യു.പിയിൽ തീവ്രവർഗീയതയുടെ അഴിഞ്ഞാട്ടം

കാസ്​ഗഞ്ചിലെ വർഗീയ സംഘർഷം ഉത്തർപ്രദേശ്​ സംസ്​ഥാനത്തിന്മേലുള്ള കളങ്കവും ലജ്ജാകരവുമാണെന്ന്​ തുറന്നടിച്ചിരിക്കുന്നത്​ മറ്റാരുമല്ല, ഗവർണർ രാം നായിക്കാണ്. വാജ്​പേയി മന്ത്രിസഭയിൽ അംഗവും സംഘ്​പരിവാറിന്​ പ്രിയങ്കരനുമായ നമ്പർവൺ ആർ.എസ്​.എസുകാരൻ. രാജ്​ഭവനിലിരിക്കെ അയോധ്യയിൽ ഉടൻ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട വിവാദ പുരുഷൻ. അദ്ദേഹത്തെ പോലും നാണിപ്പിക്കുന്ന വിധം കലുഷമായിത്തീർന്നിരിക്കുന്നു യോഗി ആദിത്യനാഥി​​െൻറ തീവ്രഹിന്ദുത്വ ഭരണം. വെള്ളിയാഴ്​ച കാസ്​ഗഞ്ചിലെ മുസ്​ലിം ഭൂരിപക്ഷ ​പ്രദേശത്ത്​ റിപ്പബ്ലിക്​ദിനാഘോഷത്തി​​െൻറ ഭാഗമായി വീർ അബ്​ദുൽ ഹമീദ്​ ചൗക്കിൽ ദേശീയപതാക ഉയർത്താൻ പ്രദേശവാസികൾ സമ്മേളിച്ചിരിക്കെ നൂറോളം വി.എച്ച്​.പി^ബജ്​റംഗ്​ദൾ പ്രവർത്തകർ ബൈക്കുകളിൽ കാവിക്കൊടിയും ത്രിവർണ പതാകയുമായി ചീറിപ്പാഞ്ഞുവന്നതാണ്​ കുഴപ്പത്തി​​െൻറ തുടക്കം. ഇത്​ മുഖ്യപാതയല്ലെന്ന്​ അവരോട്​ പറഞ്ഞുനോക്കിയെങ്കിലും ‘പാകിസ്​താനിലേക്ക്​ പൊയ്​ക്കോളൂ’ എന്ന ആക്രോശമാണ്​ ഹിന്ദുത്വരിൽനിന്നുയർന്നത്​. തുടർന്ന്​ പതിവുതെറ്റാതെ വാഹനങ്ങളും കടകളും വ്യാപകമായി തകർക്കപ്പെട്ടു. അതിനിടെ ചന്ദൻ ഗുപ്​ത എന്ന യുവാവ്​ വെടിയേറ്റുമരിച്ചതോടെ കലാപം മൂർധന്യത്തിലെത്തി. സോഷ്യൽ മീഡിയ രംഗമേറ്റെടുക്കാൻ പിന്നെ താമസമുണ്ടായില്ല. ഗുപ്​ത ഭാരത്​ മാതാ കീ ​ജയ്​ വിളിച്ചപ്പോൾ മുസ്​ലിംകൾ പാകിസ്​താൻ സിന്ദാബാദ്​ വിളിച്ചതാണ്​ പ്രകോപനകാരണമെന്ന്​ കൊണ്ടുപിടിച്ച പ്രചാരണം നടന്നു. സംഭവം നടന്ന്​ മൂന്നു ദിവസം പിന്നിട്ടിട്ടും ക്രമസമാധാനം പുനഃസ്​ഥാപിക്കുന്നതിൽ പൊലീസ്​ ദയനീയമായി പരാജയപ്പെടുകയായിരുന്നു. മുസ്​ലിംകളുടെ സ്വത്തുവഹകളാണ്​ മുച്ചൂടും നശിപ്പിക്കപ്പെട്ടതെങ്കിലും പൊലീസ്​ പിടികൂടിയ 49 പേരും മുസ്​ലിംകളാണ്. ആഗസ്​റ്റ്​ 15ന്​ സ്വാതന്ത്ര്യദിനാഘോഷ വേളയിലും ഇവ്വിധത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. അന്നും മുസ്​ലിം ഭൂരിപക്ഷപ്രദേശത്തെ ജനക്കൂട്ടത്തിനിടയിലൂടെ മോ​േട്ടാർസൈക്കിളുകൾ പായിച്ചവരാണ്​ കുഴപ്പത്തിന്​ വെടിമരുന്നിട്ടത്​. അനുഭവത്തി​​െൻറ വെളിച്ചത്തിൽ ഇത്തവണ ജാഗ്രത പുലർത്താൻ പൊലീസ്​ തയാറായില്ലെന്നുമാത്രമല്ല, കലാപം പൊട്ടിപ്പുറപ്പെട്ട വിവരമറിഞ്ഞിട്ടും വെറും നൂറു മീറ്റർ അകലെ സ്​ഥിതിചെയ്യുന്ന പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ ഒരാളും ഇറങ്ങിവന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോൾ പൊലീസുദ്യോഗസ്​ഥരെല്ലാം റിപ്പബ്ലിക്​ ദിനാചരണ പരിപാടിയിലായിരുന്നു എന്നാണ്​ ലഭിച്ച മറുപടി.

നിയമവാഴ്​ചക്കു​ പകരം വനവാഴ്​ചയാണ്​ യു.പിയിൽ പുലരുന്നതെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തു​േമ്പാൾ, ഭയം സൃഷ്​ടിച്ച്​ ഫലം കൊയ്യാനാണ്​ സംസ്​ഥാന സർക്കാർ ശ്രമിക്കുന്നതെന്നാണ്​ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവി​​െൻറ പ്രതികരണം. ആരെങ്കിലും സംഭവത്തിനുത്തരവാദിയാണെങ്കിൽ അത്​ സംസ്​ഥാന സർക്കാർ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനൊക്കെയും ബി.ജെ.പിയുടെ മറുപടി സ്​ഥിരം പല്ലവിതന്നെ^ ന്യൂനപക്ഷ പ്രീണനം! അഖിലേഷ്​ ഭരണത്തിലിരിക്കെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട ഒരു പ്രത്യേക സമുദായത്തിനെതിരെ ഒരു പ്രഥമവിവര റിപ്പോർട്ടും നൽകപ്പെടുകയുണ്ടായിട്ടില്ലെന്ന്​ ആരോപിക്കുന്നു മന്ത്രി സിദ്ധാർഥ്​ നാഥ്​ സിങ്​. 2013ലെ മുസഫർ നഗർ കലാപത്തെ തുടർന്നാണല്ലോ യു.പിയിലെ സാമുദായികാന്തരീക്ഷം മുഴുക്കെ കലക്കി പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെയും നൂറുകണക്കിൽ കലാപങ്ങൾ ആസൂത്രിതമായി സംഘടിപ്പിച്ചും യു.പി പിടിച്ചടക്കാനുള്ള തന്ത്രം ബി.ജെ.പി വിജയകരമായി നടപ്പാക്കിയത്​. 63 പേർ കൊല്ലപ്പെട്ട മുസഫർ നഗർ വർഗീയാക്രമണത്തിൽ സ്​ഥലംവിടേണ്ടിവന്ന അരലക്ഷം ന്യൂനപക്ഷ സമുദായക്കാർ ഇനിയും പുനരധിവസിപ്പിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. കലാപത്തിൽ കുറ്റം ചുമത്തപ്പെട്ട ബി.ജെ.പി നേതാക്കളെ കുറ്റമുക്​തരാക്കാനുള്ള തീരുമാനം അതിനിടെ യോഗി ആദിത്യനാഥ്​ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. 2019ൽ വീണ്ടും തെരഞ്ഞെടുപ്പ്​ വരാനിരിക്കെ സ്വതേ കലുഷിതമായ സാമുദായികാന്തരീക്ഷം പരമാവധി സംഘർഷഭരിതമാക്കാനും വർഗീയ ധ്രുവീകരണം പൂർണതയിലെത്തിക്കാനുമുള്ള ആസൂത്രിത നീക്കമായി വേണം കാസ്​ഗഞ്ച്​ കലാപത്തെ കാണാൻ. ഹജ്ജ്​ ഹൗസും മദ്​റസകളും കാവിപൂ​ശിയുള്ള ആദിത്യനാഥി​​െൻറ പോക്ക്​ ഒരിക്കലും സമാധാനം പുനഃസ്​ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതേയല്ല. ഗോരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങൾക്ക്​ തടയിടാത്ത സംസ്​ഥാന സർക്കാറുകളെ സുപ്രീംകോടതി ശാസിച്ചുവെങ്കിലും യോഗിക്കൊരു കുലുക്കവുമില്ല. അതിനിടെ യോഗിയുടെ ഭരണത്തിൽ 920 ഏറ്റുമുട്ടലും 31വെടിവപ്പ്​ മരണങ്ങളും ഉണ്ടായെന്ന ഒൗദ്യോഗിക റിപ്പോർട്ട്​ പ്രകാരം ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്​ഥാന സർക്കാറിന്​ പലതവണ വിശദീകരണം ആവശ്യപ്പെട്ട്​ നോട്ടീസ്​ അയച്ചുവെങ്കിലും മറുപടിയില്ല. 2017ൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ വർഗീയ സംഘർഷങ്ങളുണ്ടായത്​ യു.പിയിലാണ്​^ 60 എണ്ണം. എന്നാലൊന്നും കേളൻ കുലുങ്ങില്ല. നരേന്ദ്ര മോദി^അമിത്​ ഷാ കൂട്ടുകെട്ടി​​െൻറ പിന്തുണയുള്ളേടത്തോളം കാലം യോഗി ആദിത്യനാഥ്​ ആരെ ഭയപ്പെടാൻ. അതുകൊണ്ടുതന്നെ ഗവർണർ രാം നായിക്കി​​െൻറ മുന്നറിയിപ്പും വൃഥാവിലാവാനേ തരമുള്ളൂ. എസ്​.പി, ബി.എസ്​.പി, കോൺഗ്രസ്​ പാർട്ടികളുടെ നിഷ്​ക്രിയത്വം ഹിന്ദുത്വ ശക്​തികളുടെ മനോവീര്യം ആകാശത്തോളം ഉയർത്തുകയും ചെയ്യുന്നു.

Tags:    
News Summary - Racism - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.