ഇറാനെതിരായ യു.എസ് ഉപരോധത്തിെൻറ ദുഷ്ഫലങ്ങൾ ആദ്യമനുഭവിക്കുക ആ രാജ്യത്തിലെ സാധാരണക്കാരും തുടർന്ന് അന്താരാഷ്ട്ര സമൂഹവുമായിരിക്കും. നിയമപരമായോ ധാർമികമായോ ന്യായീകരിക്കാനാവാത്ത ഇൗ നടപടിക്ക് രാജ്യാന്തരതലത്തിൽ ഫലപ്രദമായ ചെറുത്തുനിൽപുണ്ടായില്ല എന്നത് െഎക്യരാഷ്ട്രസഭ അടക്കമുള്ള ആഗോള വേദികളുടെ പൂർണ പരാജയം വിളംബരം ചെയ്യുന്നു. യു.എന്നിനും മുകളിൽ സ്വയം പ്രതിഷ്ഠിച്ച യു.എസിെൻറ അഹന്തയുടെ പ്രതിഫലനമാണ് ഏറ്റവും പുതിയ ഉപരോധവും അതിൽനിന്ന് ചിലർക്ക് ട്രംപ് ഭരണകൂടം സദയം അനുവദിച്ച ഇളവുകളും.
ഇറാെൻറ നിർമാണ മേഖല, ചരക്കുകൾ, ഉൗർജം, ധനകാര്യം തുടങ്ങിയവയെ ഉന്നമിട്ടുള്ള ഉപരോധം അമേരിക്കയുടെയും ട്രംപിെൻറയും രാഷ്ട്രീയ തീരുമാനമാണ്. 2010 മുതൽ 2012 വരെ ഒബാമ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധത്തിനൊടുവിലാണ് യു.എസും മറ്റു രാജ്യങ്ങളും ചേർന്ന് ഇറാനുമായി സംയുക്ത കർമപദ്ധതി (ജെ.സി.പി.ഒ.എ) ഒപ്പുവെക്കുകയും യു.എസ് ഉപരോധം എടുത്തുകളയുകയും ചെയ്തത്. എന്നാൽ, ട്രംപ് അധികാരമേറ്റ ശേഷം ഇറാനുമായുണ്ടാക്കിയ കരാർ ഏകപക്ഷീയമായി റദ്ദാക്കി; ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. കരാറിൽ ഭാഗഭാക്കായ മറ്റൊരു രാജ്യവുമായും കൂടിയാലോചിക്കാതെ എടുത്ത റദ്ദാക്കൽ തീരുമാനത്തെ യൂറോപ്യൻ രാജ്യങ്ങൾ തള്ളിപ്പറഞ്ഞെങ്കിലും അതിെൻറ തുടർച്ചയായി വന്ന ഉപരോധത്തോട് ശക്തമായ പ്രതികരണമുണ്ടായില്ല. ജനാധിപത്യം എത്രതന്നെ കുറവായാലും ലോകരാഷ്ട്രങ്ങളുടെ പൊതുവേദിയായ യു.എന്നിനെ ഇടപെടുവിക്കാനോ
അതിനുവേണ്ടി രാജ്യങ്ങളെ സംഘടിപ്പിക്കാനോ ആരുമുണ്ടായില്ല. യു.എന്നിനെ നിർജീവമാക്കുകയും യു.എസിെൻറ ഏകപക്ഷീയ തീരുമാനങ്ങൾക്ക്
വഴങ്ങുകയും ചെയ്യുക വഴി മറ്റു രാജ്യങ്ങൾ സ്വന്തം ദീർഘകാല താൽപര്യങ്ങളാണ് ബലികഴിക്കുന്നത്. ഉപരോധത്തിൽ പങ്കാളിയാകണമെന്ന് മുമ്പ് ട്രംപ് ആവശ്യപ്പെട്ടപ്പോൾ യു.എൻ ഉപരോധം മാത്രമേ സ്വീകാര്യമാകൂവെന്നും ‘ഏകപക്ഷീയ’ ഉപരോധം സ്വീകാര്യമല്ലെന്നും ഉശിരോടെ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ട്, ഏതാനും മാസങ്ങൾക്കകം കടുത്ത ഉപരോധങ്ങളുടെ പട്ടികയുമായി ട്രംപ് മുന്നോട്ടുപോയപ്പോൾ നമ്മൾ ഇളവിനായുള്ള അപേക്ഷഫോറം പൂരിപ്പിച്ച് വൈറ്റ് ഹൗസിനു മുന്നിൽ സമർപ്പിച്ച് കീഴടങ്ങി.
ഇളവ് പുതുക്കണെമങ്കിൽ ആറുമാസം കഴിഞ്ഞ് രാജ്യങ്ങൾ വീണ്ടും അപേക്ഷിക്കണമെന്നും അന്ന് അവരുടെ സ്വഭാവവും അനുസരണശീലവും നോക്കി തീരുമാനിക്കുമെന്നും യു.എസ് പറഞ്ഞിട്ടുണ്ട്. ഇന്ത്യക്കു പുറമെ ചൈന അടക്കമുള്ള എട്ടു രാജ്യങ്ങൾക്കാണ് കരുണാമയനായ ട്രംപ് ചില താൽക്കാലിക ഒഴിവുകൾ നൽകിയിട്ടുള്ളത്. ജനസംഖ്യയിലും സമ്പദ്ഘടനയിലും വ്യാപാര ശേഷിയിലും കരുത്തുറ്റ ഇൗ നാടുകൾക്ക് യു.എസ് എന്ന മാടമ്പി രാജ്യത്തിെൻറ ഇൗ സാമ്പത്തിക കടന്നുകയറ്റത്തെ ചോദ്യം ചെയ്യാനായിട്ടില്ല. യു.എസിെൻറ രീതികളോട് യോജിപ്പില്ലാത്ത രാജ്യങ്ങൾ തമ്മിൽ ധാരണയില്ല എന്നതാണ് കാരണം. ഇൗ ദൗർബല്യം തന്നെയാണ് യു.എസിെൻറ കരുത്തും. ഒരു നിലക്ക്, യു.എസ് ഉപരോധം അവർക്കൊരു അവസരമാകേണ്ടതാണ്. ഒബാമയുടെ കാലത്തെ ഇറാൻ വിരുദ്ധ ഉപരോധത്തെ മറികടക്കാൻ ഡോളർ വിനിമയത്തിനു പകരമായി ബദൽ രീതികൾ തേടിയിരുന്നു രാജ്യങ്ങൾ. എണ്ണ വാങ്ങുേമ്പാൾ രൂപയിലും റിയാലിലുമായി വില നൽകാൻ ധാരണയായതാണ്- ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മിയാണത്രെ ഇത് വിജയിക്കാതിരിക്കാൻ കാരണം.
യൂറോപ്യൻ യൂനിയൻ, ചൈന, റഷ്യ തുടങ്ങിയവയും പ്രത്യേക വിനിമയ രീതിയെപ്പറ്റി ആലോചിച്ചിരുന്നു. കൂടുതൽ ജാഗ്രതയോടെയും ആസൂത്രിതമായും ഒരു പ്രവർത്തനരീതി ആവിഷ്കരിക്കാൻ യു.എസ് ഇതര രാജ്യങ്ങൾക്ക് കഴിയേണ്ടതാണ്. വൈറ്റ് ഹൗസിലെ വിവരക്കേടുകൾക്കെല്ലാം സമ്മതമൊപ്പിട്ടുകൊടുക്കുന്ന രാജ്യങ്ങളെങ്ങനെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളാകും?
ഉപരോധമേർപ്പെടുത്താൻ യു.എസിന് (പ്രത്യേകിച്ച് ട്രംപിെൻറ യു.എസിന്) ഉള്ള ധാർമികാവകാശവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ, മാധ്യമ നിയന്ത്രണങ്ങൾ എന്നിവ മുതൽ ആ രാജ്യത്തിനുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറയുന്ന ആണവായുധ പദ്ധതിവരെ ട്രംപിന് പിടിക്കുന്നില്ലത്രെ. ആണവ നിരായുധീകരണത്തിൽ പങ്കുകൊള്ളാത്ത, റഷ്യയുമായുണ്ടായിരുന്ന മിസൈൽ നിർമാർജന കരാറിൽ നിന്നുവരെ ഏകപക്ഷീയമായി പിൻവാങ്ങിയ ട്രംപ് ഇങ്ങനെ ‘സദാചാരം’ പ്രസംഗിക്കുന്നത് തന്നെ പരിഹാസ്യമാണ്. ലോകരാജ്യങ്ങൾ നിസ്സംഗത വെടിഞ്ഞ് ഉണരണം. ഉപരോധങ്ങൾക്ക് ചില മാനദണ്ഡങ്ങൾ ആവശ്യമാണ്.
ഒന്നാമത്, അത് ഏതെങ്കിലും രാജ്യം ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നതാകരുത്. രണ്ടാമത്, ജനതകൾക്കും ഇതര രാഷ്ട്രങ്ങൾക്കും കടുത്ത ഭീഷണിയായി നിലകൊള്ളുന്ന ഭരണകൂടങ്ങളെയാണ് ഉപരോധം ലക്ഷ്യംവെക്കേണ്ടത്. ആ നിലക്ക് നോക്കിയാൽ ഇന്ന് ഉപരോധം ഏർപ്പെടുത്തേണ്ടത് സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിനെതിരെയാണ്. എന്നാൽ 1980കളിൽ, വർണവിവേചനത്തിെൻറ പേരിൽ ദക്ഷിണാഫ്രിക്കക്കെതിരെ യു.എൻ ആഭിമുഖ്യത്തിൽ ഉപരോധമേർപ്പെടുത്താൻ മറ്റു രാഷ്ട്രങ്ങൾ തയാറായപ്പോൾ അതിനെ എതിർത്ത രാജ്യങ്ങളാണ് യു.എസും ബ്രിട്ടനും. ഇത്തരം കാപട്യങ്ങൾക്ക് മറ്റു നാടുകൾ കൂടെനിൽക്കണമെന്നു പറയുന്നവരോട് പറ്റില്ലെന്നു പറയാൻ കഴിയേണ്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.