2018 േമയ് 23ന് കർണാടകയുടെ 18ാമത് മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യൻ പാർലമെൻററി രാഷ്ട്രീയ ചരിത്രത്തിലെ വ്യത്യസ്തമായൊരു ഏടാണ്. ആ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയായിരുന്നു. പേക്ഷ, കേവല ഭൂരിപക്ഷമില്ലാത്തതിനാൽ അവർക്ക് ഭരണം പിടിക്കാനായില്ല; ഇതര പാർട്ടിനേതാക്കളെ 'ചാക്കിലാക്കാ'ൻ അമിത് ഷാ നടത്തിയ 'ഒാപറേഷൻ താമര' ഫലം കണ്ടതുമില്ല. മറുവശത്താകെട്ട, തെരഞ്ഞെടുപ്പു ഗോദയിൽ എതിർപക്ഷത്തായിരുന്ന കോൺഗ്രസ് അവസരോചിതമായി 'കുമരണ്ണ'ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതോടെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുകയും കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതെളിയുകയുമായിരുന്നു.
നിയമനിർമാണ സഭയിൽ മാജിക് നമ്പർ തികക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ നടത്താറുള്ള ചാക്കിട്ടുപിടിത്തം, തെരഞ്ഞെടുപ്പാനന്തര സഖ്യം തുടങ്ങിയ നീക്കങ്ങളിലൊന്നും അസാധാരണമായി ഒന്നുമില്ല; അതിനൊക്കെ എത്രയോ തവണ ഇന്ത്യൻജനത സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാൽ, കുമാരസ്വാമിയുടെ കാര്യം വ്യത്യസ്തവും ചരിത്രപരവുമായത് ആ സമയത്ത് അദ്ദേഹം കൈക്കൊണ്ട ക്രിയാത്മക സമീപനംകൊണ്ടാണ്. സംഘ്പരിവാറിനെ കെട്ടുകെട്ടിച്ച് ഭരണത്തിലേറിയ അദ്ദേഹം, തെൻറ സത്യപ്രതിജ്ഞ ചടങ്ങിനെ ഫാഷിസ്റ്റ്വിരുദ്ധ കൂട്ടായ്മയുടെ വേദികൂടിയാക്കി മാറ്റി. രാജ്യത്തെ ഏതാണ്ടെല്ലാ മതേതര കക്ഷി നേതാക്കളും പെങ്കടുത്ത ആ ചടങ്ങ്, സംഘ് ഭരണകൂടത്തിനെതിരായ വിശാല സഖ്യത്തിെൻറ അനൗദ്യോഗിക പ്രഖ്യാപന വേദികൂടിയായി മാറി.
ഒരുപേക്ഷ, ആ സഖ്യം മുന്നോട്ടുപോയിരുന്നുവെങ്കിൽ തൊട്ടടുത്ത വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം മറ്റൊന്നായേനെ. സംഭവിച്ചത് മറിച്ചാണ്: അത്തരമൊരു സഖ്യത്തിെൻറ അഭാവത്തിൽ രാജ്യം മോദിക്ക് രണ്ടാമൂഴം സമ്മാനിച്ചു; കന്നഡ ദേശത്തെ മതേതര സഖ്യം പൊളിഞ്ഞ് കുമാരസ്വാമിക്ക് ഭരണം നഷ്ടമാവുകയും ചെയ്തു. ഇതിപ്പോൾ ഒാർക്കുന്നത്, മോദി ഭരണത്തിനെതിരായ മറ്റൊരു സഖ്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. സംഘ്പരിവാറിെൻറ നയങ്ങൾക്കെതിരായ പൊതുകൂട്ടായ്മ എന്നനിലയിൽ പ്രവർത്തിച്ചുപോരുന്ന 'രാഷ്ട്ര മഞ്ച്', അതിെൻറ പ്രവർത്തന പദ്ധതികൾ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിെൻറ കൃത്യമായ സൂചന നൽകുന്നുണ്ട് ഇൗ വാർത്തകൾ.
എൻ.സി.പി നേതാവ് ശരദ് പവാറിെൻറ ഡൽഹിയിലെ വസതിയിൽ ചൊവ്വാഴ്ച ചേർന്ന 'രാഷ്ട്ര മഞ്ചി'െൻറ യോഗമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ബഹുസ്വര ഇന്ത്യയുടെ ആത്മാവിനെയും അന്തസ്സത്തയെയും ഉൾക്കൊള്ളുകയും മാനിക്കുകയും ചെയ്യുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും ട്രേഡ്യൂനിയൻ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടായ്മ എന്നനിലയിലാണ് 2018 ജനുവരിയിൽ 'രാഷ്ട്ര മഞ്ചി'ന് രൂപം നൽകിയത്. പ്രസ്ഥാനത്തിന് തുടക്കം കുറിക്കുേമ്പാൾ രാജ്യത്തെ മിക്കവാറും പ്രതിപക്ഷ- മതേതര കക്ഷികളെല്ലാം അതിനോട് സഹകരിച്ചിരുന്നു.
അക്കാലത്ത് ബി.ജെ.പിയുമായി അകന്നുകഴിഞ്ഞിരുന്ന മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ തൃണമൂൽ പക്ഷക്കാരനുമായ യശ്വന്ത് സിൻഹ കൺവീനർ സ്ഥാനത്തുവന്നതോടെ, മോദി സർക്കാറിെൻറ പലവിധത്തിലുള്ള ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ കാര്യമായി ശബ്ദമുയർത്താനും സംഘത്തിനായി. കഴിഞ്ഞ വർഷം, സി.എ.എ- എൻ.ആർ.സി നിയമങ്ങൾക്കെതിരെ 'മഞ്ച്' നടത്തിയ 'ഗാന്ധി ശാന്തിയാത്ര' അതിലൊന്നാണ്. ഇക്കഴിഞ്ഞ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും യശ്വന്ത് അടക്കമുള്ളവർ ബി.ജെ.പിക്കെതിരെ 'മഞ്ചി'നെ ഉപയോഗിച്ചിട്ടുണ്ട്; അത് ഫലം കാണുകയും ചെയ്തു.
ഇൗ രാഷ്ട്രീയേതര മതേതര കൂട്ടായ്മയെ, വിശാലമായൊരു മോദിവിരുദ്ധ സഖ്യമാക്കി പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് ശരദ് പവാറിെൻറ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് കരുതേണ്ടത്.ലോക്സഭ തെരഞ്ഞെടുപ്പിന് ഇനിയും മൂന്നു വർഷം ശേഷിക്കെ, വിശാലമായൊരു ക്രിയാത്മക പ്രതിപക്ഷത്തെ രൂപപ്പെടുത്താനുള്ള ശ്രമമായി ഇതിനെ വിലയിരുത്തിയാലും തെറ്റാവില്ല. ആ അർഥത്തിൽ ഇൗ നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. പേക്ഷ, കാലങ്ങളായി കണ്ടുവരുന്ന പ്രതിപക്ഷത്തിെൻറ സഹജ ദൗർബല്യങ്ങൾക്ക് ഇവിടെയും മാറ്റമില്ല.
പവാർ വിളിച്ചുചേർത്ത യോഗത്തിൽ, പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിെൻറ ഒരൊറ്റ പ്രതിനിധിയുമുണ്ടായിരുന്നില്ല. അതിെൻറ കാരണം ഇനിയും വ്യക്തമല്ലെങ്കിലും, കോൺഗ്രസിെൻറ അഭാവത്തിലൊരു വിശാല പ്രതിപക്ഷമെന്ന ആശയം ഒട്ടും ആശാസ്യകരമായിരിക്കില്ല. മതേതരപക്ഷത്തു നിലയുറപ്പിക്കുന്ന ഏതൊരു ചെറുകക്ഷിയെയും ഒപ്പം ചേർത്തുപിടിക്കേണ്ട ഇൗ നിർണായക സന്ദർഭത്തിൽ, പിന്നെയും മൂപ്പിളമ തർക്കത്തിൽ അഭിരമിക്കാനാണ് ഇൗ 'പരിണിതപ്രജ്ഞ'രുടെ ഭാവമെങ്കിൽ സഹതപിക്കാനേ നിർവാഹമുള്ളൂ.
ഒരർഥത്തിൽ, ഇതുപോലുള്ള ഭിന്നിപ്പുകൂടിയാണ് രാജ്യത്ത് ഫാഷിസത്തിന് വളമൊരുക്കിയത്. നിലവിൽ, നമ്മുടെ രാജ്യത്ത് ഒരു പ്രതിപക്ഷമില്ല എന്നുതന്നെ പറയേണ്ടിവരും. പാർലമെൻറിൽ എൻ.ഡി.എയുടെ മൃഗീയ ഭൂരിപക്ഷവും എതിർപക്ഷത്തിെൻറ െഎക്യമില്ലായ്മയുമെല്ലാം പ്രതിപക്ഷം എന്ന ആശയത്തെത്തന്നെ മായ്ച്ചുകളഞ്ഞിരിക്കുന്നു. ഇൗ മാറ്റം ജനാധിപത്യത്തിൽനിന്ന് ഫാഷിസത്തിലേക്കുള്ളതാണ്. അതിനെ തടയിടാൻ ക്രിയാത്മകമായൊരു െഎക്യനിര ഉയർന്നുവരുകയേ മാർഗമുള്ളൂ.
പൊതുശത്രുവിനെ നേരിടാൻ സർവ ആശയ, അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് പരസ്പരം കൈകോർക്കാൻ മതേതര പ്രസ്ഥാനങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിയിരിക്കുന്നു. അത്തരത്തിലൊരു െഎക്യസംഘമാകാൻ 'രാഷ്്ട്ര മഞ്ചി'ന് സാധിക്കുമോ എന്നതാണ് ചോദ്യം. ജനാധിപത്യത്തിെൻറ വീണ്ടെടുപ്പിനുള്ള അവസാന വഴിയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.