സംസ്ഥാനത്തെ ഒന്നുമുതൽ 12വരെ മുഴുവൻ ക്ലാസുകളിലേക്കും ഒരേദിവസം പ്രവേശനോത്സവ ം നടത്തി, വിദ്യാഭ്യാസ വർഷത്തിന് ഇന്നലെ ഗംഭീരമായ തുടക്കം കുറിച്ചിരിക്കുകയാണ്. രക്ഷ ിതാക്കൾ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, തദ്ദേശ സ്ഥാപന മേധാവികൾ എന്ന ിങ്ങനെ എല്ലാ മേഖലകളിലുള്ളവരുടെയും സജീവമായ സാന്നിധ്യംകൊണ്ട് ഗംഭീരമായിരുന്നു പ ്രവേശനോത്സവങ്ങൾ. പൊതുവിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കഴിഞ്ഞ കുെറ വർഷങ്ങളായി ന ടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളുടെ തുടർച്ചയായി ഇതിനെ കാണാവുന്നതാണ്. ആർക്ക ും വേണ്ടാതെ പൊടിപിടിച്ചുകിടന്നിരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് വിദ്യ ാർഥികളുടെ തള്ളിക്കയറ്റമുണ്ട്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പിറകെ പാഞ്ഞുകൊണ്ടിരുന്ന രക്ഷിതാക്കളിൽ നല്ലൊരു പങ്ക് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ഇടതു, വലതു ഭേദമെന്യ കഴിഞ്ഞ പത്ത്–പതിനഞ്ചു വർഷക്കാലത്ത് ഉണ്ടായ ക്രിയാത്മകമായ ഇടപെടലുകൾ ഈ ഉന്മേഷത്തിന് കാരണമാണ്.
സ്വകാര്യ, അൺ എയ്ഡഡ്, ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളുടെ സാന്നിധ്യം പൊതുവിദ്യാഭ്യാസം ഈ മട്ടിൽ സജീവമാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട് എന്നതും ഇതിെൻറ കൗതുകകരമായ മറ്റൊരു വശമാണ്. അതായത്, സ്വകാര്യ സ്ഥാപനങ്ങൾ വർധിക്കുകയും വ്യാപകമായി വിദ്യാർഥികളെ ആകർഷിക്കുകയും ചെയ്തതോടെ പൊതുവിദ്യാഭ്യാസ രംഗത്ത് ജോലിചെയ്യുന്നവരുടെ ജോലിസ്ഥിരതയെവരെ അത് ബാധിക്കുന്ന അവസ്ഥയുണ്ടായി. അങ്ങനെ, പഴയപടി രാവിലെ വന്ന് വൈകുന്നേരം ജനഗണമന പാടി ബെല്ലടിച്ച് ഇറങ്ങിപ്പോയാൽ മാത്രം ശമ്പളം മേടിച്ച് കഴിഞ്ഞുകൂടാം എന്ന അവസ്ഥ ഇല്ലാതായി. നിലനിൽക്കണമെങ്കിൽ സ്കൂളിൽ പിള്ളേര് വേണം, പിള്ളേര് വരണമെങ്കിൽ ഗുണനിലവാരം ഉണ്ടാവണം എന്ന ചിന്ത സർക്കാർ, എയ്ഡഡ് മേഖലയിലുള്ളവർക്കുമുണ്ടായി.
ഗുണനിലവാരത്തിെൻറ കാര്യത്തിൽ കണിശതയുള്ള രക്ഷിതാക്കളും ഉണ്ടായിവന്നു. മാറുകയല്ലാതെ വഴിയില്ല എന്ന നിർബന്ധിതാവസ്ഥയിലേക്ക് സ്വകാര്യ സ്ഥാപനങ്ങൾ പൊതുസ്ഥാപനങ്ങളെ എത്തിക്കുകയായിരുന്നു. അതായത്, വിദ്യാഭ്യാസ മാർക്കറ്റിലെ നിർബന്ധിതാവസ്ഥകളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമോ മുന്നണിയോ അതിെൻറ പിതൃത്വം ഏറ്റെടുക്കുന്നുവെങ്കിൽ അത് അപഹാസ്യമാവും. അതായത്, വിപണി ചലനാത്മകതയുടെ ഉപോൽപന്നമെന്ന നിലക്ക് നമുക്ക് ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഉണർവുകളെ കാണാൻ കഴിയും. നിശ്ചയമായും ആ ചലനാത്മകതയെ ത്വരിപ്പിക്കുന്നതിൽ സർക്കാർ ഇടപെടലുകൾ വലിയ പങ്കുവഹിച്ചിട്ടുമുണ്ട്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ആധുനിക സങ്കേതങ്ങൾ സാധാരണ കുടുംബത്തിലെ വിദ്യാർഥികൾക്കുപോലും പ്രാപ്യമാക്കുന്നതിലും നിലവിലെ സർക്കാർ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ഹൈസ്കൂൾതലത്തിൽ 43329 ഹൈടെക് ക്ലാസ് മുറികൾ, ൈപ്രമറി തലത്തിൽ 9941 ഹൈടെക് ക്ലാസുകൾ, അധ്യയന നിലവാരം മെച്ചപ്പെടുത്താനുള്ള പഠന പോർട്ടൽ, അക്കാദമിക് മോണിറ്ററിങ്ങിനായുള്ള സംവിധാനങ്ങൾ, മികവുത്സവങ്ങൾ, പഠനത്തിൽ പിന്നാക്കംനിൽക്കുന്നവർക്കായുള്ള ‘ശ്രദ്ധ’ എന്ന പ്രത്യേക പദ്ധതി, 141 സ്കൂളുകൾ മികവിെൻറ കേന്ദ്രങ്ങളാക്കാനുള്ള പദ്ധതി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാഠ്യപദ്ധതിക്ക് ഒരുതരം അരാജക സ്വഭാവമുണ്ടെന്ന വിമർശനം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ഏറക്കുറെ തിരുത്തപ്പെട്ടിട്ടുണ്ട്.
ആ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാതെതന്നെയാണ് ഇപ്പോഴത്തെ സർക്കാറും നടപ്പാക്കുന്നത്. പ്രത്യയശാസ്ത്ര വാശികൾ പാഠ്യപദ്ധതിയിൽ കൊണ്ടുവരണമെന്നാഗ്രഹമുള്ളവർ ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷേ, അവരുടെ കൈക്രിയകൾ പൊതുവിദ്യാഭ്യാസരംഗത്തെ കലുഷമാക്കുകേയ ഉള്ളൂ. സാമൂഹിക പ്രതിബദ്ധതയിലും ബഹുസ്വരതയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ വിദ്യാഭ്യാസ പദ്ധതി ജനപ്രിയമായി നടപ്പാക്കുക എന്ന വെല്ലുവിളിയാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കേണ്ടത്.
പൊതുവിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് തയാറാക്കിയ സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2019–20 കാലയളവിലേക്ക് 897 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കേരളം ആവശ്യപ്പെട്ട 1460 കോടി രൂപയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് കുറവാണെങ്കിലും കഴിഞ്ഞ വർഷത്തെതിനെക്കാൾ അധികം തുക ഇത്തവണ കേന്ദ്രം അംഗീകരിച്ചുവെന്നത് ആശ്വാസകരമാണ്. പദ്ധതിനിർവഹണത്തിൽ കേരളം കൈവരിച്ച നേട്ടമാണ് കൂടുതൽ തുക അനുവദിക്കാൻ കേന്ദ്രത്തെ േപ്രരിപ്പിച്ചത്. ക
ഴിഞ്ഞവർഷം നടപ്പാക്കിയ ശാസ്ത്ര പഥം, ശാസ്ത്ര പാർക്ക്, ജൈവവൈവിധ്യ ഉദ്യാനം, പെൺകുട്ടികളുടെ നാടക ക്യാമ്പ്, ഭാഷാ നൈപുണി വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് കേന്ദ്രത്തിെൻറ േപ്രാജക്ട് അപ്രൂവൽ ബോർഡിെൻറ പ്രത്യേക പ്രശംസ ലഭിക്കുകയുണ്ടായി. ഈ അധ്യയന വർഷം പൊതുവിദ്യാലയങ്ങളിലെ എൻറോൾമെൻറിെൻറ യഥാർഥ കണക്കുകൾ വരാൻ ഇനിയും ഒരാഴ്ചയെടുക്കും. വർധന ഉണ്ടാവാൻതന്നെയാണ് സാധ്യത. അതേസമയം, ജനന നിരക്കിൽ സംസ്ഥാനത്ത് സംഭവിക്കുന്ന വലിയ ഇടിവ് എൻറോൾമെൻറിനെയും ബാധിക്കും. അത് ഒരു വിദ്യാഭ്യാസ പ്രശ്നമെന്നതിലുപരി സംസ്ഥാനം മൊത്തത്തിൽ അഭിമുഖീകരിക്കേണ്ട പ്രതിഭാസമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയു ചേർത്തുനിർത്തി യത്നിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ രംഗത്തെ ഉണർവുകൾ കാണിക്കുന്നത്. അത് ശക്തമായി തുടരാൻ സർക്കാറിന് സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.