??????? ?????????? ?????????? ????? ???????? ?????????????????. ???? ?????????? ?????? ?????

പത്താം ക്ലാസില്‍ തോറ്റു. അതോടെ, വരുമാനം കണ്ടെത്താനായി ടൈല്‍സ് പണിക്കിറങ്ങി. മിസ്​റ്റർ എറണാകുളം ആയതോടെ സ്വപ്​നമായിരുന്ന സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടി.​ 2005ൽ ‘പാണ്ടിപ്പട’യെന്ന സിനിമയിലൂടെ തുടക്കം. കട്ടത്താടിയും നീട്ടിവളർത്തിയ മുടിയുമായി​ കൊച്ചി​ േതാപ്പുംപടിക്കാരനായ ബിനീഷ് തൊണ്ണൂറോളം മലയാള സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്​തു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് നായകനായ ‘തെരി’യില്‍ പ്രധാനപ്പെട്ട വേഷം ലഭിച്ചതോടെ സിനിമാലോകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ടു. രണ്ടര സെ​ൻറിലുള്ള പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ബിനീഷ് ബാസ്​റ്റിനും അമ്മയും ഇപ്പോഴും താമസിക്കുന്നത്. ഒരു കനത്ത മഴയിൽപോലും വീട്ടിൽ വെള്ളം കയറും. ഇതറിഞ്ഞ്​, പലരും പുതിയ വീട്​ വാഗ്​ദാനം ചെയ്​തു. എന്നാൽ, അതിനുള്ള പണം സമ്പാദിക്കാൻ ആരോഗ്യം തനിക്കുണ്ടെന്നു പറഞ്ഞ്​ നിരസിച്ചു. സോഷ്യൽ മീഡിയയിലടക്കം താരമായ​േതാടെയാണ്​ കാമ്പസുകളിലെ യൂനിയൻ പരിപാടികൾക്കടക്കം​ ക്ഷണിക്കപ്പെടാൻ തുടങ്ങിയത്​. 200ൽ അധികം കോളജുകളിൽ​ ബിനീഷ്​ അതിഥിയായി പോയി​.

വേദനിപ്പിച്ചു, അവരുടെ നിലപാട്​
പാലക്കാട് ഗവൺമ​​​െൻറ്​ മെഡിക്കൽ കോളജിലെ യൂനിയൻ ചെയർമാൻ അവരുടെ പ്രിൻസിപ്പല​ി​​​​െൻറ അനുമതിയോടെയാണ്​ എന്നെ കോളജ്​ ഡേയുടെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത്​. സംവിധായകൻ അനിൽ രാധാകൃഷ്​ണ മേനോൻ സാറായിരുന്നു മാഗസിൻ പ്രകാശനം. അവർ അയച്ചുതന്ന പോസ്​റ്ററിൽ അത്​ വ്യക്തവുമായിരുന്നു. ഞാൻ ആരാധിക്കുന്ന ഒരാളാണ് അനിൽ രാധാകൃഷ്​ണ മേനോൻ​ സർ. അദ്ദേഹം വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നയാളാണ് ഞാന്‍. അങ്ങനെ ബഹുമാനിക്കുന്ന ഒരാളിൽനിന്ന്​ ഇങ്ങനെയൊരു സമീപനമുണ്ടാകുമെന്ന്​ ധാരണയുണ്ടായിരുന്നില്ല. അതു​കൊണ്ടാണ്​ ഞാൻ പ്രതികരിച്ചത്​. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരാളാണ് ഞാൻ​. പേരിനൊപ്പം മേനോനു​ണ്ടെന്നോ ദേശീയ അവാർഡ്​ കിട്ടിയ ആളാണെന്നോ അല്ലെങ്കിൽ, മതത്തി​​​​െൻറയോ ജാതിയുടെയോ മറ്റു​ം സ്​​റ്റാറ്റസൊക്കെ നോക്കി​യോ ല്ല ഞാൻ സംസാരിക്കുന്നതും ചിരിക്കുന്നതും.ഇനി ഒരു മനുഷ്യനും ഇങ്ങനെ അപമാനിക്കപ്പെടാൻ പാടില്ലല്ലോ.

എന്നാൽ, വിളിച്ചുവരുത്തിയ അതിഥിയെ അപമാനിച്ച മേനോ​ന്​ അനുകൂലമായ നിലപാടെടുത്ത പ്രിൻസിപ്പലി​​​​െൻറ പെരുമാറ്റം കൂടിയാ​യപ്പോൾ ഞാൻ തളർന്നുപോയി. പൊലീസിനെ വിളിക്കുമെന്നൊക്കെയാണ്​ എന്നോട്​ അദ്ദേഹം പറഞ്ഞത്​. അത്​ കേട്ടപ്പോൾ ഉള്ള്​ കത്തിപ്പോയി. അതിഥിയായി വിളിച്ച ഒരാളോടാണ്​ പ്രിൻസിപ്പൽ ഇങ്ങനെ ​പെരുമാറുന്നത് എന്ന്​ ഒാർക്കണം. പ്രിൻസിപ്പലൊക്കെയാകുേമ്പാൾ വലിയ വിദ്യാഭ്യാസമൊക്കെയുള്ള ആളായിരിക്കില്ലേ? ആ ഒരു സംസ്​കാരമായിരുന്നില്ല ഞാൻ കണ്ടത്.

മച്ചാനേ, ഞാനും സഖാവാണ്​
അദ്ദേഹം മാത്രമല്ല, യൂനിയൻ ചെയർമാനും അനിൽ രാധാകൃഷ്​ണ മേ​നോനൊപ്പം നിന്നു കളഞ്ഞു. പിന്നീട്​ ഞാൻ ചെയർമാനോടും കൂട്ടുകാരോടും​ പറഞ്ഞു: ‘‘എന്താണ്​ മച്ചാനേ ഇങ്ങനെ? നിങ്ങളൊക്കെ എസ്​.എഫ്​.​െഎയുടെ പേരിൽ ജയിച്ചവരല്ലേ? ഞാനും ഒരു സഖാവാണ്. നിങ്ങൾ എന്തുകൊണ്ടാണ്​ നീതിയുടെ ഭാഗത്ത്​ നിൽക്കാത്തത്​? അനിൽ രാധാകൃഷ്​ണ മേനോൻ സാറിനെയും എന്നെയും പ​െങ്കടുപ്പിച്ച്​ നിങ്ങൾക്ക്​ ഇൗ പരിപാടി നടത്തിക്കൂടേ? നീതിയുടെ കൂടെ നിൽക്കണം.’’ തങ്ങൾക്ക്​ ഇതിൽ വോയ്​സില്ല ചേട്ടാ എന്നാണ്​ അവർ മറുപടി പറഞ്ഞത്​. അനിൽ രാധാകൃഷ്​ണ​ മേനോൻ ഉദ്​ഘാടനം ചെയ്യുന്ന പരിപാടിയിൽനിന്ന്​ തങ്ങളിൽ ഒരു വിഭാഗം വിട്ടുനിൽക്കുകയാണെന്നും, ചേട്ടനെ കേൾക്കാനാണ്​ അവിടെ കുട്ടികൾ ഇരിക്കുന്ന​​തെന്നും അവർ പറഞ്ഞു. ഇത്​ കേട്ടപ്പോൾ, വല്ലാത്ത സങ്കടമാണുണ്ടായത്​. അവരുടെ മുന്നിൽ വെച്ച്​ എ​​​​െൻറ കണ്ണ്​ നിറഞ്ഞുപോയി. മക്കളേ, നിങ്ങൾ പൊയ്​ക്കോ, അദ്ദേഹം പോയി​േട്ട ഞാൻ വേദിയി​ലേക്ക്​ വരുകയുള്ളൂവെന്ന്​ പറഞ്ഞു അവരെ മടക്കിവിട്ടു. പിന്നെ​ ഞാൻ എ​​​​െൻറ മനഃസാക്ഷിയോടുതന്നെ ചോദിച്ചപ്പോൾ, ആ വേദിയി​ലേക്ക്​ അപ്പോൾ പോകാനാണ്​ തോന്നിയത്​. അദ്ദേഹം പോയ്​ക്കഴിഞ്ഞ വേദിയി​​ലല്ല ഞാൻ പോവേണ്ടത്​. അനിൽ രാധാകൃഷ്​ണ മേനോൻ ഭക്ഷിച്ച്​ കഴിഞ്ഞതി​​​​െൻറ ബാക്കിയല്ല ഞാൻ കഴിക്കേണ്ടത്​. വിളിച്ചിട്ടാണല്ലോ ഞാൻ വന്നത്​. അവരെനിക്ക്​ കോളജി​ലേക്കുള്ള വഴി​ പോലും പറഞ്ഞ്​ തന്നിരുന്നില്ല. ഞാനും ഡ്രൈവറു​ം നാട്ടുകാരോട്​ അന്വേഷിച്ചാണ്​ മൂന്ന്​ കിലോമീറ്റർ താണ്ടി അവിടെയെത്തുന്നത്​. അപ്പോൾ അവിടെ കാണുന്നത്, അനിൽ രാധാകൃഷ്​ണ മേനോൻ സാർ സ്​റ്റേജിൽ കയറി പ്രസംഗിക്കുന്നതാണ്​​.

ഒരു പട്ടിയോടെന്ന പോലെ
ഞാൻ വന്നതറിഞ്ഞ്​ പ്രിൻസിപ്പൽ എന്നെ തടഞ്ഞു. ഞാൻ പറഞ്ഞു: ‘‘സാറേ, സാറ്​ ക്ഷണിച്ചിട്ടാണ്​ ഞാൻ വന്നത്​, ​െഗസ്​റ്റായിട്ടാണ്​ വന്നിരിക്കുന്നത്.’’ നീ ഗെസ്​റ്റ്​ റൂമിലിരുന്നാൽ മതിയെന്നും സ്​റ്റേജിൽ കയറാൻ പാടില്ലെന്നും​ പറഞ്ഞ് ആക്രോശിച്ചു​. പട്ടിയുടെ അടുത്തൊക്കെ പെരുമാറുന്നതുപോലെയുള്ള സമീപനമായിരുന്നു. ജാതി സ്​പിരിറ്റൊക്കെയുള്ള ആളാണെന്ന്​ തോന്നുന്നു. എനിക്ക്​ അറിയില്ല, അറിയാതെ പറയുന്നത്​ ശരിയല്ല. അനിൽ രാധാകൃഷ്​ണ മേനോ​നൊപ്പം ഞാൻ സ്​റ്റേജിലുണ്ടാകാൻ പാടില്ലെന്ന്​ അദ്ദേഹം ആവശ്യപ്പെട്ട കാര്യം പ്രിൻസിപ്പലും ചെയർമാനും രണ്ട്​ മൂന്ന് കുട്ടികളും മാത്രമേ അപ്പോൾ അറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. മറ്റു അധ്യാപകർക്കോ അവിടത്തെ ഭൂരിപക്ഷം കുട്ടികൾക്കോ സംഭവമൊന്നും അറിയില്ലായിരുന്നു. പ​ക്ഷേ, എന്നെ ആ സ്​റ്റേജ​ി​​​​െൻറ സൈഡിൽ കണ്ടപ്പോൾ അവിടത്തെ കുട്ടികൾ, എന്നെക്കാൾ വിദ്യാഭ്യാസമുള്ള, ഡോക്​ടർമാരാകാൻ പോകുന്ന അവർ എഴ​ുന്നേറ്റു നിന്ന്​ കൈയടിച്ചു. അത്​ എനിക്ക്​ കിട്ടിയ ഒരു വലിയ​ അവാർഡാണ്​. ഞാൻ സ്​റ്റേജിൽ തറയിലാണ്​ കയറിയിരുന്നത്​. ഞാൻ തറയിൽനിന്നു വന്ന ഒരാളാണ്​. അനിൽ രാധാകൃഷ്​ണ മേനോൻ കാണ​െട്ട, അദ്ദേഹത്തിനൊപ്പം ഇരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നും അ​ദ്ദേഹ​ത്തി​​​​െൻറ അത്ര പ്രശസ്​തനല്ലെന്നും. അതിനാണ് ​ഞാനവിടെയിരുന്നത്​. പറയാനുള്ളത്​ ഒക്കെ പറഞ്ഞ്​ കഴിഞ്ഞ്​ ഞാനും ഡ്രൈവറും കൂടി നേരെ മുറിയിലേക്ക്​ വന്നു. പ്രിൻസിപ്പലിനെക്കാൾ മുതിർന്ന ഒരാൾ ഫോണിൽ എന്നെ വിളിച്ചു. എന്തു വേണമെങ്കിലും ചെയ്യാമെന്നും കാണണമെന്നും റൂമിൽതന്നെ നിൽക്കണമെന്നും പറഞ്ഞു. എനിക്ക്​ പേടിയായി. കാരണം, എനിക്ക്​ പരിചയമില്ലാത്ത സ്ഥലമാണ്​. റൂമിലിട്ട്​ ഇടിക്കുമെ​ന്നൊക്കെ പേടിച്ചു. ഞാൻ ഡ്രസൊക്കെ എടുത്ത്​ പെ​െട്ടന്ന് അവിടന്ന്​ രക്ഷപ്പെടുകയായിരുന്നു. അഞ്ച്​ പൈസ പോലും വാങ്ങാതെയാണ്​ അവിടെനിന്ന്​ ഇറങ്ങുന്നത്​. ഫോണോക്കെ സ്വിച്ച്​ ഒാഫാക്കി. പിന്നീട് യൂനിയൻ​ ​ചെയർമാൻ വിളിച്ച്​ ഒരു പാട്​ സോറിയൊക്കെ പറഞ്ഞു.

എനിക്ക്​ ഉത്തരം കിട്ടണം
എന്തിനാണ്​​​ എ​ന്നെ ഇങ്ങനെ വിളിച്ചുവരുത്തി അപമാനിച്ചതെന്ന്​ സംവിധായകൻ അനിൽ രാധാകൃഷ്​ണ മേനോനും പ്രിൻസിപ്പലും ചെയർമാനും ഉത്തരം നൽകണം. ഞാൻ ഭൂമിയിൽ അത്രക്ക്​ വേണ്ടാത്ത ഒരാളാണോ? കോളജ്​ അധികൃതരും യൂനിയനും ആലോചിച്ച്​ തീരുമാനിച്ചാണ്​​ എന്നെ വിളിച്ചത്​​. ഞാനെ​​​​െൻറ ഡ്രൈവറെയും കൂട്ടി ​കാറുമായി ഇടുക്കിയിൽനിന്ന്​ കനത്തമഴയത്താണ്​ പാലക്കാട്​ എത്തിയത്​. എ​​​​െൻറ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ് ആ കാമ്പസ്​ എനിക്ക്​ സമ്മാനിച്ചത്. എനിക്ക്​ ഉറങ്ങാൻ പറ്റുന്നില്ല. അവിടെനിന്ന്​ മടങ്ങി ഇത്ര നേരമായിട്ടും മനസ്സ്​ പുകയുകയാണ്. ഞാനൊരിക്കലും നടനല്ല. നടനാണെന്ന്​ പറയാറുമില്ല. ഞാൻ ഒരു പ്രസ്ഥാനത്തിൽ ജോലിചെയ്യുന്നു. അതിന്​ എനിക്ക്​ ശമ്പളം കിട്ടുന്നുണ്ട്. അതുകൊണ്ട്​ ജീവിച്ചുപോകുന്ന ഒരു പച്ചയായ മനുഷ്യൻ. അനിൽ രാധാകൃഷ്​ണ മേനോ​​​​െൻറ കാഴ്​ചയുടെ അകലത്തുപോലും വരാതെ ഞാൻ ദൂരേക്ക്​ മാറിനിൽക്ക​ണമെന്നും ആ പരിസരത്ത്​ കാണരുതെന്നും വേദിയിലേക്ക്​ വരരുതെന്നും അദ്ദേഹം പോയിക്കഴിഞ്ഞ ശേഷമേ ആ സ്​റ്റേജിൽ ഞാൻ കയാറാവൂ എന്നൊക്കെ പറയു​േമ്പാൾ ഒരു മനുഷ്യൻ തകർന്നുപോവില്ലേ? 220 കോളജുകളിൽ ഞാനിതു വരെ പോയി. അവിടെയൊക്കെ ചെല്ലു​േമ്പാൾ ​െഗസ്​റ്റുകൾക്ക്​ ​പ്രോഗ്രാം ചാർട്ട്​​ തരും. അതിൽ സ്വാഗതം മുതൽ നന്ദി വരെയുണ്ടാകും. എല്ലാ ​െഗസ്​റ്റുകളും ഒരേസമയം വേദി പങ്കിടുന്ന രീതിയിലായിരിക്കും. അവിടെ ചേരിതിരിവൊന്നും ഉണ്ടാകാറില്ല. ലോകത്ത്​ ഒരിടത്തും അങ്ങനെ നടക്കില്ല.

അങ്ങനെ തോൽപിക്കാനാവില്ല
എ​​​​െൻറ പേരിനൊപ്പം മേനോൻ ഇല്ല. ദേശീയ അവാർഡ്​ ജേതാവല്ല, ഞാനൊരു തൊഴിലാളിയാണ്​. ടൈൽസി​​​​െൻറ പണിയാണെനിക്ക്​. മണ്ണി​​​​െൻറ മണമുള്ള ആളാണ്​. ​വിജയ്​ സാറി​നൊപ്പം അഭിനയിച്ച ‘തെരി’ എന്ന സിനിമ ഇറങ്ങുന്ന അന്നുവരെ ടൈൽസി​​​​െൻറ പണിക്ക്​ പോയ ആളാണ്​ ഞാൻ. അപമാനിതനായത്​ ഉറക്കെ പറഞ്ഞത്​ എ​​​​െൻറ സിനിമ കരിയർ നഷ്​ടപ്പെടുത്തുമോ എന്ന ആശങ്കയുണ്ട്​. പക്ഷേ, എ​​​​െൻറ കട്ടിലി​​​​െൻറ അടിയിൽ ടൈൽ പണിയുടെ ആയുധങ്ങൾ ഉണ്ട്​. രണ്ട്​ വർഷമായി അത്​ അങ്ങനെ എടുക്കാറില്ല. അതും കൊണ്ട്​ ഞാനങ്ങ്​ ഇറങ്ങും. പണിയറിയുന്ന മേശനാണ്​ ഞാൻ. രണ്ടു വർഷംകൊണ്ടൊന്നും എ​​​​െൻറ കൈ പണി മറക്കില്ല. എന്നെ അങ്ങനെയൊന്നും തോൽപിക്കാൻ പറ്റില്ല.
ഇത്​ മാത്രമേ എനിക്കു പറയാനുള്ളൂ:
‘‘ഞാനും ഒരു മനുഷ്യനാണ്.’’

(തയാറാക്കിയത്​: അനസ്​ അസീൻ)

Tags:    
News Summary - bineesh bastin asks, is i am not needed for this world ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.