2018 മാർച്ചിൽ, കോബ്രപോസ്റ്റ് എന്ന വാർത്താ പോർട്ടൽ 'ഒാപറേഷൻ 136' എന്ന പേരിൽ നടത്തിയ ഒളികാമറ മാധ്യമപ്രവർത്തനം മാന്യവായനക്കാരിൽ ചിലരെങ്കിലും ഒാർക്കുന്നുണ്ടാകും. രാജ്യത്തെ ഏതാനും മുഖ്യധാര മാധ്യമങ്ങൾ പണം വാങ്ങി ഹിന്ദുത്വയുടെയും അതുവഴി സംഘ്പരിവാർ ഭരണത്തിെൻറയും പ്രചാരകരാകുന്നതെങ്ങനെയെന്ന് വിശദമാക്കുന്നതായിരുന്നു പുഷ്പ് ശർമ എന്ന പത്രപ്രവർത്തകെൻറ കണ്ടെത്തലുകൾ.
ഹിന്ദുത്വ സംഘടനയായ 'ശ്രീമദ് ഭഗവത് ഗീത പ്രചാരക് സമിതി'യുടെ വക്താവ് 'ആചാര്യ അടൽ' എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു അദ്ദേഹം ഉത്തരേന്ത്യയിെല നാൽപതോളം ന്യൂസ്റൂമുകൾ സന്ദർശിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കുന്നതിന് ഹിന്ദുത്വ അജണ്ട പ്രചരിപ്പിച്ചാൽ കോടികൾ പ്രതിഫലമായി നൽകാെമന്നായിരുന്നു വാഗ്ദാനം. ദൈനിക് ജാഗരൺ, അമർ ഉജാല, ഇന്ത്യ ടി.വി തുടങ്ങിയ പല മാധ്യമസ്ഥാപനങ്ങളും പച്ചയായ ഹിന്ദുത്വപ്രചാരണതിന് തയാറാകുന്നതിെൻറ വിഡിയോ ശകലങ്ങളും ശബ്ദരേഖകളുമാണ് അതുവഴി പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ രജത് ശർമയടക്കമുള്ളവരും ആ കെണിയിൽ കുടുങ്ങി. മുഖ്യധാര മാധ്യമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങളുടെ മുട്ടിലിഴയുന്നതിെൻറ നേർക്കാഴ്ചകളായിരുന്നു 'ഒാപറേഷൻ 136'. ഇപ്പോൾ നവ സമൂഹമാധ്യമങ്ങളും 'മുഖ്യധാര'യുടെ വഴിയിൽ സഞ്ചരിക്കുകയാണ്. ഏറ്റവുമൊടുവിൽ, ഫേസ്ബുക്കിെൻറ 'കർസേവ'യാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രഭരണകൂടത്തിെൻറ അപ്രീതി ഭയന്ന്, സംഘ്പരിവാർ അഴിച്ചുവിടുന്ന വിേദ്വഷരാഷ്ട്രീയത്തിെൻറ മുഖ്യപ്രചാരകരായി അവർ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പലപ്പോഴും മുഖ്യധാര മാധ്യമങ്ങളുടെ അപചയങ്ങൾ തുറന്നുകാട്ടി തിരുത്തൽ ശക്തിയായി വർത്തിച്ചിട്ടുള്ള നവ സമൂഹമാധ്യമങ്ങളെക്കൂടി ഹിന്ദുത്വരാഷ്ട്രീയം വിലക്കെടുക്കുേമ്പാൾ, അത് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. വാർത്താവിതരണത്തിലും വിവരവിനിമയത്തിലും ജനങ്ങൾക്ക് നേരിട്ട് ഇടപെടാമായിരുന്ന ഒരു പൊതുസംവിധാനം തന്നെയും ഇല്ലാതാകാൻ പോകുന്നുവെന്നുകൂടി ഇൗ കൂട്ടുകെട്ടിന് അർഥമുണ്ട്. തെരഞ്ഞെടുപ്പ് കാമ്പയിൻ മുതൽ വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നതുവരെയുള്ള കാര്യങ്ങളിൽ സോഷ്യൽ മീഡിയയെ സംഘ്പരിവാർ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്.
പക്ഷേ, അതൊക്കെയും ആ പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതുമാത്രമായിരുന്നു. എന്നാൽ ഇപ്പോൾ, ആ സംവിധാനത്തെ പൂർണമായും കൈപ്പിടിയിലൊതുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അതിനായി, തങ്ങളുടെ നയത്തിൽതന്നെയും വെള്ളം ചേർക്കാൻ ഫേസ്ബുക്ക് തയാറായിരിക്കുന്നു. തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എയുടെ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ തങ്ങളുടെ പോളിസിക്കെതിരായിട്ടും ആ പോസ്റ്റുകൾ മായ്ച്ചുകളയാനോ പ്രസ്തുത അക്കൗണ്ട് ഉടമയെ 'അപകടകാരി' എന്ന് സൂചിപ്പിക്കാനോ ഫേസ്ബുക്കിെൻറ ഇന്ത്യൻ സംഘം തയാറായിട്ടില്ല.
സംഘ്പരിവാറിെൻറ എണ്ണംപറഞ്ഞ വിേദ്വഷ പ്രചാരകർക്കും ഫേസ്ബുക്ക് ഇൗ ആനുകൂല്യം നൽകിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായുള്ള കൂട്ടുകച്ചവടത്തിെൻറ ഭാഗമായിട്ടാണ് ഇതെന്ന 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് നമുക്ക് തള്ളിക്കളയാനാകില്ല. കാരണം, ഫേസ്ബുക്കിെൻറതന്നെ ഭാഗമായ വാട്സ്ആപ്പിെൻറ 'പേമെൻറ് സർവിസു'കൾ കേന്ദ്രത്തിെൻറ അനുമതിക്കായി കാത്തിരിക്കുകയാണ്; 2016ൽ, ജനകീയ പ്രതിഷേധത്തെ തുടർന്ന് നിലച്ചുപോയ ഫേസ്ബുക്കിെൻറ 'ഫ്രീ ബേസിക്' എന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാനും അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ട്.
ഫേസ്ബുക്കിെൻറയും വാട്സ്ആപ്പിെൻറയും ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം യഥാക്രമം 34 കോടിയും 40 കോടിയുമാണ്. ഇത്രയും വലിയൊരു മാർക്കറ്റ് നിലനിർത്താൻ പോളിസിയിൽ അൽപം വെള്ളം ചേർത്താലും കുഴപ്പമില്ലെന്ന നിലപാടാണ് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിന് പണ്ടേയുള്ളത്. ബ്രിട്ടനിലെ കേംബ്രിജ് അനലിറ്റിക എന്ന കമ്പനിയുമായി ചേർന്ന് അമേരിക്കയിൽ ട്രംപിെൻറ വിജയം ഉറപ്പാക്കാൻ ഫേസ്ബുക്ക് ഇറങ്ങിത്തിരിച്ചതും ഇതുപോലെ നിയമാവലിയിൽ വെള്ളം ചേർത്തുതന്നെയായിരുന്നു.
ഇതുതന്നെ പിന്നീട് ബ്രിട്ടനിലും ബ്രസീലിലും പയറ്റി. മൂന്നിടങ്ങളിലും തീവ്രവലതുപക്ഷത്തെ അധികാരത്തിലെത്തിച്ചശേഷമാണ് ഇന്ത്യയിൽ സംഘ്പരിവാർ കേന്ദ്രങ്ങളോട് ഫേസ്ബുക്ക് പുതിയ രാഷ്ട്രീയസൗഹൃദത്തിനൊരുങ്ങിയിരിക്കുന്നത്. മറ്റിടങ്ങളിൽ ഡേറ്റ കൈമാറ്റം മാത്രമാണ് സംഭവിച്ചിരുന്നതെങ്കിൽ, ഇന്ത്യയിലെത്തുേമ്പാൾ കാര്യങ്ങൾ പിന്നെയും മാറുകയാണ്. ഫേസ്ബുക്കിെൻറ ഉള്ളടക്കവും അൽഗോരിതവും പൂർണമായും സംഘ്പരിവാറിെൻറ നിയന്ത്രണത്തിലേക്ക് വരുന്നിടത്തേക്കാണ് ഇൗ 'കൂട്ടുകെട്ട്' ചെന്നെത്തുന്നത്.
ഇക്കാര്യം ഫേസ്ബുക്ക് അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും യാഥാർഥ്യങ്ങൾ നമ്മുടെ കൺമുന്നിലുണ്ടായിരിക്കെ, അവരുടെ പ്രസ്താവനയെ മുഖവിലക്കെടുക്കാനാവില്ല. വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത കപിൽ മിശ്രയുടെയും മറ്റും പോസ്റ്റുകൾ ഇപ്പോഴും അവിടെനിന്ന് മാറാതെ കിടക്കുന്ന സാഹചര്യത്തിൽ ആ നിഷേധക്കുറിപ്പിനെ തമാശയായേ കാണാനാവൂ. ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ പ്രതിപക്ഷത്തിനെതിരെ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന ബി.ജെ.പിയുടെ നിലപാടും സംശയാസ്പദമാണ്.
വിദ്വേഷ പ്രചാരണവും വ്യാജവാർത്ത സൃഷ്ടിയും സവിശേഷമായ രാഷ്ട്രീയായുധമായി സ്വീകരിച്ചവരാണ് ഹിന്ദുത്വവാദികൾ. ഇവ രണ്ടിെൻറയും വിളനിലമായ നവസാമൂഹിക മാധ്യമങ്ങളെ അവർ വിലക്കെടുക്കുന്നതിൽ അതിനാൽതന്നെ അസ്വാഭാവികതയുമില്ല. എന്നാൽ, അതിെൻറ പരിണിതഫലങ്ങൾ പ്രവചനാതീതമായിരിക്കും. വ്യാജവാർത്തകളിലൂടെ നിരവധി കലാപത്തിന് തിരികൊളുത്തിയ ഇക്കൂട്ടർ ഇനിയങ്ങോട്ട് സോഷ്യൽമീഡിയ കൂടി അടക്കിഭരിക്കാൻ തുടങ്ങിയാൽ ഇനി ഇൗ രാജ്യത്ത് എന്താണ് ബാക്കിയുണ്ടാവുക?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.