ശബരിമല വിധിയിലെ ചോദ്യങ്ങൾ

ജസ്​റ്റിസ് റോഹിങ്​ടൺ നരിമാൻ വ്യക്തമാക്കിയതുപോലെ, ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ പുനഃപരിശോധന ബെഞ്ചിനു മുന്നിലുണ്ടായിരുന്നത് വളരെ ലളിതമായ ചോദ്യമായിരുന്നു: യുവതി പ്രവേശനം അംഗീകരിച്ച അഞ്ചംഗ ഭരണഘടന ബെഞ്ചി​െൻറ വിധി ക്കെതിരെ സമർപ്പിക്കപ്പെട്ട 56 ഹരജികൾ സ്വീകരിക്കണമോ നിരാകരിക്കണമോ? പക്ഷേ, ആ ചോദ്യത്തിന്​ ഉത്തരം പറയുന്നതിനു പക രം ചീഫ് ജസ്​റ്റിസ് രഞ്ജൻ ഗൊഗോയിയും സഹന്യായാധിപരായ ഇന്ദു മൽഹോത്രയും എ.എൻ. ഖൻവിൽകറും പുതിയ ഏഴു ചോദ്യങ്ങൾ കൂടി ഉന ്നയിക്കുകയും അവയ്ക്കുത്തരം കണ്ടെത്താൻ ഏഴംഗ ഭരണഘടന ബെഞ്ചിന് ശിപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു. അവയോട് ജസ്​ റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും ശക്തമായ വിയോജനവും രേഖപ്പെടുത്തിയിരിക്കുന്നു.

എളുപ്പത്തിൽ പരിഹരിക്കാവു ന്ന വിഷയത്തെ സുപ്രീംകോടതി സങ്കീർണമായ ഭരണഘടനാപ്രശ്നമാക്കി മാറ്റിത്തീർത്തിരിക്കുന്നു. ഈ ഭൂരിപക്ഷ വിധിയോടെ മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 25, 26 വകുപ്പുകള​ും ലിംഗസമത്വം ഉറപ്പുവരുത്തുന്ന 14 ാം വകുപ്പും തമ്മിൽ വൈരുധ്യമോ മറ്റോ ഉണ്ടോ എന്ന വ്യക്തതക്കുശേഷമേ ശബരിമലയിലെ വിധിയുടെ പുനഃപരിശോധന തീർപ്പാക്കാനാകൂ. അതി​െൻറ ഭാഗമായി, മുസ്​ലിംസ്ത്രീകളുടെ പള്ളിപ്രവേശനത്തെയും പാഴ്​സി, ബോറ സ്ത്രീകളുടെ ആചാരങ്ങളെയും കോടതി ശബരിമല യുവതിപ്രവേശന പ്രശ്നത്തോട് ചേർത്തുനിർത്തിയിരിക്കുന്നു. ആചാരങ്ങളിൽ അവസാനവാക്ക് പുരോഹിതർക്കോ കോടതിക്കോ ഹിന്ദുക്കളിലെ വിഭാഗങ്ങളുടെ നിർവചനമെന്താണ് തുടങ്ങി മത സ്വാതന്ത്ര്യവും വിശ്വാസവൈവിധ്യങ്ങളുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങൾക്കുള്ള ഭരണഘടനപരമായ ഉത്തരം തേടാൻ തീരുമാനിച്ചിരിക്കുകയാണ് പരമോന്നത കോടതി.

പുനഃപരിശോധന ഹരജികൾ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിനുപകരം വിഷയത്തെ സങ്കീർണമായ ഭരണഘടനാ പ്രശ്നമായി വികസിപ്പിച്ചതി​െൻറ താൽപര്യങ്ങൾ ഇപ്പോഴും അവ്യക്തമാണ്. ഏക സിവിൽകോഡിലേക്ക് ഒരിടനാഴി ഈ വിധിന്യായത്തിൽ ഒളിഞ്ഞിരിക്കു​െന്നന്ന വിമർശനം നിയമവിദഗ്​ധരിൽ ചിലർ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. കാരണം, മുൻ ചീഫ്​ ജസ്​റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചി​െൻറ ഉത്തരവി​െൻറ ഭരണഘടനാ സാധുതതന്നെ സംശയാസ്പദമാക്കിയ ചീഫ് ജസ്​റ്റിസ് ​െഗാഗോയിയുെട വിധിന്യായം സുപ്രീംകോടതിയുടെ ഇതഃപര്യന്തമുള്ള കീഴ്വഴക്കങ്ങൾക്കും ന്യായവിധികൾക്കും ഭിന്നമാ​െണന്ന് ശക്തമായ വിമർശനക്കുറിപ്പ് എഴുതിയിരിക്കുന്നത് സഹപ്രവർത്തകരായ ജസ്​​റ്റിസ് നരിമാനും ജസ്​റ്റിസ് ചന്ദ്രചൂഡുമാണ്.

1975 ൽ ജസ്​റ്റിസ് വി.ആർ കൃഷ്ണയ്യരുടെ വിധിയും 2013ലെ സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് ​െഗാഗോയിയുടെ വിധിയെ ഖണ്ഡിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഈ ബെഞ്ചി​​െൻറ മുന്നിലുള്ളത് ശബരിമലയിലെ യുവതി പ്രവേശനം മാത്രമാ​െണന്നും ബെഞ്ചി​െൻറ പരിഗണനവിഷയങ്ങളല്ലാത്ത മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും പാഴ്​സി സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതുമായി കൂട്ടിക്കെട്ടുന്നത് അനാവശ്യമാ​െണന്ന വിയോജനവും അവരുടെ വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ മതപരമായ വൈവിധ്യങ്ങളിലും വിശ്വാസപരമായ വൈജാത്യങ്ങളിലും കുറ്റകരമായ അത്യാചാരങ്ങളില്ലെങ്കിൽ യുക്തികൊണ്ടളന്ന് അവ നിഷേധിക്കുന്ന രീതി നിരുത്സാഹപ്പെടുത്തുന്നതാണ് ഭരണഘടനയും കോടതിയുടെ കീഴ്വഴക്കങ്ങളും. പൗരന്മാരുടെ വിശ്വാസസ്വാതന്ത്ര്യവും മനുഷ്യാന്തസ്സി​െൻറ ഭാഗമായി ഉൾക്കൊള്ളുന്നതാണ് രാജ്യത്തി​െൻറ ഭരണഘടനാ ധാർമികതയും. ശബരിമലയിലെ യുവതിപ്രവേശനത്തിന് അനുവാദം നൽകി ഹിന്ദു പൊതു ആരാധനസ്ഥല ചട്ടത്തിലെ മൂന്ന്​ (ബി) വകുപ്പ് ഭരണഘടനയും 25ാം വകുപ്പിന് വിരുദ്ധമായി വിധിക്കുമ്പോഴും വിശ്വാസ, ആചാരവൈവിധ്യങ്ങൾക്കുള്ള അവകാശത്തെ സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. 2018 സെപ്റ്റംബർ 28ലെ വിധിയിൽ യുവതികളുടെ പ്രവേശനം തടയുന്നത് ഹിന്ദുമതത്തി​െൻറ അനുപേക്ഷണീയ ആചാരമ​െല്ലന്നും അതുകൊണ്ടുതന്നെ ഭരണഘടനയുടെ പരിരക്ഷക്ക് അർഹതയില്ലെന്നും പറഞ്ഞാണ് കോടതി ശബരിമലയിൽ യുവതിപ്രവേശനത്തിന് അനുവാദം നൽകുന്നത്.

ക്ഷേത്രം പ്രത്യേക മതവിഭാഗത്തിേൻറതാണങ്കിൽ ഈ സംരക്ഷണത്തിന് അവകാശമുണ്ടെന്നും അതല്ലാത്തതിനാലാണ് നിയമം ബാധകമാകുന്നതെന്നും കോടതി 2018 സെപ്റ്റംബറിലെ വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരം ഹിന്ദുമതാധിഷ്ഠിതമല്ലെന്ന കോടതിയുടെ തീർപ്പ് ചോദ്യം ചെയ്യാനും എത്തിച്ചേരുന്ന പരമോന്നത വിധിയെ വിമർശിക്കുവാനുമുള്ള സ്വാതന്ത്ര്യവും ഹിന്ദുമത വിശ്വാസികൾക്കുണ്ട്. അഞ്ചംഗ ​െബഞ്ചി​​െൻറ വിധി പുനഃപരിശോധിക്കാനുള്ള നിയമപോരാട്ടം സുപ്രീംകോടതി അർധവിരാമത്തിൽ നിർത്തിയ സാഹചര്യത്തിൽ യുവതിപ്രവേശനത്തിന് സ്​റ്റേ ഉണ്ടോ ഇ​േല്ല എന്ന് വ്യക്തത വരുത്താൻ സർക്കാറിനോ സമുദായ സംഘടനകൾക്കോ ഇനിയും പരമോന്നത കോടതിയെ സമീപിക്കാവുന്നതാണ്. എന്നാൽ, നിയമം കൈയിലെടുത്ത് സംസ്ഥാനത്തെ ബന്ദിയാക്കാനും രാഷ്​ട്രീയ മുതലെടുപ്പ് നടത്താനും ആരെയും അനുവദിച്ചുകൂടാ.

36ഓളം സ്ത്രീകൾ ശബരിമല സന്ദർശനത്തിന് കേരള സർക്കാറിനോട് ഓൺലൈനിലൂടെ സംരക്ഷണമാവശ്യപ്പെട്ടിരിക്കു​െന്നന്ന വാർത്തയും ബാബരി ഭൂമി കേസിൽ സുപ്രീംകോടതിയുടെ വിധി പരമോന്നതമാ​െണന്നും മറുവാക്കു ചൊല്ലാതെ അംഗീകരിക്കണമെന്നും ഉപദേശിച്ച ബി.ജെ.പി ശബരിമലയിൽ എന്തുവിലകൊടുത്തും സത്രീകളുടെ പ്രവേശനം തടയുമെന്നു നടത്തുന്ന പ്രഖ്യാപനവും ഈ മണ്ഡലകാലവും കഴിഞ്ഞ വർഷത്തേതിനു സമാനമായ രീതിയിൽ സംഘർഷഭരിതമാകാനുള്ള സാധ്യതയിലേക്ക് നയിക്കുമോ എന്ന ആശങ്ക ബലപ്പെടുത്തുന്നതാണ്. ജസ്​റ്റിസ് നരിമാൻ കഴിഞ്ഞ മണ്ഡലകാലത്തെ സമരസംഘർഷങ്ങളെ നിരീക്ഷിച്ചത് സുപ്രീംകോടതി വിധിയുടെ അട്ടിമറിപ്രവർത്തനമായാണ്. ഇത്തരമൊരു അട്ടിമറി പ്രവർത്തനത്തിന് ഇനി കേരളം സാക്ഷിയാകരുത്. സംയമനം പാലിക്കാനും നിയമത്തെ അംഗീകരിക്കാനും എല്ലാവർക്കും എല്ലായ്​പോഴും ഒരുപോലെ ബാധ്യതയുണ്ട്​.

Tags:    
News Summary - Sabarimala Women Entry Supreme Court -Malayalam Articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT