രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഏറ്റവും പിറകിൽ മുസ്ലിംകളാണെന്ന് ബി.ജെ.പി സർക്കാറും. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് വിശദമായ ‘റോഡ് മാപ്’ തയാറാക്കാനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷൻ നിയോഗിച്ച പ്രത്യേക പഠനസമിതിയാണ് മുസ്ലിം വിദ്യാഭ്യാസ ശോച്യാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. 2011ലെ സെൻസസ് അനുസരിച്ച് 68.53 ശതമാനമാണ് മുസ്ലിംകളുടെ സാക്ഷരത നിരക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ ശരാശരി 72.98 ശതമാനമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ 20 വയസ്സ് പൂർത്തിയായ യുവാക്കളിൽ ബിരുദമോഡിേപ്ലാമയോ നേടിയവർ ഏഴു ശതമാനമാണെങ്കിൽ മുസ്ലിംകളിൽ അത് നാലു ശതമാനത്തിലും താഴെയാണ്. വിദ്യാഭ്യാസത്തിൽ ഏറെ പിന്നാക്കമാണ് മുസ്ലിംകളുടെ സ്ഥിതിയെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയോടൊപ്പം മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതും പ്രധാന കാരണമാണെന്നും സമിതി പറയുന്നു.
കേന്ദ്ര പാർലമെൻററികാര്യ വകുപ്പിലെ മുൻ സെക്രട്ടറി അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിലാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം 11 അംഗ സമിതിയെ നിയോഗിച്ചത്. വിദ്യാഭ്യാസ വിചക്ഷണരും മുൻ എം.പിമാരും ബാങ്കർമാരും അടങ്ങുന്ന സമിതി പ്രശ്നപരിഹാരത്തിന് നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. ത്രിതല വിദ്യാലയ സംവിധാനമാണ് പ്രധാന നിർദേശം. താഴെത്തട്ടിൽ 211 സ്കൂളുകൾ, അതിനു മുകളിൽ 25 കമ്യൂണിറ്റി കോളജുകൾ, അതിനും മീതെ അഞ്ചു മികച്ച ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിങ്ങനെയാണ് രാജ്യത്തെ ന്യൂനപക്ഷകേന്ദ്രീകൃത മേഖലകളിലേക്ക് നിർദേശിച്ച ത്രിതല പരിഷ്കരണ സംവിധാനം. ശാസ്ത്രം, വൈദ്യം, സാേങ്കതികവിദ്യ എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ഗവേഷണതലത്തിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾ എന്നിവയോടു കൂടിയ അഞ്ചു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ സംവിധാനിക്കണം. സി.ബി.എസ്.ഇ കരിക്കുലത്തിൽ കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളുടെ രീതിയിലാണ് സ്കൂളുകൾ പ്രവർത്തിക്കേണ്ടത്. ന്യൂനപക്ഷകേന്ദ്രിതമായ രാജ്യത്തെ 167 ജില്ലകളിലെ ന്യൂനപക്ഷകേന്ദ്രിത ബ്ലോക്കിലും 44 ന്യൂനപക്ഷകേന്ദ്രിത നഗരങ്ങളിലുമാണ് സ്കൂളുകൾ സ്ഥാപിക്കേണ്ടത്. കുട്ടികളുടെ വരവ് ഉറപ്പുവരുത്താൻ രാവിലെ 9.30ന് പ്രവർത്തനസമയം തുടങ്ങാനും ശിപാർശയുണ്ട്.മുസ്ലിം കുട്ടികൾക്ക് രാവിലെ പ്രാഥമിക മതപാഠശാലകളിൽ പോകാനുള്ള സൗകര്യംകൂടി കണക്കിലെടുത്താണിത്.
ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗത്ത് ഏെറ പിന്നാക്കമാണെന്നതിന് സ്ഥിരീകരണത്തിെൻറ ആവശ്യമില്ല. 2006ൽ യു.പി.എ ഗവൺമെൻറിെൻറ കാലത്ത് പുറത്തുവന്ന രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾക്ക് പത്തു വർഷം കഴിഞ്ഞ് അടിവരയിടുകയാണ് മൗലാന ആസാദ് ഫൗണ്ടേഷൻ സമിതി. ഇതിന് മുൻകൈയെടുക്കുകയും സമിതിയുടെ ശിപാർശകൾ സ്വാഗതംചെയ്യുകയും ചെയ്തത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെന്നതു മാത്രമാണ് റിപ്പോർട്ടിെൻറ എടുത്തുപറയാവുന്ന സവിശേഷത. സ്വാതന്ത്ര്യത്തിെൻറ ആറു പതിറ്റാണ്ടിനു ശേഷവും അതിശോച്യമായി തുടരുന്ന മുസ്ലിം സ്ഥിതിയുടെ വസ്തുനിഷ്ഠ റിപ്പോർട്ട് സച്ചാർ കമ്മിറ്റി പുറത്തുവിട്ടപ്പോൾ അതിനെ അവാസ്തവികമെന്നും മുസ്ലിം പ്രീണനമെന്നും പറഞ്ഞ് വ്യാപക പ്രചാരണം നടത്തിയതാണ് ബി.ജെ.പി നേതാക്കൾ. സച്ചാർ ശിപാർശകൾക്കനുസൃതമായി മുസ്ലിം ക്ഷേമനടപടികൾ കൈക്കൊള്ളുന്നത് രാജ്യത്തെ ശിഥിലമാക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പും ഭീഷണിയും. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധവികാരം കുത്തിവെക്കുന്നതിന് സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ ‘പ്രീണനവശം’ ചൂണ്ടി ബി.െജ.പി പരമാവധി ശ്രമിച്ചിട്ടുണ്ട്. അതേ കക്ഷിയാണ് ഇപ്പോൾ മുസ്ലിം പിന്നാക്കാവസ്ഥ സ്ഥിരീകരിച്ച് പരിഹാരക്രിയ നിർദേശിക്കുന്നത്. 2019ലെ പാർലമെൻറ് െതരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുസ്ലിംകെള ‘പ്രീണിപ്പിക്കാനുള്ള’ നീക്കമാണോ ഇതെന്ന് മുസ്ലിം നേതാക്കളിലൊരു വിഭാഗം സന്ദേഹിക്കുന്നത് വെറുതെയല്ല. അങ്ങനെയാണെങ്കിലും മുസ്ലിം സ്ഥിതിയുടെ നേർക്ക് പ്രീണനപ്രചാരണ നേതാക്കളിലൊരാളായ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ കണ്ണുതുറപ്പിക്കാനെങ്കിലും പുതിയ റിപ്പോർട്ട് ഉതകിയെങ്കിൽ നന്നായേനെ. അവശവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക വിഷയങ്ങളിൽ രാഷ്ട്രം പ്രത്യേക താൽപര്യമെടുക്കുമെന്നും സാമൂഹിക അനീതി, ചൂഷണം എന്നിവയിൽനിന്നു സംരക്ഷിക്കുമെന്നും 46ാം ഖണ്ഡികയിൽ ഉറപ്പുനൽകുന്ന ഭരണഘടനയെ പരിഹസിക്കുകയാണ് പ്രീണനാരോപണത്തിലൂടെ തങ്ങൾ ചെയ്യുന്നെതന്ന തിരിച്ചറിവ് ഇനിയെങ്കിലും ബി.ജെ.പി നേതാക്കൾക്കുണ്ടാകണം.
സച്ചാർ റിപ്പോർട്ടിൽ മുസ്ലിം സാക്ഷരത 59.1 ശതമാനമായിരുന്നത് ഇപ്പോഴും 68.53 ശതമാനത്തിലെത്തിയിേട്ടയുള്ളൂ. വിദ്യാഭ്യാസത്തിലും നേരിയൊരു മാറ്റമുണ്ട്. എന്നാൽ, ഇത് ഗവൺമെൻറിെൻറ കാര്യക്ഷമമായ ഇടപെടലിലേറെ, റിപ്പോർട്ടിനെ തുടർന്നു മുസ്ലിം സമുദായത്തിൽ ഉളവായ ഉണർവും ശാക്തീകരണപ്രവർത്തനങ്ങളും മൂലമാണെന്നു പറയുന്നതാവും ശരി. സച്ചാർ റിപ്പോർട്ട് കൊണ്ടാടിയ കോൺഗ്രസ് തദടിസ്ഥാനത്തിൽ പരിഹാരശ്രമങ്ങൾക്ക് വ്യവസ്ഥാപിതമായ രീതിയിൽ ഒന്നും ചെയ്തില്ല. കേന്ദ്ര മാനവശേഷി വികസന സഹമന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിഷയങ്ങൾ ശ്രദ്ധിക്കാനായി ഉന്നതതല സമിതിയെ നിയോഗിച്ചു. കാബിനറ്റ് മന്ത്രിയുടെ മേൽനോട്ടത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവലോകനത്തിന് ദേശീയ സമിതിയുണ്ടാക്കി. ഇതൊക്കെയായിട്ടും ഫലമെന്ത് എന്നതിെൻറ കൃത്യമായ ഉത്തരമാണ് പത്തു വർഷം കഴിഞ്ഞ് ബി.ജെ.പി ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട്. സച്ചാർ റിപ്പോർട്ടിെൻറ ഗുണങ്ങളെക്കാൾ കെടുതികളാണ് മുസ്ലിംകൾ നേരിട്ടത്. മുസ്ലിം പ്രീണനത്തിനായി ഗവൺമെൻറ് തലത്തിൽ കിണഞ്ഞു ശ്രമിക്കുകയാണെന്നൊരു തോന്നലും അതുവഴി മുസ്ലിംകൾക്കെതിരെ പകയും ഇതര ജനവിഭാഗങ്ങൾക്കിടയിൽ വ്യാപിപ്പിക്കാൻ ബി.ജെ.പി സച്ചാർ റിപ്പോർട്ട് ആയുധമാക്കി. ഇനിയിപ്പോൾ ബി.ജെ.പിയുടെ സ്വന്തം സമിതി ശിപാർശകൾ ഇൗ വർഗീയവെറിക്ക് ആക്കംകൂട്ടുമോ അതല്ല, മുസ്ലിം വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് കാര്യഗൗരവമായ പരിഹാരമായി മാറുമോ എന്നതാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.