2020 മാർച്ച് ആറ്. ലണ്ടനിലെ ഇംപീരിയൽ കോളജ് സർവകലാശാലയിലെ ഗവേഷകർ, അമേരിക്കയിലെ കോവിഡ് വ്യാപനത്തിെൻറ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത് ആ ദിവസമായിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിന് ലോക്ഡൗൺ അടക്കമുള്ള മാർഗങ്ങൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ അമേരിക്കയിൽ ദശലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങൂമെന്നായിരുന്നു ഗവേഷക സംഘം പ്രസിഡൻറ് ഡോണൾഡ് ട്രംപിന് സമർപ്പിച്ച പഠന റിേപ്പാർട്ടിെൻറ രത്നച്ചുരുക്കം. സ്വതവേ കടുത്ത ഗൂഢാലോചനാവാദിയും ശാസ്ത്രവിരുദ്ധനുമായ ട്രംപ് ആ റിപ്പോർട്ട് മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല, പരസ്യമായിത്തന്നെ ആ ഗവേഷകരെ അപഹസിക്കുകയും ചെയ്തു. 'പോയവർഷം അമേരിക്കയിൽ 37,000 പേർ ഫ്ലൂ ബാധിച്ചുമരിച്ചില്ലേ, അന്നൊന്നും ആരും ലോക്ഡൗൺ ആവശ്യപ്പെട്ടില്ലല്ലോ' എന്ന യുക്തിയാണ് അദ്ദേഹം ഇൗ മുന്നറിയിപ്പിന് മറുപടിയായി മുന്നോട്ടുവെച്ചത്. ആ സമയം അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത് കേവലം 14 പേരായിരുന്നതും ട്രംപിനെ ഇങ്ങനെയൊക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കാം. കൃത്യം ഒരുമാസം പിന്നിട്ടപ്പോഴേക്കും രാജ്യത്ത് സ്ഥിതിയാകെ മാറി; മരണം 12,000 കടന്നു. ന്യൂയോർക് അടക്കമുള്ള നഗരങ്ങൾ രോഗവ്യാപനത്തിെൻറയും മരണങ്ങളുടെയും ഹോട്ട്സ്പോട്ടുകളായി മാറിക്കഴിഞ്ഞപ്പോഴാണ് ട്രംപിന് കാര്യത്തിെൻറ ഗൗരവം മനസ്സിലായത്. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിക്ക് വൈറസിനെ അൽപമെങ്കിലും നിയന്ത്രണവിധേയമാക്കാൻ മാസങ്ങൾവേണ്ടിവന്നു. ഒരു വർഷത്തിനിടെ, അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത് ആറു ലക്ഷത്തിനടുത്താളുകളാണ്. അന്ന് ആ റിപ്പോർട്ടിനെ ഗൗരവപൂർവം സമീപിച്ചിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. കോവിഡിെൻറ രണ്ടാം തരംഗത്തിൽ സമാനമായ കഥ ലോകം കേട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യയിൽനിന്നാണ്. അന്ന് ന്യൂയോർക്കായിരുന്നു മരണമുനെമ്പങ്കിൽ, ഇപ്പോഴത് ഡൽഹിയും സൂറത്തും ലഖ്നോയുമൊക്കെയാണ്. നിരനിരയായുള്ള അഗ്നികുണ്ഡങ്ങളുടെയും ജീവശ്വാസത്തിനായി മരണപ്പാച്ചിൽ നടത്തുന്ന പാതിജീവനുകളുടെയും അത്യന്തം ദയനീയമായ ചിത്രങ്ങളിലൂടെയാണ് ലോകമിേപ്പാൾ നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിനും മുകളിലായാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മരണസംഖ്യ രണ്ടു ലക്ഷത്തിനടുത്തെത്തിയിരിക്കുന്നു. ഒരുവേള, ഭാഗികമായെങ്കിലും നിയന്ത്രണവിധേയമാക്കിയ വൈറസിെൻറ രണ്ടാംവരവിൽ, എന്തുകൊണ്ട് ഇത്രയുംവലിയൊരു ദുരന്തത്തെ നാം അഭിമുഖീകരിക്കുന്നു എന്നാലോചിക്കേണ്ട സന്ദർഭംകൂടിയാണിത്. മറ്റു പല രാജ്യങ്ങളും, വിശേഷിച്ചും ലോകത്തെ സാമ്പത്തികശക്തികളൊക്കെയും 'രണ്ടാം തരംഗ'ത്തെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുേമ്പാഴാണ് ഇൗ ദുർഗതിയെന്നോർക്കണം. ഒരു വർഷത്തിനിടെ ലോകം ആർജ്ജിച്ചെടുത്ത വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധമാർഗങ്ങളെ കൃത്യമായും ശാസ്ത്രീയമായും മിക്ക രാജ്യങ്ങളും ഉപയോഗപ്പെടുത്തിയപ്പോൾ കേന്ദ്രസർക്കാർ ആ നേട്ടങ്ങളെയൊക്കെ തങ്ങളുെട പോപുലിസ്റ്റ് രാഷ്ട്രീയത്തിെൻറ ഉപകരണങ്ങളാക്കി മാറ്റുകയായിരുന്നു. ലോകത്തെ എണ്ണംപറഞ്ഞ വാക്സിനുകളിലൊന്ന് കൈവശമുണ്ടായിട്ടും, അത് ജനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യാനായിരുന്നില്ല കേന്ദ്രം ശ്രമിച്ചത്. മറിച്ച്, 'ഇവിടെ എല്ലാം ശുഭം' എന്നു വരുത്തിത്തീർക്കാൻ അതിൽ നല്ലൊരു ഭാഗവും കയറ്റിയയച്ചു. മറുവശത്ത്, അവശേഷിച്ച വാക്സിൻ ശേഖരം പൂർണമായും വിപണിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഒാക്സിജൻ ക്ഷാമത്തിെൻറ കാരണവും മറ്റൊന്നല്ല. കഴിഞ്ഞ മാസങ്ങളിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച ഒാക്സിജെൻറ കണക്കുകൾ ഇതിനകംതന്നെ പുറത്തുവന്നുകഴിഞ്ഞു. ഇത്രയൊക്കെ സംഭവിച്ചിട്ടും, ക്രൂരമായ ഇൗ സമീപനത്തിൽനിന്ന് പിന്തിരിയാൻ മോദി സർക്കാർ തയാറാകാത്തത് കാര്യങ്ങൾ ബോധ്യമാകാത്തതുകൊണ്ടാകാൻ വഴിയില്ല. ഇൗ നിസ്സംഗതക്കും മൗനത്തിനും ഒറ്റ കാരണമേയുള്ളൂ. അദ്ദേഹത്തെയും കൂട്ടാളികളെയും നയിക്കുന്ന വിദ്വേഷ പ്രത്യയശാസ്ത്രമാണത്.
മഹാമാരിയായാലും പട്ടിണിയായാലും മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിന് ഹിന്ദുത്വയുടെ പ്രതിരോധമാർഗമേ അവലംബിക്കാനാവൂ. അത്തരമൊരു വിഭജന-വിദ്വേഷ പ്രത്യയശാസ്ത്രം തീർക്കുന്ന പ്രതിരോധത്തിെൻറ പ്രത്യാഘാതമാണ് രാജ്യമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനപ്പുറമുള്ള മനുഷ്യത്വപരവും ശാസ്ത്രീയവുമായ ഒരാശയവും അവർക്ക് ദഹിച്ചുകൊള്ളണമെന്നില്ല. കോവിഡിെൻറ പ്രാരംഭഘട്ടത്തിൽ ഒരു തത്ത്വദീക്ഷയുമില്ലാതെ ലോക്ഡൗൺ നടപ്പാക്കുേമ്പാൾ ആ സമയത്ത് ഏറെ സജീവമായിരുന്ന സി.എ.എ വിരുദ്ധ ശാഹീൻ ബാഗ് സമരപ്പന്തലുകൾ തകർത്തുകളയുക എന്ന ഗൂഢതന്ത്രംകൂടി കേന്ദ്രസർക്കാറിനുണ്ടായിരുന്നു. കോവിഡിന് ഒരൽപം ശമനംവന്നപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഉടൻ പൗരത്വനിയമം നടപ്പാക്കുമെന്നാണ്. രാമക്ഷേത്രനിർമാണമടക്കമുള്ള തങ്ങളുടെ മറ്റ് അജണ്ടകളിലേക്ക് കടക്കാനും കോവിഡ് ഒരു തടസ്സമായില്ല. രാജ്യം തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നുവെന്ന നിരവധി പഠനങ്ങൾ പുറത്തുവന്നതും ഇതേകാലത്താണെേന്നാർക്കണം. ആ വിഷയങ്ങളെയെല്ലാം പൗരത്വം, രാമക്ഷേത്രം തുടങ്ങിയ തീവ്രദേശീയ വികാരങ്ങൾ ഉയർത്തി തടുത്തുനിർത്തുക എന്ന തന്ത്രത്തിനപ്പുറം മറ്റൊരായുധവും മോദിപക്ഷത്തില്ല എന്നു നാൾക്കുനാൾ വ്യക്തമാകുന്നു. ഹിന്ദുത്വ ഉയർത്തിവിടുന്ന ഇൗ വികാരങ്ങളൊന്നും രാജ്യത്തിെൻറ പട്ടിണി മാറ്റില്ല; ജീവവായുവും തരില്ല. അതിന് ജനാധിപത്യത്തെ മാനിക്കുന്ന കാര്യക്ഷമമായൊരു ഭരണകൂടംവേണം. അത് ഹിന്ദുത്വയുടെ വക്താക്കളിൽനിന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ഇൗ മഹാമാരിക്കാലം, അവശേഷിക്കുന്ന ജനാധിപത്യാവകാശങ്ങൾകൂടി കവർന്നെടുക്കാനുള്ള സുവർണാവസരമായി കണ്ടിരിക്കയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.