പാർലമെൻറിൽ തങ്ങളുടെ എണ്ണക്കുറവിനെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കരുതെന്നും അവ രുെട ഓരോ വാക്കും വിലമതിക്കുെമന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 17ാം ലോക്സഭയു െട പ്രഥമസമ്മേളനം ആരംഭിക്കുന്നതിെൻറ മുന്നോടിയായി മാധ്യമപ്രതിനിധികളെ അറിയിച്ച ത് 542 സീറ്റുകളിൽ 353ഉം അടിച്ചെടുത്ത എൻ.ഡി.എയുടെ ആത്മവിശ്വാസവും ഒപ്പം ഒരു പുതിയ പാർലമ െൻററി സംസ്കാരത്തെക്കുറിച്ച പ്രധാനമന്ത്രിയുടെ പ്രതീക്ഷയും പ്രതിഫലിപ്പിക്കുന്ന ു. പ്രതിപക്ഷം ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, നിഷ്പക്ഷത യുടെ െചെതന്യം കാത്തുസൂക്ഷിക്കണമെന്ന് പാർലമെൻറ് അംഗങ്ങളെ ഓർമിപ്പിക്കുകയും ചെയ ്യുന്നു.
ഭരണ-പ്രതിപക്ഷ ചേരിതിരിവില്ലാതെ വികസനത്തിൽ മാത്രം ശ്രദ്ധിച്ച് അടുത്ത അ ഞ്ചുവർഷം ലോക്സഭയുടെ മഹത്ത്വം ഉയർത്തിപ്പിടിക്കാൻ സർക്കാർ ശ്രമിക്കുമെന്ന വാഗ്ദാനവും മോദി നൽകുന്നുണ്ട്. പിന്നിട്ട അഞ്ചു വർഷക്കാലം സർക്കാറിെൻറയും പാർലമെൻറിെൻറയും പ്രവർത്തനം എവ്വിധമായിരുന്നുവെന്ന് തിരിഞ്ഞുനോക്കിയാൽ പ്രധാനമന്ത്രി ഇപ്പോൾ പ്രകടിപ്പിച്ച സദ്വിചാരമായിരുന്നില്ല കാൺമാനായതെന്ന് സമ്മതിക്കേണ്ടിവരും. അദ്ദേഹം അപൂർവമായേ സഭയിൽ ഹാജരായുള്ളൂ. സുപ്രധാന ദേശീയ സമസ്യകളെക്കുറിച്ച് പാർലമെൻറ് അംഗങ്ങളോട് സംവദിക്കാൻ അവർ നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയാറായില്ല.
സർക്കാർ പ്രതിനിധികളെയും ഭരണപക്ഷ എം.പിമാരെയും തടസ്സപ്പെടുത്താൻ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചപോലെയോ കൂടുതലായോ പ്രതിപക്ഷാംഗങ്ങളെ മിണ്ടാതാക്കാൻ ഭരണപക്ഷവും മത്സരിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായി. സൂക്ഷ്മപഠനവും വിശകലനവും അനുപേക്ഷ്യമായ വിഷയങ്ങളിലെ ബില്ലുകൾ പോലും അതിനവസരം നൽകാതെ ഞൊടിയിടക്കുള്ളിൽ പാസാക്കിയെടുക്കാൻ സർക്കാർ ധിറുതിപ്പെട്ട അവസരങ്ങളുമുണ്ടായി. ഉദാഹരണത്തിന് മുത്തലാഖ് ബിൽ ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയെടുക്കാൻ തത്രപ്പെട്ട സർക്കാർ, ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽപോലും കാതലായ ഭേദഗതികൾ സഗൗരവം ശ്രദ്ധിക്കാൻ തയാറായില്ല. ഇപ്പോൾ വീണ്ടും തദ്വിഷയകമായ ബിൽ പാർലമെൻറിൽ അവതരിപ്പിക്കാനാണ് സർക്കാറിെൻറ നീക്കം.
ആദ്യാനുഭവത്തിൽനിന്ന് വ്യത്യസ്തമായി ഇത്തവണ രാജ്യസഭകൂടി മുത്തലാഖ് ബിൽ പാസാക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. മുത്തലാഖിന് നിയമസാധുതയില്ലെന്ന് സുപ്രീംേകാടതി അസന്ദിഗ്ധമായി വിധിച്ചിരിക്കെ ഒറ്റത്തവണ തലാഖിന് മാത്രമേ മുസ്ലിം വ്യക്തിനിയമത്തിൽ സാധുതയുള്ളൂ എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. പിന്നെയെന്തിന് മുത്തലാഖ് ചൊല്ലിയവനെ മൂന്നുവർഷക്കാലം തടവിലിടുക വഴി അയാൾ മുൻ ഭാര്യക്ക് നൽകാൻ ബാധ്യസ്ഥമായ ജീവനാംശം പോലും ഫലത്തിൽ അസാധ്യമാക്കുന്ന നിർദിഷ്ട ബിൽ എന്ന് പാർലമെൻറിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണ്. നിമിഷംപോലും അത് ശ്രദ്ധിക്കാൻ മോദിയും ഭരണപക്ഷവും തയാറായില്ല. മാറിയ സാഹചര്യത്തിൽ പ്രതിപക്ഷത്തിെൻറ ഓരോ വാക്കും ശ്രദ്ധിക്കുമെന്നും വിലമതിക്കുമെന്നും ഉറപ്പുനൽകുേമ്പാൾ ആ ഉറപ്പ് പാലിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
എല്ലാവരെയും വിശ്വാസത്തിലെടുത്തും കൂടെനിർത്തിയും ഇന്ത്യയുടെ വികസനം എന്ന ഒരേയൊരു അജണ്ട നടപ്പാക്കാനാണ് ഇനിയുള്ള അഞ്ചുവർഷക്കാലത്തെ ശ്രമമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുേമ്പാഴുമുണ്ട് ചില ന്യായമായ സംശയങ്ങൾ. 2014-19 കാലത്തെ എൻ.ഡി.എ ഭരണത്തിൽ 1000ത്തിെൻറയും 500െൻറയും കറൻസികൾ ഒറ്റയടിക്ക് നിർത്തലാക്കിയപ്പോഴോ താങ്ങാനാവാത്ത നികുതി ഭാരം ജി.എസ്.ടിയുടെ പേരിൽ അടിച്ചേൽപിക്കുേമ്പാഴോ തൊഴിലാളികളുടെ പ്രാഥമികാവകാശങ്ങൾ കോർപറേറ്റുകൾക്കുവേണ്ടി നിഷേധിക്കുന്ന തൊഴിൽനിയമ ഭേദഗതികൾ കൊണ്ടുവന്നപ്പോഴോ ഒന്നും ‘എല്ലാവർക്കും വേണ്ടി’ എന്ന അവകാശവാദം വാസ്തവമാണെന്ന് ജനങ്ങൾക്ക് തോന്നിയില്ല. എന്നിട്ടും അവർ മോദി സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റിയെങ്കിൽ മതേതര പ്രതിപക്ഷത്തിെൻറ ബലഹീനതകളിലും മാധ്യമങ്ങളുടെ പക്ഷപാത നിലപാടുകളിലും കോർപറേറ്റുകളുടെ നിർേലാഭമായ പണമൊഴുക്കിലുമാണ് അതിെൻറ കാരണങ്ങൾ അന്വേഷിക്കേണ്ടത്.
അതുപോലെ, ഭൂരിപക്ഷ സമുദായത്തിെൻറ അതിവൈകാരിക പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പരമാവധി ചർച്ചാവിഷയമാക്കുേമ്പാൾ ന്യൂനപക്ഷത്തിെൻറ ന്യായമായ മനുഷ്യാവകാശങ്ങൾക്കുപോലും ഒരു പരിഗണനയും ലഭിച്ചില്ല. എന്നല്ല, വല്ലവരും അതേപ്പറ്റി ഓർമപ്പെടുത്തിയാൽ അത് ന്യൂനപക്ഷ പ്രീണനമായും ചിത്രീകരിക്കപ്പെട്ടു. പുതിയ സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങളോട് നീതി ചെയ്യാൻ പ്രധാനമന്ത്രി വിശാലത കാട്ടുമോ അതോ തീവ്ര ഹിന്ദുത്വ ശക്തികൾക്ക് തുടർന്നും വഴങ്ങി ന്യൂനപക്ഷ പൗരത്വം വരെ പ്രശ്നവത്കരിക്കാൻ ഉദ്യുക്തനാവുമോ എന്നാണറിയേണ്ടത്. പ്രതിപക്ഷം പോലും ഇത്തരം കാര്യങ്ങളിൽ അഭിപ്രായ പ്രകടനത്തിന് ധൈര്യപ്പെടാത്ത അന്തരീക്ഷം സൃഷ്ടിച്ചശേഷം അവരുടെ വാക്കുകൾക്ക് വിലമതിക്കുമെന്ന ഉറപ്പ് അർഥശൂന്യമായിത്തീരുന്നു.
17ാം ലോക്സഭയിൽ പഴയ പടക്കുതിരകളിൽ പലരും പിന്മാറുകയോ പുറന്തള്ളപ്പെടുകയോ ചെയ്തിട്ടുണ്ട്. ഭരണപക്ഷം കൂടുതൽ കരുത്താർജിച്ചപ്പോൾ പ്രതിപക്ഷം ദുർബലമാവുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം, പുതുമുഖങ്ങൾ ഒട്ടേറെ പേരുണ്ട്. ചർച്ചകളും സംവാദങ്ങളും വസ്തുനിഷ്ഠവും ഫലപ്രദവുമാക്കിത്തീർക്കാൻ അവർ മനസ്സുവെച്ചാൽ സാധിക്കാവുന്നതേയുള്ളൂ. ‘ജനതാൽപര്യം നോക്കി തീരുമാനമെടുക്കണമെന്ന്’ പ്രധാനമന്ത്രി അംഗങ്ങളെ ഉദ്ബോധിപ്പിക്കുേമ്പാൾ അത് യുക്തിഭദ്രമോ ശാസ്ത്രീയമോ അല്ലാത്തതും പ്രതിലോമപരവുമായ കാര്യങ്ങളെ സംസ്കാരത്തിെൻറയും പൈതൃക സംരക്ഷണത്തിെൻറയും പേരിൽ മുറുകെപ്പിടിക്കാനുള്ള ആഹ്വാനമായി തെറ്റിദ്ധരിക്കപ്പെട്ടുകൂടാത്തതാണ്.
ജനങ്ങളുടെ വിഹിതവും ന്യായവും പുേരാഗമനോന്മുഖവുമായ താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്; കാലപ്പഴക്കം സ്വതേ ഒന്നിെൻറയും മേന്മക്കോ തിന്മക്കോ ഉള്ള ന്യായീകരണമാവില്ല. സനാതന മൂല്യങ്ങളും ധർമവും കാലഹരണപ്പെട്ട വിശ്വാസാചാരങ്ങളെ നിലനിർത്താനും നീതീകരിക്കാനുമുള്ള ദുർവാശിയുടെ പേരല്ല. ചുരുക്കത്തിൽ, രാജ്യത്തിന് വെളിച്ചവും മാർഗദർശനവും നൽകാൻ ചുമതലപ്പെട്ട പരമോന്നത നിയമനിർമാണ സഭ ക്രിയാത്മകവും പുരോഗമനപരവും വികസനപരവുമായ അജണ്ടകൾ ഗൗരവപൂർവം ചർച്ച ചെയ്ത് തീരുമാനമെടുക്കുന്ന വേദിയായിത്തീരട്ടെ എന്ന് ആശംസിക്കാം, പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.