2019ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെയാണ്, രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുെമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തെ ഭീതിദമായ ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയശേഷമായിരുന്നു ഇൗ പ്രഖ്യാപനം. വാസ്തവത്തിൽ അത്തരമൊരു 'വിസ്ഫോടനം' ഇന്ത്യയിലില്ല; അതുകൊണ്ടുതന്നെ ജനസംഖ്യാനിയന്ത്രണത്തിെൻറ ആവശ്യവുമില്ല.
നമ്മുടെ ജനസംഖ്യ വർധന നിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) കുറഞ്ഞിരിക്കുന്നുവെന്നും, െമാത്തം ജനസംഖ്യ സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ് ഒൗദ്യോഗിക കണക്കുകൾതന്നെ വ്യക്തമാക്കുന്നത്. കണക്കുകളും രേഖകളുമൊന്നുമല്ല, വംശീയതയിലധിഷ്ഠിതമായ മുൻവിധികളാണ് പലപ്പോഴും സംഘ്പരിവാറിെൻറ ഉന്മാദ രാഷ്ട്രീയത്തിെൻറ നെട്ടല്ല്. സ്വാഭാവികമായും ഹിന്ദുത്വയുടെ വക്താക്കൾ ആ പ്രഭാഷണത്തിന് വലിയ പ്രചാരം നൽകി. മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ജനസംഖ്യവിസ്ഫോടനം നിയന്ത്രിക്കണമെന്നാണ് പല സംഘ്പരിവാർ നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടത്.
തൊട്ടടുത്തവർഷത്തെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലും ഇതേ വിഷയം മോദി മറ്റൊരു തരത്തിൽ അവതരിപ്പിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുസംബന്ധിച്ചുതന്നെയായിരുന്നു അതും. ഏതായാലും, തുടർച്ചയായ രണ്ട് വർഷങ്ങളിലെ സ്വാതന്ത്ര്യദിന ഭാഷണങ്ങളുടെ പൊരുൾ ഉൾകൊണ്ട്, പെൺകുട്ടികളുടെ നിയമാനുസൃത വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഇതുസംബന്ധിച്ച നിയമഭേദഗതി നടപ്പു പാർലമെൻറ് സമ്മേളനത്തിൽതന്നെ പ്രതീക്ഷിക്കാം.
2020 ജൂണിൽ, കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം രൂപവത്കരിച്ച പഠന സമിതി ഏതാനും മാസങ്ങൾക്കുമുമ്പ് നിതി ആയോഗിന് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിസഭ ഇങ്ങനെയൊരു തീരുമാനം ൈകക്കൊണ്ടിരിക്കുന്നത്. സമത പാർട്ടി മുൻനേതാവ് ജയ ജെയ്റ്റ്ലി അധ്യക്ഷയായ സമിതി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും സമൂഹത്തിെൻറ നാനാതുറകളിലുള്ളവരുമായി ചർച്ചനടത്തുകയും ചെയ്തശേഷമാണത്രെ പഠന റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ 16 സർവകലാശാലകൾ അവർ ഇതിനായി സന്ദർശിച്ചു; 15 സന്നദ്ധ സംഘടനകളും പഠനത്തിെൻറ ഭാഗമായി.
ലിംഗസമത്വം, സ്ത്രീയുടെയും കുട്ടിയുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറക്കൽ, തൊഴിൽ-വിദ്യാഭ്യാസാവസരം, ജനസംഖ്യ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായിരുന്നു സമിതിയുടെ ഉൗന്നൽ. അഥവാ, നമ്മുടെ രാജ്യത്ത് െപാതുവിൽ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിപുലവും സമഗ്രവുമായ ഒരു പഠനമാണ് സമിതി ലക്ഷ്യംവെച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമപൂർവമായ ജീവിതം അവർക്ക് സാധ്യമാക്കുന്നതിനുമായുള്ള നിരവധി നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് സമിതി ആ റിപ്പോർട്ട് സമർപ്പിച്ചത്. അവയിൽ ചില നിർദേശങ്ങൾ കഴിഞ്ഞദിവസം ജയ ജയ്റ്റ്ലിതന്നെ വെളിപ്പെടുത്തുകയുമുണ്ടായി.
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പെൺകുട്ടികൾക്ക് അവസര സമത്വം ഉറപ്പുവരുത്തുക എന്നതാണ് അതിലൊന്ന്. ഇതിനായി, പെൺകുട്ടികൾക്ക് മാത്രമായി പോളിടെക്നിക്കുകൾ രാജ്യവ്യാപകമായി സ്ഥാപിക്കണമെന്ന് സമിതി നിർദേശിക്കുന്നുണ്ട്. ഇതുവഴി, പ്രായപൂർത്തിയാകുന്നതോടെ പെൺകുട്ടികൾ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കും. ഇത്തരത്തിൽ സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചതിനുശേഷമേ വിവാഹത്തെക്കുറിച്ച് ആലോചിക്കാവൂ. അഥവാ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തി അതുവഴി തൊഴിലും സാമ്പത്തിക സുരക്ഷയും ഒരുക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.
അതിനായി വിവാഹം 22 വയസ്സിൽ നടത്തിയാലും കുഴപ്പമില്ല. ഇതിനുപുറമെ, പോഷകാഹാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങളും ലൈംഗിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇൗ നിർദേശങ്ങളെയെല്ലാം മാറ്റിനിർത്തി വിവാഹപ്രായം ഉയർത്തി പ്രശ്നം പരിഹരിക്കാനാണ് സർക്കാറിപ്പോൾ ശ്രമിക്കുന്നത്.
വിവാഹത്തിനുമുന്നേ, പെൺകുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന നിർദേശത്തെ എത്ര വിദഗ്ധമായിട്ടാണ് ഭരണകൂടം അട്ടിമറിച്ചിരിക്കുന്നതെന്ന് നോക്കു. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ മേഖലകളെ വ്യവസ്ഥാപിതമായി അഭിവൃദ്ധിപ്പെടുത്തുക എന്നതാണ് സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള വഴി. സ്ത്രീകളുടെ കാര്യത്തിൽ ജയ ജയ്റ്റ്ലിയുടെ സമിതി അത് ഉൗന്നിപ്പറഞ്ഞുവെന്നേയുള്ളൂ. യഥാർഥത്തിൽ, നിലവിലെ വിവാഹപ്രായമായ 18ഒാടുകൂടിത്തന്നെ ഇതെല്ലാം ഉറപ്പുവരുത്താൻ ജനാധിപത്യ സർക്കാർ ബാധ്യസ്ഥരാണ്.
ഇക്കാലമത്രയും അതിൽ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെയെങ്കിലും വിവാഹം മാറ്റിവെക്കണമെന്ന് നിർദേശിക്കേണ്ടിവന്നത്. ഇൗ നിർദേശത്തെ തലതിരിച്ചുപിടിച്ചുകൊണ്ടാണ് വിവാഹപ്രായം ഉയർത്തുക എന്ന 'ഏകപരിഹാര'ത്തിലേക്ക് സർക്കാർ ഇപ്പോൾ എത്തിയിരിക്കുന്നത്. 'ബേട്ടീ ബചാവോ, ബേട്ടീ പഠാവോ' എന്ന മുദ്രാവാക്യത്തിെൻറ വക്താക്കൾ, ലക്ഷ്യപ്രാപ്തിക്കായി ഇനിയും കാത്തിരിക്കൂ എന്നാണ് അതേ പെൺകുട്ടികളോട് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇൗ യാഥാർഥ്യം തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ് ജനാധിപത്യ മഹിള അസോസിയേഷൻ അടക്കമുള്ള സംഘടനകൾ കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്ത് ബാലവിവാഹം കുറഞ്ഞുവരുന്നുവെന്ന ദേശീയ-കുടുംബാരോഗ്യ സർവേ റിപ്പോർട്ടിെൻറകൂടി അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽതന്നെ നിജപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരിക്കുന്നു.
ചുരുക്കത്തിൽ, തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ചൊരു ഭരണകൂടത്തിന് തങ്ങളുടെ കഴിവുകേടുകൾ മറച്ചുവെക്കാനുള്ള കുറുക്കുവഴിയാണ് വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം. ഇൗ കുറുക്കുവഴിയിൽ മറ്റൊരു ഇടനാഴികൂടിയുണ്ട്; അത് പതിവുപോലെ ഫാഷിസത്തിേൻറതാണ്. പ്രത്യേക വിവാഹ നിയമം, ബാലവിവാഹ നിരോധന നിയമം എന്നിവക്കൊപ്പം വ്യക്തിനിയമങ്ങളിലും മാറ്റം വരുത്തുേമ്പാഴേ പുതിയ തീരുമാനം നടപ്പിലാകൂ.
അഥവാ, ഹിന്ദുത്വയുടെ പ്രഖ്യാപിത നയമായ ഏക സിവിൽ കോഡിലേക്കുള്ള ചുവടുവെപ്പുകൂടിയാണ് ഇൗ നടപടി. പട്ടിൽ പൊതിഞ്ഞ പുരോഗമനവാദത്തിെൻറ അകമ്പടിയോടെയുള്ള ഫാഷിസത്തിെൻറ കുതന്ത്രത്തെ തിരിച്ചറിഞ്ഞേ മതിയാകൂ. അതിനുശേഷമാകാം, വിവാഹപ്രായത്തെക്കുറിച്ച സംവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.