വയനാട് ജില്ലയിലെ മുട്ടിലിൽ അടക്കം കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നടന്ന മരംകൊള്ള അന്വേഷിക്കാൻ വനംവകുപ്പ് തീരുമാനിച്ചിരിക്കയാണ്. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗ സിങ്ങിെൻറ മേൽനോട്ടത്തിലെ അന്വേഷണ സംഘത്തോട് ജൂൺ 22നു മുമ്പായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റിെൻറ നിർദേശം. വയനാട്ടിൽ മാത്രം, 10 കോടി രൂപ മതിക്കുന്ന 101 ഇൗട്ടി മരങ്ങൾ പട്ടയഭൂമിയിൽനിന്ന് മുറിച്ചുകടത്തിയെന്ന് വനംമന്ത്രിതന്നെ കഴിഞ്ഞദിവസം നിയമസഭയിൽ സമ്മതിക്കുകയുണ്ടായി. യഥാർഥ കണക്ക് ഇതിലുമപ്പുറം വരുെമന്ന് മാധ്യമറിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. സമാനമായി, മറ്റു ജില്ലകളിലും നിയമവിരുദ്ധമായൊരു ഉത്തരവിെൻറ മറവിൽ കടുംവെട്ട് നടന്നതിെൻറ തെളിവുകൾ ഒാരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. ഇൗ സാഹചര്യത്തിൽ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെയാണെങ്കിലും തൽക്കാലം നിർവാഹമില്ല. കേവലെമാരു വനംവകുപ്പ് വിജിലൻസിെൻറ അന്വേഷണത്തിൽ തീരുന്ന വിഷയമല്ലിത്; ഉദ്യോഗസ്ഥർക്കു മാത്രമല്ല, പല ഉന്നത രാഷ്ട്രീയനേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരിക്കുന്നു. അതിനാൽ, സമഗ്രമായൊരു അന്വേഷണംതന്നെ വേണ്ടിവരും. നെല്ലിയാമ്പതിയിലും മറയൂരിലുമെല്ലാം നിരവധി കൈയേറ്റക്കാരെയും വനംകൊള്ളക്കാരെയും ഒഴിപ്പിച്ച് അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിെൻറ ആദ്യ ദിവസംതന്നെ 'ഭരണപരമായ' കാരണം ചൂണ്ടിക്കാട്ടി മാറ്റിനിർത്താൻ കാണിച്ച തിടുക്കം ശ്രദ്ധിച്ചാൽ വനംകൊള്ളക്ക് ഉന്നത രാഷ്ട്രീയബന്ധമെന്ന പ്രതിപക്ഷ ആരോപണത്തെ മുഖവിലക്കെടുക്കേണ്ടിവരും. വിമർശനം ശക്തമായതോടെ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ധനേഷ്കുമാറിനെ അന്വേഷണസംഘത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയെങ്കിലും ആത്മവീര്യം തകർക്കുന്ന നീക്കങ്ങൾ ആശ്വാസ്യമല്ല.
കോടികൾ മറിഞ്ഞ ഇൗ കൊള്ളക്ക് വഴിയൊരുക്കിയത് ഒന്നാം പിണറായി സർക്കാറിെൻറ ഏറെ വിചിത്രമായൊരു നീക്കത്തിലൂടെയാണ്. അതുകൊണ്ടുകൂടിയാണ് ഇതിനെ 'സ്റ്റേറ്റ് സ്പോൺസേഡ് മരംകൊള്ള' എന്നു വിശേഷിപ്പിക്കേണ്ടിവരുന്നത്. 2017 മാർച്ചിലാണ് അതിെൻറ തുടക്കം. ഇടുക്കിയിൽ കൃഷി, വീടുനിർമാണം എന്നിവക്ക് പട്ടയഭൂമിയിലെ അവകാശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമായിരുന്നു അത്. പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് യോഗത്തിൽ പെങ്കടുത്ത രാഷ്ട്രീയ കക്ഷികളെല്ലാം ആവശ്യപ്പെട്ടു. വനംവകുപ്പും അനുകൂല നിലപാട് സ്വീകരിച്ചതോെട തുടർനടപടികൾക്കായി വിട്ടു. ഇതുസംബന്ധിച്ച് പിന്നീട് നടന്ന യോഗങ്ങളിൽ വനം, റവന്യൂ വകുപ്പിെൻറ മന്ത്രിമാരും പെങ്കടുത്തു. തുടർന്നാണ്, 2020 മാർച്ച് 11ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ജില്ല കലക്ടർമാർക്ക് പട്ടയഭൂമിയിൽ നട്ടുവളർത്തിയ ചന്ദനെമാഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കുലർ ഇറക്കിയത്. എന്നാൽ, ഇൗ സർക്കുലർ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടി; വിഷയം കോടതിയിലുമെത്തി. ഇൗ തടസ്സം നീക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആറു മാസത്തിനുശേഷം വിചിത്രമായ ആ ഉത്തരവിറക്കിയത്. ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാമെന്നും ഇതിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മറ്റുമെതിരെ നിയമനടപടി സ്വീകരിക്കാമെന്നുമായിരുന്നു അതിെൻറ രത്നച്ചുരുക്കം. കേരള വന നിയമത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾക്കുപോലും നിരക്കാത്ത ഇൗ ഉത്തരവ് വലിയ വിവാദമായതോടെ 2021 ഫെബ്രുവരിയിൽ റദ്ദാക്കി. അപ്പോഴേക്കും വനമാഫിയ അവർക്കാവശ്യമുള്ളതെല്ലാം നേടിയിരുന്നു. ഇപ്പോൾ ഇടുക്കിയിൽനിന്നും തൃശൂരിൽനിന്നുമൊക്കെ മരംകൊള്ളയുടെ പുതിയ കണക്കുകൾ വന്നുകൊണ്ടിരിക്കുകയാണ്.
വാസ്തവത്തിൽ, പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചുകളയാനുള്ള അനുമതി വേണെമന്നത് അവിടെ ജീവിക്കുന്ന സാധാരണക്കാരുടെയും കർഷകരുടെയും നേരേത്തയുള്ള ആവശ്യംതന്നെയാണ്. അവരുടെ കൃഷിക്ക് തടസ്സമാവുകയോ വീടിന് ഭീഷണിയാവുകയോ ചെയ്യുന്ന മരങ്ങൾ മുറിച്ചുമാറ്റുക എന്നേ ആ ആവശ്യത്തിന് അർഥമുള്ളൂ. ഇതിനെ ഒരു മറയായിക്കണ്ട് മരംകൊള്ളക്കാർ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. പട്ടയഭൂമിയിൽ 'അനാവശ്യ'മായി കിടക്കുന്ന മരങ്ങൾ സൗജന്യമായി മുറിച്ചുമാറ്റിത്തരാം എന്നു പറഞ്ഞാണ് മരംമാഫിയ ആ പാവങ്ങളെ സമീപിച്ചത്. ഇൗ നീക്കത്തിന് വനം, റവന്യൂ ഉദ്യോഗസ്ഥരും വഴങ്ങി. അതിെൻറ തെളിവുകൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവരുകയുണ്ടായി. മുട്ടിൽ മരംകൊള്ള കേസിൽ പ്രതിചേർക്കപ്പെട്ടയാൾ സ്ഥലം ഡി.എഫ്.ഒയോട് സംസാരിച്ചതിെൻറ ഒാഡിയോ ടേപ്പുകൾ, അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിെൻറയും നേർസാക്ഷ്യമാണ്. ആര്, ആർക്കൊക്കെ കൈക്കൂലി നൽകിയെന്നും മറ്റുമൊക്കെ ആ സംഭാഷണത്തിൽനിന്ന് വ്യക്തം. എന്നിട്ടും, പ്രസ്തുത ഉദ്യോഗസ്ഥന് ഇനിയും സ്ഥാനചലനം സംഭവിച്ചിട്ടില്ല എന്നിടത്താണ് ഇൗ ഇടപാടിൽ ഭരണകക്ഷികളുടെയും പങ്ക് സംശയിക്കേണ്ടിവരുന്നത്. എന്നല്ല, സമൂഹത്തിൽ വലിയ പിടിപാടുള്ള പ്രതികൾക്ക് വകുപ്പ് മന്ത്രിയോടടക്കമുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നുകഴിഞ്ഞു.
ഒന്നാം പിണറായി സർക്കാറിെൻറ അവസാന നാളുകളിൽ ഇൗ കൊള്ളയെക്കുറിച്ച് താൻ അറിഞ്ഞിരുന്നുവെന്ന് ഇപ്പോൾ അന്നത്തെ വനംമന്ത്രിയും സമ്മതിക്കുന്നുണ്ട്. ചുരുക്കത്തിൽ, ഏതാനും ക്രിമിനലുകൾ ഇരുട്ടിെൻറ മറവിൽ ചെയ്തുകൂട്ടിയ കേവല മോഷണമായി ഇൗ മരംകൊള്ളയെ കാണാനാവില്ല. ഭരണ-ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഗൂഢാലോചനയുടെയും അവർക്ക് ഇൗ ക്രിമിനൽ സംഘവുമായുള്ള ബന്ധത്തിെൻറയും കൃത്യമായ സൂചനകൾ ഇതിൽ ഒളിഞ്ഞുകിടപ്പുണ്ട്. സർക്കാർതന്നെ ഹൈകോടതിയിൽ വ്യക്തമാക്കിയപോെല, മുട്ടിലിൽ കണ്ടത് മരംമാഫിയ എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇൗ മാഫിയയെ പൂർണമായും പിഴുതെറിയണെമങ്കിൽ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ അന്വേഷണം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.