ആരോഗ്യ മോഡലി​ലെ അപചയങ്ങൾ


കോ​വി​ഡ് വ്യാപനം കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ശ്വാ​സംമു​ട്ടി​ക്കാ​ൻ തു​ട​ങ്ങി​യോ? വി​ശ്ര​മ​ര​ഹി​ത​മാ​യ തി​ര​ക്കു​ക​ൾ നി​മി​ത്തം രോ​ഗീ​പ​രി​പാ​ല​ന​ത്തി​ൽ പൂ​ർ​ണമ​ന​സ്സാ​ന്നി​ധ്യം സ​മ​ർ​പ്പി​ക്കാ​നാ​കാ​തെ അ​തി​സ​മ്മർദ​ത്തി​ൽ ജ്വ​ര​ബാ​ധി​ത​രാ​കു​ന്നു​ണ്ടോ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ? മ​ഹാ​മാ​രി​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മാ​തൃ​ക​യാ​യ സം​സ്ഥാ​ന സ​ർ​ക്കാ​റിെ​ൻ​റ ഏ​കോ​പ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളംതെ​റ്റാ​ൻ തു​ട​ങ്ങി​യോ? ആ താളപ്പിഴകൾ തിരിച്ചറിയാൻ ഒ​രു എം.​ആ​ർ.​ഐ സ്കാ​നി​ങ് അ​ടി​യ​ന്ത​ര​മാ​ണോ? പൊ​തു ആ​രോ​ഗ്യ​ത്തിെ​ൻ​റ ന​ട്ടെ​ല്ലു​ക​ളാ​യ ന​മ്മു​ടെ മെ​ഡി​ക്ക​ൽ കോള​ജു​ക​ളെ ചു​റ്റി​പ്പ​റ്റി ഉ​യ​രു​ന്ന സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ൾ ഇത്തരം ചോദ്യങ്ങൾ ഉയർത്തുകയാണ്​.

ക​ള​മ​ശ്ശേ​രി, തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി, കൊ​ല്ലം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന പ്ര​യാ​സ​ങ്ങ​ളെ ഒ​റ്റ​പ്പെ​ട്ട​വ​യെ​ന്നും ആ​ക​സ്മി​ക​മെ​ന്നും പ​റ​ഞ്ഞ് നി​സ്സാ​ര​വ​ത്ക​രി​ക്കാ​വു​ന്ന​ത​ല്ല. ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടാ​ത്ത മ​നു​ഷ്യജീ​വ​നു​ക​ളു​ടെ നഷ്​ട​ത്തെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ക​ട​ന്നു​പോ​യ ദു​രി​തപ​ർ​വ​ങ്ങ​ളും കാ​ണാ​തെ പോ​കു​ന്ന​ത് ജീ​വ​​െൻറ വി​ല​യു​ള്ള ജാ​ഗ്ര​ത​ക്ക് ചേർന്നതല്ല.

ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ഹാ​രി​സിെ​ൻ​റ മ​ര​ണം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ഴ​വുമൂ​ലം സം​ഭ​വി​ച്ച​താ​​െണ​ന്ന സം​ശ​യ​ത്തെ ഗൗ​ര​വ​ത​ര​മാ​ക്കു​ന്നു, അ​വി​ടെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ന​​ഴ്സി​​ങ് ഓ​​ഫി​​സ​​ർ ജ​​ല​​ജാ​​ദേ​​വി​യു​ടെ​യും ജൂ​നി​യ​ർ മെ​ഡി​ക്ക​ൽ ഡോ​ക്ട​ർ ന​ജ്മ​യു​ടെ​യും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. ഈ ​സം​ഭ​വ​ത്തിനു മുമ്പും ചി​കി​ത്സ​യി​ലെ അ​ശ്ര​ദ്ധ​ക​ൾ രോ​ഗി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു​.

മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഷമൻ തസ്​നീമി​െൻറയും ആലുവയിൽനിന്നുള്ള എൻജിനീയറിങ്​ വിദ്യാർഥി ജെറിൻ ​ൈമക്കിളി​െൻറയും മരണങ്ങൾ സംഭവിച്ചത്​ ഇതേ ആശുപത്രിയിലാണ്​. ഇ​ത്ത​രം അ​നാ​സ്ഥ​ക​ളി​ൽ മ​നം​നൊ​ന്താ​ണ് സ്വ​ന്തം ക​രി​യ​റിെ​ന ഇ​ല്ലാ​താ​ക്കാ​ൻ സ്ഫോ​ട​ന​ശേ​ഷി​യു​ള്ള ഈ ​തു​റ​ന്നു​പ​റ​ച്ചി​ലി​ന് ത​യാ​റാ​യ​തെ​ന്ന് അ​വ​ർ തു​റ​ന്നുപ​റ‍യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വ്യാ​ജ​മാ​െ​ണ​ന്നും ഹാ​രി​സിെ​ൻ​റ മ​ര​ണം ചി​കി​ത്സപ്പി​ഴ​വു​കൊ​ണ്ട​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടി​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. പ​ക്ഷേ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടിെ​ൻ​റ റി​പ്പോ​ർ​ട്ട് ത​ള്ളി പു​റ​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​​െപ്പ​ട്ടി​രി​ക്കു​ക​യാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ.

കൂ​ട്ടി​രി​പ്പി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ അ​നു​ഭ​വി​ക്കു​ന്ന ഒ​റ്റ​പ്പെ​ടലി​െൻറയും അ​വ​ഗ​ണ​ന​യു​ടെ​യും ദു​ര​ന്താ​വ​സ്ഥ വി​വ​ര​ണാതീ​ത​മാ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ച​രി​ക്കാ​നാ​ളി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ പു​ഴു​വ​രി​ക്കേ​ണ്ടി​വ​ന്ന അ​നി​ൽ​കു​മാ​റിെ​ൻ​റ അ​നു​ഭ​വ​ങ്ങ​ൾ ആ​രു​ടെ ഹൃ​ദ​യ​ത്തെ​യാ​ണ് പൊ​ള്ളി​ക്കാ​തി​രി​ക്കു​ക? ര​ണ്ടാ​മ​ത്തെ ദി​വ​സം മു​ത​ൽ ചി​ക​ിത്സി​ക്കാ​ൻ ഡോ​ക്ട​ർ എ​ന്നു പ​റ​യു​ന്ന ആ​ളെ താ​ൻ ക​ണ്ടി​ല്ലെ​ന്നും സ​മ​യ​ത്ത് ഭ​ക്ഷ​ണം ത​രാ​ൻ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ക​ണ്ണീ​രൊ​ഴു​ക്കി പ​റ​യു​മ്പോ​ൾ പ​രി​ച​രി​ക്കാ​നും ആ​ശ്വ​സി​പ്പി​ക്കാ​നും ആ​രു​മി​ല്ലാ​തെ​പോ​യ ഒ​രു രോ​ഗി ക​ട​ന്നു​പോ​യ ദു​ര​ന്ത​പ​ർ​വ​ത്തി​ന് എ​ന്തു​കൊ​ണ്ടാ​ണ് പ​ക​രം​വെ​ക്കാ​നാ​കു​ക​? കൊ​ല്ല​ത്ത് പി​താ​വ് മ​ര​ിച്ച​ത​റി​യാ​തെ ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും മ​റ്റും എ​ത്തി​ച്ചുകൊ​ടു​ക്കേ​ണ്ടിവ​ന്ന മ​ക​െൻറ​യും അ​ജ്ഞാ​ത ജ​ഡ​മാ​യി മോ​ർ​ച്ച​റി​യി​ൽ കി​ട​ക്കേ​ണ്ടി​വ​ന്ന പി​താ​വി​െൻറയും ദാ​രു​ണാ​വ​സ്ഥ​ക്ക് ആ​രെ​ങ്കി​ലും മ​റു​പ​ടിപ​റ​യേ​ണ്ട​തി​ല്ലേ? ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ലം​ഭാ​വ​ങ്ങ​ൾ നി​മി​ത്ത​വും ചി​കി​ത്സ​ക്കി​ടെ കൈ​പ്പി​ഴ​മൂ​ല​വും രോ​ഗി​ക​ൾ മ​രി​ക്കാ​നി​ട​യാ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ടു ഡ​സ​നി​ല​ധി​കം അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

പ​ക്ഷേ, ഒ​രു സം​ഭ​വ​ത്തി​ൽ​പോ​ലും ഡോ​ക്​​ട​ർ​മാ​ർ​ക്കോ മ​റ്റു​ ജീ​വ​ന​ക്കാ​ർ​ക്കോ എ​തി​​രെ സ​സ്​​പെ​ൻ​ഷ​ന്​ അ​പ്പു​റ​ത്തേ​ക്ക്​ ശി​ക്ഷ​ാന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ അ​നാ​സ്ഥ​ക​ൾ ഗൗ​ര​വ​ത്തോ​ടെ അ​ന്വേ​ഷി​ച്ച​തു​മി​ല്ല. ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത കാ​ര​ണ​ങ്ങ​ളാൽ രോ​ഗി​ക​ൾ​ക്ക്​ ചി​കി​ത്സ ന​ൽകാൻ വി​സ​മ്മ​തി​ക്കു​ന്ന ഡോ​ക്ട​ർക്ക്​ ഒ​രു ​വർഷം ത​ട​വും 25,000 രൂ​പ​ വ​രെ പി​ഴ​യും വി​ധി​ക്ക​ണ​മെ​ന്ന​​ത​ട​ക്ക​മുള്ള ജ​സ്​​റ്റി​സ് കെ.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ നി​യ​മ​പ​രി​ഷ്‌​കാ​ര ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ ശീ​തീ​ക​രി​ക്ക​പ്പെ​ട്ട ഫ​യ​ൽമോ​ർ​ച്ച​റി​ക​ളി​ൽ അ​ട​ക്കംചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ല​ട​ക്കം മെ​ഡി​ക്ക​ൽ ഒാം​ബു​ഡ്​​സ്​​മാ​നെ നി​യോ​ഗി​ക്കു​മെ​ന്ന​ ആ​രോ​ഗ്യ​ന​യ​ത്തി​ലെ നി​ർ​ദേ​ശ​വും അ​ജ്ഞാ​ത​ജ​ഡം​പോ​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​ണ് എ​ന്ന് അ​ഭി​മാ​നി​ക്കു​മ്പോ​ഴും വീ​ഴ്ച​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ ഉ​ൾക്കൊള്ളാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ട്. വീ​ഴ്ച​ക​ളെ ന്യാ​യീ​ക​രി​ക്കേ​ണ്ട ഒ​രു ബാ​ധ്യ​ത​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കി​ല്ല. വി​മ​ർ​ശ​ക​രെ കേ​ൾ​ക്കാ​നും വ​സ്തു​ത​ക​ൾ അ​ന്വേ​ഷി​ച്ച് തെ​റ്റു​ക​ൾ തി​രു​ത്താനു​മാ​ണ് സ​ർ​ക്കാ​ർ തയാ​റാ​കേ​ണ്ട​ത്. പൊ​തു ആ​രോ​ഗ്യ​രം​ഗ​ത്തോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത പ​തി​ന്മട​ങ്ങാ​യി വ​ർ​ധി​ക്കു​ക, പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ആ​ർ​ജവ​ത്തി​ലും ശു​ഷ്കാ​ന്തി​യി​ലു​മാ​ണ്.

ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ച ന​ഴ്സി​ങ് ഓ​ഫി​സ​ർ സ​സ്പെ​ൻഡ്​ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​നാ​സ്ഥ​ക​ൾ മൂ​ലം രോ​ഗി​ക​ൾ​ക്ക് ചി​ല​പ്പോ​ൾ പ്ര​യാ​സ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് ഏ​റ്റു​പ​റ​ഞ്ഞ ഡോ​ക്ട​ർ സൈ​ബ​ർ ലി​ഞ്ചി​ങ്ങി​ന് വിേ​ധ​യ​യാ​കു​ന്നു. അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടിയെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഏ​കക​ണ്ഠ​രാ​യി മു​റ​വി​ളി​കൂ​ട്ടു​ന്നു. ഇ​തൊ​രി​ക്ക​ലും സം​സ്ഥാ​ന​ത്ത് പു​ല​ർ​ത്തി​പ്പോ​രു​ന്ന ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ൾ​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. അ​ലം​ഭാ​വ​ങ്ങ​ളെ ശാ​ശ്വ​തീ​ക​രി​ക്കാ​ൻ മാ​ത്ര​മേ അത്​ സ​ഹാ​യിക്കൂ. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​നു​ഭ​വി​ക്കു​ന്ന ജോ​ലിസമ്മ​ർദ​ങ്ങ​ൾ സൃ​ഷ്​ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ങ്കി​ൽ അ​ത്​ പ​രി​ഹ​രിക്കു​ന്നി​ട​ത്താ​ണ് സ​ർ​ക്കാ​ർ വി​ജ​യി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ വീ​ഴ്ച​ക​ളെ രാഷ്​ട്രീയ​വ​ത്ക​രി​ക്കാ​ൻ ഇ​ട​വ​രു​ത്തു​ന്ന​ത് ആ​രോ​ഗ്യ​രം​ഗ​ത്തെ ഒ​ട്ടു​മേ​ പ​രി​പോ​ഷി​പ്പി​ക്കു​ക​യി​ല്ല.

Tags:    
News Summary - disorders in health model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT