കഴിഞ്ഞ ഞായറാഴ്ച ജർമനിയിൽ നടന്ന 19ാമത് ഫെഡറൽ തെരഞ്ഞെടുപ്പ് ഫലം യൂറോപ്യൻ യൂനിയനിൽതന്നെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുമെന്നു കരുതണം. അഭിപ്രായ സർവേകളെയും എക്സിറ്റ് പോളുകളെയും ശരിവെച്ചുകൊണ്ട് ചാൻസലർ അംഗല മെർകലിെൻറ സോഷ്യൽ ഡെമോക്രാറ്റിക് യൂനിയൻ (സി.ഡി.യു) ഏറ്റവും വലിയ ഒറ്റക്കക്ഷിയാെയങ്കിലും, 32 ശതമാനം മാത്രമാണ് പാർട്ടിയുടെ വോട്ടുവിഹിതം. അതിനാൽ, നാലാമതും ചാൻസലർ പദവിയിൽ അവരോധിതയാകാൻ മെർകലിന് ഗ്രീൻ പാർട്ടി പോലുള്ള െചറുകക്ഷികളുടെ സഹായം തേടേണ്ടിവരും. ഇൗ ചെറുകക്ഷികളാകെട്ട, നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. അതിനാൽ 2013ലേതിന് സമാനമായി സർക്കാർ രൂപവത്കരണം ഇനിയും നീളാനാണ് സാധ്യത. മാത്രമല്ല, 20 ശതമാനം വോട്ട് നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്.പി.ഡി) പ്രതിപക്ഷത്തു നിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പുതിയ സർക്കാറിന് എളുപ്പത്തിൽ മുന്നോട്ടുപോകാനുമാകില്ലെന്നു വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂനിയെൻറ നയരൂപവത്കരണങ്ങളിൽ നിർണായക പങ്കുവഹിക്കാറുള്ള ജർമനിയിലെ ഇൗ രാഷ്ട്രീയ അനിശ്ചിതത്വം മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തീവ്ര വലതുകക്ഷികളായ ആൾട്ടർനേറ്റിവ് ഫോർ ജർമനി (എ.എഫ്.ഡി) 12 ശതമാനം വോട്ട് നേടി ഇതാദ്യമായി പാർലമെൻറിലേക്ക് പ്രവേശിച്ചതാണ് തെരഞ്ഞെടുപ്പ് ഫലത്തിെൻറ മറ്റൊരു പ്രത്യേകത.
രണ്ടാം ലോകയുദ്ധാനന്തരം ജർമനിയെ ഏറ്റവും കൂടുതൽ കാലം നയിക്കാനുള്ള അവസരം കൈവന്നിട്ടും അതിനെ രാഷ്ട്രീയമായി ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലല്ല മെർകലും അവരുടെ പാർട്ടിയും. 2013ൽ ലഭിച്ചതിനേക്കാൾ ഒമ്പതു ശതമാനത്തോളം വോട്ടാണ് പാർട്ടിക്ക് ഇത്തവണ നഷ്ടപ്പെട്ടിരിക്കുന്നത്. എന്നല്ല, പാർട്ടിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതും. ഭരണവിരുദ്ധവികാരം മാത്രമല്ല ഇതിനു പിന്നിലെന്ന് വ്യക്തം. കുടിയേറ്റമുൾപ്പെടെയുള്ള വിഷയങ്ങളിൽ അവർ വെച്ചുപുലർത്തിയ മനുഷ്യത്വപരമായ നിലപാടുകൾക്ക് രാജ്യത്ത് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നും ഫലം സൂചിപ്പിക്കുന്നു. 2015 ജനുവരി ആദ്യവാരത്തിൽ മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി ആയിരത്തോളം പേർ മരിച്ച സംഭവമാണ് യൂറോപ്യൻ യൂനിയനിൽ ‘കുടിയേറ്റ പ്രതിസന്ധി’ വീണ്ടും ചർച്ചയാക്കിയത്. അന്ന് യൂറോപ്യൻ യൂനിയൻ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ, അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിന് മുഴുവൻ അംഗരാജ്യങ്ങൾക്കും േക്വാട്ട നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടത് മെർകലായിരുന്നു. ആ നിർദേശം ഭാഗികമായി തള്ളിയെങ്കിലും തെൻറ രാജ്യത്ത് അവർ അത് കൃത്യമായി തുടക്കത്തിൽ നടപ്പാക്കി. ആഭ്യന്തര കലഹങ്ങളും രാഷ്ട്രീയ കലാപങ്ങളും പ്രകൃതിദുരന്തങ്ങളും നാശംവിതച്ച ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അഭയാർഥികൾക്ക് മെർകലിെൻറ നിലപാട് ആശ്വാസമായി. 2015ൽ മാത്രം ഒമ്പതു ലക്ഷം പേരാണ് ജർമനിയിൽ അഭയംതേടിയെത്തിയത്. അഭയാർഥികളുടെ ഇൗ ഒഴുക്ക് തടയണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ദേശീയവാദികളും തീവ്ര വലതുപക്ഷവും രംഗത്തെത്തിയതോടെ, മെർകൽ സമ്മർദത്തിലായി. സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഇൗ പാർട്ടികൾ കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിച്ചത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഇൗ പ്രചാരണം ശക്തമായതോടെ മെർകലിെൻറ പാർട്ടിക്ക് േതാൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെയാണ് അവർ അഭയാർഥികൾക്ക് അനുകൂലമായ സമീപനത്തിൽ മാറ്റംവരുത്തിയത്. അന്ന്, മെർകലിെൻറ സഖ്യകക്ഷിയായിരുന്ന സോഷ്യൽ ഡെമോക്രാറ്റുകൾക്കും ഇതേ കാരണത്താൽ ഇപ്പോൾ വോട്ടുവിഹിതം കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം പോയിരിക്കുന്നത് ‘നവ നാസി’ പാർട്ടിയായ എ.എഫ്.ഡിക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഹിറ്റ്ലറുടെ ആത്മാക്കൾ പാർലെമൻറിലെത്തുമെന്ന തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ പ്രവചനങ്ങളെ അക്ഷരാർഥത്തിൽതന്നെ അന്വർഥമാക്കുന്നതാണ് എ.എഫ്.ഡിയുടെ വിജയം. മിതവാദ രാഷ്ട്രീയ കക്ഷികളിൽതന്നെയുള്ള കുടിയേറ്റ വിരുദ്ധരെയും മാറ്റുമായിരുന്നു ‘ആത്മാക്കൾ’ എന്നു വിശേഷിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ ഹിറ്റ്ലറുടെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിതന്നെ പാർലമെൻറിൽ കടന്നുവന്നിരിക്കുകയാണ്. 2013ൽ രൂപംകൊണ്ട ഇൗ പ്രസ്ഥാനം ആ വർഷം നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ട് നേടിയാണ് തങ്ങളുടെ വരവറിയിച്ചത്. തൊട്ടടുത്ത വർഷം യൂറോപ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഏഴു സീറ്റ് നേടി വീണ്ടും ശക്തി തെളിയിച്ചു. ആ വിജയം ഇൗ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. യഥാർഥത്തിൽ, ബ്രിട്ടനിലും നെതർലൻഡ്സിലും ഫ്രാൻസിലുമെല്ലാം വീശിയടിച്ച നവനാസി തരംഗത്തിെൻറ തുടർച്ചയാണ് ജർമനിയിലും സംഭവിച്ചിരിക്കുന്നത്. തികഞ്ഞ വംശീയതയും കുടിയേറ്റവിരുദ്ധതയും മുഖമുദ്രയാക്കിയ ഇൗ പാർട്ടികൾ യൂറോപ്യൻ യൂനിയനിൽ നിർണായക ശക്തിയായി വളർന്നുകൊണ്ടിരിക്കുന്നുവെന്നതാണ് മറ്റു ജയപരാജയങ്ങളേക്കാൾ ജർമൻ തെരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കുന്നതും യൂറോപ്പിനെയും ലോകത്തെയും ആശങ്കയിലാഴ്ത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.