'മൃദു ഭാവെ, ദൃഢ കൃത്യേ.' കേരള പൊലീസിെൻറ ആദർശവചനമായി ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഴയ 'ഇടിയൻ പൊലീസി'ൽനിന്ന് ജനമൈത്രിയിലേക്ക് കൂടുമാറി കാലം കുറെ പിന്നിട്ടിട്ടും പൊലീസ് സേനക്ക് ഇനിയും 'മൃദുഭാവം' കൈവന്നിട്ടില്ലെന്നത് ഇന്ന് നമ്മുടെ അനുഭവമാണ്. ഇടിമുറികളിൽ ഇപ്പോഴും തുടരുന്ന മൂന്നാംമുറയും ആളും തരവും നോക്കി യു.എ.പി.എ ചുമത്തുന്നതും കൺമുന്നിൽ കാണുന്നവർക്കെല്ലാം യഥേഷ്ടം പിഴ ചുമത്തുന്നതുമെല്ലാം ഇൗ നാട്ടിലെ സ്ഥിരം കാഴ്ചകളാകുേമ്പാൾ, 'മൃദു ഭാവ'ത്തെക്കാൾ കേരള പൊലീസിന് പ്രിയം 'ദൃഢ കൃത്യ'ത്തോടാണെന്ന് വ്യക്തമാകും. മഹാമാരിയുടെ ദുരിതകാലത്തും െപാലീസിെൻറ ഇൗ ദുർസമീപനത്തിൽ ഒരു മാറ്റവുമില്ല. എന്നല്ല, കാര്യങ്ങൾ കൂടുതൽ വഷളാകുംവിധം ജനങ്ങളുടെമേൽ അമിതാധികാര പ്രയോഗം നടത്തുന്ന സ്ഥിതിവിശേഷവും സംജാതമായിരിക്കുന്നു.
ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം കോവിഡ് പ്രതിരോധത്തിെൻറ പേരിൽ തീട്ടൂരങ്ങളുടെ ബന്തവസ്സുകൾ തീർത്തിരിക്കുകയാണ് അധികാരികൾ. തീർത്തും അപ്രായോഗികവും അശാസ്ത്രീയവും സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതുമായ ഇൗ പ്രതിരോധ നടപടികൾ മൂലം ജീവിതം പെരുവഴിയിലായ സാധാരണക്കാർക്കുനേരെ പിന്നെയും ആക്രോശിച്ചുചാടുകയാണ് പൊലീസ് സേന. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് നിയന്ത്രണത്തിെൻറ പേരിൽ പൊലീസ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ നരനായാട്ടുകളുടെ എത്രയോ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. അക്ഷന്തവ്യമായ ഇൗ കുറ്റകൃത്യത്തിനുനേരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണുള്ളത്; നവസമൂഹമാധ്യമങ്ങളിൽ അത് കൃത്യമായി പ്രതിഫലിക്കുന്നുമുണ്ട്. പ്രതിപക്ഷം നിയമസഭയിൽ ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയതുമാണ്. എന്നിട്ടും പൊലീസ് നടപടികളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.
ആരോഗ്യ അടിയന്തരാവസ്ഥ എന്നതിനപ്പുറം, കോവിഡിനെ ഒരു ക്രമസമാധാനപ്രശ്നം എന്ന നിലയിലാണ് പിണറായി സർക്കാർ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡിെൻറ ഒന്നാം തരംഗത്തെ കേരളം മാതൃകാപരമായി പ്രതിരോധിച്ചു എന്നു സമ്മതിക്കുേമ്പാൾതന്നെ, അതിെൻറ ഭാഗമായുള്ള പൊലീസ് നടപടികൾ തുടക്കത്തിലേ വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നപ്പോൾ മുഖ്യമന്ത്രി കൈക്കൊണ്ട നിർണായകമായൊരു തീരുമാനമാണ് ഇപ്പോഴത്തെ ഇൗ പൊലീസ് അഴിഞ്ഞാട്ടത്തിനൊക്കെ കാരണം. കോവിഡ് പ്രതിരോധത്തിനായി പൊലീസ് സേനക്ക് അധികമായി അധികാരം നൽകുകയായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻകൂടിയായ ആഭ്യന്തരമന്ത്രി. ഇതോടെ കണ്ടെയ്ൻമെൻറ് സോണുകളടക്കം പൂർണമായും പൊലീസ് നിയന്ത്രണത്തിലായി. ക്വാറൻറീൻ ലംഘനങ്ങൾ ഫലപ്രദമായി തടയാൻ ആരോഗ്യപ്രവർത്തകരേക്കാളും നല്ലത് കാക്കിപ്പടയാണെന്ന തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു ഇൗ നീക്കം.
ആരോഗ്യവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം അന്നേ നീക്കത്തിെൻറ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായിരുന്നു. അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുപോവുകയായിരുന്നു സർക്കാർ. രണ്ടാംതരംഗകാലത്താണ് ഇതിെൻറ പ്രത്യാഘാതങ്ങൾ പ്രകടമായി തുടങ്ങിയത്. മേയ് രണ്ടാംവാരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ സംസ്ഥാനം പൂർണമായും പൊലീസ്രാജിലാണെന്ന് പറയേണ്ടിവരും. രാഷ്ട്രീയ അടിയന്തരാവസ്ഥയെ ചെറുക്കാൻ അതത് ഭരണകൂടങ്ങൾ സൈന്യത്തെ ഉപയോഗപ്പെടുത്തുന്നതിനെ അനുസ്മരിപ്പിക്കുംവിധമാണ് ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥയെ ചെറുക്കാൻ പൊലീസ് സേനയെ ഇറക്കിയിരിക്കുന്നത്. ചോദ്യംചെയ്യപ്പെടാനാകാത്തവിധമാണ് പലയിടത്തും പൊലീസിെൻറ പെരുമാറ്റമെന്ന് പറയാതെവയ്യ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങുന്നവർപോലും പൊലീസ് മർദനത്തിനിരയാകുന്നു. ലോക്ഡൗൺ ഇളവുകൾ പ്രയോജനപ്പെടുത്തി തെരുവിൽ കച്ചവടം ചെയ്യുന്നവർക്കുനേരെയും അവർ മുഷ്ടി പ്രയോഗിക്കുന്നു. ആറ്റിങ്ങലിലും കൊല്ലത്തും വഴിവക്കിൽ മത്സ്യവിൽപന നടത്തുകയായിരുന്ന സ്ത്രീകൾക്കുനേരെയുമുണ്ടായി െപാലീസ് മുറ; രണ്ടു മാസം മുമ്പ് മലപ്പുറത്ത് ബീഫ് വാങ്ങാൻ പോയ യുവാവിനെയും പൊലീസ് വെറുതെവിട്ടില്ല. മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഇക്കാലത്ത് ലാത്തിയുടെ ചൂടറിഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ കണ്ട ഇൗ ക്രൂരകൃത്യങ്ങളെയെല്ലാം ആഭ്യന്തരമന്ത്രി ന്യായീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം രണ്ടു തവണ ഇൗ വിഷയം ഉന്നയിച്ചു. കൊല്ലത്ത് മത്സ്യവിൽപനക്കാരി ആക്രമണത്തിനിരയായ സംഭവമായിരുന്നു അതിലൊന്ന്. കാറ്റഗറി ഡിയിൽ വരുന്ന പ്രദേശത്ത് മത്സ്യവിൽപന അനുവദനീയമാണെന്നിരിക്കെ, അതെല്ലാം മറന്ന് െപാലീസ് എഴുതിക്കൊടുത്ത റിപ്പോർട്ട് സഭയിൽ വായിക്കുകയായിരുന്നു മുഖ്യമന്ത്രി. അതുവഴി പൊലീസ് നടപടികളെ അദ്ദേഹം ശരിവെച്ചു. കഴിഞ്ഞദിവസം അട്ടപ്പാടിയിൽ ആദിവാസി മൂപ്പനും മകനും നേരെയുണ്ടായ ആക്രമണത്തെയും ഇതേ രീതിയിൽ അദ്ദേഹം ന്യായീകരിച്ചു. കോവിഡും ലോക്ഡൗണുമെല്ലാം കടുത്ത ദുരിതത്തിലാക്കിയ ജനങ്ങൾക്കുമേൽ യാതൊരു ഒൗചിത്യവുമില്ലാതെ പിഴ ചുമത്തുന്നതിനെയും അദ്ദേഹം ന്യായീകരിക്കുകയാണ്. ഇൗ പൊലീസ്രാജ് കോവിഡ് കാലത്തുമാത്രമാണെന്നും തെറ്റിദ്ധരിക്കരുത്. ഒന്നാം പിണറായി സർക്കാറിെൻറ ആദ്യ നാൾ മുതലേ ഇൗ പ്രവണത കാണാം.
മാവോവാദി വേട്ട, സംഘ്പരിവാറിനോട് സ്വീകരിക്കുന്ന മൃദുസമീപനം, മുസ്ലിംകളോട് കാണിക്കുന്ന വിവേചന സമീപനം, ഇരട്ടനീതി തുടങ്ങിയ കാര്യങ്ങളിലൊക്കെ ആഭ്യന്തര വകുപ്പ് എന്നും പഴികേട്ടിട്ടുണ്ട്. അപ്പോഴും വകുപ്പ് മന്ത്രി ന്യായീകരിക്കുകയായിരുന്നു. 'സംഘ്പരിവാറിന് വിത്തിട്ടുകൊടുക്കരുത്' എന്ന അദ്ദേഹത്തിെൻറ 'ഉപദേശ'മൊക്കെ സഭയുടെ ചരിത്രത്തിലെതന്നെ ഒന്നാംതരം ന്യായീകരണങ്ങളായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ്മുറക്കെതിരെ ചോരപുരണ്ട വസ്ത്രവുമായി സഭയിലെത്തി പ്രതിഷേധിച്ചയാൾതന്നെ, ആരോഗ്യ അടിയന്തരാവസ്ഥയുടെ മറ്റൊരു സന്ദർഭത്തിൽ അതേ സേനക്കുവേണ്ടി കുഴലൂതുന്നത് ചരിത്രത്തിെൻറ മറ്റൊരു വൈരുധ്യമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.