പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലെൻറ ജാമ്യം ശരിവെക്കുകയും താഹക്ക് ജാമ്യം അനുവദിക്കുകയുംചെയ്ത സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ അഡ്വ. കാളീശ്വരം രാജ് സംസാരിക്കുന്നു
ഈ സുപ്രീംകോടതി വിധി നൽകുന്ന പാഠം എന്താണ്?
ഭരണഘടനയുടെയും നീതിപീഠത്തിെൻറയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സവിശേഷ വിധികളിൽ ഒന്നാണ് വ്യാഴാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ചത്. ന്യായാധിപന്മാരെ ഒരുപാട് കാര്യങ്ങൾ ഓർമപ്പെടുത്തുന്നുണ്ട് ഈ വിധി. അലനും താഹക്കും നേരത്തേ സ്പെഷൽ കോടതി ജാമ്യം അനുവദിച്ചിരുന്നതാണ്. അത് പിന്നീട് ഹൈകോടതി റദ്ദാക്കുകയായിരുന്നു.
അവർക്കന്ന് ജാമ്യം അനുവദിച്ച നീതിബോധത്തിലധിഷ്ഠിതമായ പ്രത്യേക കോടതി നിലപാടിനുള്ള അംഗീകാരമാണിത്, ഒപ്പം ജാമ്യം നിഷേധിച്ച ഹൈകോടതി നടപടി തെറ്റാെണന്നും വ്യക്തമാക്കുന്നു. ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥിനേതാക്കളായ നതാഷ, ദേവാംഗന, ആസിഫ് തൻഹ എന്നിവർക്ക് ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിറകെ അത് തടയാനും കീഴ്വഴക്കമാവാതിരിക്കാനും അന്വേഷണ ഏജൻസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇന്നത്തെ വിധിയോടെ ഒരു മറുകീഴ്വഴക്കം നിലവിൽവന്നിരിക്കുന്നുവെന്നും പറയാനാവും.
യു.എ.പി.എ വകുപ്പുകളും തീവ്രസംഘടനാ ബന്ധത്തിെൻറ അപകടവും പറഞ്ഞാണ് ഹൈകോടതി ജാമ്യം നിഷേധിച്ചത്?
യു.എ.പി.എ എന്ന മാരക നിയമത്തിെൻറ പ്രയോഗംതന്നെ ദുരുപയോഗമാണ്. നിയമം മാറ്റാൻ കോടതികൾക്ക് കഴിയില്ല. എന്നാൽ, അതിെൻറ വ്യാഖ്യാനം ജഡ്ജിയുടെ വിവേചനാധികാരമാണ്. കേസിെൻറ സവിശേഷ വ്യവസ്ഥകൾ പരിശോധിക്കാതെ ഏകപക്ഷീയമോ യാന്ത്രികമോ ആയ നിലപാടല്ല സ്വീകരിക്കേണ്ടത്. നീതിയുടെ കണ്ണിലൂടെ കേസുകളെ വിലയിരുത്തുക എന്നതാണ് ജഡ്ജിയുടെ ചുമതല. ന്യായാധിപർ നീതിബോധത്തോടെയും നിയമപരമായ ഉൾക്കാഴ്ചയോടെയും പ്രവർത്തിക്കുകയാണെങ്കിൽ യു.എ.പി.എ പോലൊരു നിഷ്ഠുര നിയമത്തിെൻറ സാന്നിധ്യത്തിൽപോലും ജാമ്യം നൽകാനും നീതി സാധ്യമാക്കാനും കഴിയും എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ആദ്യം ജാമ്യമനുവദിച്ചത് ഗ്രാസ്റൂട്ട് ലെവലിൽ ഉള്ള കോടതിയാവാം. പക്ഷേ അവിടത്തെ ന്യായാധിപർ പുലർത്തിയ നീതിബോധം ഉന്നതമായിരുന്നുവെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നു.
കേസിെൻറ തുടക്കം മുതൽതന്നെ അനീതിയും ജാഗ്രതക്കുറവും പ്രകടമായിരുന്നില്ലേ?
രാഷ്ട്രീയമായ ജാഗ്രതക്കുറവ് ഞാനുൾപ്പെടെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യു.എ.പി.എക്കും പൗരവിരുദ്ധ നിയമങ്ങൾക്കുമെതിരായ പ്രഖ്യാപിത ഇടതുപക്ഷ നിലപാടല്ല അലൻ, താഹ കേസിൽ സർക്കാർ സ്വീകരിച്ചത്. മൂർത്തമായ ഒരു സാഹചര്യത്തിൽ നീതിപൂർവമായ ഒരു നിലപാട് എടുക്കാൻ തയാറാകാതെ അമൂർത്തമായ തത്ത്വഭാഷണം നടത്തുന്നത് രാഷ്ട്രീയ സത്യസന്ധതയല്ല.
സവിശേഷമായ ഒന്നാണ് അലൻ, താഹ കേസ്. അവർ സായുധ പോരാട്ടം നടത്തിയെന്ന് പ്രോസിക്യൂഷൻപോലും പറയുന്നില്ല. ലഘുലേഖകൾ കൈവശംവെച്ചു തുടങ്ങിയ കെട്ടിച്ചമച്ചതോ എന്നുപോലും സംശയിക്കുന്ന തെളിവുകളും മറ്റും വെച്ചാണ് അവർക്കെതിരായ കേസിനെ ബലപ്പെടുത്താൻ ശ്രമിച്ചത്. വിദ്യാർഥികൾ എന്നനിലയിൽ അവരുടെ പ്രായം, ഈ പ്രായത്തിൽ അവർക്ക് ഉണ്ടാകാവുന്ന വൈജ്ഞാനികമായ താൽപര്യം എന്നിവയൊക്കെ വിലയിരുത്തേണ്ടതുണ്ട്.
പാക് ടീമിെൻറ ക്രിക്കറ്റ് വിജയം ആഘോഷിച്ചതിനടക്കം യു.എ.പി.എ ചുമത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്- ഈ ഘട്ടത്തിൽ നീതിപീഠത്തിൽനിന്ന് നാം എവ്വിധത്തിലെ ഉത്തരവാദിത്തമാണ് പ്രതീക്ഷിക്കേണ്ടത്?
രാജ്യത്ത് യഥാർഥ തീവ്രവാദവും ഭീകരവാദവുമുണ്ട്. അതിനെ നിയമം ഉപയോഗിച്ചുതന്നെ വേണം കർശനമായി നേരിടാനും മറികടക്കാനും. എന്നാൽ, വിശാല താൽപര്യത്തിനുവേണ്ടി ഉപയോഗിക്കേണ്ട നിയമങ്ങളെയും വ്യവസ്ഥകളെയും പരിഹാസ്യമാംവിധം ദുരുപയോഗം ചെയ്യുന്നതാണ് നാം കാണുന്നത്. ക്രിക്കറ്റ് ജയം ആഘോഷിച്ചതിനും ഒരു കേസിലെ ഇരയെ സന്ദർശിക്കാൻ പോയതിനും പത്ര റിപ്പോർട്ടിെൻറ പേരിലുമെല്ലാം യു.എ.പി.എ ചുമത്തുന്നതും വിചാരണക്കു മുേമ്പ തടവിലിട്ട് ശിക്ഷിക്കുന്നതുമെല്ലാം അതിെൻറ ഭാഗമാണ്. നിയമത്തിെൻറ ജനാധിപത്യ വിരുദ്ധമായ കാർക്കശ്യത്തെ നേർപ്പിക്കേണ്ടതും പ്രതിരോധിക്കേണ്ടതും മാനുഷീകരിക്കേണ്ടതും ന്യായാധിപന്മാരുടെ ബാധ്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.