റഫാൽ വിധിക്കായി രാജ്യം കാതോർക്കുന്നു

റഫാൽ ജെറ്റ്​ ഇടപാടു സംബന്ധിച്ച പരാതികളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമോ എന്നത്​ സുപ്രീംകോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്​. ഇടപാടി​​െൻറ വിവിധ വശങ്ങളെപ്പറ്റി ആരോപണങ്ങളുണ്ടെങ്കിലും തൽക്കാലം കരാറുറപ്പിച്ച നടപടിക്രമത്തിൽ മാ​ത്രമാണ്​ ശ്രദ്ധ ഉൗന്നുന്നതെന്നാണ്​ കോടതി വ്യക്​തമാക്കിയത്​. പോർ വിമാനങ്ങളുടെ വിലയെപ്പറ്റി ഗുരുതരമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്​. എന്നാൽ, തൽക്കാലം ആ ഭാഗം പരിഗണിക്കേണ്ടെന്നാണ്​ കോടതി നിലപാട്​. നടപടിക്രമം മാത്രം പരിഗണിച്ചാൽപോലും വളരെ ഗൗരവപ്പെട്ട വിഷയങ്ങൾ ഇൗ ഇടപാടിൽ അടങ്ങിയി​ട്ടുണ്ടെ​ന്നിരിക്കെ തൃപ്​തികരമായ അന്വേഷണവും വിശദീകരണവും ഒഴിവാക്കാനാവില്ലെന്ന അഭിപ്രായം വ്യാപകമാണ്​. മൻമോഹൻ സിങ്​ സർക്കാർ ഒപ്പുവെച്ച കരാർ റദ്ദാക്കുകയും ദോഷകരമായ വ്യവസ്​ഥകളോടെ പുതിയ കരാർ ഉണ്ടാക്കുകയും ഇടപാടിൽ റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്​തതാണ്​ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക്​ അടിസ്​ഥാനം.

വാജ്​പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിൽ കാബിനറ്റ്​ മന്ത്രിമാരായിരുന്ന അരുൺ ഷൂരിയും യശ്വന്ത്​ സിൻഹയും മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണും കോടതിയോട്​ അഭ്യർഥിച്ചത്​, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ റഫാൽ ഇടപാടിനെപ്പറ്റി പൂർണ അ​േന്വഷണം വേണമെന്നാണ്​. ഇതിനെക്കുറിച്ച തീരുമാനമാണ്​ കോടതിയിൽനിന്ന്​ വരാനിരിക്കുന്നത്​. തൽക്കാലം പരിഗണിക്കുന്നില്ലെന്ന്​ കോടതി പറഞ്ഞെങ്കിലും വിലയെപ്പറ്റിയുള്ള സംശയങ്ങളും ചെറുതല്ല. വില വിവരമെല്ലാം രഹസ്യമാണെന്നും അവ പരസ്യപ്പെടുത്തുന്നത്​ രാജ്യസുരക്ഷക്ക്​ ഭീഷണിയാണെന്നും ആദ്യം വാദിച്ച കേന്ദ്ര സർക്കാർ കോടതി കൽപിച്ചപ്പോൾ മു​ദ്രവെച്ച കവറിൽ വിവരങ്ങൾ നൽകുകയാണുണ്ടായത്​. വാസ്​തവത്തിൽ വിലനിർണയവും നിരക്കും ഇത്ര രഹസ്യമാണോ എന്നതു തന്നെ സംശയമാണ്​- അത്​ രഹസ്യമാക്കി വെക്കേണ്ട ബാധ്യത ദസോ കമ്പനിക്കടക്കം ഇല്ലെന്നിരിക്കെ വിശേഷിച്ചും. വില അറിഞ്ഞാൽ ശത്രുക്കൾക്കു വിമാനങ്ങളുടെ സാ​േങ്കതിക നിലവാരം ഉൗഹിച്ചെടുക്കാനാകും എന്നതായിരുന്നു ഒരു വാദം. ഇതു അടിസ്​ഥാനമില്ലാത്തത​
െ​​ത്ര.

എന്തുകൊണ്ടെന്നാൽ നിർമാതാക്കളിൽനിന്ന്​ അപേക്ഷ ക്ഷണിക്കുന്നതിനു മു​േമ്പ തയാറാക്കുന്ന രേഖയിൽ (ആർ.എഫ്​.പി) ആ സാ​േങ്കതിക വിവരങ്ങളെല്ലാം പരസ്യമാക്കിയതാണ്​. വിലയെച്ചൊല്ലി കേ​ന്ദ്രം ഇത്ര രഹസ്യാത്​മകത പുലർത്തു​േമ്പാഴും റദ്ദാക്കിയ കരാറിലുള്ളതിലും എത്രയോ കൂടിയ വിലക്കാണ്​ പുതിയ കരാറുറപ്പിച്ചതെന്ന വിവരം ദസോ കമ്പനിയുടെതന്നെ വാർഷിക റിപ്പോർട്ടിലുണ്ടു താനും. റഫാലിൽനിന്ന്​ വാങ്ങാൻ പോകുന്ന പോർവിമാനങ്ങൾ ഒാരോന്നിനും 670 കോടി രൂപയോളമാണ്​ വില എന്ന്​ സർക്കാർ പാർലമ​െൻറിൽ പറഞ്ഞിരുന്നു. എന്നാൽ, 36 വിമാനങ്ങൾക്ക്​ 60,000 കോടി എന്നാണ്​ ദസോയുടെ വാർഷിക റിപ്പോർട്ടിലുള്ളത്​. ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ അന്വേഷിക്കുന്നത്​ പരിഗണിക്കു​േമ്പാൾ തൽക്കാലം വിലയുടെ കാര്യം കോടതി പരിഗണിക്കുന്നില്ലെങ്കിൽപോലും പുറത്തുവന്ന വൈരുധ്യങ്ങളും സംശയങ്ങളും ചെറുതല്ല. ആ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നതാണ്​ രാജ്യതാൽപര്യത്തിനും സൈന്യത്തി​​െൻറ മനോവീര്യത്തിനും അനുഗുണമാവുക.

ഇടപാടി​​െൻറ വിശദാംശങ്ങളിൽ വരുത്തിയ മാറ്റങ്ങളും നിസ്സാരമല്ല. ദസോ കമ്പനിക്ക്​ കരാറുറപ്പിച്ചത്​ കൂടിയ വിലക്കാണെന്നത്​ മാത്രമല്ല പരാതി. അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കണമെന്നത്​ ഉപാധിയാക്കുകയും ചെയ്​​തത്രെ. ഇവിടെയും രാജ്യതാൽപര്യം ബലികഴിക്കപ്പെട്ടു എന്നാണ്​ പറയപ്പെടുന്നത്​. കാരണം റദ്ദാക്കിയ കരാറിൽ ഹിന്ദുസ്​ഥാൻ എയറോനോട്ടിക്​സ്​ (എച്ച്​.എ.എൽ) ആയിരുന്നു പങ്കാളി. ഇൗ രംഗത്ത്​ നിർമാണപരിചയമുള്ള എച്ച്​.എ.എല്ലിനെ പൊടുന്നനെ മാറ്റിയാണ്​ അംബാനിയുടെ ആർ.എ.ടി.എല്ലിനെ പകരംവെച്ചത്​. വിലയിലെ വൻ വ്യത്യാസം, കരാർ പങ്കാളിയുടെ മാറ്റം എന്നിവക്ക്​ പുറമെയാണ്​ നടപടിക്രമങ്ങളിൽ ഉണ്ടെന്നാ​രോപിക്കപ്പെടുന്ന വീഴ്​ചകൾ. വ്യോമസേനയുടെ ആവശ്യങ്ങൾ നിഷ്​കൃഷ്​ടമായി പരിശോധിച്ചാണ്​ മുൻ സർക്കാർ 126 റഫാൽ വിമാനങ്ങൾക്ക്​ കരാറുറപ്പിച്ചിരുന്നത്. ഇപ്പോഴത്തെ സർക്കാറാക​െട്ട എണ്ണം 36 ആക്കി കുറക്കുക മാത്രമല്ല, വ്യോമസേനയുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല എന്നതും ഗുരുതരമായ ആരോപണമാണ്​. ഇപ്പോൾ സുപ്രീംകോടതി വ്യോമസേന ഉദ്യോഗസ്​ഥരെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ ശരിയായ ഉത്തരങ്ങ​ളല്ല അവരിൽനിന്ന്​ കിട്ടിയത്​ എന്നും ആ​ക്ഷേപമുണ്ട്​. വ്യോമസേന ഉദ്യോഗസ്​ഥർ മാധ്യമങ്ങളോട്​ നേരിട്ട്​ വിശദീകരിക്കുന്ന അസാധാരണമായ നടപടിയും ഇതിനിടെ കണ്ടു.

രാജ്യസുരക്ഷ, അഴിമതി നിർമാർജനം, ഭരണസുതാര്യത, ഭരണകൂടത്തി​​െൻറ വിശ്വാസ്യത തുടങ്ങിയ അനേകം അടിസ്​ഥാനമൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ്​ റഫാൽ കേസ്. പ്രതിരോധ മന്ത്രി മുതൽ വ്യോമസേനവരെ അറിയാതെ കാര്യങ്ങൾ നടന്നതായാണ്​ ആരോപണം. തീരുമാനമറിയിക്കാൻ കോടതി കേസ്​ മാറ്റിവെച്ചിരിക്കെ ഇടപാടിൽ പങ്കാളിയായ ദസോ മേധാവി എറിക്​ ട്രാപിയറുടെ അഭിമുഖം പോലും ആസൂത്രിതമാണെന്നേ കരുതാനാവൂ. ഇത്രയും ഗൗരവപ്പെട്ട ഒരു വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ കരുത്തും പദവിയുമുള്ള ഏജൻസി ഇല്ലെന്നത്​ പോരായ്​മതന്നെയാണ്. അന്വേഷിക്കേണ്ടത്​ സി.ബി.​െഎ ആണ്​- അവരും ആരോപണങ്ങൾക്ക്​ വിധേയമായിരിക്കുകയാണ്​. മാത്രമല്ല, കേന്ദ്ര സർക്കാറിന്​ വിധേയവുമാണ്​ സി.ബി.​െഎ. ഇത്തരം സാഹചര്യത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെക്കുറിച്ച്​ സുപ്രീംകോടതി എടുക്കുന്ന തീരുമാനം ഏറെ പ്രധാനവും ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നതുമാണ്​. ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ്​ രാജ്യം.

Tags:    
News Summary - rafal verdict-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT