ബി.ജെ.പിയുടെ ജനദ്രോഹ ഭരണത്തിനും വിദ്വേഷരാഷ്ട്രീയത്തിനുമെതി രായി രാജ്യത്തെങ്ങും അലയടിച്ചുയരുന്ന രോഷത്തിെൻറ പ്രതിഫലനമാ ണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പു കളുടെ ഫലം. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിെൻറ സെമിഫ ൈനലെന്നു വിശേഷിപ്പിക്കപ്പെട്ട ഇൗ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും നയിച്ച ബി.ജെ.പിയും, പ്രസിഡൻറ് രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസും ഒരുപോലെ അഭിമാനപ്രശ്നമായാണ് കണ്ടിരുന്നത്. പ്രചാരണത്തിലുടനീളം മോദിയും രാഹുലും അമിത് ഷായും പരസ്പരം കൊമ്പുകോർത്തിരുന്നത് ഇൗ വാശിപ്പുറത്തു തന്നെയായിരുന്നു. പാർട്ടി തുടർച്ചയായി ഭരണം കുത്തകയാക്കിവെച്ച മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കോൺഗ്രസ് പച്ചതൊടില്ലെന്നും രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നുമൊക്കെയുള്ള അവകാശവാദവുമായി പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും സംസ്ഥാനങ്ങൾ മുഴുവൻ നിരങ്ങിയിട്ടും ഫലം നിരാശജനകമായി എന്നത് ജനഹിതത്തിെൻറ വിശ്വാസ്യതയും അന്തസ്സും വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് ഉൗർജം ആവാഹിക്കാമെന്നതിനേക്കാൾ കേന്ദ്ര ഭരണത്തിെൻറ അവസാനപാദം ഹിന്ദുത്വ അജണ്ടയുടെ തീവ്രയത്നപരിപാടിക്ക് നീക്കിവെക്കാമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ടായിരുന്നു. ഹിന്ദുത്വ കാര്യപരിപാടി നിയമനിർമാണത്തിലൂടെ ഒൗപചാരികമാക്കാൻ രാജ്യസഭയിലെ ഭൂരിപക്ഷക്കുറവായിരുന്നു ഏക തടസ്സം. അതുകൂടി മറികടക്കാൻ സ്വന്തം പശുബെൽറ്റിലെ ഇൗ തെരഞ്ഞെടുപ്പിലൂടെ കഴിയും എന്ന ആത്മവിശ്വാസത്തിെൻറ അഹങ്കാരത്തിലായിരുന്ന ബി.ജെ.പിയെ തീർത്തും നിർവീര്യമാക്കുന്നതായി ജനമുണർന്നു നടത്തിയ വിധിയെഴുത്ത്.
ഭരണവൈകല്യങ്ങൾ ഒന്നൊന്നായി ജനജീവിതം മുട്ടിക്കുേമ്പാൾ അഞ്ചു കൊല്ലത്തെ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ഭരണനേട്ടങ്ങളായി ബി.ജെ.പിക്ക് ഒന്നും ഉയർത്തിക്കാട്ടാനുണ്ടായിരുന്നില്ല. കർണാടക നിയമസഭ തെരഞ്ഞെടുപ്പുവരെയും നോട്ടുനിരോധനവും ജി.എസ്.ടിയുമൊക്കെ വമ്പിച്ച ഭരണപരിഷ്കാരമായി ഉയർത്തിക്കാട്ടിയെങ്കിലും നുണകളിൽ പ്രചാരണതന്ത്രം പടുത്തുയർത്തിയ ബി.ജെ.പിക്ക് ഇത്തവണ ഇൗ പരിഷ്കരണത്തെക്കുറിച്ച് ഉരിയാടാനുള്ള ആത്മധൈര്യം ചോർന്നുപോയിരുന്നു. അതോടൊപ്പം റഫാൽ അടക്കം കേന്ദ്രത്തിലും വ്യാപം കുംഭകോണം പോലെയുള്ള അത്യാചാരങ്ങൾ സംസ്ഥാനങ്ങളിലും പാർട്ടിയുടെ ഉള്ള പ്രതിച്ഛായയും തകർത്തുകളഞ്ഞു. നേട്ടമായി ഒന്നും കൂട്ടിനില്ല എന്ന യാഥാർഥ്യേബാധത്തിൽനിന്നാവാം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുന്ന പ്രചാരണശൈലിയിലേക്ക് ബി.ജെ.പി ചുവടുമാറ്റിയത്. കോൺഗ്രസ് ഉന്നയിക്കുന്ന ഏതു വിമർശനത്തിനും മറുവിമർശനമെയ്തു തോൽപിക്കാനല്ലാതെ ഉചിതമായ ഉത്തരങ്ങളൊന്നും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. റഫാൽ അഴിമതിയുടെ പ്രേതബാധയിൽനിന്നു മുക്തി തേടാൻ ഒടുവിൽ അഗസ്റ്റ വെസ്റ്റ്ലൻഡ് കേസിലെ പ്രതിയെ യു.എ.ഇ, ബ്രിട്ടൻ സഹായത്തോടെ പിടിച്ചുകൊണ്ടുവന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള ആ ദയനീയപരമ്പരയിലെ അവസാന ഉദാഹരണമായിരുന്നു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും രാഹുൽ, നെഹ്റുകുടുംബ വിമർശനങ്ങൾ തരംതാണപ്പോൾ സമൂഹമാധ്യമങ്ങളിൽ യുവതലമുറ വമ്പിച്ച ട്രോൾ ആഘോഷവുമായാണ് വരവേറ്റത്. സത്യാനന്തര കാലത്തെ നുണപ്രചാരണയജ്ഞം കൊണ്ട് ബി.ജെ.പിക്ക് വല്ലാതെയൊന്നും മുന്നോട്ടുപോകാനാവില്ലെന്നു തെളിയിക്കുന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ പൊതുചിത്രം. നെഹ്റുവിനെ ജനമനസ്സിൽനിന്നു കുടിയിറക്കാൻ മോദി-അമിത്ഷാ കൂട്ടുകെട്ട് നടത്തിയ എല്ലാ ശ്രമവും ബൂമറാങ് ആയി തിരിച്ചടിക്കുന്ന അനുഭവമാണുണ്ടായത്.
ഭരണനേട്ടങ്ങൾ വോട്ടാക്കാനില്ല എന്ന തിരിച്ചറിവിൽ ബി.െജ.പി പഴയ വർഗീയപ്പുലിയായി മാറുന്നതാണ് കണ്ടത്. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുത്വയുടെ അതിവൈരം പുറത്തെടുത്ത് അവർ ഉറഞ്ഞുതുള്ളി. നിലവിലെ ഭരണത്തിെൻറ നേട്ടമായും വരും ഭരണത്തിെൻറ വാഗ്ദാനമായും ഉയർത്തിക്കാട്ടാനുണ്ടായത് മുരത്ത വർഗീയതയുടെ കാര്യപരിപാടിയായിരുന്നു. അഴിമതിയും ജനദ്രോഹ ഭരണവും കാണിച്ചു വിമർശിച്ച രാഹുലിനെ അടിക്കാൻ അദ്ദേഹത്തിെൻറ ഹിന്ദുവിശ്വാസവും ക്ഷേത്രഭക്തിയും മുസ്ലിം പ്രീണനമെന്ന ഇല്ലാക്കഥയുമൊക്കെയാണ് ബി.ജെ.പി വടിയാക്കിയത്. ബി.ജെ.പിയുടെ ഭ്രാന്തൻവർഗീയതയുടെ കാടിളക്കൽ കോൺഗ്രസിനെയും വിറപ്പിച്ചു എന്നു പറയണം. പശുഭീകരരുടെ അറുകൊലകൾ തുടർന്നിട്ടുപോലും മുസ്ലിം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് ധൈര്യപ്പെട്ടില്ല. എന്നല്ല, ഗോമൂത്ര പാനീയവും ചാണക കേക്കും നിർമിക്കുന്ന ഫാക്ടറിയും ചത്ത പശുക്കൾക്ക് ശ്മശാനവുെമാക്കെ കോൺഗ്രസ് പ്രകടനപത്രികയിൽ ഇടംപിടിക്കുകകൂടി ചെയ്തു. എന്നാൽ, ഹിന്ദുത്വ ഭീകരതയുടെ മുദ്രാവാക്യങ്ങൾ കൊണ്ട് ജനദ്രോഹ ഭരണത്തെ മറയ്ക്കാൻ സംഘ്പരിവാറിന് കഴിഞ്ഞില്ല. പ്രചാരണത്തിെൻറ അന്തിമഘട്ടത്തിൽ രാമക്ഷേത്രനിർമാണ ചർച്ച ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ, ഇതൊന്നുമല്ല തങ്ങൾക്കു കാര്യമെന്നു വോട്ടർമാർ ഒരിക്കൽക്കൂടി െതളിച്ചുപറഞ്ഞിരിക്കുന്നു. ഇത് ബി.ജെ.പിക്കു മാത്രമല്ല, അവരുടെ പ്രകടനപരാജയത്തിൽനിന്ന് ആശ്വാസജയം നേടിയ കോൺഗ്രസിനും ചിന്തക്കു വകനൽകുന്നുണ്ട്. ബി.ജെ.പി നിശ്ചയിച്ച അജണ്ടയുടെ പിറകെ കൂടിയതിനാൽ ന്യൂനപക്ഷങ്ങളെ കണ്ടില്ലെന്നു നടിച്ച കോൺഗ്രസ് മറിച്ചൊരു നീക്കത്തിനു ധൈര്യം കാണിച്ചിരുന്നെങ്കിൽ ജയത്തിനു കുറേക്കൂടി തിളക്കമേറുമായിരുന്നുവെന്ന് തെലങ്കാനയിൽ ചന്ദ്രശേഖര റാവു തെളിയിച്ചു. കർഷകരും ചെറുകിട കച്ചവടക്കാരുമടക്കമുള്ള സാധാരണക്കാരെ കണ്ണീരു കുടിപ്പിച്ചും വൻകിട കാട്ടുകള്ളന്മാർക്ക് കഞ്ഞിവെച്ചും ഭരിച്ചുമുടിച്ചവർക്കെതിരായ ശക്തമായ ഇൗ വിധിയെഴുത്തിനെ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ഗൃഹപാഠമായി തോറ്റവരും ജയിച്ചവരും ഗൗരവത്തിെലടുക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. ഭരണത്തിൽ തികഞ്ഞ പരാജയം തെളിയിച്ചുകഴിഞ്ഞ സംഘ്പരിവാറിനു മുന്നിൽ വിദ്വേഷ അജണ്ട പെരുപ്പിക്കുകയല്ലാതെ വഴിയില്ല.
അത് രാജ്യത്തെ കൂടുതൽ അരക്ഷിതത്വത്തിലേക്കു തള്ളുമെന്നല്ലാതെ അവരുടെപോലും രക്ഷക്കെത്തില്ലെന്നാണല്ലോ ഇേപ്പാഴത്തെ ഫലം ആവർത്തിച്ചുറപ്പിക്കുന്നത്. മറുഭാഗത്ത് ഭരണവിരുദ്ധ വികാരത്തിൽനിന്നു ജയം കൈക്കലാക്കിയ കോൺഗ്രസ് രാജ്യത്തെ തിളച്ചുമറിയുന്ന ജനരോഷത്തിെൻറ കാരണം തിരിച്ചറിയുമോ അതോ, ബി.ജെ.പിയുടെ തീവ്രദേശീയതയുടെയും ഹിന്ദുത്വവർഗീയതയുടെയും അജണ്ടയിൽ വഴിതെറ്റി നീങ്ങുമോ എന്നത് വരും നാളുകളിലെ അവരുടെ തെരഞ്ഞെടുപ്പ് വിശകലനങ്ങളിൽനിന്ന് അറിയാം. ബി.ജെ.പിയെ മൂലക്കിരുത്തിയ ജനവികാരത്തിെൻറ പൊരുളറിഞ്ഞു തന്നെയാണ് അടുത്ത തെരഞ്ഞെടുപ്പിലേക്കു കരുനീക്കം നടത്തുന്നതെങ്കിൽ കോൺഗ്രസിനു കരകയറാം; ഒപ്പം രാജ്യത്തിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.