വൈറ്റ്ഹൗസിൽനിന്ന് പടിയിറങ്ങാൻ അഞ്ചുദിവസം മാത്രം ശേഷിക്കെ, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇംപീച്ച്മെൻറ് (കുറ്റവിചാരണ) നടപടിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനുവരി ആറിന് യു.എസ് പാർലമെൻറ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറാൻ അക്രമകാരികളെ പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ട്രംപിനെ ഇംപീച്ച്ചെയ്യാൻ ജനപ്രതിനിധിസഭയോട് അഭ്യർഥിച്ചത്.
ഇക്കാര്യം വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് നിരസിച്ചതോടെ ഇംപീച്ച്മെൻറ് പ്രമേയത്തിൽ വോട്ട്ചെയ്യാൻ സഭ തീരുമാനിക്കുകയായിരുന്നു. 197നെതിരെ 232 വോട്ടുകൾക്ക് പ്രമേയം പാസായി. ഇനി മൂന്നിൽ രണ്ട് ഭൂരിപക്ഷേത്താടെ സെനറ്റിൽകൂടി പാസായാൽ ട്രംപ് സ്ഥാനത്തുനിന്ന് പുറത്താകും. സെനറ്റിൽ ഇരുകൂട്ടർക്കും തുല്യ പ്രാതിനിധ്യമാണ് ഇപ്പോഴുള്ളതെങ്കിലും നിലവിലെ സാഹചര്യത്തിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളെങ്കിലും അവിടെ ട്രംപിനെതിരായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
അഥവാ, ട്രംപിനെ സംബന്ധിച്ച് കാര്യങ്ങൾ അത്ര ശുഭകരമല്ല. എന്നാൽ, ജോ ബൈഡൻ അധികാരമേൽക്കുന്നതുവരെ സെനറ്റ് ചേരാൻ സാധ്യതയില്ലാത്തതിനാൽ ട്രംപിനെ സാേങ്കതികമായി 'പുറത്താക്കുക' എന്നത് അസാധ്യമാണ്. എങ്കിലും, ഇംപീച്ച്മെൻറിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഭാവിയിൽ ഏതെങ്കിലും സ്ഥാനത്ത് മത്സരിക്കുന്നതടക്കം പലവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അദ്ദേഹത്തിന് വിലക്കപ്പെടും. അെതന്തായാലും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലും പലകാരണങ്ങളാൽ നിർണായകമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അമേരിക്കയിൽ ആദ്യമായല്ല ഒരു പ്രസിഡൻറ് ഇംപീച്ച്െമൻറിന് വിധേയനാകുന്നത്. ട്രംപ് തന്നെയും ഇത് രണ്ടാം തവണയാണ് കുറ്റവിചാരണ നേരിടുന്നത്. 2019 ഡിസംബറിൽ നടന്ന ആദ്യ കുറ്റവിചാരണ പ്രമേയത്തിന് സെനറ്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളപ്പെടുകയായിരുന്നല്ലോ. നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ വൈസ് പ്രസിഡൻറായിരിക്കെ നടത്തിയ നയതന്ത്ര ഇടപാടുകളിൽ അന്വേഷണം നടത്താൻ യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമീർ സെലസ്കിയോട് ട്രംപ് ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് അന്ന് ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിച്ചത്.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. പക്ഷേ, അത് തെളിയിക്കാനായില്ല. ആദ്യമായി ഇംപീച്ച്മെൻറിന് വിധേയനായ ആൻഡ്രൂ ജോൺസന് എതിരെയുള്ള ആരോപണവും അധികാര ദുർവിനിയോഗമായിരുന്നു. പിന്നീട് ഇംപീച്ച് ചെയ്യപ്പെട്ട ബിൽ ക്ലിൻറനെതിരായ ആരോപണം സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതായിരുന്നു. അവിടെയും അധികാരം വകവെച്ചുനൽകുന്ന ബലത്തിലാണ് ക്ലിൻറൻ അത്തരമൊരു ദുഷ്ചെയ്തിക്ക് മുതിർന്നതെന്ന് കാണാം.
എന്നാൽ, ഇപ്പോഴത്തെ ഇംപീച്ച്മെൻറിെൻറ രാഷ്ട്രീയ സന്ദർഭം തികച്ചും വ്യത്യസ്തമാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്ത് പ്രസിഡൻറും അദ്ദേഹത്തിെൻറ കൂട്ടാളികളും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ വിസമ്മതിക്കുന്നതോടെയാണ് യഥാർഥത്തിൽ ഇൗ പ്രശ്നങ്ങളൊക്കെയും തുടങ്ങുന്നത്. തെരഞ്ഞെടുപ്പിൽ താൻ തോറ്റിട്ടില്ലെന്നും വൈറ്റ്ഹൗസിൽനിന്ന് ഇറങ്ങില്ലെന്നും പലവുരു ആവർത്തിച്ച ട്രംപ് കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് വലിയ തോതിലുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയായിരുന്നു. അതാണ് അന്ന് കാപിറ്റൽ ഹൗസിൽ ദൃശ്യമായത്.
ആ ദിവസമായിരുന്നു ബൈഡന് കോൺഗ്രസിൽ തെൻറ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്നത്. വളരെ നിർണായകമായ ആ സമ്മേളനം ചേരുന്നതിനു മുന്നേ അക്രമിസംഘം അവിടേക്ക് ഇരച്ചുകയറി. ആ സംഘത്തിെൻറ പ്രത്യയശാസ്ത്രവും വളരെ കൃത്യമാണ്. വലതുപക്ഷ, വംശീയ രാഷ്ട്രീയത്തിെൻറ മുദ്രാവാക്യങ്ങളാണ് അവിടെനിന്ന് ഉയർന്നുകേട്ടത്. അതുകൊണ്ടുതന്നെ, ആ വംശീയതക്കെതിരായ ഇംപീച്ച്മെൻറ് കൂടിയായി ഇേപ്പാഴത്തെ സംഭവവികാസങ്ങളെ കാണേണ്ടിവരും.
ഇംപീച്ച്മെൻറിൽ കുറ്റക്കാരനാണെന്ന് വ്യക്തമായാൽ ട്രംപിെൻറ സ്ഥാനം പിന്നെ ചരിത്രത്തിെൻറ ചവറ്റുകൊട്ടയിലായിരിക്കുമെന്നതിൽ സംശയമില്ല. ചരിത്രത്തിൽനിന്ന് നിഷ്കാസിതനാക്കപ്പെട്ടാലും അമേരിക്കൻ ചരിത്രത്തിനും ജനാധിപത്യത്തിനും അദ്ദേഹമേൽപിച്ച വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയുമെല്ലാം ചോരപ്പാടുകൾ അവിടെത്തന്നെ അവശേഷിക്കും.
അധികാരമൊഴിയാൻ മണിക്കൂറുകൾ അവശേഷിക്കുേമ്പാഴും ആ രക്തം ഉൗറ്റിക്കുടിച്ചുകൊണ്ടിരിക്കുകയാണ് ട്രംപും ട്രംപിസ്റ്റുകളും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അത്തരത്തിലുള്ള എത്രയെത്ര തീരുമാനങ്ങളാണ് ട്രംപും അദ്ദേഹത്തിെൻറ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് േപാംപിയോയും എടുത്തതെന്ന് നോക്കുക.
വരാനിരിക്കുന്ന ഭരണകൂടത്തെ സമ്മർദത്തിലാക്കുന്ന പലവിധ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണവർ. ക്യൂബയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ച് ഉപരോധമേർപ്പെടുത്താനുള്ള നീക്കം ഇതിെൻറ ഭാഗമാണ്. ഒബാമ ഭരണത്തിെൻറ അവസാന നാളുകളിൽ തുടങ്ങിയ സൗഹൃദചർച്ച ബൈഡൻ ഒരുകാരണവശാലും തുടരരുത് എന്നുതന്നെയാണ് ഇൗ പ്രഖ്യാപനത്തിെൻറ താൽപര്യം. തായ്വാനിൽനിന്നുള്ള ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയത് ചൈനയെ പ്രകോപിപ്പിക്കാനാണെന്നും വ്യക്തം.
യമനിൽ ഹൂതികൾക്കെതിരായ നീക്കവും ഇറാനെതിരായ ഭീകരവാദി പ്രഖ്യാപനവുെമല്ലാം ആ രാജ്യങ്ങളെ ബൈഡനിൽനിന്ന് അകറ്റിനിർത്താൻ വേണ്ടിയുള്ള തന്ത്രങ്ങൾതന്നെയാണ്. ഭരണത്തിെൻറ അവസാന മണിക്കൂറുകളിലെ ഇൗ 'വിധ്വംസക നയതന്ത്ര'ത്തിെൻറയും പ്രത്യയശാസ്ത്രം തീവ്രവംശീയതതന്നെ. വിദ്വേഷത്തിെൻറ ഇൗ അപകടകരമായ രാഷ്ട്രീയത്തെ ബൈഡനും സംഘവും എങ്ങനെ നേരിടുമെന്നാണ് ഇനിയറിയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.