പ്രതിഷേധത്തിൽ അണിചേരുേമ്പാഴും പരിശീലനം മുടക്കാതെ പഞ്ചാബി താരങ്ങൾ. കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ സമരം സംഘടിപ്പിക്കുന്ന നടക്കുന്ന സിംഘു ബോർഡറിൽ 'ജിം' തുറന്നു. കർഷക പ്രതിഷേധത്തിൽ അണിചേർന്ന കായിക താരങ്ങൾക്ക് വ്യായാമം മുടങ്ങാതിരിക്കാനാണ് 'ജിം കാ ലങ്കർ' ആരംഭിച്ചത്.
'ജിം' സാമഗ്രികൾ ഓപ്പൺ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ കബഡി ടീം മുൻനായകൻ മാൻകി ബഗ്ഗ, പവർ ലിഫ്റ്റർ അമൻ ഹോത്തി തുടങ്ങിയവരാണ് ഇതിന് പിന്നിലുള്ളത്.
ഫെബ്രുവരിയിൽ തമിഴ്നാട്ടിൽ നടക്കുന്ന പവർലിഫ്റ്റിൽ മത്സരത്തിൽ പങ്കെടുക്കേണ്ട അമൻ ഹോത്തി കർഷക സമരത്തിനിടക്ക് കടുത്ത പരിശീലനത്തിനാണ്. സമരം അവസാനിക്കും വരെ തുടരാനാണ് തീരുമാനമെന്ന് ഹോത്തി പ്രതികരിച്ചു.
നിരവധി കബഡി, ഹോക്കി താരങ്ങളും അത്ലറ്റുകളും സമരത്തിൽ അണിേചർന്നിട്ടുണ്ടെന്നും സുരക്ഷയും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത് അവരാണെന്നും മാൻഗി ബഗ്ഗ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.