നിതി ആയോഗിെൻറ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ തുടർച്ചയായ രണ്ടാം വർഷവും കേരള ത്തിനുതന്നെ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയം, േലാകബാങ്ക് എന്നിവയുടെ സഹകരണത്തോെട 30ഓളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലൊടുവിൽ തയാറാക്കിയ സ്കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡക്സ്-2019ലാണ് നമ്മുടെ സംസ്ഥാനം ഒരിക്കൽകൂടി അംഗീകാരത്തിെൻറ നെറുകെയെത്തിയിരിക്കുന്നത്. പഠനപ്രവർത്തനങ്ങൾ, അവ ആർജിക്കുന്നതിനുള്ള സാഹചര്യങ്ങൾ, അടിസ്ഥാന സംവിധാനങ്ങളും സൗകര്യങ്ങളും, അവസരസമത്വം, അധ്യാപന പരിശീലനപദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമായും മികവിെൻറ മാനദണ്ഡമായി നിശ്ചയിച്ചത്. 2016-17 വർഷത്തെ ഗുണനിലവാര റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 82.17 ആണ് കേരളത്തിന് ലഭിച്ചിരിക്കുന്ന സ്കോർ. തൊട്ടുമുമ്പത്തെ വർഷം ഇത് 77.64 ആയിരുന്നു. തീർച്ചയായും ഇത് അഭിമാനകരമായ നേട്ടം തന്നെ. ഏതാനും മാസങ്ങൾക്കു മുമ്പ്, നിതി ആയോഗ് പുറത്തുവിട്ട ആരോഗ്യ ഗുണനിലവാര സൂചികയിലും കേരളം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. അതായത്, അടിസ്ഥാനവികസനത്തിെൻറ മൗലിക മാനദണ്ഡങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കേരളത്തിെൻറ കുതിപ്പ് മുന്നോട്ടുതന്നെയാണ്. രണ്ട് റിപ്പോർട്ടുകളും പ്രാഥമികമായിതന്നെ പരിശോധിക്കുേമ്പാൾ ഈ കുതിപ്പിന് മറ്റു സംസ്ഥാനങ്ങളേക്കാൾ വേഗം കൂടുതലാണെന്നും കാണാനാകും. തീർച്ചയായും ഈ നേട്ടത്തിൽ സർക്കാറും അതത് വകുപ്പുകളും അഭിനന്ദനമർഹിക്കുന്നുണ്ട്.
വാസ്തവത്തിൽ, ഈ ഫസ്റ്റ് റാങ്കിൽ പ്രത്യേകിച്ച് അത്ഭുതത്തിന് വകയില്ല. മറ്റൊരർഥത്തിൽ പറഞ്ഞാൽ കേരളം പ്രതീക്ഷിച്ചതും സ്വാഭാവികമായും അർഹിക്കുന്നതുമാണത്. അടുത്ത കാലത്തായി, വിശേഷിച്ചും ഇപ്പോഴത്തെ ഇടതുസർക്കാറിെൻറ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഗുണപരമായ ഇടപെടലുകൾ പല രീതിയിൽ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് ഇപ്പോൾ കേരളം തിരിഞ്ഞുനടന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷത്തോളം കുട്ടികളാണ് അധികമായി ഇവിടെയെത്തിയത്. സംസ്ഥാന സർക്കാറിെൻറ പൊതുവിദ്യാഭ്യാസ യജ്ഞത്തിെൻറ ഫലമായി സംഭവിച്ചതാണിത്. ഈ വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നു. പലതും സ്മാർട് ക്ലാസ്മുറികളായി.
സംസ്ഥാനത്തിപ്പോൾ 45,000ഓളം ഹൈടെക് ക്ലാസ്മുറികളുണ്ടെന്നാണ് കണക്ക്. പഠനപ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഹൈ ടെക് ലാബുകളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു പലയിടത്തും. പാഠ്യേതര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാനായി ‘മികവ്’ പോലുള്ള പദ്ധതികളും സജീവമാണ്. ഇങ്ങനെ കുട്ടികളുടെ അക്കാദമികവും സർഗാത്മകവുമായ കഴിവുകൾ കണ്ടെത്താനും അവ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികൾ വ്യവസ്ഥാപിതമായി നടപ്പാക്കാൻ നമ്മുടെ വിദ്യാഭ്യാസവകുപ്പിന് കഴിയുന്നുണ്ട്. അതിെൻറയൊക്കെ സ്വാഭാവികമായ പ്രതിഫലനമാണ് ഈ റാങ്കിങ് എന്നു പറയാം. പാഠപുസ്തകം, യൂനിഫോം, ഉച്ചഭക്ഷണം തുടങ്ങിയവ സൗജന്യമായി വിദ്യാർഥികൾക്ക് നൽകിവരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഈ പദ്ധതികളൊക്കെയുണ്ടെങ്കിലും ഒട്ടും കാര്യക്ഷമമല്ല. നിതി ആയോഗിെൻറ റാങ്ക് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഉത്തർപ്രദേശിലും മറ്റും ഉച്ചക്കഞ്ഞി ഇല്ലാത്തതിെൻറ പേരിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അവിടെയാണ് കേരളം മികച്ചൊരു മാതൃകയായി നിലകൊള്ളുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പരമാവധി വിദ്യാർഥികളെ സർക്കാർ സ്കൂളുകളിൽ എത്തിക്കുകവഴി കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഒരുപോലെ ഉറപ്പുവരുത്തുകയാണ് ഭരണകൂടം. അതിനാൽ, ഈ നേട്ടത്തെ കേരളം മുന്നോട്ടുവെക്കുന്ന ‘രണ്ടാം മോഡൽ’എന്നു വിശേഷിപ്പിച്ചാലും കുറഞ്ഞുപോകില്ല.
ഈ അഭിമാനനിമിഷത്തിലും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട വേറെയും ചില കാര്യങ്ങളുണ്ട്. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ നാം കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസമേഖലയിൽ എന്തുകൊണ്ട് ആവർത്തിക്കപ്പെടുന്നില്ല എന്നതാണ് അതിലൊന്ന്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിവിധ മാനദണ്ഡങ്ങൾവെച്ച് 2018ൽ നടത്തിയ ഗവേഷണ റിപ്പോർട്ട് ശ്രദ്ധിക്കുക. ഈ റിപ്പോർട്ട് പ്രകാരം തയാറാക്കിയ റാങ്ക് പട്ടികയിൽ ആദ്യ ഇരുപതിൽ കേരളത്തിലെ ഒരൊറ്റ കോളജും ഇല്ല. മെഡിക്കൽ കോളജുകളുടെ മാത്രം പട്ടികയിൽ ആദ്യ ഇരുപത്തഞ്ചിൽ കേരളത്തിലെ ഒരു വൈദ്യകലാലയവും ഉൾപ്പെട്ടിട്ടില്ല. മികച്ച മാനേജ്മെൻറ് പഠന സ്ഥാപന റാങ്കിങ്ങിൽ െഎ.െഎ.എം കോഴിേക്കാട് ആറാമത് വന്നതും മികച്ച കോളജുകളിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് പതിനെട്ടാം സ്ഥാനത്തെത്തിയതും മാത്രമാണ് എടുത്തുപറയാവുന്ന നേട്ടങ്ങൾ. സ്കൂൾ വിദ്യാഭ്യാസ മേഖലയുമായി തട്ടിച്ചുനോക്കുേമ്പാൾ, ഇതൊക്കെ എത്രയോ ചെറുതാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അടിയന്തരമായി പരിശോധിക്കണം. ഹയർ സെക്കൻഡറി തലം മുതൽ വിജയികൾക്കെല്ലാം അവസര സമത്വം ലഭിക്കുന്നില്ല എന്നതും ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണ്. ഉയർന്ന മാർക്ക് വാങ്ങിയിട്ടും മലബാറിൽ വിദ്യാർഥികൾ പ്ലസ് ടു, ഡിഗ്രി പ്രവേശനത്തിന് നെട്ടോട്ടം ഒാടുന്നത് അഡ്മിഷൻ കാലത്തെ പതിവ് കാഴ്ചയാണ്. പരാതി പ്രവാഹത്തിനൊടുവിൽ എല്ലാ വർഷവും ഏതാനും സീറ്റുകൾ മുറപോലെ വർധിപ്പിക്കുമെങ്കിലും അവയൊന്നും പര്യാപ്തമാകുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഥവാ, സ്കൂൾവിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ പിന്നീട് പലകാരണങ്ങളാൽ ഇല്ലാതാകുന്ന അവസ്ഥ ഇവിടെ നിലനിൽക്കുന്നുണ്ട്. അതിെൻറ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് സമഗ്രമായ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കാനുള്ള പോംവഴി. അതിനുള്ള ഊർജമാകട്ടെ ഈ നേട്ടങ്ങളത്രയും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.