വാർത്താ സമ്മേളനത്തിന് പങ്കെടുക്കാനുള്ള മര്യാദയും ഭാഷയുമല്ല ഗംഭീറിന്‍റേത്; രൂക്ഷ വിമർശനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ സഞ്ജ‍യ് മഞ്ജരേക്കർ. ബോർഡർ ഗവാസ്കർ ട്രോഫിക്ക് വേണ്ടി ഇന്ത്യൻ ടീം യാത്ര ചെയ്യുന്നതിന് മുന്നോടിയായി ഗംഭീർ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജരേക്കർ ട്വിറ്ററിൽ പ്രതികരണവുമായെത്തിയത്.

'ഗംഭീറിന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ കണ്ടതേയുള്ളൂ. വാര്‍ത്താസമ്മേളനങ്ങളില്‍ സംസാരിക്കുന്നതുപോലുള്ള ചുമതലകള്‍ ഗംഭീറിന് നല്‍കാതിരിക്കുന്നതാവും ബിസിസിഐയ്ക്ക് നല്ലത്. ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. മാധ്യമങ്ങളുമായി ഇടപഴകുമ്പോള്‍ അദ്ദേഹം ശരിയായ പെരുമാറ്റമോ വാക്കുകളോ സ്വീകരിക്കാറില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറുമാണ് നല്ലത്', മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഗംഭീറിനും ഇന്ത്യൻ ടീമിനും ഏറെ നിർണായകമായ പരമ്പരയാണ് ആസ്ട്രേലിയക്കെതിരെയുള്ളത്. അതിന് മുമ്പുള്ള ടീമിലെ സംശയങ്ങളെയും മറ്റ് ആശയങ്ങ‍ളെയും കുറിച്ച് സംസാരിക്കുകയായിരുന്നു ഗംഭീർ. രോഹിത് ശർമ ടീമിൽ ആദ്യ മത്സരത്തിൽ കളിച്ചില്ലെങ്കിൽ കെ.എൽ രാഹുലോ അഭിമന്യൂ ഈഷ്യരോ ആ റോളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാൻഡ് പരമ്പരയുടെ തോൽവിക്ക് ലഭിക്കുന്ന വിമർശനം സ്വീകരിക്കുന്നുവെന്നും ഗംഭീർ പറഞ്ഞു.

Tags:    
News Summary - sanjay manjrekar slams gautam gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.