വോട്ട് ചെയ്യുന്നവരല്ല, അത് എണ്ണുന്നവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് പറഞ്ഞത് സഖാവ് സ്റ്റാലിനാണ്. വാക്കുകൾ സ്റ്റാലിേൻറതാണെങ്കിലും പുതിയകാലത്ത് അത് അതുപോലെയങ്ങ് എടുക്കുന്നതാണ് നല്ലത്. ഭരണഘടനയിൽ ജനാധിപത്യമെന്നോ ജനകീയജനാധിപത്യമെന്നോ എഴുതിവെച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമില്ലെന്ന് ആർക്കാണറിയാത്തത്? അത് നടപ്പാക്കുന്നത് സ്റ്റാലിനെപ്പോലുള്ള കമ്യൂണിസ്റ്റ് ഏകാധിപതികളോ പട്ടാളമോ ഒക്കെ ആണെങ്കിൽ പിന്നെ രാജ്യത്തിനും ജനങ്ങൾക്കും പട്ടാളച്ചിട്ടയായിരിക്കും വിധിയെന്നതിന് ചരിത്രത്തിലും വർത്തമാനത്തിലും ഉദാഹരണങ്ങൾ നിരവധി.
മ്യാന്മറിൽനിന്ന് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നതും അതാണ്. അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പും മ്യാന്മറിൽ പൊതുതെരഞ്ഞെടുപ്പും ഏതാണ്ട് ഒരേ സമയത്തായിരുന്നു. അമേരിക്കയിൽ, എട്ടുനിലയിൽ പൊട്ടിയിട്ടും തോൽക്കാൻ മനസ്സില്ലാത്ത ട്രംപിസ്റ്റുകൾ വാഷിങ്ടണിലെ കാപിറ്റൽ ബിൽഡിങ്ങിലേക്ക് ഇരച്ചുകയറി ബൈഡനെയും സംഘത്തെയും തട്ടിത്തെറിപ്പിക്കാൻ നോക്കി. എന്തൊക്കെ പറഞ്ഞാലും രാജ്യം അമേരിക്കയാണ്. ജനാധിപത്യത്തിെൻറ പേരിലുള്ള ഇമ്മാതിരി കോപ്രായങ്ങൾക്ക് അവിടെ പരിധിയൊക്കെയുണ്ട്.
അതുകൊണ്ട് ട്രംപ് പടക്ക് മടങ്ങേണ്ടിവന്നു. പേക്ഷ, മ്യാന്മറിൽ പട്ടാളത്തിെൻറ ചിട്ട മറ്റൊന്നാണ്. അതിനു പരിധിയൊന്നുമില്ല. അതിനാൽ, ഒാങ് സാൻ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വിജയിച്ചാലും അവരത് അംഗീകരിക്കേണ്ടതില്ല. വോെട്ടണ്ണുന്നത് അവരാണേല്ലാ. തെരഞ്ഞെടുപ്പ് തിരിമറി എന്ന ന്യായംനിരത്തി പാർലമെൻറ് പിടിച്ചെടുത്തത് ഇൗ സാഹചര്യത്തിലാണ്. ഒരു വ്യാഴവട്ടക്കാലം മുമ്പ് കണ്ടതുപോലെ, ബർമയിൽ ഇനി പട്ടാളഭരണത്തിെൻറ കാലമാണ്. അതിനുവേണ്ടി സൂചിയെയും പ്രസിഡൻറ് വിൻ മിൻറിനെയും തടവിലാക്കിയിരിക്കുന്നു.
മുൻ തെരഞ്ഞെടുപ്പിനേക്കാൾ അധികം സീറ്റ് സൂചിയും പാർട്ടിയും എങ്ങനെ നേടിയെന്നതാണ് പട്ടാളത്തെ അത്ഭുതപ്പെടുത്തിയത്. അതാണ് 'അട്ടിമറി' സംശയത്തിലേക്ക് നയിച്ചതും. ആ സംശയം പിന്നെ പട്ടാള അട്ടിമറിക്കുള്ള മികച്ച സാധ്യതയുമായി. അങ്ങനെയാണ് ജനാധിപത്യസർക്കാറിെൻറ സത്യപ്രതിജ്ഞയുടെ മണിക്കൂറുകൾക്കുമുമ്പ് പാർലമെൻറിലേക്ക് പട്ടാളം ഇരച്ചുകയറിയത്. അതോടെ കാര്യങ്ങൾക്ക് തീരുമാനമായി. ഇതേനേരം തന്നെ സംഘം സൂചിയുടെ വീട്ടിലും കയറി.
അരിച്ചുപെറുക്കിയപ്പോൾ ആകെ കിട്ടിയത് വിദേശനിർമിതമായ ഒരു റേഡിയോ. പിന്നെ അതേച്ചൊല്ലിയായി കളി. നിയമവിരുദ്ധമായി വിദേശത്തുനിന്ന് റേഡിയോ കടത്തിയ കുറ്റമാണിപ്പോൾ സൂചിക്കെതിരെ. മിനിമം രണ്ടുവർഷം അകത്തിടാൻ ഇതുതന്നെ മതി. ബാക്കിയൊക്കെ പിന്നെ എന്നതാണ് സൈന്യാധിപൻ മിങ് ഒാൻ ലെന്നിെൻറ നിലപാട്. ഇത്തരം 'റേഡിയോ കുറ്റങ്ങളു'മായി പ്രസിഡൻറ് അടക്കം പത്തിരുനൂറ് പാർട്ടി നേതാക്കൾ വേറെയും അകത്തുണ്ട്. ഏതായാലും, ഇൗ 75ാം വയസ്സിൽ സൂചിക്ക് വീണ്ടുമൊരു തടവറയോഗം കൂടി. പത്തു വർഷം മുമ്പ് ജയിൽ മോചിതയായതും ഇതുപോലൊരു തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിലായിരുന്നു. തെളിച്ചുപറഞ്ഞാൽ, സൈന്യത്തിെൻറ പിന്തുണയുള്ള യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്െമൻറ് പാർട്ടി (യു.എസ്.ഡി.പി) എന്ന കക്ഷിയുടെ ഭരണം ഉറപ്പിക്കാനുള്ള ചെപ്പടിവിദ്യയായിരുന്നു അന്നത്തെ സൂചിയുടെ മോചനം. 2010 നവംബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പ് അത്ര വെടിപ്പായിരുന്നില്ലെന്ന് നിരീക്ഷകർ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. അങ്ങനെയാണ് മിങ് ഒാൻ ലെന്നിെൻറ യു.എസ്.ഡി.പി വിജയിക്കുന്നത്. ലോകരാജ്യങ്ങളുടെ വിമർശനങ്ങളിൽനിന്ന് ശ്രദ്ധതിരിച്ച് ഭരണം തുടരാനുള്ള പട്ടാളത്തിെൻറ പോപ്പുലിസ്റ്റ് ആക്ഷനായിരുന്നു സൂചിയുടെ മോചനം. പിന്നീട്, കർശന വ്യവസ്ഥകളോടെയാണ് അവർക്ക് രാഷ്ട്രീയ പ്രവേശനത്തിന് പട്ടാളം അനുമതി നൽകിയത്. 2015ൽ, എൻ.എൽ.ഡി അധികാരം പിടിക്കുമെന്നായപ്പോഴും സൂചിയെ വെട്ടിനിരത്താനൊരുങ്ങി അവർ. മരിച്ചുപോയ ഭർത്താവിെൻറ വിദേശജന്മം ചൂണ്ടിക്കാട്ടി അവരെ പ്രസിഡൻറ് പദത്തിൽനിന്ന് വിലക്കി. അങ്ങനെയാണ്, പ്രധാനമന്ത്രിക്ക് തുല്യമായ കൗൺസിലർ പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
അഞ്ചു വർഷത്തെ ഭരണം അത്ര മെച്ചമൊന്നുമായിരുന്നില്ല. മ്യാന്മറിെൻറ ജനാധിപത്യനായിക എന്നൊക്കെയാണ് വിശേഷണമെങ്കിലും അതിനോടൊന്നും അത്രകണ്ട് നീതിപുലർത്തിയോ എന്നു ചോദിച്ചാൽ, ഇല്ല എന്നുതന്നെയാണ് ഉത്തരം. റോഹിങ്ക്യകളെ അവഗണിച്ചതുകൊണ്ടുമാത്രമല്ല രാഷ്ട്രീയ പണ്ഡിറ്റുകൾ ഇങ്ങനെ നിരീക്ഷിച്ചത്. പട്ടാളത്തിെൻറ ഇംഗിതത്തിനനുസരിച്ച് മുന്നോട്ടുപോകുന്ന സാധാരണ ഭരണം മാത്രമായിരുന്നു അവരുടേത്.
റോഹിങ്ക്യകളുടെ കാര്യത്തിലാണെങ്കിൽ, ആ വിഭാഗത്തെ ഭരണത്തിലേറുന്നതിനു മുന്നേതന്നെ അവർ അവഗണിച്ചിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോഴാണേല്ലാ രാഖൈനിൽ ആദ്യമായി അവർക്കുനേരെ വംശീയാക്രമണം ഉണ്ടായത്. അന്ന് പറഞ്ഞത്, റോഹിങ്ക്യകൾ മാത്രമല്ല ബുദ്ധിസ്റ്റുകളും അവിടെ കൊല്ലപ്പെട്ടുവെന്നാണ്. 'ഇനി ഞാൻ അവർക്കുവേണ്ടി സംസാരിച്ച് അവരെ വീണ്ടും നരകത്തിലേക്ക് തള്ളിവിടുന്നില്ല' എന്നൊരു പ്രഖ്യാപനംകൂടി നടത്തിയതോടെ കാര്യം വ്യക്തമായി: വോട്ടില്ലാത്ത, പൗരത്വം പോലുമില്ലാത്ത റോഹിങ്ക്യകളുടെ കാര്യം പറഞ്ഞ് 80 ശതമാനത്തിലധികം വരുന്ന ബുദ്ധമത വിശ്വാസികളുടെ അതൃപ്തി ഏറ്റുവാങ്ങേണ്ടതില്ല.
അവരാണേല്ലാ വോട്ടർമാർ; വോെട്ടണ്ണുന്ന സൈന്യത്തിനും വിഷയത്തിൽ താൽപര്യമില്ല. അതിനാൽ, റോഹിങ്ക്യൻ വിഷയത്തിൽ തൽസ്ഥിതി തുടരെട്ട. അഥവാ, ബംഗ്ലാദേശിലും ബംഗാൾ ഉൾക്കടലിലുമായി നരകജീവിതം നയിക്കെട്ട. ഇസ്ലാമോഫോബിയയുടെ ഇൗ മാരക വേർഷൻ കേട്ടപ്പോൾ ലോകം ഞെട്ടി. അവരുടെ സമാധാനെനാേബൽ തിരിച്ചെടുക്കണമെന്ന ആവശ്യംപോലും ഉയർന്നു. പേക്ഷ, ഇൗ മുറവിളിയൊന്നും മ്യാന്മറിലുണ്ടായില്ല. അതുകൊണ്ടാണ് കൂടിയ മാർജിനിൽ പിന്നെയും ജയിച്ചുകയറിയത്.
പേക്ഷ, തുടർച്ചയായുള്ള ഇൗ ജയം പട്ടാളത്തിന് അത്രക്കിഷ്ടപ്പെട്ടില്ല; പിടിച്ചുപുറത്താക്കാൻ അവർക്കൊരു കാരണം വേണമായിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേട് വെളുപ്പിക്കാൻ പണ്ട് ജയിൽ മോചനം അനുവദിക്കുകയായിരുന്നേല്ലാ; ഇക്കുറി പ്ലാൻ ചെറുതായൊന്ന് മാറ്റിപ്പിടിച്ചു. അന്ന് തന്ത്രം ജയിൽ മോചനമായിരുന്നുവെങ്കിൽ ഇന്ന് തെരഞ്ഞെടുപ്പ് ക്രമക്കേട് എന്ന ആരോപണമാണ്. എല്ലായ്പ്പോഴും ലക്ഷ്യം ഒന്നു മാത്രമായിരുന്നു; അധികാരം. കാരണം, അവരാണേല്ലാ വോെട്ടണ്ണുന്നവർ.
മ്യാന്മറിൽ ഇങ്ങനെയൊക്കെയേ നടക്കൂ. പ്രത്യേകതരം ജനാധിപത്യമാണവിടെ. പാർലമെൻറിെൻറ നാലിലൊന്നും പട്ടാളത്തിന് സംവരണമാണ്. ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വകുപ്പുകളൊക്കെ അവർക്കു മാത്രം. മറ്റുള്ളവർ വല്ല ജലസേചനവും വിദ്യാഭ്യാസവുമൊക്കെവെച്ച് മിണ്ടാതിരിക്കണം. അതിനുപുറമെ, അവരെ പിന്തുണക്കുന്ന യു.എസ്.ഡി.പി പോലത്തെ ജനാധിപത്യ പാർട്ടികൾകൂടി വരുന്നതോടെ മ്യാന്മർ 'ജനാധിപത്യം' സമ്പൂർണമായി. പേക്ഷ, ഇൗ ജനാധിപത്യത്തിനും ആഗോളതലത്തിൽ സംരക്ഷകരുണ്ട്. യു.എൻ രക്ഷാസമിതിയിലടക്കം ചൈനയും റഷ്യയുമൊക്കെ മ്യാന്മർ പട്ടാളത്തോടൊപ്പമാണ്. പിന്നെ അവരെന്തിന് പേടിക്കണം?
ഒാങ് സാൻ- മാ കിൻ ചി ദമ്പതികളുടെ മൂന്നാമത്തെ മകൾ. വിദേശാധിപത്യത്തിൽനിന്ന് ബർമയെ മോചിപ്പിക്കാൻ വഴിയൊരുക്കിയ ഒാങ് സാൻ സ്വന്തം നാട്ടിലെ സ്വാതന്ത്ര്യത്തിെൻറ ശത്രുക്കളാൽ കൊല്ലപ്പെടുകയായിരുന്നു. അന്ന് സൂചിക്ക് രണ്ട് വയസ്സ്. 1960ൽ, സൂചിയുടെ മാതാവ് അംബാസഡറായി ഇന്ത്യയിലെത്തിയതോടെ സൂചിയുടെ പഠനം ഡൽഹി കേന്ദ്രീകരിച്ചായി. ലേഡി ശ്രീറാം കോളജിൽനിന്നാണ് ബിരുദം നേടിയത്. അതിനുശേഷമാണ് ഒാക്സ്ഫഡിലെത്തിയത്. 1988ലാണ് രാഷ്ട്രീയ പ്രവേശനം. ആ വർഷമാണ് പാർട്ടി രൂപവത്കരിച്ചതും.1989 മുതൽ പലതവണയായി വീട്ടുതടങ്കൽ. 2010 നവംബർ 13ന് മോചനം. പത്ത് വർഷത്തിനുശേഷം വീണ്ടും തടവറയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.