2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഭീകരതക്കെതിരായ യുദ്ധ’ത്തിൽ ഇതിനകം അഞ്ച് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് യു.എസിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ‘യുദ്ധത്തിെൻറ വില’ എന്ന പേരിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് ഇറാഖിലെയും അഫ്ഗാനിലെയും പാകിസ്താനിലെയും ‘ഭീകരവിരുദ്ധ പോരാട്ട’ങ്ങളെക്കുറിച്ചു മാത്രമാണ് പ്രതിപാദിക്കുന്നത്. ഇറാഖിലും അഫ്ഗാനിലും അമേരിക്കയുടെയും നാറ്റോയുടെയും ഏകപക്ഷീയ അധിനിവേശമായിരുന്നുവെങ്കിൽ പാകിസ്താനിൽ അത്തരത്തിലുള്ള നേരിട്ടുള്ള സൈനികാക്രമണങ്ങൾ വിരളമായിരുന്നു. ഇൗ പോരാട്ടങ്ങളിൽ അമേരിക്കയുടെ ഏറ്റവും വലിയ നാറ്റോ ഇതര സഖ്യകക്ഷിയായിരുന്നു പാകിസ്താൻ എന്നോർക്കണം.
എന്നിട്ടും പാകിസ്താനിൽ മാത്രം 70,000ത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു; ആയിരക്കണക്കിന് ഗ്രാമങ്ങൾ യു.എസ് ഡ്രോൺ ആക്രമണങ്ങളിലും മറ്റും പൂർണമായും നാമാവശേഷമാവുകയും ചെയ്തു. ഇത്രയേറെ നഷ്ടങ്ങൾ സഹിച്ചിട്ടും യു.എസ് സഖ്യസേനയുടെ ഭാഗമായി, അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങുകയായിരുന്നു പാകിസ്താൻ. ഇങ്ങനെ ഒരു അടിമരാഷ്ട്രംപോലെ പ്രവർത്തിച്ചിട്ടും അമേരിക്കയുടെ പഴി കേൾക്കാനാണ് പാകിസ്താെൻറ വിധി. ‘ഭീകരതക്കെതിരായ യുദ്ധ’ത്തിൽ പാകിസ്താന് ലവേലശം ആത്മാർഥത ഇല്ലെന്നും അവർ മനസ്സുവെച്ചിരുന്നുവെങ്കിൽ ഉസാമ ബിൻ ലാദിനെപ്പോലുള്ളവരെ നേരത്തേതന്നെ പിടികൂടാമായിരുന്നുവെന്നുമാണ് ഏതാനും ദിവസം മുമ്പ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആദ്യം ഒരു അഭിമുഖത്തിലും പിന്നീട് ട്വിറ്ററിലൂടെയും പ്രസ്താവിച്ചത്. ട്രംപിെൻറ അഭിപ്രായ പ്രകടനത്തിൽ അനിഷ്ടം പ്രകടിപ്പിച്ച പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞതോടെ വിഷയം നയതന്ത്ര പ്രശ്നമായി വളർന്നിരിക്കയാണ്. യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് പാകിസ്താൻ നിലപാട് മുറുക്കിയപ്പോൾ ഉപരോധ ഭീഷണിയുടെ അപായ സൂചന മുഴക്കിയിരിക്കുകയാണ് അമേരിക്ക.
യഥാർഥത്തിൽ, ട്രംപിെൻറ ആരോപണം പുതിയതല്ല. പാകിസ്താനുള്ള അമേരിക്കയുടെ സൈനിക സഹായ ഫണ്ട് സംബന്ധിച്ച് ഏതാനും മാസങ്ങളായി അണിയറയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയം ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി എന്നേ പറയാനാകൂ. ഇൗ വർഷം ആദ്യത്തിൽ, മേൽസൂചിപ്പിച്ച കാരണങ്ങൾ നിരത്തി 50 കോടി ഡോളറിെൻറ സഹായങ്ങൾ അമേരിക്ക നിർത്തലാക്കിയിരുന്നു. ഇതിനുപുറമെ, 166 കോടി ഡോളറിെൻറ മറ്റൊരു സൈനിക സഹായ ഫണ്ടും ട്രംപ് ഭരണകൂടം പാകിസ്താന് നിഷേധിച്ചു. എന്നാൽ, അതൊരു നയതന്ത്ര പ്രശ്നമായി ഉയർത്തിക്കാട്ടുന്നതിൽ അന്നത്തെ പാക് ഭരണകൂടം പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് 18ന് ഇംറാൻ ഖാൻ അധികാരത്തിലേറിയതോടെ സ്ഥിതി മാറി. പാകിസ്താന് കൈമാറേണ്ട 30 കോടി ഡോളർ തൽക്കാലം നൽകാനാവില്ലെന്ന് സെപ്റ്റംബർ ഒന്നിന് പെൻറഗൺ ഇംറാൻ ഖാനെ ഒൗദ്യോഗികമായി അറിയിച്ചു. ഒരു സമ്മർദ തന്ത്രം എന്ന നിലയിൽ ട്രംപ് ഭരണകൂടം പ്രയോഗിച്ച ആയുധമായിരുന്നു അത്. എന്നാൽ, ഇംറാൻ ഇൗ തീരുമാനത്തോട് ശക്തമായി പ്രതിഷേധിച്ചു. അമേരിക്ക നൽകേണ്ട സൈനിക സഹായ തുകയല്ല പ്രസ്തുത ഫണ്ടെന്നും മറിച്ച്, ‘ഭീകരതക്കെതിരായ യുദ്ധ’ത്തിൽ തങ്ങൾക്ക് ചെലവായ സംഖ്യയാണതെന്നും ഇംറാൻ ശക്തമായി വാദിച്ചു. ഇംറാനെ തണുപ്പിക്കാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്ലാമാബാദിൽ നേരിെട്ടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് പാകിസ്താെൻറ ‘ആത്മാർഥത’യില്ലായ്മയെക്കുറിച്ച് വാചാലനായത്.
അതിനോടുള്ള ഇംറാെൻറ മറുപടി, ആ രാജ്യത്തിെൻറ ദുരവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇൗ സൈനിക സഖ്യത്തിെൻറ ഭാഗമായതിനാൽ 12,300 കോടി ഡോളറാണ് പാകിസ്താന് ചെലവായത്. അമേരിക്കയിൽനിന്ന് ലഭിച്ചതാകെട്ട, 2000 കോടി ഡോളറും. പാക് ജനതയെ കൂടുതൽ അരക്ഷിതവും അഭയാർഥികളുമാക്കാനേ ഇൗ സഖ്യം ഉപകരിച്ചുള്ളൂവെന്നും ഇംറാൻ അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഒന്നര ലക്ഷത്തോളം നാറ്റോ സൈനികരുടെ നിയന്ത്രണത്തിലായിരുന്നിട്ടും അഫ്ഗാനിൽനിന്ന് ഉസാമ ബിൻലാദിൻ എങ്ങനെ പാകിസ്താനിലേക്ക് രക്ഷപ്പെട്ടുവെന്ന അദ്ദേഹത്തിെൻറ ചോദ്യം ‘ഭീകരതക്കെതിരായ യുദ്ധ’ത്തിൽ അമേരിക്കയുടെ ആത്മാർഥതയെയും പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട്.
കേവലമായ സൈനിക ഫണ്ടിനപ്പുറം, ട്രംപിെൻറയും ഇംറാെൻറയും പ്രസ്താവനകൾ ദക്ഷിണേഷ്യയിൽ പൊതുവായും പാകിസ്താനിൽ സവിശേഷമായും പുതിയൊരു പോർമുഖം തുറക്കുമെന്നുറപ്പാണ്. പാകിസ്താെൻറ സഹായത്തോടെ അമേരിക്കൻ പ്രതിനിധികൾ താലിബാൻ നേതാക്കളുമായി സമാധാന ചർച്ച പുരോഗമിക്കുേമ്പാഴാണ് ഇൗ കോലാഹലമെല്ലാം എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. ഖത്തർ തലസ്ഥാനമായ ദോഹയിൽ രണ്ട് റൗണ്ട് ചർച്ച ഇതിനകംതന്നെ പൂർത്തിയായി. താലിബാനുമായി സമാധാന കരാറിലെത്താൻ കഴിയുെമന്നതിെൻറ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല, പട്ടാളഭരണത്തിെൻറ നീറുന്ന ഒാർമകളിൽനിന്ന് പാക് ജനതയെ പതിയെ കൈപിടിച്ചുയർത്താനുള്ള നടപടികൾ ഇംറാൻ ഖാെൻറ നേതൃത്വത്തിൽ ആ രാജ്യത്ത് മറ്റൊരു വഴിയിൽ പുരോഗമിക്കുന്നുമുണ്ട്.
മറ്റൊരുതരത്തിൽ പറഞ്ഞാൽ, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംഘർഷ ഭൂമിയിൽ ജനാധിപത്യത്തിെൻറയും സമാധാനത്തിെൻറയും വിത്തുകൾ മുളച്ചുപൊന്തുേമ്പാഴാണ് മധ്യസ്ഥെൻറ റോളിൽ വന്ന് ട്രംപ് ഇടേങ്കാലിടുന്നത്. അഫ്ഗാനിൽനിന്ന് പൂർണമായും സൈന്യത്തെ പിന്മാറ്റിക്കഴിഞ്ഞാലും മേഖലയിൽ എക്കാലത്തും ഇടത്താവളം വേണമെന്ന അജണ്ടയാണ് പുതിയ ഇൗ നീക്കങ്ങൾക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനുപുറമെ, ചൈനയുമായുള്ള ട്രംപിെൻറ ‘വ്യാപാര യുദ്ധ’ത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളെല്ലാം പൊതുവിൽ അമേരിക്കക്ക് എതിരാണ്. ചൈന-പാക് നയതന്ത്ര ബന്ധത്തിലും അമേരിക്കക്ക് പണ്ടേ അതൃപ്തി ഉണ്ട്. ഇംറാൻ വന്നതിനുശേഷം, വ്യാപാര ഇടനാഴി അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ ഏറെ മുന്നോട്ടുപോയതും ട്രംപിന് ക്ഷീണമായിട്ടുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ ഭീഷണിയുടെയും ഉപരോധത്തിെൻറയും വഴിയാണിപ്പോൾ ട്രംപ് സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.