2011ൽ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ആഞ്ഞടിച്ച അറബ് വസന്തത്തിെൻറ ഒാളങ്ങൾ തീ ർത്തും കെട്ടടങ്ങിയെന്നു പറയാറായിട്ടില്ല. ഇൗ രാജ്യങ്ങളിൽ ദശകങ്ങളായി വിരാജിച്ചിരുന്ന ഏകാധിപതികളെ താഴെയിറക്കാനായെങ്കിലും തുനീഷ്യയിലൊഴികെ മറ്റൊരിടത്തും ജനാധിപത്യത്തിെൻറ വാതായനങ്ങൾ പ്രക്ഷോഭകൾക്ക് പൂർണമായും തുറക്കാനായിട്ടില്ലെന്നത് യാഥാർഥ്യമാണ്. എന്നല്ല, സിറിയയിൽ ഏഴു വർഷത്തിനിപ്പുറവും പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ നരനായാട്ട് നിർബാധം തുടരുകയും ചെയ്യുന്നു. യമനിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ അലി അബ്ദുല്ല സാലിഹിനെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും പുതുരാഷ്ട്ര നിർമാണം പലകാരണങ്ങളാൽ പാതിവഴിയിലായി. മറ്റൊരർഥത്തിൽ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭം പതിയെ ആഭ്യന്തരയുദ്ധത്തിലേക്കും വൈദേശിക സായുധ ഇടപെടലുകളിലേക്കും വഴിമാറി എന്നതാണ് അറബ് വസന്തത്തിെൻറ രണ്ടാംഘട്ടത്തിൽ സംഭവിച്ചതെന്ന് സാമാന്യമായി നിരീക്ഷിക്കാനാകും. സിറിയയും യമനുമാണ് ഇതിന് ഏറ്റവും വലിയ വില നൽകേണ്ടിവന്നത്. സിറിയയിൽ ബശ്ശാർ സൈന്യത്തിെൻറ രാസായുധ പ്രയോഗമാണ് വാർത്തകളിൽ ഇടംപിടിച്ചതെങ്കിൽ, യമനിൽനിന്ന് കേൾക്കുന്നത് പട്ടിണിമരണത്തിെൻറ വാർത്തകളാണ്.
ഏതൊരു യുദ്ധമുഖെത്തയും ആദ്യ ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്ന് യമനിൽനിന്നുള്ള റിപ്പോർട്ടുകളും നമ്മോട് പറയുന്നു. യു.എൻ റിപ്പോർട്ട് അനുസരിച്ച് അവിടെ ഇതിനകം 85,000 കുട്ടികൾ പട്ടിണിമൂലം മരിച്ചുവെന്നത് ആ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിെൻറയും ആഴം വ്യക്തമാക്കുന്നുണ്ട്. കണക്കുകൾ ഇവിടെ അവസാനിക്കുന്നില്ല. രാജ്യത്തെ അഞ്ചിലൊന്ന് വീടുകളും ഏതാനും മാസങ്ങളായി പട്ടിണിയിലാണത്രെ കഴിയുന്നത്. ജനസംഖ്യയുടെ പകുതിയും -1.1കോടി- പട്ടിണിയുടെ നിഴലിലാണെന്നർഥം. ബാക്കിയുള്ളവർ പട്ടിണിയിലല്ലെങ്കിലും 70 ശതമാനം ജനങ്ങൾക്കും മൂന്നുനേരം അന്നം ലഭിക്കുന്നില്ലെന്നും വിവിധ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇൗ സ്ഥിതി തുടർന്നാൽ, യമനിലെ കുരുന്നുകളിൽ 30 ശതമാനവും പട്ടിണിമരണത്തിന് കീഴടങ്ങേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടനയടക്കം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഒരു രാജ്യത്തെ ഉന്മൂലനംചെയ്യാൻ പര്യാപ്തമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് വ്യക്തം. ‘ഭൂമിയിലെ നരകം’ എന്ന് യൂനിസെഫ് യമനിനെ വിശേഷിപ്പിച്ചത് ഇൗ സാഹചര്യത്തിലാണ്. അതുകൊണ്ടാണ്, അടുത്തവർഷം ലോകത്ത് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എൻ ഒന്നാംസ്ഥാനത്ത് യമൻ എന്ന അറബ് ദേശത്തെ അവതരിപ്പിച്ചത്. 2190 കോടി ഡോളർ സഹായമെങ്കിലും അടിയന്തരമായി യമനിലേക്ക് ആവശ്യമുെണ്ടന്നാണ് യു.എൻ കണക്കാക്കിയിരിക്കുന്നത്. ഇത്രയും സഹായമെത്തിച്ചാലും പ്രശ്നങ്ങൾ താൽക്കാലികമായി മാത്രമേ അവസാനിക്കൂ; അത്രയേറെ സങ്കീർണതകളുണ്ട് ഇൗ വിഷയത്തിൽ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും യമനിനെ പിടിച്ചുലക്കുന്നുണ്ട്.
ചൈനയിൽ ജീൻ എഡിറ്റിങ്ങിലൂടെ ‘ഡിസൈനർ ബേബി’യെ സൃഷ്ടിച്ചുവെന്ന വാർത്ത വന്ന അതേസമയത്തുതന്നെയാണ് യമനിലെ പട്ടിണിമരണങ്ങളുടെ റിപ്പോർട്ടുകളും പുറംലോകത്തെത്തുന്നത്. രോഗങ്ങളില്ലാത്ത, രക്ഷിതാക്കൾ ആഗ്രഹിക്കുന്ന തരത്തിൽ കുട്ടികളെ ‘ജനിപ്പിക്കാ’ൻ മാത്രം ശാസ്ത്ര സാേങ്കതിക വിദ്യ വളർന്ന (ആ സാേങ്കതിക വിദ്യ മുഖ്യധാര ശാസ്ത്രലോകം ധാർമികതയുടെ പേരിൽ അംഗീകാരം നൽകിയിട്ടില്ല) ഒരുകാലത്ത്, ഇൗ പട്ടിണിമരണങ്ങൾ മനഃസാക്ഷിയുള്ള ഏതൊരു ജനതയെയും ലജ്ജിപ്പിക്കേണ്ടതാണ്. ശാസ്ത്ര സാേങ്കതിക മേഖലയിൽ മാനവരാശി ആർജിച്ച സേങ്കതങ്ങൾ ഉപയോഗിച്ച്, ഇന്ന് നമുക്ക് ആവശ്യത്തിലും അധികമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇവ താരതമ്യേന സുതാര്യമായി ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് ദരിദ്രരാജ്യങ്ങളിലെ പട്ടിണി ഒരുപരിധിവരെ നമുക്ക് ഒഴിവാക്കാൻ കഴിഞ്ഞത്. പേക്ഷ, യമനിൽ (സിറിയയിലും) ഇത് സാധ്യമാകാത്തത് അവിടെ സന്നദ്ധപ്രവർത്തകർക്ക് കടന്നുചെല്ലാനാകാത്തവിധം സ്ഥിതി വഷളായിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്.
അതുകൊണ്ടുതന്നെ, ഇൗ പട്ടിണിമരണങ്ങൾ അവസാനിപ്പിക്കാനുള്ള ഏക പോംവഴി യുദ്ധംതന്നെ അവസാനിപ്പിക്കുകയാണ്. സമാധാന ശ്രമങ്ങൾ മുമ്പുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പല കാരണങ്ങളാൽ വിജയം കണ്ടിരുന്നില്ല. ഇപ്പോൾ പ്രതീക്ഷയുടെ കിരണങ്ങൾ സ്വീഡനിൽ പ്രതിഫലിക്കുന്നുണ്ട്. ഹൂതികൾ അടക്കമുള്ള വിമതർ യു.എൻ പ്രതിനിധികളുമായി സമാധാന ചർച്ചക്ക് തയാറായിരിക്കുകയാണ്. സ്വീഡൻചർച്ചയെ ‘ലാസ്റ്റ് ചാൻസ്’ എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുള്ളത്. അത്രമേൽ നിർണായകമാണ് ഇൗ ചർച്ച. നയതന്ത്രം പരാജയപ്പെടുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നതെന്ന് പറയാറുണ്ട്. അത്തരമൊരു ദുർവിധിയാണ് യഥാർഥത്തിൽ യമനെ പിടികൂടിയത്. അതിൽനിന്നുള്ള മോചനം സ്വീഡൻചർച്ചയിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴും പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചുവെന്ന് പറയാനാകില്ല. ചർച്ചകളിലൂടെയും സമവായത്തിലൂടെയും ജനാധിപത്യത്തിെൻറ പാതയിലേക്ക് വഴിമാറുക എന്നതുതന്നെയാണ് ശാശ്വതമായ പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.