സഹസ്രകോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കുത്തുപ ാളയെടുപ്പിച്ച വമ്പൻസ്രാവുകളുടെ കുടിശ്ശിക േകന്ദ്രഭരണകൂടത്തിെൻറ ഒത്താശയോട െ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക് വെളിപ്പെടുത്തിയിരിക്കുന്നു. പഞ്ചാബ് നാഷനൽ ബാ ങ്കിൽനിന്ന് 15,000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ അ മ്മാവൻ മെഹുൽ ചോക്സി, യൂകോ ബാങ്കിെൻറ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കൺസോർട്യത് തിൽനിന്ന് 3871കോടിയുടെ വായ്പത്തട്ടിപ്പു നടത്തിയതിന് സി.ബി.െഎ അന്വേഷണം നേരിടുന്ന സഞ്ജയ്, സന്ദീപ് ഝുൻഝുൻവാലമാർ, വിവിധ ബാങ്കുകളിലായി 9000 കോടിയുടെ തട്ടിപ്പ് നടത് തി മുങ്ങിയ മദ്യവ്യാപാരി വിജയ്മല്യ, സഹസ്രകോടികളുടെ ബിസിനസ് തട്ടിപ്പിൽ സി.ബി.െഎ അന്വേഷണത്തിലുള്ള ജതിൻ മേത്ത, സന്യാസിവ്യവസായി ബാബ രാംദേവ് തുടങ്ങി 50 കമ്പനികളുടെ പേരിലുള്ള കുടിശ്ശികകളാണ് റിസർവ് ബാങ്ക്് എഴുതിത്തള്ളിയിരിക്കുന്നത്.
വൻകിട വ്യവസായികളുമായുള്ള ബി.ജെ.പി ഭരണകൂടത്തിെൻറ അവിഹിതബന്ധങ്ങളും അവരുടെ സാമ്പത്തികവെട്ടിപ്പുകൾക്ക് ഒത്താശ ചെയ്യുന്നതും സംബന്ധിച്ച് നിരന്തരം ആരോപണമുന്നയിച്ചുകൊണ്ടിരുന്ന പ്രതിപക്ഷത്തിൽനിന്ന് മുഖംതിരിച്ചു നടക്കുകയും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണങ്ങളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്നതിനിടെയാണ് ആർ.ബി.െഎയുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
രാജ്യത്തെ ബാങ്കുകളെ കുളംതോണ്ടിയ ആദ്യ 50 വെട്ടിപ്പുകാരുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാർച്ച് 16ന് ലോക്സഭയിൽ ചോദ്യമുന്നയിച്ചെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ മറുപടിക്ക് തയാറായില്ല. ധന സഹമന്ത്രി അനുരാഗ് ഠാകുറിെൻറ നേതൃത്വത്തിൽ രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചതിലെ ശരിയും തെറ്റും പറഞ്ഞ് ലോക്സഭയിൽ ബഹളമുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു അന്ന് ഭരണകക്ഷി. പിന്നീട് ഇതേ വിഷയത്തിൽ വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ ഉത്തരം തേടിയതിന് വിവരാവകാശനിയമ പ്രകാരം നൽകിയ മറുപടിയിലാണ് 2014 ൽ ബി.ജെ.പി ഭരണത്തിലേറിയ ശേഷം ഇതുവരെയായി 50 കമ്പനികളുടെ വൻതുക കുടിശ്ശികകൾ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ബാങ്കിങ് സംവിധാനം മൊത്തത്തിൽ 10 ലക്ഷം കോടി രൂപയിലേറെ കിട്ടാക്കടത്തിൽ പെട്ടുഴലുേമ്പാഴാണ് രാജ്യത്തെ ശതകോടീശ്വരന്മാരിൽ കുെറപേർ ആയിരക്കണക്കിനു കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പിൽനിന്ന് രക്ഷതേടി രാജ്യം കടന്നത്. കോടികളുടെ ആസ്തികളുള്ള ഭീമൻസ്ഥാപനങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മൂക്കുകുത്തിവീഴുകയും ചെയ്തു. രാജ്യത്തെ സമ്പദ്ഘടനയുടെ തകർച്ചക്ക് വഴിവെച്ച ഇൗ കൊടുംകുറ്റവാളികൾ പലരും തഴച്ചുവളർന്നതും പിന്നീട് ചതിച്ചുപിരിഞ്ഞതും ബി.ജെ.പി ഭരണത്തിെൻറ തണലിലായിരുന്നു. ഇവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാൻ യഥാസമയം ശ്രമമുണ്ടായില്ലെന്നു മാത്രമല്ല, പലർക്കും വിദേശത്തേക്ക് സുരക്ഷിതമായ വഴിയൊരുങ്ങുകയും ചെയ്തു.
ഒന്നിനു പിറകെ ഒന്നായി സമാനസംഭവങ്ങൾ ആവർത്തിക്കാനിടയാക്കിയത് േകന്ദ്ര ഭരണകൂടത്തിെൻറ കെടുകാര്യസ്ഥതയാണെന്നും അതല്ല, ബി.ജെ.പി ഭരണത്തണലിൽ അവർ രക്ഷപ്പെടുകയാണെന്നും വാദഗതികളുണ്ട്. പ്രതിപക്ഷം മാത്രമല്ല, രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയനിരീക്ഷകരടക്കം ഉന്നയിക്കുന്ന ഇൗ ആരോപണത്തെ ശരിവെക്കുന്നതാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചുവരുന്ന മൗനവും അത് പൊളിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടും. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ട കൊടും കുറ്റവാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന പ്രഖ്യാപനങ്ങൾ വരുന്നതിനിടെ തന്നെയാണ് അക്കാര്യത്തിൽ ഭരണകൂടത്തിെൻറ ആത്മവിശ്വാസവും ആത്മാർഥതയും എത്ര ദുർബലമാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തൽ. സാമ്പത്തിക കൊടുംകുറ്റവാളികളെക്കുറിച്ച ഏതു ചോദ്യത്തിനും കൈയോടെ പിടികൂടുമെന്നും പണം തിരിച്ചുപിടിക്കുമെന്നുമൊക്കെയുള്ള വീരവാദങ്ങൾ പ്രധാനമന്ത്രിയും ധനമന്ത്രിയുമടക്കം ആവർത്തിക്കാറുണ്ട്. മോദി, ചോക്സി, മല്യമാരിൽനിന്നായി 2,780.50 കോടി രൂപ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനമന്ത്രി മാർച്ച് 16ന് ട്വീറ്റും ചെയ്തിരുന്നു. ഇതിനെല്ലാമിടയിലാണ് തട്ടിയ പണം കിട്ടാപ്പണം തന്നെയെന്ന് വിവിധ ബാങ്കുകളുടെ റിപ്പോർട്ട് സമാഹരിച്ച് ആർ.ബി.െഎ പുറത്തുവിട്ടിരിക്കുന്നത്.
പാർലമെൻറിൽപോലും ഒളിച്ചുവെച്ച വിവരം പുറത്തുചാടിയപ്പോൾ അതിെൻറ സാേങ്കതികത്വത്തിൽ പിടിച്ച് ജാള്യം മറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം. കുടിശ്ശിക എഴുതിത്തള്ളുകയല്ല, നിഷ്ക്രിയ ആസ്തിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തതെന്നും ഏതവസരത്തിലും കക്ഷികളിൽനിന്ന് അത് ഇൗടാക്കാനുള്ള അവസരമുണ്ടെന്നുമാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. മൻമോഹൻസിങ്ങും ചിദംബരവുമൊക്കെയുണ്ടായിട്ടും ധനശാസ്ത്രത്തിലും ബാങ്കിങ് സംവിധാനത്തെക്കുറിച്ചും കോൺഗ്രസ് വിവരക്കേട് പറയുന്നുവെന്ന പരിഹാസവുമായി ബി.െജ.പി നേതാക്കളും അവർക്ക് അകമ്പടിയായുണ്ട്. എന്നാൽ ഇൗ സാേങ്കതികത്വം നന്നായറിയുന്ന റിസർവ് ബാങ്ക് എഴുതിത്തള്ളിയെന്നു വ്യക്തമാക്കിയിരിക്കെ അതിനു മറ്റൊരു വ്യാഖ്യാനം നൽകുന്ന മന്ത്രിയും ബി.ജെ.പിക്കാരുമാണ് വാസ്തവത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
രാജ്യത്തിന് അറിയേണ്ടത് നിഷ്ക്രിയ ആസ്തി, കിട്ടാക്കടം, എഴുതിത്തള്ളൽ എന്നിങ്ങനെ ഏതു കള്ളിയിലാണ് വായ്പകൊള്ളക്കാരുടെ കുടിശ്ശിക വകതിരിച്ചെഴുതുന്നത് എന്ന സാേങ്കതികത്വമല്ല. ബാങ്കുവായ്പയിൽ കുടുങ്ങിയ സാധാരണക്കാരെ വിരട്ടി ആത്മഹത്യയിലേക്കു തെളിക്കാറുള്ള രാജ്യത്ത് ഭരണകൂടത്തോടും നേതൃപദവിയിലിരിക്കുന്നവരോടുമുള്ള അടുപ്പം മുതലാക്കി രാജ്യത്തെ ബാങ്കുകളുടെയും അതുവഴി സമ്പദ്ഘടനയുടെയും നിലനിൽപുതന്നെ അവതാളത്തിലാക്കുന്ന ശതകോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയവരെ പിടികൂടി ആ പണം തിരിച്ചുപിടിക്കാൻ കേന്ദ്രം വഴി കാണുന്നുണ്ടോ എന്നാണ്. അക്കാര്യത്തിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണല്ലോ പാർലമെൻറിലെ ചോദ്യത്തിനുമുന്നിൽ സർക്കാർ അറച്ചുനിന്നത്. അതിൽ നാണം കെടാനൊന്നുമില്ലെങ്കിൽ പിന്നെ നേര് പുറത്തു ചാടുേമ്പാൾ രക്ഷപ്പെടാൻ തിടുക്കപ്പെടുന്നത് ഏതു നാണക്കേടിൽനിന്നാണ്? നഷ്ടപ്പെടുന്ന പണവും നാണവും നാടിന് തിരിച്ചുപിടിച്ചു കൊടുക്കാൻ സർക്കാറിനാവുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.