രാജ്യമില്ലാത്ത ജനതയെന്ന് ആഗോള മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിശേഷിപ്പിച്ച റോഹിങ്ക്യൻ മുസ്ലിംകളോടുള്ള സമീപനമെന്തെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷംതന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യയിലെ റോഹിങ്ക്യകൾ അനധികൃത നുഴഞ്ഞുകയറ്റക്കാരാണെന്നും അതുകൊണ്ടുതന്നെ അവരെ നാടുകടത്തുമെന്നുമാണ് 2017 സെപ്റ്റംബർ ഒമ്പതിന് ആഭ്യന്തര മന്ത്രി കിരൺ റിജിജു പാർലമെൻറിനെ അറിയിച്ചത്. മ്യാന്മറിലെ രാഖൈനിലുണ്ടായ വംശീയാക്രമണത്തിൽ നൂറുകണക്കിന് റോഹിങ്ക്യകൾ കൊല്ലപ്പെടുകയും ആറര ലക്ഷം പേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തതിെൻറ കഥകൾ യു.എൻ അടക്കമുള്ള ഏജൻസികൾ ചർച്ചചെയ്യുേമ്പാഴാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ ശ്രീകോവിലിൽ മോദി സർക്കാർ തീർത്തും മനുഷ്യത്വ വിരുദ്ധമായ തങ്ങളുടെ ‘അഭയാർഥി നയം’ പ്രഖ്യാപിച്ചത്. ഇൗ നിലപാട് ആഴ്ചകൾക്കുശേഷം, സുപ്രീംകോടതിയിലും കേന്ദ്രം ആവർത്തിച്ചു. ഇന്ത്യയിലെ റോഹിങ്ക്യകൾക്ക് െഎ.എസ്, െഎ.എസ്.െഎ തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ളതിെൻറ തെളിവുകൾ തങ്ങൾക്ക് ലഭിെച്ചന്നും അവർക്ക് ഇനിയും അഭയം നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. എങ്കിലും, റോഹിങ്ക്യകളെ എങ്ങനെ, എപ്പോൾ തിരിച്ചയക്കുമെന്ന് സർക്കാർ വിശദീകരിച്ചിരുന്നില്ല. എന്നാൽ, ഒരു വർഷം തികയുന്നതിനു മുമ്പുതന്നെ, അസമിൽനിന്ന് പിടികൂടിയ ഏഴ് റോഹിങ്ക്യൻ അഭയാർഥികളെ കഴിഞ്ഞയാഴ്ച മ്യാന്മർ അതിർത്തി സേനക്ക് കൈമാറി ആ നാടുകടത്തൽ പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. 23 പേരെക്കൂടി ഇത്തരത്തിൽ നാടുകടത്താനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടത്രെ. ഇപ്പോഴിതാ, ഡൽഹിയിലെ മൂന്ന് റോഹിങ്ക്യ അഭയാർഥി ക്യാമ്പുകളിലായി താമസിക്കുന്നവരെ കൂട്ടത്തോടെ കുടിയിറക്കാനൊരുങ്ങുകയാണ് നമ്മുടെ ഭരണകൂടം. സ്വന്തം ദേശത്ത് ‘പൗരത്വം’ നിഷേധിക്കപ്പെടുകയും വംശീയ ഉന്മൂലനത്തിന് ഇരകളാവുകയും ചെയ്ത ഒരു ജനതക്ക് അഭയം നൽകുന്നതിനു പകരം, അവരെ അതേ നരകഭൂമിയിലേക്കുതന്നെ തിരിച്ചയക്കുേമ്പാൾ, ആ കുടിയിറക്ക് മരണത്തിലേക്കാണെന്നു പറയേണ്ടി വരും.
യുദ്ധവും പ്രളയവും വരൾച്ചയും ഭൂമിയിൽ നാശം വിതച്ചപ്പോൾ പതിനായിരങ്ങൾക്ക് അഭയം നൽകിയ മണ്ണാണ് നമ്മുടേത്. 80കളിലെ സോവിയറ്റ് യൂനിയെൻറ അധിനിവേശത്തെ തുടർന്ന് ഏകദേശം അര ലക്ഷത്തോളം അഫ്ഗാനികളാണ് ഇന്ത്യയിൽ അഭയം തേടിയത്. ഒൗദ്യോഗികമായി അഭയാർഥികളായി അംഗീകരിച്ചില്ലെങ്കിലും യു.എൻ അഭയാർഥി ഏജൻസിയുടെ പ്രത്യേക മേൽനോട്ടത്തിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ അന്നത്തെ സർക്കാർ ഒട്ടും മടികാണിച്ചില്ല. തിബത്തൻ അഭയാർഥികളെയും ശ്രീലങ്കയിൽ സിഹംള വംശീയാക്രമണങ്ങൾക്കിരയായ തമിഴരെയും പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നും എത്തിയ ന്യൂനപക്ഷങ്ങളെയും രാഷ്ട്രം അതിെൻറ വലിയ പരിമിതികൾക്കിടയിലും വരവേറ്റത് ഇൗ പാരമ്പര്യത്തിെൻറ തുടർച്ചയായാണ്. ചക്മ ഗോത്ര ജനതയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് അരുണാചൽ പ്രദേശ് സംസ്ഥാന സർക്കാർ 1996ൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ജസ്റ്റിസ് അസീസ് മുശബ്ബിർ അഹ്മദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അത് തള്ളുകയായിരുന്നു. സമത്വവും ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നത് പൗരന്മാർക്ക് മാത്രമല്ലെന്നും രാജ്യത്ത് ജീവിക്കുന്ന മറ്റുള്ളവർക്കുകൂടിയാണെന്നും വിധി പ്രസ്താവത്തിൽ കോടതി നിരീക്ഷിച്ചു. രാജ്യത്ത് അഭയം തേടിയെത്തിയവരെ ആട്ടിയോടിക്കരുതെന്ന 1951ലെ യു.എൻ അഭയാർഥി ഏജൻസി കൺവെൻഷെൻറ താൽപര്യംതന്നെയാണ് അന്ന് പരമോന്നത നീതിപീഠം ഇൗ വിധിയിലൂടെ ഉയർത്തിപ്പിടിച്ചത്. മറ്റൊരർഥത്തിൽ, നമ്മുടെ രാഷ്ട്രവും ഭരണഘടനയും വിഭാവനം ചെയ്തിട്ടുള്ള വിശ്വമാനവികതയുടെ പ്രഖ്യാപനം കൂടിയായിരുന്നു ജുഡീഷ്യറിയുടെ ഇൗ ഇടപെടൽ. ആ പാരമ്പര്യമാണ് മോദി സർക്കാർ ഇവിടെ തെറ്റിച്ചിരിക്കുന്നത്. അസമിൽ ‘നുഴഞ്ഞുകയറ്റക്കാരെ’ കണ്ടുപിടിക്കാൻ പൗരത്വ രജിസ്റ്റർ തയാറാക്കി 40 ലക്ഷത്തോളം പേരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ ഭരണകൂട നടപടികൂടി ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
ഇപ്പോൾ നാടുകടത്തപ്പെട്ട റോഹിങ്ക്യകളെ മ്യാന്മർ സൈന്യം ഫോറിൻ രജിസ്ട്രേഷൻ ആക്ട് പ്രകാരം തടവിലാക്കിയിരിക്കുകയാണ്. മ്യാന്മർ തടവറകളിൽ റോഹിങ്ക്യകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഹ്യൂമൻറൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ഇതിനകംതന്നെ റിപ്പോർട്ട് ചെയ്തതാണ്. ഭീകരമുറകളുടെ വിളനിലങ്ങളായി വർത്തിക്കുന്ന ഇടിമുറികളാണവ. എന്നെങ്കിലും ഇവിടെനിന്ന് രക്ഷെപ്പട്ടാൽപോലും അവർക്ക് സ്വസ്ഥമായി കഴിയാൻ ആ രാജ്യത്ത് ഇടമില്ല എന്നതാണ് വസ്തുത. കാരണം, ഇന്ത്യയെയും ബംഗ്ലാദേശിനെയുംപോലെ മ്യാന്മറും റോഹിങ്ക്യകളെ പൗരന്മാരായി അംഗീകരിച്ചിട്ടില്ല. വേണമെങ്കിൽ പരിമിതമായ അവകാശങ്ങളോടെ, തീവ്ര ബുദ്ധമതക്കാരുടെ ആക്രമണങ്ങൾക്കിരയായി ‘ബംഗാളി’കളായി പ്രത്യേക മേഖലകളിൽ കഴിയാം. ആ അർധപൗരത്വം തങ്ങൾക്ക് ഒരു സുരക്ഷിതത്വവും ഉറപ്പു നൽകില്ലെന്നും ഇനിയും ആക്രമിക്കപ്പെടുമെന്നും മനസ്സിലായതോടെയാണ് 2012ലും 2017ലും അവർ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. യു.എൻ അഭയാർഥി ഏജൻസിയുടെ കണക്കുപ്രകാരം, ഇന്ത്യയിൽ നാൽപതിനായിരത്തോളം റോഹിങ്ക്യകളാണുള്ളത്; അതിൽ പകുതിയോളം പേർക്കും യു.എന്നിെൻറ അഭയാർഥി കാർഡുകളുമുണ്ട്. എന്നാലും, ഇവരെ ആരെയും അംഗീകരിക്കാൻ തയാറാകാതെ ആ മരണക്കയത്തിലേക്കുതന്നെ തള്ളിവിടുന്നത് മനുഷ്യത്വവിരുദ്ധം മാത്രമല്ല, അഭയാർഥികളുടെ സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനംകൂടിയാണ്. ആഭ്യന്തര കലാപവും അധിനിവേശവും കനത്ത നാശം വിതച്ച പശ്ചിമേഷ്യയിൽനിന്ന് യൂറോപ്പിലേക്ക് കൂട്ടപലായനങ്ങൾ നടന്നപ്പോൾ തീവ്രവലതുപക്ഷ കക്ഷികളുടെ എതിർപ്പിനെ മറികടന്ന് ജർമനി അടക്കമുള്ള രാജ്യങ്ങൾ ലക്ഷത്തിലധികം അഭയാർഥികൾക്ക് പൗരത്വം നൽകുകയായിരുന്നു. വംശീയതയുടെയും സങ്കുചിത ദേശീയവാദത്തിെൻറയും െനറികെട്ട രാഷ്ട്രീയത്തെക്കൂടിയാണ് ആ രാജ്യങ്ങൾ ഇൗ നീക്കത്തിലൂടെ അതിജയിച്ചത്. വിശ്വമാനവികതയുടെ ഇൗ രാഷ്ട്രീയം ഉയർത്തുപ്പിടിക്കുന്നതിനു പകരം, തീർത്തും വംശീയതയിലധിഷ്ഠിതമായ ഒരു ‘പൗരത്വക്രമ’ത്തിന് ഭരണകൂടം ശ്രമിക്കുേമ്പാൾ ആത്യന്തികമായി അത് അപകടത്തിലാക്കുന്നത് നമ്മുടെ ഭരണഘടന മൂല്യങ്ങളെതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.