‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 129ാം ഭരണഘടനാ ഭേദഗതി ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അവലോകനത്തിനായി വിട്ടിരിക്കുകയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ കമ്മിറ്റി 2024 മാര്‍ച്ച് 14ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുത്താനായി കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഘ്വാള് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ...
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 129ാം ഭരണഘടനാ ഭേദഗതി ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അവലോകനത്തിനായി വിട്ടിരിക്കുകയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ കമ്മിറ്റി 2024 മാര്‍ച്ച് 14ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുത്താനായി കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഘ്വാള് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ജെ.പി.സിക്ക് വിടേണ്ടിവന്നത്.
കേന്ദ്രത്തിന് കൂടുതല്‍ അധികാരങ്ങളുള്ള, ഏതുസമയത്തും സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കാന്‍ പാകത്തിലെ വ്യവസ്ഥകളുള്ള ഇന്ത്യയിൽ ഫെഡറല്‍ സംവിധാനം തന്നെ അട്ടിമറിഞ്ഞേക്കാവുന്ന തരത്തിലെ ഭരണഘടനാ ഭേദഗതിയാണിത്.
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് നിർദേശിക്കുന്നത്. ഇതിനാവശ്യമായ മാറ്റങ്ങൾക്കായാണ് 129ാം ഭരണഘടനാ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. ഇതുപ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്സഭയുടെ ആദ്യ യോഗം കണക്കാക്കി രാഷ്ട്രപതി ഒരു തീയതി പ്രഖ്യാപിക്കും.
അതിനെ അടിസ്ഥാനപ്പെടുത്തിയാവും അടുത്ത ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധിയും തെരഞ്ഞെടുപ്പ് തീയതികളും നിശ്ചയിക്കുക. ഇത് നടപ്പാക്കണമെങ്കിൽ കാലാവധി പൂര്‍ത്തിയാകാത്ത നിലവിലെ നിയമസഭകള്‍ പിരിച്ചുവിടേണ്ടതായി വരും. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണ്.
എന്താണ് ഭരണഘടനാ ഭേദഗതി
ഒരേ സമയം അയവുള്ളതും ദൃഢമായതുമായ ഇന്ത്യന്‍ ഭരണഘടന പ്രധാനമായും മൂന്ന് തരത്തിലുള്ള ഭരണഘടനാ ഭേദഗതികളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. കേവല ഭൂരിപക്ഷത്തോടെയുള്ള ഭേദഗതി, പ്രത്യേക ഭൂരിപക്ഷത്തോടെയുള്ള ഭേദഗതി, പാര്‍ലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷവും കുറഞ്ഞത് പകുതി സംസ്ഥാന നിയമസഭകളുടെ അംഗീകാരവും നേടേണ്ട ഭേദഗതി എന്നിവയാണത്.
ആദ്യത്തെ കേവല ഭൂരിപക്ഷം നേടേണ്ട ഭേദഗതികള്‍ അനുച്ഛേദം 368ല്‍ ഉള്‍പ്പെടാത്തതും എന്നാല്‍ ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി കണക്കാക്കുന്നതുമായ ഒന്നാണ്. ഇതു സൂചിപ്പിക്കുന്നത് സഭയില്‍ ഹാജരായ മൊത്തം അംഗങ്ങളുടെ 50 ശതമാനത്തിലേറെ ആളുകളുടെ പിന്തുണയോടെയുള്ള ഭേദഗതി. ഉദാഹരണത്തിന്, പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുക, നിലവിലുള്ള സംസ്ഥാനങ്ങളുടെ പേരുകളോ അതിര്‍ത്തികളോ മാറ്റുന്നതോ തുടങ്ങിയവ.
സഭയിലെ മൊത്തം അംഗങ്ങളുടെ 50 ശതമാനത്തിലേറെ ഹാജരുണ്ടാവുകയും അതില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ ഭേദഗതി വരുത്തുന്നതുമാണ് പ്രത്യേക ഭൂരിപക്ഷത്തോടെയുള്ളതിന്റെ വിവക്ഷ. മൗലികാവകാശങ്ങള്‍, നിർദേശക തത്ത്വങ്ങള്‍, കൂടാതെ ഒന്നും മൂന്നും വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത മറ്റ് എല്ലാ വ്യവസ്ഥകളും ഇതില്‍ പെടുന്നു.
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുമായി (കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനം) ബന്ധപ്പെട്ട വ്യവസ്ഥകളില്‍ മാറ്റംവരുത്തണമെങ്കില്‍ പ്രത്യേക ഭൂരിപക്ഷത്തിനുപുറമെ കുറഞ്ഞത് പകുതി സംസ്ഥാന നിയമസഭകളുടെ അംഗീകാരവും ആവശ്യമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പ്, അതിന്റെ നടപ്പുരീതികള്‍, സുപ്രീംകോടതി, ഹൈകോടതി മുതലായവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും എക്സിക്യൂട്ടിവ് അധികാരത്തിന്റെ വ്യാപ്തി തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്ന വകുപ്പുകളാണ്. ഇവിടെയാണ് സംസ്ഥാനങ്ങളുടെ അധികാരം നിർണായകമാവുന്നത്.
പുതിയ ഭേദഗതിയും നിയമ പ്രശ്നങ്ങളും
129ാം ഭരണഘടനാ ഭേദഗതി നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിലെ പ്രത്യേക ഭൂരിപക്ഷം മാത്രം മതിയോ അതോടൊപ്പം പകുതി സംസ്ഥാന നിയമസഭകളുടെ അംഗീകാരവും ആവശ്യമാണോ എന്ന ചോദ്യത്തിൽ സുപ്രീംകോടതി അഭിഭാഷകരടക്കമുള്ള ഭരണഘടനാ വിദഗ്ധര്‍ രണ്ടുപക്ഷത്താണ്. സംസ്ഥാനങ്ങളുടെ അധികാര ഘടനയുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ് എന്നൊരുകൂട്ടര് വാദിക്കുമ്പോള്‍, ഇത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രക്രിയ മാത്രമാണെന്നും ഭരണഘടനയുടെ ഏഴാം ഖണ്ഡികയെ (കേന്ദ്ര സംസ്ഥാന അധികാര വിഭജനം) മറികടക്കുന്നതല്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടായാല്‍, അല്ലെങ്കില്‍ കേന്ദ്രം 356 നടപ്പിലാക്കിയാല്‍ പോംവഴി എന്താണ് എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ക്ക് അന്തിമ വിധി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചായിരിക്കും തീരുമാനിക്കേണ്ടിവരുന്നത്.
ഫെഡറലിസത്തിന് വെല്ലുവിളി
2014ലെ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കേന്ദ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല നയങ്ങളും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ നോക്കുകുത്തിയാക്കുന്നവയാണ്. 2016ല്‍ നടപ്പിലാക്കിയ ‘ഒരു രാജ്യം ഒരു നികുതി’ അഥവാ വാണിജ്യ സേവന നികുതി (ജി.എസ്.ടി) തന്നെ ഉദാഹരണം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ കാലാവധി തീരും മുമ്പേ പിരിച്ചുവിടുക എന്നത് ജനാധിപത്യ വിരുദ്ധം മാത്രമല്ല, കൃത്യമായും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റവും അവരുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നതുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് തീര്‍ത്തും സംസ്ഥാന വിഷയമാണ്. അതിന്മേലുള്ള മാനദണ്ഡം ഉണ്ടാക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ്. തെരഞ്ഞെടുപ്പ് അജണ്ടകള്‍ കേന്ദ്രീകൃതമാക്കാനും, പ്രാദേശിക-സംസ്ഥാന പാര്‍ട്ടികളുടെ പ്രസക്തി ഇല്ലാതാക്കാനും നിർദിഷ്ട പദ്ധതി വഴിവെക്കും. ഇതുമൂലം പ്രാദേശികമായ വൈവിധ്യങ്ങളും താല്പര്യങ്ങളും അവഗണിക്കപ്പെടുകയും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദം ദേശീയരാഷ്ട്രീയത്തില്‍ സംസ്ഥാന-ദേശീയ രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ ആഴത്തില്‍ അദൃശ്യവത്കരിക്കപ്പെടുകയും ചെയ്യും.
ഈ ഭരണഘടനാ ഭേദഗതി രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ചോദ്യം ചെയ്യുകയും നാടിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. ഇത് രാജ്യത്തെ ഭൂരിപക്ഷ ഏകീകരണത്തിലേക്കും ഏക സിവില്‍കോഡ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു സംസ്കാരം തുടങ്ങിയ ഹിംസാത്മക സിദ്ധാന്തങ്ങളെ എളുപ്പത്തില്‍ അടിച്ചേൽപിക്കാവുന്ന രാഷ്ട്രീയ ഘടനയിലേക്കും നയിക്കും. ചുരുക്കത്തില്‍, വൈവിധ്യത്തില്‍ ഏകത്വം കാണുന്ന ഇന്ത്യയുടെ ആത്മാവിനെ കാര്‍ന്നുതിന്നുന്ന, ഭരണഘടനയുടെ അടിത്തറയിളക്കുന്ന നടപടിയാവും ഈ ഭേദഗതി.
(മമ്പാട് എം.ഇ.എസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.