ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിനായി സംഭാവന ആവശ്യപ്പെട്ട് 'ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്' നൽകിയ പത്രപരസ്യങ്ങൾ എല്ലാ അർഥത്തിലും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. മലയാളത്തിലടക്കമുള്ള ഏതാനും ദേശീയ മാധ്യമങ്ങളുടെ മുഖത്താളുകളിൽ ആഴ്ചകൾക്കുമുമ്പ് ഇങ്ങനെയൊരു പരസ്യം പ്രസിദ്ധീകരിച്ചപ്പോൾ തന്നെ, ധനശേഖരണത്തിനുമപ്പുറമുള്ള ലക്ഷ്യങ്ങൾ അതിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പലരും നിരീക്ഷിച്ചിരുന്നു. 'രാമജന്മഭൂമി ക്ഷേത്രം ദേശീയ സ്വാഭിമാനത്തിെൻറ പുനഃസ്ഥാപനം' എന്ന മുഖ്യപരസ്യ വാചകത്തിൽതന്നെ അതിെൻറ സൂചനകളുണ്ട്. രാമക്ഷേത്രത്തെ രാജ്യത്തിെൻറ 'സ്വാഭിമാന' പദ്ധതിയായി അവതരിപ്പിക്കുന്നതിെനാപ്പം, നൂറ്റാണ്ടുകൾക്കുമുമ്പ് നിലനിന്നിരുന്നൊരു ക്ഷേത്രം തകർത്താണ് അവിടെ പള്ളി പണിതത് എന്ന ധ്വനിയും നൽകുന്നുണ്ട് ഇൗ വാചകം. അതുവഴി, ശ്രീരാമനെ ഹിന്ദുത്വ ഇന്ത്യയുടെ ദേശീയ പുരുഷനായി അവതരിപ്പിക്കുകയും മുസ്ലിം ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിർത്തുകയും ചെയ്യാം. ഇൗ രണ്ടു ലക്ഷ്യങ്ങളിലേക്കും ഹിന്ദുത്വയുടെ പ്രേയാക്താക്കൾ വളരെ എളുപ്പത്തിലും വേഗത്തിലും നടന്നടുക്കുകയാണ്. ധനശേഖരണാർഥം സംഘ്പരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന റാലികൾ വലിയതോതിലുള്ള ആക്രമണങ്ങളിൽ കലാശിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുന്നു. മധ്യപ്രദേശിലെ ഇന്ദോറിലും ഉൈജ്ജനിലുമെല്ലാം ആയുധങ്ങളുമേന്തി 'ജയ് ശ്രീറാം' ആക്രോശങ്ങളോടെ ഹിന്ദുത്വവാദികൾ നടത്തിയ റാലി മുസ്ലിംഭൂരിപക്ഷ മേഖലകൾക്കുനേരെയുള്ള ഏകപക്ഷീയമായ ആക്രമണങ്ങളായി പരിണമിച്ചിരിക്കുന്നു. ഗുജറാത്തിലെ നരോദ പാട്യയിലും യു.പിയിലെ മുസഫർനഗറിലും വടക്കുകിഴക്കൻ ഡൽഹിയിലുമെല്ലാം അരങ്ങേറിയതുപോലുള്ള മുസ്ലിം വംശീയാക്രമണത്തിെൻറ നിഴലിലാണ് മധ്യപ്രദേശിലെ പല ഗ്രാമങ്ങളുമിപ്പോൾ.
ഇന്ദോറിലെ ചന്ദേൻഖഡി, ഉൈജ്ജനിലെ ബീഗം ബാഗ്, മൻദ്സൗറിലെ ദൊറാന എന്നീ ഗ്രാമങ്ങളിലാണ് കഴിഞ്ഞയാഴ്ച ഹിന്ദുത്വവാദികൾ അഴിഞ്ഞാടിയത്. ഹിന്ദുത്വവാദികൾ എല്ലാകാലത്തും ചെയ്തതുപോലെ നവ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്തയും വിഡിയോയും പ്രചരിപ്പിച്ച ശേഷമാണ് ഇൗ പ്രദേശങ്ങളിലുമെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദൊറാനയിൽ രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിനായി 5000ഒാളം വി.എച്ച്.പി പ്രവർത്തകരെത്തിയത്. ഇവരിൽ പലരും ആയുധധാരികളായിരുന്നു. ഇൗ റാലിക്കു മുേമ്പ തന്നെ, 'ഒൗറംഗസീബിെൻറ പിൻഗാമികളെ പാഠംപഠിപ്പിക്കാൻ' സോഷ്യൽമീഡിയയിലൂടെ ആഹ്വാനവും വന്നു. ഇതേതുടർന്ന്, പ്രദേശവാസികൾ പൊലീസിൽ പരാതിപ്പെെട്ടങ്കിലും ഉന്മാദികളായ ആൾക്കൂട്ടത്തിനു മുന്നിൽ ആ ഗ്രാമീണർക്ക് മുട്ടുമടക്കേണ്ടിവന്നു. പലരുടെയും ഭവനങ്ങൾ ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. പ്രദേശത്തെ ഒരു പള്ളിയിൽ കയറി കാവിക്കൊടി നാട്ടിയാണ് അവർ മടങ്ങിയത്. സമാന ഒാപറേഷൻതന്നെയാണ് ചന്ദേൻഖഡിലും ബീഗം ബാഗിലും അരങ്ങേറിയതെന്ന് മാധ്യമറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചന്ദേൻഖഡിൽ ആക്രമണത്തിനിടെ, അധികാരികളെത്തി ബുൾഡോസറുകൾകൊണ്ട് മുസ്ലിംവീടുകൾ തകർക്കുകയും ചെയ്തു. കൈയേറ്റ കെട്ടിടങ്ങളാണ് ഇടിച്ചുനിരത്തിയതെന്നാണ് സർക്കാർ വാദമെങ്കിലും, സമാനരീതിയിൽ പണിത മറ്റു വീടുകൾക്കുനേരെ നടപടിയുണ്ടായിട്ടില്ലെന്നത് ഭരണകൂടം ആരുടെ ഭാഗത്താണെന്ന് സാക്ഷ്യപ്പെടുത്തുന്നു. മാത്രവുമല്ല, ഇൗ സംഭവങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളും അറസ്റ്റുകളും തികച്ചും ഏകപക്ഷീയവുമാണ്. ഇരകൾതന്നെയാണ് പലപ്പോഴും തടവിലായിരിക്കുന്നത്, ദേശസുരക്ഷ വകുപ്പുകളടക്കം ചുമത്തുകയും ചെയ്തിരിക്കുന്നു. ക്ഷേത്ര നിർമാണത്തിനായുള്ള പണപ്പിരിവിെൻറ മറവിൽ മേഖലയിൽ വംശീയാക്രമണം തന്നെയാണ് സംഘ്പരിവാർ ലക്ഷ്യമിട്ടതെന്ന് ഇവിടെയെത്തിയ വസ്തുതാനേഷണ സംഘവും വ്യക്തമാക്കുന്നു. എന്നിട്ടും, ഇത് വേണ്ടവിധം ചർച്ചയാകാതിരുന്നത് എന്തുകൊണ്ടായിരിക്കും?
മധ്യപ്രദേശിൽ കഴിഞ്ഞ വർഷം 'ഒാപറേഷൻ താമര'യിലൂടെ അധികാരം തിരിച്ചുപിടിച്ച ബി.ജെ.പി, അതിനുശേഷം എല്ലാ അർഥത്തിലും ഹിന്ദുത്വയുടെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുവരെയും ബി.ജെ.പിയുടെ മതേതരമുഖമായി അവരും ഏതാണ്ടെല്ലാ ദേശീയ മാധ്യമങ്ങളും അവതരിപ്പിച്ചിരുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ളവരുടെ വാക്കിലും പ്രവൃത്തിയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങളെ പൂർണമായും അമർച്ചചെയ്ത് അവരുയർത്തുന്ന രാഷ്്ട്രീയത്തെ തള്ളിക്കളയുക എന്ന സംഘ്പരിവാർ യുക്തി മധ്യപ്രദേശിലും ആവർത്തിക്കുകയാണ്. യോഗിയുടെ 'ജംഗ്ൾരാജ്' മോഡൽതന്നെയാണ് ഇവിടെയും പ്രായോഗികപദ്ധതിയായി ആവിഷ്കരിക്കുന്നത്. രാജ്യത്തെ ഹിന്ദുത്വയുടെ പ്രധാന ഹോട്സ്പോട്ടുകളായ ഗുജറാത്തിനെയും യു.പിയെയും 'തോൽപിച്ചു'കളയും വിധമുള്ള നടപടികൾ കുറഞ്ഞനാളുകൾക്കുള്ളിൽതന്നെ ചൗഹാെൻറ സർക്കാർ കൈക്കൊണ്ടു. ഇല്ലാത്ത 'ലവ് ജിഹാദി'െൻറ പേരിൽ മതപരിവർത്തനം തടയാനായി ചുെട്ടടുത്ത 'മതസ്വാതന്ത്ര്യനിയമം' ഉൾപ്പെടെയുള്ള നടപടികളെ ഹിന്ദുത്വയുടെ മധ്യപ്രദേശ് മോഡൽ പരീക്ഷണങ്ങളുടെ ആദ്യ ചുവടായിതന്നെ കാണണം. ക്രിസ്ത്യൻ മിഷനറിമാർക്കെതിരായ നീക്കവും അവർ ആരംഭിച്ചു കഴിഞ്ഞു. പൗരത്വപ്രക്ഷോഭകർക്കുനേരെ യു.പിയിലും ഡൽഹിയിലുമുണ്ടായ ആക്രമണങ്ങളുടെയും അറസ്റ്റിെൻറയും അണുരണനങ്ങൾ മധ്യപ്രദേശിലുമുണ്ടായി. ഇതിെൻറയൊക്കെ തുടർച്ചയായി തന്നെ ഇന്ദോറിലെയും ഉൈജ്ജനിലെയും സംഭവവികാസങ്ങളെ നോക്കിക്കാണണം. ഹിന്ദുത്വയുടെ ഹിംസാത്മക ദേശീയതയെ മുൻനിർത്തിയുള്ളതായിരുന്നു അവിടെനിന്ന് ഉയർന്നുകേട്ട ആക്രോശങ്ങൾ. വരാനിരിക്കുന്ന നാളുകളിൽ സംഭവിച്ചേക്കാവുന്ന ന്യൂനപക്ഷ ഉന്മൂലനത്തിെൻറ സൂചനകളായിത്തന്നെ അതിനെ കാണേണ്ടതുണ്ട്. ആ അപകടത്തെ പ്രതിരോധിക്കാനും തരണം ചെയ്യാനുമുള്ള ജാഗ്രത മതേതര ഇന്ത്യക്കുണ്ടാകുേമാ എന്നതാണ് ഇൗയവസരത്തിലെ പ്രസക്തമായ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.