റോ​​ഹി​​ങ്ക്യ​​ക​​ളെ കു​​റി​​ച്ച് മി​​ണ്ട​​രു​​ത്

ലോ​​ക​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം പീ​​ഡ​​ന​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന് ന വം​​ശീ​​യ വി​​ഭാ​​ഗം എ​​ന്ന് ആം​​ന​​സ്​​റ്റി ഇ​ൻ​റ​​ർ​​നാ​​ഷ​​ന​​ൽ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ ജ​​ന​​വി​​ഭാ​​ഗ​​മാ​​ണ് മ്യാ​​ന്മ​റി​​ലെ രാഖൈ​​ൻ പ്ര​​വി​​ശ്യ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ. മ്യാ​​ന്മ​റി​​ലെ പ​​ട്ടാ​​ള ഭ​​ര​​ണ​​കൂ​​ട​​വും ബു​​ദ്ധ​​വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ളും ചേ​​ർ​​ന്ന് ആ ​​ജ​​ന​​വി​​ഭാ​​ഗ​​ത്തി​​നു നേ​​രെ പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന കൊ​​ടും​​ക്രൂ​​ര​​ത​​ക​​ൾ ആ​​രെ​​യും ഞെ​​ട്ടി​​പ്പി​​ക്കു​​ന്ന​​താ​​ണ്. സാ​​ർ​​വ​​ദേ​​ശീ​​യ സ​​മൂ​​ഹ​​ത്തിെ​​ൻ​റ മൗ​​ന​​സ​​മ്മ​​ത​​ത്തോ​​ടെ​​യാ​​ണ് ഈ ​​കൊ​​ടും​​ക്രൂ​​ര​​ത​​ക​​ളെ​​ല്ലാം അ​​ര​​ങ്ങേ​​റി​​ക്കൊ​​ണ്ടി​​രു​​ന്ന​​ത്.

റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ അ​​ടു​​ത്ത കാ​​ല​​ത്ത് വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​ഗ​​സ്​​​റ്റ്​–​​സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ സൈ​​ന്യം അ​​വി​​ടെ ന​​ട​​ത്തി​​യ കൂ​​ട്ട​​ക്കൊ​​ല​​ക​​ളെ തു​​ട​​ർ​​ന്നാ​​ണ്. ദ​​രി​​ദ്ര​​രും ദു​​ർ​​ബ​​ല​​രു​​മാ​​യ ആ ​​ജ​​ന​​ത​​ക്കു​മേ​​ൽ മ്യാ​​ന്മ​ർ സൈ​​ന്യം ന​​ട​​ത്തി​​യ ക​​ണ്ണി​​ൽ​ചോ​​ര​​യി​​ല്ലാ​​ത്ത ക്രൂ​​ര​​ത​​ക​​ൾ അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യി​​രു​​ന്നു. ആ ​​കൂ​​ട്ട​​ക്കൊ​​ല​​ക​​ളെ തു​​ട​​ർ​​ന്നാ​​ണ് പ​​ത്തു ല​​ക്ഷ​​ത്തോ​​ളം റോ​​ഹി​​ങ്ക്യ​​ക്കാ​​ർ മ്യാ​​ന്മ​ർ വി​​ട്ട് കാ​​ടും മ​​ല​​യും പു​​ഴ​​യും താ​​ണ്ടി ബം​​ഗ്ലാ​​ദേ​​ശി​​ലേ​​ക്ക് പ​​ലാ​​യ​​നം ചെ​​യ്ത​​ത്. ആ ​​യാ​​ത്ര​​ക്കി​​ട​​യി​​ൽ നൂ​​റു ക​​ണ​​ക്കി​​ന് പേ​​ർ വി​​ശ​​ന്നും പ​​നി​​ച്ചും മ​​രി​​ച്ചു വീ​​ണു എ​​ന്ന​​റി​​യു​​മ്പോ​​ൾ അ​​വ​​ർ നേ​​രി​​ടു​​ന്ന ക്രൂ​​ര​​ത​​ക​​ളു​​ടെ ആ​​ഴം മ​​ന​​സ്സി​​ലാ​​വും.

റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ളെ മ്യാ​​ന്മ​ർ ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​രാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​നം. എ​​വി​​ടെ​​യും പൗ​​ര​​ത്വ​​മി​​ല്ലാ​​ത്ത അ​​നാ​​ഥ ജ​​ന്മ​​ങ്ങ​​ളാ​​യി ജീ​​വി​​ക്കു​​ക​​യാ​​ണ് ആ ​​ജ​​ന​​സ​​മൂ​​ഹം. തി​​ക​​ഞ്ഞ വം​​ശീ​​യ മു​​ൻ​​വി​​ധി​​ക​​ളോ​​ടെ​​യാ​​ണ് മ്യാ​​ന്മ​റി​​ലെ ഭൂ​​രി​​പ​​ക്ഷ സ​​മൂ​​ഹം ഈ ​​ജ​​ന​​ത​​യെ കാ​​ണു​​ന്ന​​ത്. രാ​​ജ്യ​​ത്തിെ​​ൻ​റ പൊ​​തു​​മ​​ന​​സ്സി​ൽ റോ​​ഹി​​ങ്ക്യ​​ക്കാ​​രോ​​ടു​​ള്ള വെ​​റു​​പ്പ് കു​​ത്തി​നി​​റ​​ക്കു​​ന്ന​​തി​​ൽ അ​​വി​​ട​​ത്തെ ഭ​​ര​​ണ​​കൂ​​ടം വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്. മാ​​ധ്യ​​മ​​ങ്ങ​​ളും കോ​​ട​​തി​​ക​​ളും ഇ​​തി​​ൽ​നി​​ന്ന് മു​​ക്​​​ത​​മ​​ല്ല. മ്യാ​​ന്മ​റി​​നെ ചൂ​​ഴ്ന്നു​നി​​ൽ​​ക്കു​​ന്ന ഈ ​​മു​​ൻ​​വി​​ധി​​ക​​ൾ​​ക്കെ​​ല്ലാ​​മി​​ട​​യി​​ൽ രാഖൈ​​നി​​ൽ ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ സ​​ത്യ​​സ​​ന്ധ​​മാ​​യി ലോ​​ക​​ത്തെ അ​​റി​​യി​​ച്ച​​വ​​രാ​​യി​​രു​​ന്നു റോ​​യി​​ട്ടേ​​ഴ്സി​​നു വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മ്യാ​​ന്മ​ർ പൗ​​ര​​ന്മാ​​രാ​​യ വാ ​​ലോ​​ൺ (32), ക്യാ​​വ് സോ ​​ഈ (28) എ​​ന്നീ ചെ​​റു​​പ്പ​​ക്കാ​​രാ​​യ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ. സൈ​​ന്യ​​ത്തിെ​​ൻ​റ ക്രൂ​​ര​​ത​​ക​​ൾ ലോ​​ക​​ത്തെ അ​​റി​​യി​​ച്ച​​തിെ​​ൻ​റ പേ​​രി​​ൽ ഔ​​ദ്യോ​​ഗി​​ക ര​​ഹ​​സ്യ നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ൽ ഇ​​വ​​രെ മ്യാ​​ന്മ​ർ പൊ​​ലീ​​സ്​ അ​​റ​​സ്​​റ്റ്​ ചെ​​യ്തി​​രു​​ന്നു. ഇ​​വ​​ർ​​ക്കെ​​തി​​രെ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള കു​​റ്റ​​ങ്ങ​​ൾ ശ​​രി​​വെ​​ച്ച മ്യാ​​ന്മ​ർ കോ​​ട​​തി, സെ​​പ്റ്റം​​ബ​​ർ മൂ​​ന്നി​​ന് ഇ​​രു​​വ​​ർ​​ക്കും ഏ​​ഴു വ​​ർ​​ഷം ത​​ട​​വ് ശി​​ക്ഷ ന​​ൽ​​കി​​ക്കൊ​​ണ്ടു​​ള്ള വി​​ധി പ്ര​​സ്​​​താ​​വി​​ച്ച​ി​രി​​ക്കു​​ക​​യാ​​ണ്.

മാ​​ധ്യ​​മ സ്വാ​​ത​​ന്ത്ര്യ​​ത്തിെ​​ൻ​റ മൗ​​ലി​​ക ത​​ത്വ​​ങ്ങ​​ളെ​പ്പോ​​ലും ലം​​ഘി​​ക്കു​​ന്ന​​താ​​ണ് മ്യാ​​ന്മ​ർ കോ​​ട​​തി​​യു​​ടെ വി​​ധി. നാ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​തിെ​​ൻ​റ പേ​​രി​​ൽ ര​​ണ്ട് മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ മു​​ത​​ൽ ജാ​​മ്യം പോ​​ലും ല​​ഭി​​ക്കാ​​തെ ത​​ട​​വ​​റ​​ക്ക​​ക​​ത്താ​​യി​​രു​​ന്നു. അ​​വ​​രെ ഏ​​ഴു കൊ​​ല്ലം കൂ​​ടി അ​​ക​​ത്തി​​ടാ​​നാ​​ണ് കോ​​ട​​തി വി​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​റ​​സ്​​റ്റി​ലാ​​യ​​തി​​ന് ശേ​​ഷം പൊ​​ലീ​​സിെ​​ൻ​റ പീ​​ഡ​​ന​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യ കാ​​ര്യം ഇ​​വ​​ർ കോ​​ട​​തി​​യി​​ൽ തു​​റ​​ന്നു പ​​റ​​ഞ്ഞി​​ട്ടും ഒ​​രു ന​​ട​​പ​​ടി​​യു​​മു​​ണ്ടാ​​യി​​ല്ല. വാ ​​ലോ​​ണിെ​​ൻ​റ ഭാ​​ര്യ ക​​ഴി​​ഞ്ഞ ആ​​ഗ​​സ്​​​റ്റ്​ പ​​ത്തി​​ന് അ​​വ​​രു​​ടെ ആ​​ദ്യ കു​​ഞ്ഞി​​നെ പ്ര​​സ​​വി​​ച്ച​​പ്പോ​​ൾ കു​​ഞ്ഞി​​നെ കാ​​ണാ​​ൻ​പോ​​ലും അ​​ധി​​കാ​​രി​​ക​​ൾ അ​​നു​​മ​​തി ന​​ൽ​​കി​​യി​​ല്ല. ആ​​ഗോ​​ള​ത​​ല​​ത്തി​​ൽ അ​​റി​​യ​​പ്പെ​​ട്ട ഒ​​രു മാ​​ധ്യ​​മ​സ്​​​ഥാ​​പ​​ന​​ത്തിെ​​ൻ​റ ലേ​​ഖ​​ക​​രു​​ടെ അ​​വ​​സ്​​​ഥ ഇ​​താ​​ണെ​​ങ്കി​​ൽ നി​​സ്സ​​ഹാ​​യ​​രാ​​യ റോ​​ഹി​​ങ്ക്യ​​ക്കാ​​രോ​​ട് ഭ​​ര​​ണ​​കൂ​​ടം എ​​ങ്ങ​നെ​​യാ​​ണ് പെ​​രു​​മാ​​റു​​ക എ​​ന്ന് ഉൗ​ഹി​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ.

വം​​ശീ​​യ മു​​ൻ​​വി​​ധി​​ക​​ൾ​കൊ​​ണ്ട് നി​​റ​​ഞ്ഞ മ്യാ​​ന്മ​റിെ​​ൻ​റ സാ​​മൂ​​ഹി​​ക അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രെ ത​​ട​​വി​​ലി​​ട്ട സം​​ഭ​​വം എ​​ന്തെ​​ങ്കി​​ലും പ്ര​​തി​​ക​​ര​​ണം ഉ​​ണ്ടാ​​ക്കും എ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​ൽ അ​​ർ​​ഥ​​മി​​ല്ല. അ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്​​​ഥാ​​പ​​ന​​ത്തിെ​​ൻ​റ കീ​​ർ​​ത്തി കാ​​ര​​ണ​​മാ​​ണ് അ​​വ​​രു​​ടെ ത​​ട​​വ് വാ​​ർ​​ത്ത​​യെ​​ങ്കി​​ലു​​മാ​​യ​​ത്. മു​​ഴു​​വ​​ൻ പ​​രി​​ഷ്കൃ​​ത മൂ​​ല്യ​​ങ്ങ​​ളെ​​യും കാ​റ്റി​ൽ​പ​റ​ത്തു​ന്ന ഒ​​രു അ​​റു​​പി​​ന്തി​​ര​ി​പ്പ​​ൻ ഭ​​ര​​ണ​​കൂ​​ട​​മാ​​ണ് മ്യാ​​ന്മ​റി​​ലേ​​ത്. ഓ​​ങ്സാ​​ൻ സൂ​​ചി​​യെ​പ്പോ​​ലൊ​​രാ​​ൾ അ​​വ​​ർ​​ക്ക് അ​​ല​​ങ്കാ​​രം മാ​​ത്ര​​മാ​​ണ്. ജ​​നാ​​ധി​​പ​​ത്യ സ​​ങ്ക​​ൽ​​പ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ മ്യാ​​ന്മ​ർ സ​​ർ​​ക്കാ​​റി​​നു​മേ​​ൽ സാ​​ർ​​വ​​ദേ​​ശീ​​യ സ​​മൂ​​ഹ​​ത്തിെ​​ൻ​റ ശ​​ക്​​ത​​മാ​​യ സ​​മ്മ​​ർ​​ദം ഉ​​ണ്ടാ​​വേ​​ണ്ട​​തു​​ണ്ട്. സ്വ​​ന്ത​​മാ​​യി ഒ​രു വി​​ല​​പേ​​ശ​​ൽ ശേ​​ഷി​​യു​​മി​​ല്ലാ​​ത്ത നി​​സ്വ​​രാ​​യ ജ​​ന​​ത​​യെ​​ന്ന നി​​ല​​ക്ക് ആ​​ഗോ​​ള രാ​ഷ്​​ട്രീ​​യ​​ത്തി​​നു​മേ​​ൽ എ​​ന്തെ​​ങ്കി​​ലും സ്വാ​​ധീ​​നം ചെ​​ലു​​ത്താ​​ൻ റോ​​ഹി​​ങ്ക്യ​​ക​​ൾ​​ക്കാ​​വി​​ല്ല. ബം​​ഗ്ലാ​​ദേ​​ശി​​ലെ വൃ​​ത്തി​​ഹീ​​ന​​മാ​​യ അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന പ​​ത്തു ല​​ക്ഷ​​ത്തോ​​ളം റോ​​ഹി​​ങ്ക്യ​​ക​​ൾ ഇ​​പ്പോ​​ഴും അ​​ന്ന​​ന്ന​​ത്തെ ജീ​​വി​​ത​​ത്തി​​നു​വേ​​ണ്ടി പ​​ട​​പൊ​​രു​​തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ഷ്​​ട്രീ​​യ സാ​​മ്പ​​ത്തി​​ക ലാ​​ഭ​​ങ്ങ​​ൾ​മാ​​ത്രം മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഏ​​താ​​ണ്ടെ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളും അ​​വ​​രു​​ടെ രാ​ഷ്​​ട്രീ​യ​ബ​​ന്ധ​​ങ്ങ​​ളും ന​​യ​​ത​​ന്ത്ര നീ​​ക്ക​ങ്ങ​​ളും മു​​ന്നോ​​ട്ടു കൊ​​ണ്ടു​പോ​​വു​​ന്ന​​ത്.

അ​​തി​​നി​​ട​​ക്ക് റോ​​ഹി​​ങ്ക്യ​​ക​​ളു​​ടെ ജീ​​വി​​ത​​വും ജീ​​വ​​നും അ​​വ​​ർ​​ക്ക് പ​​രി​​ഗ​​ണ​​നാ​വി​​ഷ​​യം പോ​​ലു​​മ​​ല്ല. അ​​തി​​നാ​​ൽ, ലോ​​ക രാ​​ജ്യ​​ങ്ങ​​ൾ ഈ ​​വി​​ഷ​​യ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും മു​​ൻ​​കൈ എ​​ടു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തി​​ൽ അ​​ർ​​ഥ​​മി​​ല്ല. സാ​​മൂ​​ഹി​​ക പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ളും സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളും മ​​നു​​ഷ്യാ​​വ​​കാ​​ശ ഗ്രൂ​​പ്പു​​ക​​ളും കൂ​​ടു​​ത​​ൽ ശ​​ക​്​​ത​​മാ​​യി മു​​ന്നോ​​ട്ടു​വ​​ന്ന് സാ​​ർ​​വ​​ദേ​​ശീ​​യ സ​​മൂ​​ഹ​​ത്തി​​നു​മേ​​ൽ വ​​ലി​​യ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​ക എ​​ന്ന​​താ​​ണ് ചെ​​യ്യാ​​നു​​ള്ള​​ത്. രാ​​ജ്യാ​​തി​​ർ​​ത്തി​​ക​​ളെ ഭേ​​ദി​​ക്കു​​ന്ന അ​​ത്ത​​ര​​മൊ​​രു മു​​ന്നേ​​റ്റം റോ​​ഹി​​ങ്ക്യ​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഉ​​യ​​ർ​​ന്നു​വ​​രേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചു​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

Tags:    
News Summary - Not Say Any thing about Rohingya - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.