ഗുജറാത്ത് തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തിയിരിക്കെ കേന്ദ്ര സർക്കാറിന് വീണുകിട്ടിയ കച്ചിത്തുരുമ്പായി ലോകബാങ്കിെൻറ ഒരു റിപ്പോർട്ട്. നാട്ടിൽ വ്യാപാരം നടത്താനുള്ള എളുപ്പം എത്രത്തോളം എന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയതായാണ് റിപ്പോർട്ട്. വ്യാപാരം തുടങ്ങാനും നടത്താനും ആവശ്യമെങ്കിൽ അവസാനിപ്പിക്കാനുമുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ ആയാസം കുറഞ്ഞതായിട്ടുണ്ട്. 190 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 2014ൽ 142 ആയിരുന്നത് ഇപ്പോൾ നൂറിലേക്ക് മെച്ചപ്പെട്ടിരിക്കുന്നു. ചുവപ്പുനാടയും മറ്റു കെട്ടിക്കുടുക്കുകളും കുറഞ്ഞു. നടപടിക്രമങ്ങളിലെ ചില പരിഷ്കരണങ്ങൾ നല്ല ഫലമുണ്ടാക്കി. സാമ്പത്തികരംഗത്തെ തകർച്ചയുടെ കഥകൾക്കിടക്കു കിട്ടിയ ലോകബാങ്ക് റിപ്പോർട്ടിനെപ്പറ്റി പറയാൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രത്യേക വാർത്തസമ്മേളനം വിളിച്ചത് അതിെൻറ പ്രചാരണസാധ്യത കണ്ടുതന്നെയാവണം. എന്നാൽ, ഇൗ റിപ്പോർട്ടിനെ സംബന്ധിച്ച ചില മറുവശങ്ങൾ സർക്കാർ കാണാതിരിക്കുകയോ കാണാൻ വിസമ്മതിക്കുകയോ ചെയ്തതായി തോന്നുന്നു. ഒന്നാമതായി, റിപ്പോർട്ടിന് ആധാരമായ കണക്കുകൾ രാജ്യത്തെല്ലായിടത്തുനിന്നും എടുത്തതല്ല. ഡൽഹിയിലെയും മുംബൈയിലെയും അവസ്ഥയാണ് അതിനാധാരം. ഇൗ രണ്ട് മഹാനഗരങ്ങൾ ഇന്ത്യൻ വ്യാപാരമേഖലയുടെ മൊത്തം കണ്ണാടിയല്ല എന്നതാണ് വസ്തുത. അത് രണ്ടിലും വ്യാപാരം നടത്തുന്നത് കൂടുതൽ എളുപ്പമായി എന്നേ ലോകബാങ്ക് റിപ്പോർട്ടിന് അർഥമുള്ളൂ; രാജ്യത്തിെൻറ മറ്റു സ്ഥലങ്ങളുടെ കാര്യത്തിൽ അത് ശരിയാവണമെന്നില്ല. ‘ഡിജിറ്റൈസേഷ’നിലെ പുരോഗതിക്കൊപ്പം, നികുതി അടക്കൽ എളുപ്പമായി എന്നതു നേരാണ്. പക്ഷേ, വൈദ്യുതിലഭ്യത എന്ന മറ്റൊരു സൂചികയുടെ കാര്യം അങ്ങനെയല്ല. ഡൽഹിയിലും മുംബൈയിലും കണക്ഷൻ കിട്ടുന്നത് എളുപ്പമായിട്ടുണ്ടെങ്കിൽതന്നെ, മറ്റിടങ്ങളിൽ അത് സംഭവിച്ചിട്ടില്ല. രാജ്യത്തെ വ്യാപാര പ്രമുഖനായ സുനിൽ ഭാരതി മിത്തൽ കഴിഞ്ഞയാഴ്ചപോലും പറഞ്ഞത്, സർക്കാറിന് ഉദ്ദേശ്യശുദ്ധി വളരെയുണ്ടെങ്കിൽപോലും ‘വ്യാപാരത്തിലെ എളുപ്പം’ ഇപ്പോഴും ആശങ്കജനകമായ അവസ്ഥയിൽ തുടരുന്നു എന്നാണല്ലോ.
രണ്ടാമതായി, ലോകബാങ്ക് റിപ്പോർട്ടിന് ആധാരമാക്കിയ കണക്കുകൾ ഇക്കൊല്ലം ജൂൺ 30 വരേക്കുള്ളതാണ്. അതിനർഥം, ചരക്കു-സേവന നികുതി (ജി.എസ്.ടി) ഉണ്ടാക്കിവെച്ച സങ്കീർണതകൾ റിപ്പോർട്ടിെൻറ പരിഗണനയിൽ വന്നിട്ടില്ല എന്നാണ്. വ്യാപാര രംഗത്തെ ജി.എസ്.ടി (താൽക്കാലികമാകാമെങ്കിൽ പോലും) വരുത്തിവെച്ച കെട്ടിക്കുടുക്കുകൾ നിസ്സാരമല്ല. അപ്പോൾ, യഥാർഥ അവസ്ഥ ലോകബാങ്ക് റാങ്കിങ്ങിലും മോശമാകാം. മൂന്നാമതായി, സംഘടിത-വ്യവസ്ഥാപിത വ്യാപാര മേഖലകളുടെ ലോകബാങ്ക് കണക്കുകളിൽ ഒട്ടും പെടാത്ത മറ്റൊരു മഹാവിഭാഗം ഇന്ത്യയിലുണ്ട്- അനൗപചാരിക സമ്പദ്ഘടനയുടെ ഭാഗമായ അസംഘടിത വ്യാപാരമേഖല. ‘േനാട്ടസാധു’വിനും ജി.എസ്.ടിയുടെ വരവിനും ശേഷം ഏറക്കുറെ സമ്പൂർണമായി തകർന്ന മേഖലയെ ലോകബാങ്ക് റിപ്പോർട്ട് പരിഗണിച്ചിട്ടില്ല.
േലാകബാങ്കിെൻറ ‘ഇൗസ് ഒാഫ് ബിസിനസ്’ മാനദണ്ഡങ്ങളിൽ പെടുന്നില്ലെന്നുവെച്ച് അത് യാഥാർഥ്യമല്ലാതാകില്ലല്ലോ. നാലാമതായി, ലോകബാങ്ക് മാനദണ്ഡങ്ങളിൽ നേർക്കുനേരെ വരാത്തതെങ്കിലും വ്യാപാരമേഖലയുടെ ആരോഗ്യത്തെ നിർണയിക്കുന്ന മറ്റൊരു സൂചികകൂടിയുണ്ട്. തൊഴിൽരംഗത്തെ അവസ്ഥയാണത്. 10 ലക്ഷം പേരാണ് പുതുതായി തൊഴിലന്വേഷിക്കാനിറങ്ങുന്നത് എന്നിരിക്കെ, ആ രംഗത്തെ തളർച്ച രാജ്യത്തിെൻറ സമ്പദ്രംഗത്തെ നന്നായി ബാധിക്കും- ‘വ്യാപാരത്തിലെ എളുപ്പ’ത്തെ അതൊട്ടും ബാധിക്കില്ലെങ്കിലും. വ്യാപാരത്തിലെ എളുപ്പത്തെ സമ്പദ്ഘടനയുടെ ആരോഗ്യമായി അവതരിപ്പിക്കുന്നതും ശരിയല്ല. ദേശീയ വരുമാനത്തിെൻറ വളർച്ചാതോത് തുടർച്ചയായ ആറു പാദങ്ങളിൽ ഇടിഞ്ഞതിെൻറ കണക്കുകൾ ഉദാഹരണം. മിക്കവാറും എല്ലാ വ്യാപാര-വ്യവസായ രംഗങ്ങളിലും തൊഴിലവസരങ്ങൾ വൻതോതിൽ നഷ്ടപ്പെടുന്നതിെൻറ കണക്കുകളും ലഭ്യമാണ്. മറ്റൊരു കണക്ക് അന്താരാഷ്ട്ര ഭക്ഷ്യനയ-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഇൗയിടെ പുറത്തുവിട്ടതാണ്: ഇന്ത്യ പട്ടിണിക്കാരുടെ നാടാണെന്ന് കാണിക്കുന്ന ഇൗ ‘ആഗോള പട്ടിണി സൂചിക’ പ്രകാരം 117 രാജ്യങ്ങളിൽ നമ്മുടെ സ്ഥാനം 100 ആണ്. പോഷകാഹാരം, ശുദ്ധജലം, ശുചിത്വം, പാർപ്പിടം തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ചാലും നമുക്ക് അഭിമാനിക്കാൻ വക കുറവാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടന (െഎ.എൽ.ഒ) ഇറക്കിയ ‘ലോക അടിമവൃത്തി റിപ്പോർട്ട്’ പറയുന്നു, അടിമപ്പണിയുടെ േതാതിൽ നമ്മൾ പ്രഥമ സ്ഥാനത്താണെന്ന്- ഒരു കോടി 80 ലക്ഷം പേർ (ജനസംഖ്യയുടെ 1.4 ശതമാനം) അടിമപ്പണിക്കാരാണ്. ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുന്നതിെൻറ കണക്കുകൾ വേണമെങ്കിൽ പാരിസ് സ്കൂൾ ഒാഫ് ഇക്കണോമിക്സിലെ വിദഗ്ധർ തരും. സാമ്പത്തിക അസമത്വം ഇന്ത്യയിൽ അതിരൂക്ഷമാണെന്ന് അവർ പറയുന്നു. വെറും വ്യാപാര നടത്തിപ്പിലെ എളുപ്പം, അതും രണ്ടു മഹാനഗരങ്ങളിലേതുമാത്രം, ഏതാനും മാനദണ്ഡങ്ങളിൽ മെച്ചപ്പെട്ടു എന്നത് രാജ്യത്തിെൻറ മൊത്തം സാമ്പത്തികാരോഗ്യത്തിെൻറ സാക്ഷ്യപത്രമായെടുക്കാൻ കുറച്ചധികം മെയ്വഴക്കം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.