മലബാറിൽനിന്ന് ‘ആദ്യവിസിൽ’ മുഴക്കിയ തട്ടിപ്പ് ദേശഭേദമില്ലാതെ സംസ്ഥാനത്തുടനീള ം വ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ച മുമ്പ് ആലപ്പുഴയിൽനിന്നുള്ള ‘േകരള ടീം’ ഹരിയാനയി ലെ േറാത്തകിൽ ‘ദേശീയ ചാമ്പ്യൻഷിപ്പി‘നായി പോയി തിരിച്ചുവന്നിരുന്നു. സെവൻസ് ഫുട്ബാളി െൻറ പേരിലാണ് ഈ ‘കളി’. ‘സെവൻ എ സൈഡ്’ എന്ന ഓമനപ്പേരിലുള്ള ചാമ്പ്യൻഷിപ്പിൽ കേരള ടീമില ുണ്ടായിരുന്നതിലേറെയും മാവേലിക്കര, കായംകുളം, ഹരിപ്പാട് പ്രദേശങ്ങളിലുള്ള സ്കൂൾ, കോ ളജ് വിദ്യാർഥികൾ. ആലപ്പുഴയിൽ ജില്ല സ്പോർട്സ് കൗൺസിലുമായി ബന്ധമുള്ള മാവേലിക്കര യിലെ സ്കൂൾ അധ്യാപകനാണ് ഹരിയാനയിേലക്ക് കുട്ടിത്താരങ്ങളെ െകാണ്ടുപോയത്. മലപ്പുറത ്തുനിന്ന് നാല് പേരുമുണ്ടായിരുന്നു. 8500 രൂപയാണ് ഓരോ വിദ്യാർഥികളിൽ നിന്നും സംഘാടകർ പ ിരിച്ചെടുത്തത്. മുൻകൂറായി 2000 രൂപ വീതം വാങ്ങി. അണ്ടർ 15, അണ്ടർ 18, അണ്ടർ 21 വിഭാഗങ്ങളിലായി 50ഓളം പേരെ ‘സെലക്ട്’ ചെയ്തു. എന്നാൽ, തട്ടിപ്പ് തിരിച്ചറിഞ്ഞ ആറുപേർ പിൻവാങ്ങി. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ തുടക്കത്തിൽ എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്ന് പിന്മാറിയ വിദ്യാർഥി പറഞ്ഞു.
യാത്രാചെലവും താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവാണിതെന്ന് അസോസിയേഷൻകാർ പറയുന്നു. രജിസ്േട്രഷൻ ഫീസ് വൻതുക വേറെയും നൽകണമത്രെ. ഇത്ര കഷ്ടപ്പെടുന്നത് എന്തിനാണെന്ന് ഒരു രക്ഷിതാവ് ചോദിച്ചപ്പോൾ കളിയോടുള്ള സ്നേഹവും കുട്ടികളുടെ നല്ല ഭാവിയും മാത്രമാണ് മനസ്സിലെന്നായിരുന്നു മറുപടി.
സ്പോർട്സ് കൗൺസിലുമായി ബന്ധമുള്ള വ്യക്തിയും കൂട്ടരും പണപ്പിരിവിനിറങ്ങുേമ്പാൾ രക്ഷിതാക്കളിൽ ഭൂരിപക്ഷത്തിനും സംശയമൊന്നുമില്ലായിരുന്നു. പത്തനംതിട്ടയിൽ മൗണ്ടനേറിങ് (പർവതാരോഹണം) ചാമ്പ്യൻഷിപ്പ് നടത്തിയപ്പോൾ തോന്നിയ പോലെ സർട്ടിഫിക്കറ്റ് െകാടുത്തതും ഈ സംഘാടകനായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
ഹരിയാനയിലെ മത്സരങ്ങൾക്ക് മുമ്പ് മാന്നാറിൽ സെലക്ഷൻ എന്ന പേരിൽ ടൂർണമെൻറ് നടത്തിയിരുന്നു. ഈ ടൂർണമെൻറിൽ നന്നായി കളിച്ചിട്ടും കാര്യമില്ലായിരുന്നു. 8500 രൂപ മാത്രമായിരുന്നു സെലക്ഷനുള്ള മാനദണ്ഡം. കളിക്കാത്തവർക്കും സെലക്ഷൻ കിട്ടി. വരും വർഷങ്ങളിൽ സർട്ടിഫിക്കറ്റിന് അംഗീകാരമുണ്ടാകുെമന്നും നല്ലൊരു ഭാവി ഉറപ്പാണെന്നും സെവൻസ് സംഘാടകർ മോഹിപ്പിച്ചതോെട രക്ഷിതാക്കളും ആവേശത്തിലായി. സർട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്നതിന് മുമ്പുള്ള ക്യാമ്പുകളിലും ആവർത്തിച്ചുകൊണ്ടിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അഭിനന്ദനമർപ്പിച്ച് നാട്ടിലെ പ്രധാന കവലയിൽ ഫ്ലക്സ് ബാനറുകൾ സ്ഥാപിക്കുന്ന പതിവ് ആലപ്പുഴയിലുമുണ്ടായിരുന്നു. ഫ്ലക്സ് ബോർഡുകൾ നിരത്താൻ കൂട്ടുകാരോട് പറയണമെന്നാണ് ഒരു വിദ്യാർഥിക്ക് കിട്ടിയ നിർദേശം. കുറഞ്ഞ ദിവസംെകാണ്ട് േദശീയ ചാമ്പ്യൻഷിപ്പ് എന്ന ‘മാജിക്’ ആണ് റോത്തകിൽ സെവൻ എ സെഡ് ചാമ്പ്യൻഷിപ്പിലും കണ്ടത്. നവംബർ 15 മുതൽ 17 വരെയായിരുന്നു മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ. ‘കേരള’ ടീമിന് അണ്ടർ 21 വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
നടപടിക്ക് മടി അരുത്
ആലപ്പുഴയിൽ ജില്ല ഫുട്ബാൾ അസോസിയേഷനിലും സ്പോർട്സ് കൗൺസിലിലും അന്വേഷിച്ചപ്പോഴാണ് ഇത്തരം ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്ന് വിദ്യാർഥികൾ അറിഞ്ഞത്. തുടർന്നാണ് മുൻകൂറായി നൽകിയ തുക തിരിച്ചുവാങ്ങാൻ ഒരുകൂട്ടം വിദ്യാർഥികൾ തീരുമാനിച്ചത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനോ കേരള, ജില്ല ഫുട്ബാൾ അസോസിയേഷനുകൾക്കോ ഇത്തരം ചാമ്പ്യഷിപ്പുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.
അംഗീകാരമില്ലാത്ത ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കളിക്കാർ, പരിശീലകർ, റഫറിമാർ എന്നിവർക്കെതിരെ അച്ചടക്കനടപടിയുണ്ടാകുെമന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, ഇവയെല്ലാം അവഗണിച്ചാണ് ‘ദേശീയ ചാമ്പ്യൻഷിപ്പുകൾ’ക്കായി ടീമുകൾ പുറപ്പെടുന്നത്. സ്പോർട്സ് കൗൺസിലുമായി ബന്ധമുള്ളവരും വിദ്യാഭ്യാസവകുപ്പിെൻറ കായികമേളകൾക്കും മറ്റും ചുക്കാൻ പിടിക്കുന്നവരുമാണ് പണം വാങ്ങി മത്സരങ്ങൾക്ക് താരങ്ങളെ രാജ്യത്തിനകത്തും പുറത്തും െകാണ്ടുപോകുന്നവരിൽ പ്രധാനികൾ. ഇവയെല്ലാം തട്ടിപ്പാണെന്ന് വിവിധ ജില്ലകളിലെ സ്പോർട്സ് കൗൺസിൽ അധ്യക്ഷന്മാർ സമ്മതിക്കുന്നുെണ്ടങ്കിലും നടപടി വൈകുകയാണ്.
വിദ്യാഭ്യാസ വകുപ്പും ശ്രദ്ധപുലർത്തണമെന്നാണ് രക്ഷിതാക്കളുടെയും വിവിധ കായികസംഘടന ഭാരവാഹികളുടെയും ആവശ്യം. സർക്കാർ ഉദ്യോഗസ്ഥരായ അധ്യാപകർ നടത്തുന്ന തട്ടിപ്പ് ഒരു ദിവസം അവസാനിപ്പിക്കാവുന്നതേയുള്ളൂ. നയാപൈസ പോലും ചെലവില്ലാതെ, നേരായ വഴിയിൽ മത്സരങ്ങൾ കളിച്ച് ഇന്ത്യൻ ടീമിലടക്കമെത്താൻ അവസരം ഏറെയുള്ള കാലത്താണ് കുട്ടികൾ തട്ടിപ്പിനിരയാകുന്നത്. ഇനി പന്ത് സ്പോർട്സ് കൗൺസിലിെൻറയും വിദ്യാഭ്യാസ വകുപ്പിെൻറയും കോർട്ടിലാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.