസ്ത്രീയവുമായ പ്രതിരോധ മാർഗങ്ങളിലൂടെയാണ് പൂർണമല്ലെങ്കിലും ഒരു തിരിച്ചുവരവ് സാധ്യമാക്കിയത്. അത്തരമൊരു പ്രതിരോധം നമ്മുടെ രാജ്യത്ത് പരാജയപ്പെട്ടുവെന്നുതന്നെയാണ് ഇൗ കണക്കുകൾ വ്യക്തമാക്കുന്നത്.
മൂന്നാഴ്ചകൊണ്ട് കോവിഡിനെ തുരത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നുവല്ലോ മോദി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒട്ടും ആസൂത്രണമില്ലാതെ നടത്തിയ ആ പ്രഖ്യാപനം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് ആ നിമിഷങ്ങളിൽതന്നെ ആക്ഷേപമുയർന്നതാണ്.
ദുരന്തഫലങ്ങൾ തൊട്ടടുത്ത ദിവസം മുതൽതന്നെ കണ്ടുതുടങ്ങുകയും ചെയ്തു. രാജ്യത്തിെൻറ സാമ്പത്തിക വളർച്ച 23.9 ശതമാനം താഴോട്ടുപതിക്കുവോളം കാര്യങ്ങളെത്തി. മാത്രമല്ല, ആവശ്യത്തിന് പണവും ജോലിയും ഭക്ഷണവുമില്ലാത്തതിനാൽ ആളുകൾ ഒരു നേരത്തെ ഭക്ഷണം പോലും കുറച്ചിരിക്കുന്നതിെൻറ വാർത്തകളും പുറത്തുവന്നിരിക്കുന്നു. മുൻകരുതലില്ലാതെ ലോക്ഡൗൺ നടപ്പാക്കുന്നത് രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്ന നിരീക്ഷണത്തെ ശരിവെക്കുന്നു ഇതൊക്കെ.
വൈറസിനോളം തന്നെ ഭീതിദമാണ് പട്ടിണിയും എന്ന മുന്നറിയിപ്പ് ഭരണകൂടം നിഷ്കരുണം തള്ളി. ഇപ്പോൾ പട്ടിണിയും കൊറോണയും രാജ്യത്ത് ഒരുപോെല മരണം വിതച്ചുകൊണ്ടിരിക്കുന്നു. ലോക്ഡൗണിൽ മാത്രമല്ല, ചികിത്സ സംബന്ധമായ ആസൂത്രണത്തിലും അധികാരികൾക്ക് പിഴവ് സംഭവിച്ചു. മറ്റു രാജ്യങ്ങൾ കൂടുതൽ ശാസ്ത്രീയമായ വൈദ്യമാർഗങ്ങൾ അവലംബിച്ചപ്പോൾ, ഇവിടെ സംഘ് രാഷ്ട്രീയത്തിെൻറ മുഖമുദ്രകളായി മാറിക്കൊണ്ടിരിക്കുന്ന വ്യാജബദൽ വൈദ്യങ്ങൾ ഉപയോഗിക്കാനായിരുന്നു തിടുക്കം.
ഗോമൂത്ര ജ്യൂസിെൻറയും ചാണക കേക്കിെൻറയുമെല്ലാം പ്രചാരകരായത് ഉത്തരവാദപ്പെട്ടവർതന്നെയായിരുന്നു. ബാബാ രാംേദവിെൻറ പതഞ്ജലി ഉൽപന്നങ്ങൾക്കും ഇൗ ഘട്ടത്തിൽ അവർ കാര്യമായ പ്രോത്സാഹനം നൽകി. കോവിഡ് പ്രതിരോധത്തിന് നമ്മുടെ ആരോഗ്യമേഖലയെ സജ്ജമാക്കേണ്ടിയിരുന്ന സമയവും സമ്പത്തുമാണ് ഇൗ വഴിയിൽ ചെലവഴിച്ചത്.
അതിെൻറ വിലയാണിപ്പോൾ രാജ്യം നൽകിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിെൻറ ഇൗ തെറ്റായ നയങ്ങളിൽനിന്നു മാറി ചിന്തിച്ച സംസ്ഥാനങ്ങൾ ഒരു പരിധിവരെ കോവിഡ് പ്രതിരോധ യജ്ഞത്തിൽ വിജയിച്ചതും കാണേണ്ടതുണ്ട്. കേരളം തന്നെയാണ് മികച്ച ഉദാഹരണം. പക്ഷേ, കോവിഡ് വ്യാപനത്തിെൻറ രണ്ടാം ഘട്ടത്തിൽ ഇവിടെയും രോഗികൾ വർധിക്കുകയാണ്.
തുടക്കത്തിൽ കാണിച്ച ജാഗ്രതയും കരുതലും ഇപ്പോഴും അതുപോലെ തുടരുന്നുണ്ടോ എന്ന് സർക്കാർ ആത്മപരിശോധന നടത്തേണ്ട ഘട്ടം കൂടിയാണിത്. മഹാമാരിയുടെ കാലത്തെ സ്വയം ജാഗ്രത കൈവിട്ടുവോ എന്ന് പൊതുജനങ്ങളും ആലോചിക്കണം. ഇൗ ലോക്ഡൗൺ ഇനിയും നീണ്ടുപോവാതിരിക്കാൻ അതാണ് നമുക്ക് കരണീയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.