ഏപ്രിൽ മൂന്നിന് പുലർച്ചെ, തൃശൂർ ജില്ലയിലെ കൊടകരയിലുണ്ടായ വാഹനാപകടം സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ കേരളത്തിൽ അരങ്ങേറുന്ന ക്രിമിനൽ രാഷ്ട്രീയത്തിെൻറ പുതിയൊരു മുഖം കൃത്യമായും അനാവരണം ചെയ്യുന്നു. ദേശീയപാതയിൽ അപകടമുണ്ടായെന്നും അതിൽ ഒരു വാഹനത്തിൽനിന്ന് മൂന്നര കോടിയോളം വരുന്ന കുഴൽപണം അപഹരിക്കപ്പെട്ടുവെന്നുമായിരുന്നു ഇതുസംബന്ധിച്ച് ആദ്യം പറഞ്ഞുകേട്ടത്. ഏതോ ഒരു ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് മനസ്സിലായത് പിന്നീട് അന്വേഷണം മുന്നോട്ടുേപായപ്പോഴാണ്. കോഴിക്കോട്ടുനിന്നു എറണാകുളത്തേക്ക് നേതാക്കൾ രഹസ്യമായി കൊടുത്തുവിട്ട പണമായിരുന്നത്രെ അത്. സംസ്ഥാനത്തെ മൂന്ന് പ്രബല മുന്നണികളെയും നയിക്കുന്നത് ദേശീയപാർട്ടികളായിട്ടും അതിൽ ഏതു പാർട്ടി എന്ന് വ്യക്തമാക്കാൻ അപ്പോഴും പൊലീസ് തയാറായില്ല. ഇതുസംബന്ധിച്ച് കൊടകര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിലും വിഷയത്തിൽ അന്വേഷണസംഘം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമായ സൂചനകളുണ്ടായിട്ടും പാർട്ടിയുടെ പേര് പറയാൻ അധികാരികൾ മടിച്ചു. എന്നാലിപ്പോൾ, കാര്യങ്ങൾ ഏറക്കുറെ വ്യക്തമാണ്. ദേശീയപാർട്ടി ഏതെന്നും മനസ്സിലായിരിക്കുന്നു. അത് ബി.ജെ.പിയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വൃത്തങ്ങൾതന്നെ വെളിപ്പെടുത്തി. കോഴിക്കോട്ടുനിന്ന് പണം കൊടുത്തയച്ച ധർമരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി വ്യക്തമാക്കിയതോടെ അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് നീങ്ങിയിരിക്കുകയാണ്.
അന്വേഷണസംഘം വെളിപ്പെടുത്തുന്നതിനു മുേമ്പ തന്നെ, സംഭവത്തിൽ ബി.ജെ.പിയുടെ ചില നേതാക്കൾക്ക് പങ്കുണ്ടെന്ന സൂചനകളുണ്ടായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസും സി.പി.എമ്മും തുടക്കത്തിൽതന്നെ ആരോപണശരങ്ങൾ ബി.ജെ.പിക്കുനേരെ തിരിച്ചുവിട്ടത്. പണം നഷ്ടപ്പെട്ടുവെന്ന് െപാലീസിൽ പരാതി നൽകിയത് അപകടത്തിൽപെട്ട കാറിെൻറ ഡ്രൈവറായിരുന്നു. ഇയാളുടെ മൊഴിയാണ് അന്വേഷണം ധർമരാജനിലെത്തിച്ചത്. ധർമരാജന് പണം നൽകിയത് യുവമോർച്ച നേതാവ് സുനിൽ നായിക് ആണെന്ന് െപാലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയബന്ധത്തിെൻറ പേരിലല്ല, ബിസിനസ് ആവശ്യാർഥമാണ് പണം മുംബൈയിൽനിന്ന് എത്തിച്ചതെന്ന സുനിൽ നായിക്കിെൻറ വാദം അത്ര മുഖവിലക്കെടുക്കാവുന്നതല്ല. ഇനി മുഖവിലക്കെടുത്താൽത്തന്നെ രേഖയില്ലാത്തിടത്തോളം കാലം അത് കള്ളപ്പണവുമാണ്.
മറുവശത്ത്, വ്യാജ അപകടമുണ്ടാക്കിയത് ഏതെങ്കിലും ഗുണ്ടസംഘമല്ലെന്ന് ഇതിനകം വ്യക്തമാവുകയും ചെയ്തു. പണം കവർന്ന കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കിഴക്കെ കോടാലി വെട്ടിയാട്ടിൽ ദീപക് ബി.ജെ.പി മേഖല ഭാരവാഹിയാണ്. പാർട്ടിയുടെ സംസ്ഥാനനേതാവും തൃശൂർ ജില്ലയിലെ സ്ഥാനാർഥിയുമായ പ്രമുഖനു വേണ്ടിയാണ് ദീപകും സംഘവും പണിയെടുത്തതെന്നാണ് ആരോപണം. ഇൗ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഒാരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും യുക്തിഭദ്രമായി അദ്ദേഹം എന്തെങ്കിലും ഇക്കാര്യത്തിൽ പറഞ്ഞുവെന്ന് കരുതാനാവില്ല. ചുരുക്കത്തിൽ, എറണാകുളത്തേക്ക് തെരഞ്ഞെടുപ്പിനായി കടത്തുകയായിരുന്ന കുഴൽപണം, വ്യാജ അപകടം സൃഷ്ടിച്ച് സ്വന്തം പോക്കറ്റിലാക്കാനുള്ള ഒരു സംഘം പാർട്ടിനേതാക്കളുടെ ഗൂഢശ്രമമാണ് വെളിപ്പെട്ടിരിക്കുന്നത്.
സംസ്ഥാനം ക്രിമിനൽ രാഷ്ട്രീയത്തിന് എത്രമാത്രം വഴിപ്പെട്ടിരിക്കുന്നുവെന്നതിെൻറ നിദർശനം കൂടിയാണ് ഇൗ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെയാണ് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കുള്ള ഇൗ കുഴൽ
പ്പണക്കടത്ത്. അപ്പോൾ, പോസ്റ്റർ തയാറാക്കുന്നതിനോ വാഹന പ്രചാരണത്തിനോ ഒന്നുമല്ല ഇൗ പണം എന്ന് വ്യക്തം. പരസ്യപ്രചാരണത്തിനുശേഷം, വോട്ടർമാരെ പണം നൽകി സ്വാധീനിക്കുക എന്ന ഉദ്ദേശ്യമേ അതിനുണ്ടാകൂ. അത് വിതരണം ചെയ്യുന്നതിന് മുന്നേത്തന്നെ തട്ടിയെടുക്കാൻ നേതാക്കൾ ശ്രമിക്കുകയും ചെയ്യുന്നു. ഇവ്വിധം ക്രിമിനൽബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാക്കന്മാരൊക്കെ തെരഞ്ഞെടുക്കപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചുനോക്കൂ. കേവലമൊരു പ്രാദേശിക സംഭവമായി ഇതിനെ നോക്കിക്കാണാനാവില്ല. പാർട്ടിയുടെ കേന്ദ്രനേതൃത്വം ദേശീയതലത്തിൽ നടത്തുന്ന ചാക്കിട്ടുപിടിത്തത്തിെൻറ മറ്റൊരു വകഭേദം തന്നെയാണിത്. മുംബൈയിൽനിന്നെത്തിയത് ദേശീയ നേതൃത്വത്തിെൻറ അറിവോടെയല്ല എന്ന് എങ്ങനെ തീർത്തുപറയും? ധർമരാജനെപ്പോലൊരു പ്രവർത്തകൻ കേസിലുൾപ്പെട്ട സ്ഥിതിക്ക് ആർ.എസ്.എസിനും അത്ര പെെട്ടന്ന് കൈകഴുകാനാവില്ല. ഇ.ഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഇതരപാർട്ടികളെ കള്ളപ്പണക്കടത്തിെൻറ സംശയനിഴലിൽനിർത്തിയാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇത്തരത്തിൽ നിർബാധം കുഴൽപണം കടത്തിക്കൊണ്ടിരിക്കുന്നതെന്നും കാണാതിരുന്നുകൂടാ.
അധികാരത്തിെൻറ അഹന്ത ബാധിച്ച ഇൗ ആൾക്കൂട്ടത്തെ തങ്ങളുടെ പരിധിക്കകത്തുനിന്ന് ചെറുക്കാൻ സംസ്ഥാന ഭരണകൂടത്തിനും കഴിയാതെ പോയി. പണം മോഷ്ടിച്ച സംഘത്തിൽനിന്ന് പൊലീസുകാർ കൈക്കൂലി വാങ്ങിയതു മുതൽ കുഴൽപണം കടത്തിയ പാർട്ടിയുടെ പേര് പറയാൻ മടിച്ചതുവരെയുള്ള കാര്യങ്ങൾ ഇൗ അനാസ്ഥയുടെ ഫലമാണ്. അവരെ തിരുത്തേണ്ടിയിരുന്ന ആഭ്യന്തരമന്ത്രി വിഷയത്തിൽ അൽപം നിസ്സംഗത പുലർത്തുകയും ചെയ്തു. പണം തട്ടിയവരെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടും അന്വേഷണ സംഘം അത് വെളിപ്പെടുത്താത്തത് അവരുടെ 'പൊളൈറ്റ്നെസ്' മൂലമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പൊലീസ് ആരോടാണിത്ര വിനയവും മാനമര്യാദയും കാണിച്ചുകൊണ്ടിരുന്നതെന്ന് ഇപ്പോൾ ഏറക്കുറെ ബോധ്യമായ സാഹചര്യത്തിൽ, അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള തിരുത്താണ് രാഷ്ട്രീയ മര്യാദ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.