ലോകത്തിെൻറ രണ്ടു കോണുകളിൽ ഒരേദിവസം രണ്ടു സംഭവങ്ങൾ^ഒരു കൊലയും ഒരു കോടതിവിധിയും^ഉണ്ടായത് സത്യം വിളിച്ചുപറയുന്നവർക്കുള്ളതല്ല ഈ ഭൂതലം എന്ന പരോക്ഷ താക്കീതോടെയാണ്. എണ്ണമറ്റ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയുടെയും അവിഹിത സമ്പാദ്യത്തിെൻറയും ഞെട്ടിക്കുന്ന കണക്ക് പുറത്തുകൊണ്ടുവന്ന ‘പാനമ പേപ്പറി’ലെ രഹസ്യങ്ങൾ പുറംലോകത്തെ അറിയിച്ച പ്രശസ്ത മാധ്യമപ്രവർത്തക ഡാഫ്നി കറ്വാന ഗലീസ്യ ജന്മനാടായ മാൾട്ടയിലെ ഒരു ഗ്രാമത്തിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് സത്യാന്വേഷികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. അവർ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വസ്തുനിഷ്ഠമായ വാർത്തകൾ അലോസരപ്പെടുത്തുന്ന ഏതൊക്കെയോ ഭീരുക്കൾ വെച്ച ബോംബാണെത്ര കാറിൽ യാത്രചെയ്യവെ പൊട്ടിത്തെറിച്ച് ആ ധീരവനിതയുടെ ജീവനെടുത്തത്. ‘വൺവുമൺ വിക്കിലീക്സ്’ എന്ന് പ്രകീർത്തിക്കപ്പെടാറുള്ള ഡാഫ്നിയുടെ സത്യാന്വേഷണ ത്വര ലോകത്തിെൻറ നാനാഭാഗത്തുനിന്നുള്ള അനവധി രാഷ്ട്രത്തലവന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും മാഫിയകളുടെയും ഉറക്കംകെടുത്തിയിട്ടുെണ്ടന്ന് മാത്രമല്ല, പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് അടക്കമുള്ള പ്രമുഖരുടെ അധികാരക്കസേര തെറിക്കുന്നതിലേക്കുപോലും വഴിവെക്കുകയുണ്ടായി. യൂറോപ്യൻ യൂനിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാൾട്ടയുടെ പ്രധാനമന്ത്രി ജോസഫ് മസ്കറ്റും കൂട്ടാളികളും അസർബൈജാനിൽനിന്ന് അവിഹിതമാർഗേന വൻ സമ്പാദ്യം വാരിക്കൂട്ടിയിട്ടുെണ്ടന്ന് ഈയിടെ ഡാഫ്നി വാർത്ത പുറത്തുവിട്ടപ്പോൾ സൃഷ്ടിച്ച കോലാഹലം അവരുടെ കൊലക്കുപിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ആരുടേതാണ് എന്നതിലേക്ക് സൂചന നൽകിയേക്കാം. ആഗോളമാധ്യമലോകം ഒന്നാകെ ഈ അറുകൊലയിൽ നടുക്കം രേഖപ്പെടുത്തിയത് അഭിപ്രായ^ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പരിധി ചുരുങ്ങിവരുന്നതിൽ ഖിന്നരായാണ്. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും നേരെ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ ഈ മേഖല എന്തുമാത്രം അപകടം പിടിച്ചതാണെന്ന യാഥാർഥ്യം തൊട്ടുകാണിക്കുന്നുണ്ടെന്ന് ‘സൗത്ത് ഏഷ്യ മീഡിയ ഡിഫൻഡേഴ്സ് നെറ്റ്വർക്ക്’ അഭിപ്രായപ്പെടുകയുണ്ടായി.
അധികാരിവർഗം എന്നും ആഗ്രഹിക്കുന്നത് ജനങ്ങളിലേക്ക് സത്യസന്ധമായ വാർത്തകൾ ഒഴുകിയെത്തുന്ന അവസ്ഥ ഇല്ലാതാവുന്ന ഒരു സ്ഥിതിവിശേഷമാണ്. സത്യം ഉച്ചത്തിൽ വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയും കഴുത്ത് ഞെരിച്ചുകൊല്ലുകയോ വായ്മൂടിക്കെട്ടി മൗനികളാക്കുകയോ ചെയ്യാൻ അധികാരത്തിലിരിക്കുന്നവർ ഏതറ്റം വരെയും പോകുമെന്നതിന് കഴിഞ്ഞദിവസം ‘ദ വയർ’ ഓൺലൈൻ പത്രത്തിന് എതിരെ അഹ്മദാബാദ് കോടതി പുറപ്പെടുവിച്ച ഒരുത്തരവ് ഒന്നാന്തരം തെളിവാണ്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പുത്രൻ ജയ് ഷാ തുടങ്ങിവെച്ച ഒരു കടലാസ് കമ്പനി വഴി നൂറുകോടിയോളം രൂപ അവിഹിതമായി നേടിയെടുത്തതിെൻറ വാർത്തകൾ പുറത്തുവിട്ടതിന് 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനു പുറമെ, മേലിൽ ഇതുസംബന്ധിച്ച് ഒരു വാർത്തയും പ്രസിദ്ധീകരിക്കാൻ പാടിെല്ല ന്ന ഉത്തരവാണ് നേടിയെടുത്തിരിക്കുന്നത്. അഹ്മദാബാദ് മിർസാപൂരിലെ അഡീഷനൽ സീനിയൽ സിവിൽ കോടതിയിൽനിന്നാണെത്ര ‘ദ വയറി’ന് എതിരെ ഇങ്ങനെയൊരു കൽപന തരപ്പെടുത്തിയെടുത്തത്. ഗുജറാത്തിലെ ഏതാണ്ടെല്ലാ കോടതിയും പ്രധാനമന്ത്രി മോദിക്കും പാർട്ടി തലവൻ അമിത് ഷാക്കും വേണ്ടി ഉത്തരവുകളും വിധികളും പുറപ്പെടുവിക്കാൻ തയാറായി നിൽക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ചിരിക്കെ, ഇപ്പോഴത്തെ ഈ ഉത്തരവിൽ കഴമ്പുണ്ടോയെന്നൊന്നും പരിശോധിച്ച് സമയം പാഴാക്കേണ്ടതില്ല. എതിർകക്ഷിക്ക് നോട്ടീസ് അയക്കുകയോ അവരുടെ ഭാഷ്യം കേൾക്കുകയോപോലും ചെയ്യാതെയാണെത്ര വാർത്താവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിെനതിരെ സ്ഥാപനം മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ജനാധിപത്യസമൂഹം കേവലം കാഴ്ചക്കാരായി ഇത്തരം ധിക്കാരങ്ങൾ നോക്കിനിൽക്കരുത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കിരാതപെരുമാറ്റങ്ങളാണ് ഭരിക്കുന്നവരുടെയും അവരുടെ പിന്നിൽ ചലിക്കുന്നവരുടെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യുദ്ധഭൂമിയിലല്ല, മാധ്യമ പടക്കളത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുന്നത്. സ്വേച്ഛാധിപതികളും ജനാധിപത്യവിരുദ്ധരും കോർപറേറ്റ് മാഫിയകളും അരങ്ങുതകർക്കുന്ന ഈ ആസുരകാലത്ത് സത്യം ജനങ്ങളിലെത്തിക്കുക അങ്ങേയറ്റം ക്ലേശകരമായ ദൗത്യമാണെന്ന യാഥാർഥ്യത്തിന് ഇത് അടിവരയിടുന്നു. ജനങ്ങളിലേക്ക് വസ്തുനിഷ്ഠവും സത്യസന്ധവുമായ വാർത്തകൾ ഒഴുകിപ്പരക്കാൻ പാടില്ല എന്ന് അധികാരികൾ മാത്രമല്ല, അവരുടെ തണലിൽ അഴിമതിയും അവിഹിതങ്ങളുമായി കൊഴുത്ത് തടിക്കുന്ന വരേണ്യവർഗവും തീരുമാനിച്ചതുപോലെ. വർഗീയ^വിഭാഗീയ വികാരങ്ങൾ ഉദ്ദീപിപ്പിച്ച് ജനമനസ്സുകളിൽ വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും മൃഗീയവാസനകളെ വളർത്തിയെടുത്ത് അതുവഴി, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ദുശ്ശക്തികൾക്ക് തങ്ങളുടെ കുതന്ത്രങ്ങളും കുന്നായ്മകളും പുറംലോകം ചർച്ചചെയ്യരുതെന്ന് നിർബന്ധമുണ്ട്. മരവിക്കാത്ത മന$സാക്ഷികൾ തങ്ങളുടെ അധമത്വം തിരിച്ചറിയപ്പെടുമെന്ന ഭീതിയാണ് അതിനു കാരണം. ഗൗരി ലങ്കേഷ് എന്ന മുതിർന്ന മാധ്യമപ്രവർത്തകക്ക് ജീവിതം ഹോമിക്കേണ്ടിവന്നത് കർണാടകയിൽ വിദ്വേഷത്തിെൻറ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കെതിരെ തൂലിക പടവാളാക്കിയപ്പോഴാണ്. ത്രിപുരയിൽ അടുത്തകാലത്ത് ശാന്തനു ഭൗമിക് എന്ന യുവജേണലിസ്റ്റിെൻറ കഥ കഴിച്ചത് ഭീകരവാദ ഗ്രൂപ്പുമായി സംഘ്പരിവാർ ശക്തികൾ രാഷ്ട്രീയ അവിഹിതങ്ങളിലേർപ്പെട്ടതിെൻറ ഞെട്ടിപ്പിക്കുന്ന ചിത്രം തുറന്നുകാട്ടിയതിനാണ്. മാധ്യമലോകം പഴയകാലത്തേതിൽനിന്ന് വ്യത്യസ്തമായ വെല്ലുവിളികളെയായിരിക്കും മേലിൽ അഭിമുഖീകരിക്കേണ്ടിവരുക എന്ന മുന്നറിയിപ്പുണ്ട് ഈ ആക്രമണങ്ങളിലെല്ലാം. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിെൻറ ജീവവായുവാണെന്ന ഉറച്ചബോധ്യത്തോടെ, അത് സംരക്ഷിക്കാനുള്ള മാർഗങ്ങൾ എന്തെന്ന് കൂട്ടായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.